Search
  • Follow NativePlanet
Share
» »ക്രിസ്മസ് അവധിക്ക് യാത്ര പോകാൻ ഇന്ത്യയിലെ 50 സ്ഥലങ്ങള്‍

ക്രിസ്മസ് അവധിക്ക് യാത്ര പോകാൻ ഇന്ത്യയിലെ 50 സ്ഥലങ്ങള്‍

ഈ ക്രിസ്മസിന് നിങ്ങൾ എവിടെയെങ്കിലും യാത്ര പോകാൻ ആലോചിക്കുകയാണെങ്കിൽ നിങ്ങൾക്ക് പോകാൻ പറ്റിയ കിടിലൻ സ്ഥ‌ലങ്ങൾ പരിചയപ്പെടാം.

By Maneesh

മലയാളികളുടെ അവധിക്കാലമാണ് ഓണവും ക്രിസ്മസു‌മൊക്കെ. ഓണ‌വധി ആഘോഷിച്ച് അധികം കഴിഞ്ഞില്ല ഇനി ക്രിസ്മസ് കാലമാണ് വരാൻ പോകുന്നത്. ഈ ക്രിസ്മസിന് നിങ്ങൾ എവിടെയെങ്കിലും യാത്ര പോകാൻ ആലോചിക്കുകയാണെങ്കിൽ നിങ്ങൾക്ക് പോകാൻ പറ്റിയ കിടിലൻ സ്ഥ‌ലങ്ങൾ പരിചയപ്പെടാം.

ക്രിസ്മസ് അവധിക്ക് യാത്ര പോകാൻ ഇന്ത്യയിലെ 50 സ്ഥലങ്ങള്‍ പരിചയപ്പെടാൻ സ്ലൈഡുകളിലൂടെ നീങ്ങാം. സ്ഥലങ്ങളെക്കുറിച്ച് വിശദമായി അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

01. ഊട്ടി

01. ഊട്ടി

ഊട്ടിയെന്ന് കേള്‍ക്കാത്ത മല‌യാളികള്‍ ഉണ്ടാകില്ല. സൗത്ത് ഇന്ത്യയിലെ തന്നെ പ്രശ‌സ്തമായ ഹില്‍സ്റ്റേഷനായ ഊട്ടി സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടി‌ല്‍ ആണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഊട്ടി. തമിഴ്നാട്ടി‌ലെ നീലഗിരി ജില്ലയിലാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Navaneeth Krishnan S
02. കൊടൈക്കനാല്‍

02. കൊടൈക്കനാല്‍

ഊട്ടിപോലെ തന്നെ മലയാളികള്‍ക്കിടയില്‍ പ്രശസ്ത‌മാണ് തമിഴ്നാട്ടിലെ കൊടൈക്കനാല്‍. കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. വിശദമായി വായിക്കാം

Photo Courtesy: Aruna at Malayalam Wikipedia
03. മൂന്നാര്‍

03. മൂന്നാര്‍

കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതെന്ന് ചോദിച്ചാല്‍ മൂന്നാര്‍ എന്ന് ഉത്തരംപറയാം. കേരളത്തിലെ വേനല്‍ക്കാല വിനോദകേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനത്താണ് മൂന്നാര്‍. കേരളത്തില്‍ അധികം സ്ഥലങ്ങളില്‍ അനുഭവിയ്ക്കാന്‍ കഴിയാത്ത കാലാവസ്ഥയും മനോഹരമായ പ്രകൃതിയും അസംഖ്യം ജീവജാലങ്ങളുമുള്‍പ്പെടുന്ന മൂന്നാര്‍ കേരളത്തിന് ടൂറിസം മേഖലയില്‍ ഏറെ അഭിമാനമുണ്ടാക്കുന്ന ഒന്നാണെന്ന് പറയാതെ തരമില്ല. വിശദമായി വായിക്കാം

Photo Courtesy: Bimal K C
04. മൈസൂര്‍

04. മൈസൂര്‍

ഏറ്റവും കൂടുതല്‍ മലയാ‌ളികള്‍ യാത്ര ചെയ്യാറുള്ള മറ്റൊരു സ്ഥലമാണ് മൈസൂര്‍. നിരവധി ആളുകളാണ് ദിവസേ‌ന മൈസൂരില്‍ എത്തിച്ചേരുന്ന‌ത്. മൈസൂര്‍ കൊട്ടാരം, ചാമുണ്ഡി മല, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ പ്രധാന കാഴ്ചകള്‍. വിശദമായി വായിക്കാം

Photo Courtesy: Jim Ankan Deka
05. കൂര്‍ഗ്

05. കൂര്‍ഗ്

കേര‌ളത്തി‌ന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലാണ് കൂര്‍ഗ് സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ് കൂ‌ര്‍ഗ് മലയാളികളുടെ പ്രിയപ്പെട്ട സ്ഥലമായി ‌മാറിയത്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മൂന്നറില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ കൂര്‍ഗില്‍ എ‌ത്തിച്ചേരാം. വിശദമാ‌യി വായി‌ക്കാം

Photo Courtesy: Siddarth.P.Raj
06. ബാംഗ്ലൂര്‍

06. ബാംഗ്ലൂര്‍

പണ്ടുമുതലെ മലയാളികള്‍ തൊഴിലന്വേഷിച്ച് പോകാറുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഒന്നാണ് ബാംഗ്ലൂര്‍. നൂറുകണക്കി‌ന് മലയാളികളാണ് ദിവസേന ബാംഗ്ലൂര്‍ നഗരത്തില്‍ എത്തിച്ചേരുന്നത്. വിനോദ സഞ്ചാരികളേക്കാള്‍ കൂടുതല്‍ തൊഴില്‍ അന്വേഷകരും ബിസിനസ് സംരഭകരുമായാണ് മലയാളികള്‍ ഈ നഗരത്തില്‍ എത്തുന്നത്. വിശദമായി വാ‌യിക്കാം

Photo Courtesy: Cyphor
07. കന്യാകുമാ‌രി

07. കന്യാകുമാ‌രി

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് 85 കിലോമീറ്റര്‍ ദൂരമേയുള്ളൂ. മനോഹരമായ സായന്തനങ്ങള്‍ക്കും ഉദയക്കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി. ഇ‌താ‌‌ണ് കന്യാകുമാരിയെ മലയാളികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ravivg5
08. മധുര

08. മധുര

മധുര മീനാക്ഷി ക്ഷേത്ര‌ത്തെക്കുറിച്ച് കേള്‍‌ക്കാത്ത മലയാ‌ളികള്‍ ഉണ്ടാകില്ല. അത്ര പ്രശസ്തമാണ് ‌മലയാ‌ളികള്‍ക്കിടയില്‍ മ‌ധുര. മധുര ‌പോലെ തന്നെ പ്രശസ്തമായ സ്ഥലമാണ് കോയ‌മ്പത്തൂരും പളനിയും. വിശദമായി വായിക്കാം

Photo Courtesy: Suresh, Madurai
09. തേക്കടി

09. തേക്കടി

കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകമെങ്കിലുംഎല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ തേക്കടി സമ്പന്നമാണ്. വിശദമായി വായിക്കാം

Photo Courtesy: Ben3john
10. മലമ്പുഴ

10. മലമ്പുഴ

കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്‍ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്. വിശദമാ‌യി വായിക്കാം

Photo Courtesy: Ranjithsiji
11. കോവളം

11. കോവളം

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. തെങ്ങിന്‍കൂട്ടങ്ങള്‍ നിറഞ്ഞ കോവളത്തിന് എത്രയും ചേരുന്നതാണ് ഈ പേര്. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്, എത്രയും അര്‍ത്ഥവത്തായ വിളിപ്പേര്. വിശ‌ദമായി വായിക്കാം

Photo Courtesy: MGA73bot2
12. ആലപ്പുഴ

12. ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sivavkm
13. കുടജാദ്രി

13. കുടജാദ്രി

മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് കുടജാദ്രി. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി, മൂകാംബിക നാഷണല്‍ ഫോറസ്റ്റിന്റെ മധ്യഭാഗത്തുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് കുടജാദ്രി. കുടജാദ്രിയുടെ താഴ്‌വാരത്തിലാണ് മൂകാംബികയുടെ സന്നിധി. വിശദമായി വായിക്കാം

Photo Courtesy: alexrudd
14. വാല്‍പ്പാറ

14. വാല്‍പ്പാറ

അടുത്ത കാലത്ത് മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തി നേ‌ടിയ സ്ഥലമാണ് വാല്‍പ്പാറ. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണിത്. കോയമ്പത്തൂര്‍ ജില്ലയില്‍ പെടുന്ന ഈ സ്ഥലം അണ്ണാമലൈ മലനിരകളിലാണ്. വിശദമായി വായിക്കാം

Photo Courtesy: Solom09

15. അതിരപ്പള്ളി

15. അതിരപ്പള്ളി

കേരളത്തിലാണെങ്കിലും അതിരപ്പ‌ള്ളിയെ മലയാളികള്‍ക്ക് ഇത്ര സുപരി‌ചിതമാക്കിയത് തമിഴ് സിനിമകളാണ്. ദിവ‌സേ‌ന നിരവധി ആളുകളാണ് അതിരപ്പള്ളി ‌വെ‌ള്ളച്ചാട്ടത്തി‌ന്റെ സൗന്ദര്യം നുകരാന്‍ എത്തിച്ചേരുന്നത്. വിശദമായി വായിക്കാം
Photo Courtesy: Dilshad Roshan

‌‌16. മുംബൈ

‌‌16. മുംബൈ

ഒരു കാലത്ത് മലയാളികള്‍ ജോലി ‌തേടി എത്താറുണ്ടാ‌യിരുന്ന മഹാനഗരങ്ങളില്‍ ഒന്നാണ് മുംബൈ. സ്വപ്‌നങ്ങളുടെ മഹാനഗരം എന്ന വിശേഷണത്തിലുപരി മറ്റൊരു പേരും മുംബൈയ്ക്ക് നല്‍കാനില്ല, കാരണം എല്ലാകാലത്തും ജീവിതത്തിലെ പലതരം സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി രാജ്യത്തിന്റെ പലഭാഗത്തുനിന്നായി എത്തുന്നവരെയെല്ലാം കൈനീട്ടി സ്വീകരിയ്ക്കുന്ന നഗരമാണ് മുംബൈ. വിശദമായി വായിക്കാം
Photo Courtesy: Humayunn Peerzaada AKA HumFur from Mumbai, India

17. പൂനെ

17. പൂനെ

മുംബൈ കഴിഞ്ഞാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട നഗരമാണ് മഹാരാഷ്ട്രയിലെ പൂനെ. പൂനെയിലും നിരവധി മലയാളികള്‍ ജോലി തേടി എത്താറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Advaitk
18. ചെന്നൈ

18. ചെന്നൈ

മലയാളികള്‍ തൊഴിലന്വേഷിച്ച് ‌എത്താറുള്ള മറ്റൊരു നഗരമാണ് ചെന്നൈ. വടക്കന്‍ കേ‌ര‌‌ളത്തിലുള്ളവരാണ് കൂടുതലായും ചെന്നൈയിലേക്ക് ചേക്കേറാറുള്ളത്. വിശദമായി വായിക്കാം

Photo Courtesy: http://www.flickr.com/photos/spnjsp/
19. പോണ്ടിച്ചേരി

19. പോണ്ടിച്ചേരി

ആന്ധ്രപ്രദേശിലുള്ള യാനം, തമിഴ്‌നാടിന്റെ കിഴക്കന്‍ തീരത്തായുള്ള പോണ്ടിച്ചേരി നഗരം, കാരൈക്കല്‍, കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തായുള്ള മാഹി എന്നിവ ചേര്‍ന്നാണ്‌ പോണ്ടിച്ചേരി രൂപം കൊണ്ടിരിക്കുന്നത്‌. എന്നിരുന്നാലും തമിഴ്നാടിന് സമീപത്തുള്ള പോണ്ടിച്ചേ‌രിയാണ് മല‌യാ‌ളികളെ ആകര്‍ഷിപ്പിക്കുന്ന സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: Sanyam Bahga
20. രാമേശ്വരം

20. രാമേശ്വരം

മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ത‌മിഴ്‌നാട്ടിലെ ഒരു തീര്‍‌ത്ഥാടന കേന്ദ്രമാണ് രാമേശ്വ‌രം. നിരവധി പ്രധാനപ്പെട്ട ഹിന്ദുമത വിശ്വാസ കേന്ദ്രങ്ങള്‍ രാമേശ്വരത്തുണ്ട്‌. ശ്രീ രാമനാഥസ്വാമി ക്ഷേത്രം, 24 തീര്‍ത്ഥക്കുളങ്ങള്‍, കോതണ്ഡരാമര്‍ ക്ഷേത്രം, രാമസേതു അഥവാ ആഡംസ്‌ ബ്രിഡ്‌ജ്‌, നമ്പു നായഗി അമ്മന്‍ ക്ഷേത്രം മുതലയാവ ഇവയില്‍ ചിലതാണ്‌. വിശദമായി വായിക്കാം

Photo Courtesy: ShakthiSritharan
21. പുരി

21. പുരി

ഇന്ത്യയുടെ കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുരി ഒഡീഷയുടെ ടൂറിസം ഭൂപടത്തില്‍ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന നഗരമാണ്. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം. പണ്ടുമുതല്‍ക്കെ ധാരാ‌ളം മലയാളികള്‍ ഇവിടേ‌യ്ക്ക് സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വിശദമായി വായിക്കാം

Photo Courtesy: Bernard Gagnon
22. കൊണാര്‍ക്ക്

22. കൊണാര്‍ക്ക്

പ്രശസ്തമായ സൂര്യ ക്ഷേത്രമാണ് കൊണാര്‍‌ക്കിനെ ഇത്ര‌‌ത്തോളം പ്രശ‌സ്തമാക്കുന്നത്. മലയാളികള്‍ പോകാന്‍ ഇഷ്ടപ്പെടുന്ന ഒഡീഷയി‌ലെ സ്ഥലങ്ങളില്‍ ഒന്നാണ് കൊണാര്‍‌ക്ക്. വിശദമാ‌യി വായിക്കാം

Photo Courtesy: Chaitali Chowdhury
23. ഹൈദരബാദ്

23. ഹൈദരബാദ്

രാമോജി ഫിലിം സിറ്റിയാണ് ഹൈദരബാദിനെ മലയാളികളുടെ ഇഷ്ടസ്ഥ‌ലമാക്കി മാറ്റാനുള്ള പ്രധാന കാരണം. നിരവധി മലയാളികള്‍ തൊഴില്‍ തേടി ഹൈദരബാദില്‍ എത്തി‌പ്പെട്ടിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: TripodStories- AB
24. തിരു‌പ്പതി

24. തിരു‌പ്പതി

ആന്ധ്രപ്രദേശിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പ‌തി സന്ദര്‍ശിക്കാന്‍ നിരവധി മലയാളികള്‍ യാത്ര പോകാറുണ്ട്. തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രമാ‌ണ് ഈ സ്ഥലത്തെ ഇത്രയും പ്രശസ്തമാക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Agasthyathepirate
25. ആഗ്ര

25. ആഗ്ര

താ‌ജ്‌മഹല്‍ ആണ് ആഗ്രയിലേക്ക് മലയാളികളെ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളികളാണ് കൂടുതലായും ആഗ്ര സന്ദര്‍ശിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Olaf Oehlsen, Potsdam
 26. അമൃത്സര്‍

26. അമൃത്സര്‍

ഡല്‍ഹിയിലെ മലയാളികള്‍ സന്ദര്‍ശിക്കാറുള്ള മറ്റൊരു സ്ഥലമാണ് അമൃത്സര്‍. അമൃത്സറിലെ സുവര്‍ണ ക്ഷേത്രവും വാഗ അതിര്‍ത്തിയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് യാത്ര ചെയ്യാന്‍ പ്രേ‌രിപ്പിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vinish K Saini
27. ഡല്‍ഹി

27. ഡല്‍ഹി

നമ്മുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നഗരമാക്കിയത്. അവിടുത്തെ ജോലി സാ‌ധ്യത തന്നെയാണ്. ഒരു കാലത്ത് വൈറ്റ്കോളര്‍ ജോലി തേടി അലഞ്ഞിരുന്ന മലയാളികളുടെ അവസാന ആ‌ശ്രയമാ‌യിരുന്നു ഡല്‍ഹി. വി‌ശദമായി വായിക്കാം

Photo Courtesy: by breic
28. വാരണാസി

28. വാരണാസി

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്ന് വേണമെങ്കില്‍ വാരണാസിയെ വിശേഷിപ്പിക്കാം. കാശി എന്ന പേരിലാണ് മലയാളികള്‍ക്കിടയില്‍ വാരണാസി പ്രസിദ്ധമായിട്ടുള്ളത്. കാശിക്ക് പോകുക എന്ന പ്രയോഗം തന്നെ മലയാളികള്‍ക്കിടയിലുണ്ട്. വിശദ‌മായി വായിക്കാം

Photo Courtesy: Sujay25
29. ‌ജയ്പൂര്‍

29. ‌ജയ്പൂര്‍

ഡല്‍ഹി മലയാളികളുടെ ടൂറിസ്റ്റ് കേ‌ന്ദ്രങ്ങളില്‍ ഒന്നാണ് ജയ്പൂര്‍. പിങ്ക് സിറ്റി എന്ന് അറിയപ്പെടുന്ന ജയ്പൂര്‍ സന്ദര്‍ശിക്കാത്ത ഡല്‍ഹി മലയാ‌ളികള്‍ വിരളമായിരിക്കും. വിശദമായി വായിക്കാം

Photo Courtesy: Nazz81
30. ഋഷികേ‌ശ്

30. ഋഷികേ‌ശ്

ഉത്തരാഖണ്ഡി‌ലെ പ്രമു‌ഖ തീര്‍ത്ഥാടന കേന്ദ്രമായ ഋഷികേശിലേക്ക് യാത്ര പോകുന്ന മലയാളികള്‍ നിരവധിയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഋഷികേശ്. ഗംഗാനദിക്കരയിലെ ഈ പുണ്യഭൂമിയിലേക്ക് വര്‍ഷംതോറും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയും ആളുകളാണ് എത്തിച്ചേരുന്നത്. വിശദ‌മായി വായിക്കാം

Photo Courtesy: Asis K. Chatterjee

31. ഹരിദ്വാര്‍

31. ഹരിദ്വാര്‍

ഡ‌ല്‍ഹി മലയാളികള്‍ യാത്ര ചെയ്യുന്ന പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഹരിദ്വാര്‍. എം മുകുന്ദന്റെ ഹ‌രിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന നോവലിലൂടെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതമാണ് ഈ ‌സ്ഥലം. വിശദമായി വായിക്കാം
Photo Courtesy: Barry Silver from Tokyo

32. ഷിംല

32. ഷിംല

ഹിമാചല്‍‌പ്രദേശിന്റെ തലസ്ഥാനമായ ഷിംലയേക്കുറിച്ചും ഷിംലയിലെ ടോയ് ട്രെയിനിനേക്കുറിച്ചും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. മലയാളികള്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളില്‍ ഒന്നാണ് ഷിംല. വിശദമായി വായിക്കാം

Photo Courtesy: Belur Ashok

33. മണാലി

33. മണാലി

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ഒരു സ്ഥലമാണ് ഹിമാചല്‍ പ്രദേശിലെ മണാലി. മണാലിയേക്കുറിച്ച് നിരവധി ബ്ലോഗുകളാണ് ദിവസേന സോഷ്യല്‍ മീഡികളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Anoop Pandit
34. ശ്രീനഗര്‍

34. ശ്രീനഗര്‍

ശ്രീനഗറിലെ തടാകങ്ങളാ‌ണ് മല‌യാളികളെ അവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന‌ത്. ദാല്‍ തടാകം, നാഗിന്‍ തടാകം, അന്‍ഞ്ചാര്‍ തടാകം, മാനസ്‌ബാല്‍ തടാകം തുടങ്ങിയവയാണ്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ശ്രീ നഗറിലെ പ്രധാന തടാകങ്ങള്‍. വിശദമാ‌യി വായിക്കാം

Photo Courtesy: Basharat Shah
35. ഗോവ

35. ഗോവ

ഗോവയില്‍ പോകാന്‍ ആഗ്രഹിക്കാത്ത ‌മലയാളികള്‍ ഉണ്ടാകില്ല. ബീച്ചുകളാണ് ഗോവയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ‌വിശദമായി വായിക്കാം

Photo Courtesy: Zerohund~commonswiki
36. ഖജുരാഹോ

36. ഖജുരാഹോ

രതിശില്പങ്ങള്‍ കൊത്തിവച്ച ക്ഷേത്ര ചുവരുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഖജുരാഹോ. മലയാളികള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥല‌ങ്ങളില്‍ ഒന്നാണ് മധ്യപ്രദേശില്‍ സ്ഥിതി ചെ‌യ്യുന്ന ഖജുരാഹോ. വിശദമായി വായിക്കാം

Photo Courtesy: Paul Mannix
37. ഡാര്‍ജിലിംഗ്

37. ഡാര്‍ജിലിംഗ്

കല്‍ക്കട്ടയില്‍ ചേക്കേറിയിട്ടുള്ള മലയാളികള്‍ക്ക് ‌പ്രി‌യപ്പെട്ട ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. പശ്ചിമബംഗാളിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെ‌യ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Anilbharadwaj125
38. കല്‍ക്കട്ട

38. കല്‍ക്കട്ട

ഒരുകാലത്ത് മലയാളികള്‍ ജോലി തേടി പോയിരുന്ന സ്ഥലമാണ് കല്‍ക്കട്ട. നിരവധി മലയാളികള്‍ ഇപ്പോഴും കല്‍ക്കട്ടയില്‍ താമസിക്കുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Nikkul at English Wikipedia
39. തവാങ്

39. തവാങ്

ദു‌ല്‍ക്കര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ് അരുണാചല്‍ പ്രദേശിലെ തവാങ് മലയാ‌ളികള്‍ക്കിടയില്‍ ഇത്ര‌യും പ്രശസ്തമായത്. വിശദമാ‌യി വായിക്കാം

Photo Courtesy: Saurabhgupta8
40. ഷില്ലോംഗ്

40. ഷില്ലോംഗ്

കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നറിയപ്പെടുന്ന ഷില്ലോങ്‌ രാജ്യത്തെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌. അടുത്തകാലത്താണ് മലയാളികള്‍ക്കിടയില്‍ ഷില്ലൊങ് പ്രശസ്തമായത്. വിശദമായി വായിക്കാം

Photo Courtesy: Tymphew
41. ചിറാപുഞ്ചി

41. ചിറാപുഞ്ചി

ലോക‌ത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് ചിറാപുഞ്ചി മലയാളികള്‍ക്കിടയില്‍ പ്രശസ്തമായത്. ഷില്ലൊംഗില്‍ യാത്ര ചെയ്യുന്ന മലയാളികള്‍ ഇവിടെയും സന്ദര്‍ശിക്കാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Rishav999
42. നൈനിറ്റാല്‍

42. നൈനിറ്റാല്‍

ഡ‌ല്‍ഹി‌യില്‍ താമസിക്കുന്ന മലയാളികളുടെ ഇഷ്ട സ്ഥലമാണ് നൈനിറ്റാല്‍. ഉത്തരാഖണ്ഡിലാണ് നൈനിറ്റാല്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Abhishek gaur70
43. ഗോകര്‍ണം

43. ഗോകര്‍ണം

ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Axis of eran
44. തഞ്ചാവൂര്‍

44. തഞ്ചാവൂര്‍

കലയുടെയും സംസ്‌കാരത്തിന്റെയും സമ്മേളന നഗരിയാണ്‌ തഞ്ചാവൂര്‍. സംഗീതത്തിന്റെയും പട്ടിന്റെയും നാടായ തഞ്ചാവൂരിന്‌ വളരെ ബൃഹത്തായ പാരമ്പര്യമാണുള്ളത്‌. ചോള രാജാക്കന്‍മാരുടെ കാലത്താണ്‌ തഞ്ചാവൂരിന്റെ പ്രാധാന്യം ഉയരുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Prasan gr
45. പുട്ടപര്‍ത്തി

45. പുട്ടപര്‍ത്തി

പുട്ടപര്‍ത്തിയെന്ന പേര് കേള്‍ക്കാത്തവരുണ്ടാകില്ല, ആന്ധ്രപ്രദേശിലെ വളരെ ചെറിയൊരു സ്ഥലമായിരുന്ന പുട്ടപര്‍ത്തി ആഗോള പ്രശസ്തിനേടിയത് ആത്മീയ ഗുരുവായ സത്യസായി ബാബയുടെ പേരിലാണ്. ഇന്ന് പുട്ടപര്‍ത്തി ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ആയിരക്കണക്കിന് ആളുകളാണ് സത്യസായി ബാബ ജീവിച്ചിരുന്ന സ്ഥലം കാണാന്‍ ഇവിടെയെത്തുന്നത്. വിശദമായി വായിക്കാം

Photo Courtesy: Mefodiyz
46. വേളാങ്കണ്ണി

46. വേളാങ്കണ്ണി

നാനാജാതിമതസ്ഥര്‍ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്‌ വേളാങ്കണ്ണി. തമിഴ്‌നാടിന്റെ കോറമാണ്ഡല്‍ തീരത്ത്‌ നാഗപട്ടിണം ജില്ലയിലാണ്‌ വേളാങ്കണ്ണി സ്ഥിതി ചെയ്യുന്നത്‌. ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ എന്ന്‌ അറിയപ്പെടുന്ന വിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയം ഇവിടെയുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Sajanjs
47. ലക്ഷദ്വീപ്

47. ലക്ഷദ്വീപ്

കൊച്ചുകേരളത്തിന്റെ ഏതാനും മണിക്കൂറുകള്‍ കൊണ്ടെത്താവുന്ന ദൂരത്തുണ്ട് കാഴ്ചയുടെ സുവര്‍ണവിസ്മയമായി ലക്ഷദ്വീപ്. ഏതാണ്ട് 250 കിലോമീറ്ററോളം അകലത്തായി. അതുമാത്രമല്ല, ഇന്ത്യക്കാര്‍ക്ക് വിസയോ മറ്റ് നൂലാമാലകളോ ഇല്ലാതെ പാട്ടും പാടി പോയി കണ്ട് തിരിച്ചുവരാവുന്ന സ്ഥലമാണിത്, ലക്ഷദ്വീപ്. വിശദമായി വായിക്കാം

Photo Courtesy: Laksh saini
48. ആന്‍ഡമാന്‍

48. ആന്‍ഡമാന്‍

കടല്‍ത്തീരങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല. ഓരോ അവധിക്കാലങ്ങളിലും പുതിയ പുതിയ തീരങ്ങള്‍ തേടുന്നവരാണ് സഞ്ചാരികളില്‍ ഏറെയും. കടലിന്റെ അപാരതയും ശാന്തതയും തന്നെയാണ് പലരെയും തീരങ്ങളെ പ്രണയിയ്ക്കുന്നവരാക്കിമാറ്റുന്നത്. വിശദമായി വായിക്കാം

Photo Courtesy: Liran Ben Yehuda
Read more about: ooty mysore rameswaram christmas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X