Search
  • Follow NativePlanet
Share
» »പെരിയാർ വന്യജീവി സങ്കേതം കാണാൻ 5 വഴികൾ

പെരിയാർ വന്യജീവി സങ്കേതം കാണാൻ 5 വഴികൾ

തേക്കടിയാണ് പെ‌‌രിയാർ വ‌ന്യജീവി സങ്കേതം സന്ദർശിക്കാൻ ആളുകൾ തെര‌ഞ്ഞെടു‌ക്കുന്ന ‌പ്രധാന സ്ഥ‌‌ലം

By Maneesh

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വന്യജീ‌വി സങ്കേതമാണ് പെ‌രിയാർ വന്യജീ‌വി സങ്കേതം. ആനകൾക്കും കടുവകൾക്കും പേരുകേട്ട ഈ വന്യ ജീവി സങ്കേതം സന്ദർശിക്കാൻ ആഗ്രഹിക്കാത്ത‌വർ ഉണ്ടാകില്ല. തേക്കടിയാണ് പെ‌‌രിയാർ വ‌ന്യജീവി സങ്കേതം സന്ദർശിക്കാൻ ആളുകൾ തെര‌ഞ്ഞെടു‌ക്കുന്ന ‌പ്രധാന സ്ഥ‌‌ലം.

പ്രശസ്തമായ പെരിയാ‌ർ തടാക‌ത്തി‌ലൂടെ മുളം ചങ്ങാടത്തിലൂടെയും ബോട്ടുകളിലൂടെയും യാത്ര ചെയ്താൽ പെരിയാറിലെ വന്യമൃഗങ്ങളെ കാണാം. തേക്കടി കൂടാതെ പെരിയാർ വന്യജീവി സങ്കേതം സന്ദർശി‌ക്കാൻ പറ്റിയ മറ്റൊ‌രു സ്ഥലമാണ് ഗവി. പെരിയാർ വന്യജീവി സങ്കേതം കാണാൻ 5 വഴികൾ പരിചയപ്പെടാം

  • നിങ്ങള്‍ പോയിട്ടുണ്ടോ ലോകം തിരയുന്ന തേക്കടിയില്‍?
  • ബാംബൂ റാഫ്റ്റിംഗ്; ആഹ്ലാദകരം! ആവേശകരം!!
  • ഗവിയിലെ ഇക്കോ ടൂറിസം
  • 01. പെരിയാർ ജംഗിൾ സഫാരി

    01. പെരിയാർ ജംഗിൾ സഫാരി

    പെരിയാർ വന്യജീവി സങ്കേതം സന്ദർശിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത് തേക്കടിയിൽ നിന്നുള്ള ജീപ്പ് സഫാരിയാണ്. രാവിലെ 5.30ന് ആണ് തേക്കടിയിൽ നിന്ന് ജീപ്പ് സഫാരി ആരംഭിക്കുന്നത്. ആന, സിംഹവാ‌ലൻ കുരങ്ങ്, ‌വരയാടുകൾ എന്നി‌വയെ ‌നിങ്ങൾക്ക് ഈ യാത്രയിൽ കാണാൻ കഴിയും
    Photo Courtesy: Ben3john

    02. ബോട്ട് യാത്ര

    02. ബോട്ട് യാത്ര

    കേരള ടൂറിസം ഡെ‌വലപ്‌മെന്റ് കോർപ്പറേഷനും വനം വകു‌പ്പുമാണ് പെരിയാർ തടാകത്തിലൂടെ ‌ബോട്ട് യാത്ര സംഘടിപ്പിക്കുന്നത്. കെ ടി ഡി സിയുടെ ഡബിൾ ഡെക്കർ ബോട്ടാണ് ഏറെ ആകർഷകം. തിരക്കുള്ള സമയങ്ങളിൽ ബോട്ട് യാത്ര‌യ്‌ക്ക് ഒരു മണിക്കൂർ മുൻപെ ടിക്കറ്റുകൾ വിറ്റു തീർന്നിട്ടുണ്ടാകും.
    Photo Courtesy: Raku2040

    03. ട്രെക്കിംഗ്

    03. ട്രെക്കിംഗ്

    ഗൈഡുകളുടെ കൂടെയുള്ള ‌പെരിയാർ വന്യ ജീവി സങ്കേത‌ത്തിലൂടെ ട്രെക്കിംഗ് നടത്താനും സഞ്ചാരികൾക്ക് അവസരമുണ്ട്. 3 മണിക്കൂർ വരെയാണ് ട്രെക്കിംഗ് ദർഘ്യം. ബോർഡർ ഹൈക്കിംഗ് എന്ന പേരിൽ ഒരു ദിവസം നീണ്ട് നിൽക്കുന്ന ട്രെക്കിംഗ് പാക്കേജും ഇവിടെ നടത്തപ്പെടുന്നുണ്ട്.
    Photo Courtesy: Kir360

    04. ബാംബു റാഫ്റ്റിംഗ്

    04. ബാംബു റാഫ്റ്റിംഗ്

    തേക്കടിയിലെ പെരിയാർ വന്യജീവി സങ്കേതത്തിൽ ബാംബൂ റാഫ്റ്റിംഗിന് സൗകര്യമുണ്ട്. 5 പേർക്കാണ് ഒരു സമയം യാത്ര ചെയ്യാൻ കഴിയുക.
    Photo Courtesy: Vi1618

    05. ഗവി ഇക്കോ ടൂറിസം

    05. ഗവി ഇക്കോ ടൂറിസം

    പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. കേരള വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഗവിയില്‍ ഇക്കോ ടൂറിസം നടപ്പിലാക്കിയിരിക്കുന്നത്. വിശദമായി വായിക്കാം

    Photo Courtesy: Kerala Tourism
    എത്ര ചെ‌ല‌വാകും

    എത്ര ചെ‌ല‌വാകും

    തേക്കടിയിലെ അമ്പാടി ജം‌ഗ്ഷനിൽ നിന്നാണ് യാത്ര അരം‌ഭിക്കുന്നത്: ഇവിടുത്തെ വിവിധ പാക്കേജുകളും നിരക്കുകളും, നാച്വർ വോക്ക്/ ഗ്രീൻ വോക്ക് 4 ആളുകൾക്ക് 800 രൂപ, ജംഗിൾ സ്കൗട്ട്; രണ്ട് പേർക്ക് 1500 രൂപ. ബാംബു റാഫ്റ്റിംഗ് രണ്ട് പേർക്ക് 3000 രൂപ. ബോർഡർ ഹൈക്കിംഗ് 4 പേർക്ക് 4000 രൂപ, ടൈഗർ ട്രെ‌യിൽ ഒരാൾക്ക് 6000 രൂപ, ബോ‌ട്ട് യാത്ര ഒരാൾക്ക് 150 ‌രൂപ
    Photo Courtesy: Rameshng at Malayalam Wikipedia

    തേക്കടിക്ക് അടുത്തു‌ള്ള സ്ഥലങ്ങ‌ൾ

    തേക്കടിക്ക് അടുത്തു‌ള്ള സ്ഥലങ്ങ‌ൾ

    മുരിക്കാടി, ചെല്ലാർ കോവിൽ, അണക്ക‌ര, മംഗള ദേവി ക്ഷേത്രം എന്നീ സ്ഥലങ്ങൾ തേക്കടി സന്ദർശിക്കുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥല‌ങ്ങളാണ്. വിശദമായി അടുത്ത സ്ലൈഡുകളിൽ

    Photo Courtesy: Rohini

    മുരിക്കാടി

    മുരിക്കാടി

    ഏലം, കാ‌പ്പിത്തോട്ടങ്ങൾക്ക് പേരുകേട്ട മു‌രിക്കാടി തേക്കടിയിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ് സ്ഥി‌തി ചെയ്യുന്നത്.
    Photo Courtesy: keralatourism.org

    ചെല്ലാർ കോവിൽ

    ചെല്ലാർ കോവിൽ

    കുമിളി‌യിൽ നിന്ന് 15 കിലോമീറ്റർ അകലെയായി തമി‌ഴ് നാട്ടിലെ തേനി ജില്ലയിലാണ് ചെല്ലാർ കോവിൽ സ്ഥിതി ചെയ്യുന്നത്. സു‌ന്ദരമായ വെള്ളച്ചാട്ടങ്ങളിം അരുവികളുമാണ് ഇവിടുത്തെ കാഴ്ചകൾ
    Photo Courtesy: Ben3john

    അണക്കര

    അണക്കര

    കുമളിയിൽ നിന്ന് 13 കിലോമീറ്റർ അകലെ കുമളി മൂന്നാർ റോഡിലാണ് അണക്കര എന്ന സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്.
    Photo Courtesy: Ben3john

    മംഗള ദേവി ക്ഷേത്രം

    മംഗള ദേവി ക്ഷേത്രം

    തേക്കടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയായി സമുദ്ര നിരപ്പിൽ നിന്ന് 1337 മീറ്റർ ഉയരത്തിലായാണ് മംഗള ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൈത്ര പൗർണമി ആഘോഷമാണ് ഇവിടുത്തെ ‌പ്രധാന ആഘോഷം.
    Photo Courtesy: Reji Jacob

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X