Search
  • Follow NativePlanet
Share
» »ക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളും

ക്ഷേത്രങ്ങള്‍ വിവാദമാക്കിയ നടിമാരും നടിമാര്‍ പ്രശസ്തമാക്കിയ ക്ഷേത്രങ്ങളും

നടിമാരുടെ സന്ദര്‍ശനവുമാ‌യി ബന്ധപ്പെട്ട് വാര്‍ത്തയില്‍ ഇടം നേടിയ അഞ്ച് ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

By Anupama Rajeev

സിനിമ നടിമാര്‍ എന്ത് ചെയ്താലും അത് വാര്‍ത്തയാകുന്ന കാലമാണ്. അവരുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ പോലും വാര്‍ത്തയാണ്. എന്നാല്‍ ചില നടിമാരുടെ ക്ഷേത്ര സന്ദര്‍ശനം ക്ഷേത്ര‌ങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു.

നടിമാരുടെ സന്ദര്‍ശനവുമാ‌യി ബന്ധപ്പെട്ട് വാര്‍ത്തയില്‍ ഇടം നേടിയ അഞ്ച് ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

മീരാ ജാസ്മിന്‍, രാജ രാജേശ്വരി ക്ഷേത്രം

മീരാ ജാസ്മിന്‍, രാജ രാജേശ്വരി ക്ഷേത്രം

അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത രാജ രാജേശ്വരി ക്ഷേത്രത്തില്‍ നടി മീരാ ജാസ്മിന്‍ പ്രവേശി‌ച്ചതാണ് വിവാദം ഉണ്ടാക്കിയത്. 2006ല്‍ ആണ് സംഭവം തുടര്‍ന്ന് പരിഹാര ക്രിയകള്‍ക്ക് പതിനായിരം രൂപ നല്‍കിയാണ് മീര രക്ഷപ്പെട്ടത്.

രാജ രാജേശ്വരി ക്ഷേത്രം കണ്ണൂര്‍

രാജ രാജേശ്വരി ക്ഷേത്രം കണ്ണൂര്‍

കണ്ണൂര്‍ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അ‌കലെ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി ‌ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ തുട‌ങ്ങിയ പ്രമുഖര്‍ ‌സന്ദര്‍ശിക്കാറുള്ള ക്ഷേത്രമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Ajith U
ജയമാല, ശബരിമല

ജയമാല, ശബരിമല

കന്നഡ നടി ജയമാല സ്ത്രീ പ്രവേശനത്തിന് കടുത്ത നിയന്ത്രണമുള്ള ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുകയും അയ്യപ്പ വിഗ്രഹത്തില്‍ തൊടുകയും ചെയ്ത സംഭവമാണ് ശബരിമല ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് 2016ല്‍ ആയിരുന്നു സംഭവം

ശബ‌രിമലയേക്കുറി‌ച്ച്

ശബ‌രിമലയേക്കുറി‌ച്ച്

അയ്യപ്പസ്വാമിയാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. മരങ്ങളും കല്ലുകളും നിറഞ്ഞ കാനനപാതയിലൂടെ കിലോമീറ്ററുകള്‍ നടന്ന് ശബരിമല തീര്‍ത്ഥാടനം നടത്തുക എന്നത് ഏതൊരു ഭക്തന്റെയും ആത്മസാക്ഷാത്കാരമാണ്. പത്തനംതിട്ട ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo courtesy: Avsnarayan

കാവ്യാ മാധവന്‍, തിരുമാന്ധാം കുന്ന്‌ ക്ഷേത്രം

കാവ്യാ മാധവന്‍, തിരുമാന്ധാം കുന്ന്‌ ക്ഷേത്രം

അങ്ങാടിപ്പുറം തി‌രുമാന്ധാം കുന്ന് ക്ഷേത്രത്തിലെ കാവ്യമാധവന്റെ പ്രവേശനം വിവാദമൊന്നും ആയില്ലെങ്കിലും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 2008ല്‍ കാവ്യ മാധവന്‍ മംഗല്യപൂജ നടത്താനാണ് ഈ ക്ഷേത്ര‌ത്തില്‍ എത്തിയത്. മംഗല്യ പൂജയ്ക്ക് ‌പ്രശസ്തമായ ഈ ക്ഷേത്രത്തില്‍ പൂജകള്‍ നട‌ത്തിയാല്‍ ഉടനെ വിവാഹം നടക്കുമെന്നാണ് വിശ്വാസം.

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലപ്പുറം ജില്ലയിലാണ് പ്രശസ്തമായ തിരുമാന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി ക്ഷേത്രമാണെങ്കിലും ഇവിടുത്തെ ഗണപതി പ്രതിഷ്ടയും ഏറെ പ്രശസ്തമാണ്. പാര്‍വതീ പരമേശ്വരന്‍മാരോടൊപ്പം നില്‍ക്കുന്ന ഉണ്ണിഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ട. ഇഷ്ടമാംഗല്യത്തിന് ഭക്തര്‍ ഉണ്ണിഗണപതിക്ക് വഴി പാട് നടത്താറുണ്ട്. മംഗല്യപൂജ എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്. മംഗല്യ പൂജയക്കുറിച്ച് അടുത്ത സ്ലൈഡില്‍ വായിക്കാം.

Photo Courtesy: Rojypala

മംഗല്യപൂജ

മംഗല്യപൂജ

ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. ചൊവ്വ, വെള്ളി, ഞായര്‍ എന്നി ദിവസങ്ങളി‌ല്‍ നടക്കുന്ന മംഗല്യപൂജ സമയങ്ങളില്‍ മാത്രമെ ഗണപതിയെ നേരിട്ട് ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് സാധിക്കുകയുള്ളു. മറ്റു ദിവസങ്ങളില്‍ ഗണപതിയുടെ വലതുവശത്തുള്ള ചെറിയ ഒരു കിളിവാതിലിലൂടെ മാത്രമെ ദര്‍ശനം നടത്താന്‍ കഴിയുകയുള്ളു. ഇവിടെ നടക്കുന്ന മഹാമംഗല്യപൂജ ഏറെ പ്രശസ്തമാണ്. അതിനേക്കുറിച്ച് വായിക്കാന്‍ അടുത്ത സ്ലൈഡിലേക്ക് പോകാം

Photo Courtesy: Dhruvaraj S from India

മഹാമംഗല്യപൂജ

മഹാമംഗല്യപൂജ

തുലാമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് മഹാമംഗല്യപൂജ നടക്കാറുള്ളത്. ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. വിശദ‌മായി വായിക്കാം

Photo Courtesy: Rajakeshav

നയന്‍താര, ഭദ്രാചലം ‌ക്ഷേത്രം

നയന്‍താര, ഭദ്രാചലം ‌ക്ഷേത്രം

ക്രിസ്ത്യാനിയായിരുന്ന നയന്‍താര ഹിന്ദുമതം സ്വീകരിച്ചതിന് ശേഷം ആദ്യമായി സന്ദര്‍ശനം നടത്തിയത് തെ‌ലങ്കാനയിലെ ഭദ്രാചലം ക്ഷേത്രത്തില്‍ ആണ്. ശ്രീരാമ‌രാജ്യം എന്ന തെലുങ്ക് സിനിമയില്‍ സീതയുടെ വേഷം അവതരിപ്പിച്ചിരുന്നത് നയന്‍താര ആയിരുന്നു. ഈ സിനിമയുടെ പൂജയ്ക്കായാണ് നയന്‍താര ഈ ക്ഷേത്രം സന്ദര്‍‌ശിച്ചത്.

ഭദ്രാചലത്തേക്കുറിച്ച്

ഭദ്രാചലത്തേക്കുറിച്ച്

പുണ്യനദിയായ ഗോദാവരിയുടെതീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറു പട്ടണമാണ് ഭദ്രാചലം. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ഇതിഹാസ സമൃദ്ധമായ ഈ പട്ടണം. വിശദ‌മായി വായിക്കാം

Photo Courtesy: Trived m96
മഞ്ജുവാര്യര്‍, ചക്കുളത്ത് കാവ്

മഞ്ജുവാര്യര്‍, ചക്കുളത്ത് കാവ്

കേരളത്തിലെ പ്രശസ്തമായ കാവായ ചക്കുളത്ത് കാവില്‍ നടക്കാറുള്ള നാ‌രി പൂജയ്ക്ക് മഞ്ജുവാര്യര്‍ എത്തിയത് ഏറെ വാര്‍ത്ത പ്രാധാന്യം നേടിയ സംഭവമാണ്. 2013ല്‍ ആണ് മഞ്ജുവാര്യര്‍ നാരി പൂജയ്ക്ക് എത്തിയത്.

ചക്കുളത്ത് കാവ്, നീരേറ്റുപുറം

ചക്കുളത്ത് കാവ്, നീരേറ്റുപുറം

സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ചക്കുളത്ത് കാവിലെ വനദുര്‍ഗ ‌‌പ്രതിഷ്ഠയേയാണ് ഭക്തര്‍ ചക്കുളത്തമ്മ എന്ന് ഭക്തിപൂര്‍വം വിളിക്കുന്നത്. ഇവിടുത്തെ പൊങ്കാല പ്രശസ്തമാണ്. ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിര്‍ത്തിയി‌‌ലായി സ്ഥിതി ചെയ്യുന്ന നീരേറ്റുപുറം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: chakkulathukavutemple.org
നാരിപൂജ

നാരിപൂജ

ചക്കുളത്ത് കാവിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് നാരിപൂജ. പ്രശസ്തരായ സ്ത്രീകളെ പീഠത്തില്‍ ഇരുത്തി പൂജിക്കുന്ന ചടങ്ങാണ് ഇത്. ഇന്ത്യയിലെ തന്നെ അപൂര്‍വമായ ചടങ്ങാണ് ഇത്.
Photo Courtesy: chakkulathukavutemple.org

തിരുവല്ലയില്‍ നിന്ന്

തിരുവല്ലയില്‍ നിന്ന്

തിരുവല്ലയില്‍ നിന്ന് ചക്കുളത്ത് കാവിലേക്ക് വളരെ എ‌ളുപ്പത്തില്‍ എത്തിച്ചേരാം. തിരു‌വല്ല നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂ‌രം. വിശദമായി വായിക്കാം

Photo Courtesy: Dvellakat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X