വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഊട്ടിയിൽ എത്തുന്ന സഞ്ചാ‌രികൾ തിരയുന്ന അഞ്ച് അതിശയങ്ങൾ

Written by:
Published: Saturday, April 15, 2017, 13:33 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഊട്ടി കാണാൻ പുറപ്പെടുന്ന സഞ്ചാരികളെ അതിശയിപ്പിക്കുന്നവയാണ് നീലഗിരി മലനിരകളിലെ വിസ്മയങ്ങളെ‌ല്ലാം. എന്നാൽ ഈ വിസ്മയങ്ങളെല്ലാം കണ്ടെത്തെണമെങ്കിൽ ഊട്ടി നഗരം വി‌ട്ട് യാത്ര ചെയ്യണം.

ഊട്ടിയിലേക്ക് യാത്ര പോകുന്നവർക്ക് സന്ദർശിക്കാവുന്ന അഞ്ച് വിസ്മയ കാഴ്ചകൾ നമുക്ക് പരിചയപ്പെടാം.

ഊട്ടിയിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അപ്പര്‍ഭവാനി
ഊട്ടിയിലും കുന്നൂരിലും പോകുന്നവര്‍ അറിയാന്‍
ബാംഗ്ലൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള വഴി
ഊട്ടിയിലെ ട്രെയിന്‍ യാത്ര തുടങ്ങും മുന്‍പ് ചില അറിവുകള്‍
മുതുമലയിലേക്ക് യാത്ര പോയിട്ടുണ്ടോ?

01. ദൊ‌ഡ്ഡബേട്ട

ഊട്ടിക്ക് സ‌മീപത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയർന്ന സ്ഥലമാണ് ദൊഡ്ഡബേട്ട. ഊട്ടിയിൽ നിന്ന് 10 കിലോമീറ്റർ മാറി, പശ്ചിമഘട്ടത്തിനും പൂർവ‌ഘട്ടത്തിനും ഇടയിലായി 8,969 അടി ഉയരത്തിലാണ് ദൊഡ്ഡബേട്ട സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Pratheept2000

എത്തിച്ചേരാൻ

ഊട്ടിയിൽ നിന്ന് കോട്ടഗിരി റോഡിലൂടെ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ഇവിടെ രണ്ട് ടെലിസ്കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ നിന്ന് നോക്കിയാൽ സമീപത്തുള്ള മലനിരകളുടെ സുന്ദരമായ കാഴ്ചകൾ കണ്ട് നിങ്ങളുടെ മനസ് നിറയ്ക്കാം.
Photo Courtesy: VasuVR

പ്രവേശന സമയം

രാവിലെ എട്ടര മുതൽ വൈകുന്നേരം ആറര വരേ സഞ്ചാരികൾക്ക് ഇവിടെ പ്രവേശിക്കാം. പത്ത് രൂപയാണ് ‌പ്രവേശന ഫീസ്.
Photo Courtesy: Shanmugamp7

02. മുതുമല

സൗത്ത് ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ വന്യജീവി സങ്കേതമാണ് മുതുമല. നീ‌ലഗിരി മലനിരകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് ‌സംസ്ഥാനങ്ങളിലായി വ്യാപി‌ച്ച് കിടക്കുകയാണ് മുതുമല വന്യജീവി സങ്കേതം.
Photo Courtesy: KARTY JazZ

ജംഗിൾ ബസ് സഫാരി

മുതുമല വന്യജീവി സങ്കേതം ചുറ്റിയടിക്കാൻ ഏറ്റവും മികച്ച മാർഗം ജംഗിൾ സഫാരിയാണ്. ട്രെക്കിംഗിനും പക്ഷി നിരീക്ഷണത്തിനും ഇവിടെ അവസരമുണ്ട്.
Photo Courtesy: Marcus334

03. പൈകര തടാകം

മുതുമല നാഷണല്‍ പാര്‍ക്കില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം. പ്രകൃതി സൗന്ദര്യത്തിന് പേര്കേട്ടതാണ് ഈ പ്രദേശം. നീലഗിരി ജില്ലയിലെ ഏറ്റവും വലിയ തടാകമാണിതെന്ന് മാത്രമല്ല ടോഡ നിവാസികള്‍ വളരെ പവിത്രമായാണ് ഇതിനെ കാണുന്നത്.
Photo Courtesy: Amol.Gaitonde

ബോട്ട് ഹൗസ്

പച്ചപുല്‍ തകിടികള്‍ കൊണ്ട് സന്ദര്‍ശകരുടെ മനസ്സില്‍ മായാതെ നില്ക്കുന്ന വെന്‍ലോക്ക് ഡോണ്‍ പൈകര തടാകത്തിനടുത്ത് തന്നെയാണ്. തമിഴ്നാട് ടൂറിസം ആന്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഇവിടെയൊരു ബോട്ട് ഹൗസും റെസ്റ്റോറന്റും ഒരുക്കിയിട്ടുണ്ട്. കായല്‍ മാറിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് സഞ്ചാരികള്‍ക്ക് ഇവിടെ ബോട്ടിങ്ങ് നടത്താം.
Photo Courtesy: sowrirajan s

പൈകര നദി

മെയിന്‍ റോഡിലുള്ള പാലത്തില്‍ നിന്നാല്‍ ഈ സൌന്ദര്യമൊന്നാകെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കാം. പൈകര നദിയില്‍ ഒരു ഡാമും പവര്‍ഹൌസുമുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സന്ദര്‍ശന സമയം. ഇവിടേക്ക് പ്രവേശന ഫീസില്ല. പക്ഷേ, ബോട്ട് യാത്ര ഉദ്ദേശിക്കുന്നവര്‍ ഒരു റൈഡിന് 550 രൂപ നല്കണം.
Photo Courtesy: KARTY JazZ

04. അവലാഞ്ചെ തടാകം

ഊട്ടിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ നീലഗിരി കുന്നുകളിലാണ് ഈ തടാകം വിലയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായ കനത്ത ഹിമപാതത്തെ അനുസ്മരിച്ചാണ് തടാകത്തിന് ഈ പേര് കൈവന്നത്. സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ സ്ഥലം. തടാകത്തിന് ചുറ്റും ഇടം പിടിച്ച ഉരുളന്‍ പാറകളും അവയ്ക്ക് മുകളില്‍ വര്‍ഷത്തിലേറെ കാലവും
Photo Courtesy: stonethestone

05. ഗ്ലെ‌ൻമോർഗൻ

ഊട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൌതുകം. സിങ്കാരയിലുള്ള പവര്‍ഹൌസില്‍ നിന്ന് ഗ്രാമത്തിലേക്ക് 3 കിലോമീറ്റര്‍ ദൂരമാണ് സന്ദര്‍ശകര്‍ റോപ് വേയിലൂടെ സഞ്ചരിക്കുന്നത്.
Photo Courtesy: Vaishnav26

English summary

5 ways to explore the great outdoors around Ooty

5 ways to explore the great outdoors around Ooty
Please Wait while comments are loading...