Search
  • Follow NativePlanet
Share
» »വ്യത്യസ്തമായ ചില ശിവലിംഗങ്ങള്‍

വ്യത്യസ്തമായ ചില ശിവലിംഗങ്ങള്‍

By Maneesh

ഹിന്ദുമതത്തില്‍ ശിവനോളം പ്രാധാന്യം ശിവലിംഗത്തിനുണ്ട്. മിക്കവാറും എല്ലാ ശിവ ക്ഷേത്രങ്ങളിലും ശിവന് പകരമായി ശിവലിംഗമാണ് പ്രതിഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പ്രാചീന കാലത്ത് തന്നെ ലിംഗാരാധന ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. പല സ്ഥലങ്ങളിലും അവിടുത്തെ ശില്പികളുടെ കരവിരുതിന് അനുസരിച്ച് ലിംഗത്തിന്റെ രൂപത്തില്‍ വ്യത്യാസമുണ്ട്.

ഇന്ത്യയിലെ പലസ്ഥലങ്ങളിലുള്ള വിത്യസ്ത ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ചില ശിവലിംഗങ്ങള്‍ നമുക്ക് പരിചയപ്പെടാം.

ദേവിപുരം ശിവലിംഗം

ദേവിപുരം ശിവലിംഗം

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന ദേവിപുരം ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Шантира Шани

കോടി ലിംഗേശ്വര

കോടി ലിംഗേശ്വര

108 അടി ഉയരമുള്ള ഈ ശിവലിംഗമാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം എന്നാണ് കരുതപ്പെടുന്നത്. കർണാടകയിലെ കോലാർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കോടിലൊംഗേശ്വര ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥാപിച്ചിട്ടുള്ളത്.

Photo Courtesy: SGKiron

ഐക്യ ലിംഗം

ഐക്യ ലിംഗം

വാരണാസിലാണ് ഐക്യലിംഗം സ്ഥിതി ചെയ്യുന്നത്.

അമർനാഥ് ഹിമലിംഗം

അമർനാഥ് ഹിമലിംഗം

ജമ്മു കാശ്മീരിലെ അമർനാഥിൽ ആണ് മഞ്ഞിൽ രൂപപ്പെട്ട ശിവലിംഗം സ്ഥിതി ചെയ്യുന്നത്. അമർനാഥ് ഗുഹയിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്. വിശ്വാസങ്ങള്‍ അനുസരിച്ച് ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കം ഈ ഗുഹയ്ക്കുണ്ട്.

1008 ലിംഗം

1008 ലിംഗം

കർണാടകയിലെ ഹമ്പിയിൽ തുംഗഭദ്രനദിക്കരയിൽ കൂറ്റൻ പാറയിൽ കൊത്തിയെടുത്ത 1008 ശിവലിംഗങ്ങൾ.

Photo Courtesy: Pratheepps

ബനേശ്വർ ഇരട്ട ശിവലിംഗം

ബനേശ്വർ ഇരട്ട ശിവലിംഗം

അസാമിലെ കാംരൂപ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബനേശ്വർ ശിവക്ഷേത്രത്തിലെ ഇരട്ട ശിവലിംഗം

Photo Courtesy: Drpsdeb

നാഗലിംഗം

നാഗലിംഗം

ആന്ധ്രപ്രദേശിലെ ലേപാക്ഷിയിലെ പ്രശസ്തമായ ക്ഷേത്രമായ വീരഭദ്ര ക്ഷേത്രത്തിലാണ് ഈ നാഗലിംഗം സ്ഥാപിച്ചിട്ടുള്ളത്.

Photo Courtesy: Pavithrah

തഞ്ചാവൂർ പെരിയ കോവിൽ ലിംഗം

തഞ്ചാവൂർ പെരിയ കോവിൽ ലിംഗം

ലോകത്തിലെ വലിയ ശിവലിംഗങ്ങളിൽ ഒന്നാണെന്ന് കരുതപ്പെടുന്ന പെരിയ കോവിൽ ശിവലിംഗത്തിൽ പാലഭിക്ഷേകം ചെയ്യുന്ന ഭക്തർ.

Photo Courtesy: Shefali11011

ഹൊയ്സലേശ്വര

ഹൊയ്സലേശ്വര

കർണാടകയിൽ ഹാലേബീഡ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ശിവലിംഗം.

Photo Courtesy:Anks.manuja

കുമാര രാമ ഭീമേശ്വർ ക്ഷേത്രം

കുമാര രാമ ഭീമേശ്വർ ക്ഷേത്രം

ആന്ധ്രാപ്രദേശിലെ സാമൻകോട്ട നഗരത്തിൽ സ്ഥിതി ചെയ്യുന്ന കുമാരരാമ ഭീമേശ്വർ ക്ഷേത്രത്തിലെ ശിവലിംഗം

Photo Courtesy: Palagiri

ധ്യാൻ‌ ലിംഗം

ധ്യാൻ‌ ലിംഗം

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ശിവലിംഗം 1994ൽ സദ്ഗുരുവാണ് നിർമ്മിച്ചത്.

ശിവപുരി സ്ഫടിക ലിംഗം

ശിവപുരി സ്ഫടിക ലിംഗം

ഹൈദരബാദിൽ സ്ഥിതി ചെയ്യുന്ന ശിവപുരി ക്ഷേത്രത്തിലാണ് ഈ സ്ഫടിക ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mudigonda

കേദാരേശ്വർ

കേദാരേശ്വർ

മഹാരാഷ്ട്രയിൽ മാ‌ൽഷേജ് ഗട്ടിലെ പ്രശസ്താമായ കോട്ടയായ ഹരിശ്ചദ്രഗട്ടിലെ കേദാരേശ്വർ ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

ലിംഗരൂപത്തിൽ ഒരു ക്ഷേത്രം

ലിംഗരൂപത്തിൽ ഒരു ക്ഷേത്രം

ബാംഗ്ലൂരിൽ കേംബ കോട്ടയ്ക്ക് സമീപത്തായാണ് ലിംഗ രൂപത്തിലുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Veera.sj

രാജ്‌ബറി ശിവലിംഗം

രാജ്‌ബറി ശിവലിംഗം

അസാമിലെ രാജ്‌ബറി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ശിവലിംഗം ഇന്ത്യയിലെ പഴക്കമു‌ള്ള ശി‌വലിംഗങ്ങളിൽ ഒന്നാണെന്നാണ് പറയപ്പെടുന്നത്.

സഹസ്രലിംഗം

സഹസ്രലിംഗം

കർണാടകയിൽ സിർസിയിൽ നിന്ന് 10 കിലോമീറ്റർ അകലെയായി സഹസ്രലിംഗം എന്ന സ്ഥലത്ത് വനമധ്യത്തിലായി ഒഴുകുന്ന നദികളിൽ ആയിരക്കണക്കിന് ശിവലിംഗങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
Photo Courtesy: Amarrg

കൊടപ്പക്കൊട്ട ലിംഗം

കൊടപ്പക്കൊട്ട ലിംഗം

തമിഴ്നട്ടിൽ ഗുണ്ടൂരിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായായാണ് കൊടപ്പക്കോട്ട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഗംഗൈ കോട്ട ചോഴപുരം

ഗംഗൈ കോട്ട ചോഴപുരം

രാജേന്ദ്ര ചോഴന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ഗംഗൈകോട്ട ചോഴപുര ക്ഷേത്രത്തിലെ ശിവലിംഗം. തമിഴ്നാട്ടിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Harish Aluru

പഞ്ചമുഖ ശിവലിംഗം

പഞ്ചമുഖ ശിവലിംഗം

ആന്ധ്രാപ്രദേശിൽ ഭദ്രാചലത്തിൽ സ്ഥിതി ചെയ്യുന്ന ഐ ടി ഡി എ ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന പഞ്ചമുഖമുള്ള ശിവലിംഗം.
Photo Courtesy : Adityamadhav83

ലിംഗവും നന്ദിയും

ലിംഗവും നന്ദിയും

കർണാടകത്തി‌ൽ തീർത്തഹള്ളിയിൽ തുംഗ നദിക്കരയിൽ പാറയിൽ കൊത്തിയെടുത്ത ശിവലിംഗവും നന്ദിയും

Photo Courtesy : Manjeshpv

ദാനിധാർ ലിംഗം

ദാനിധാർ ലിംഗം

ഗുജറാത്തിലെ ദാനിധാറിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിലെ ശിവലിംഗം

Photo Courtesy : જીતેન્દ્રસિંહ

ജംബുലിംഗേശ്വർ

ജംബുലിംഗേശ്വർ

പഞ്ചഭൂത സ്ഥലങ്ങളിൽ ഒന്നായ തിരുവണൈക്കാവൽ ക്ഷേത്രത്തിലെ ജംബുലിംഗം. ഇവിടുത്തെ ഈ ശിവലിംഗം സ്വയംഭൂവായതാണെന്നാണ് വിശ്വാസം.

Photo Courtesy : Ilya Mauter

ബുൾടെമ്പിൾ ശിവലിംഗം

ബുൾടെമ്പിൾ ശിവലിംഗം

ബാംഗ്ലൂരിലെ പ്രശസ്തമായ ബുൾടെമ്പിളിലെ ശിവലിംഗം

Photo Courtesy : Matteo

സരിപ്പള്ളി ശിവലിംഗം

സരിപ്പള്ളി ശിവലിംഗം

ആന്ധ്രാപ്രദേശിലെ വിജയവാഡ ജില്ലയിൽ സരിപ്പള്ളി എന്ന ഗ്രാമത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Adityamadhav83

അരസനേശ്വർ ശിവലിംഗം

അരസനേശ്വർ ശിവലിംഗം

വിഴുപ്പുരം ജില്ലയിൽ വാനൂരിലെ രായപ്പുതുപ്പാക്കം ഗ്രാമത്തിൽ പ്രതിഷ്ടിച്ചിട്ടുള്ള അരസനേശ്വർ ശിവലിംഗം


Photo Courtesy : Arunankapilan

ബൈജനാഗ് ശിവലിംഗം

ബൈജനാഗ് ശിവലിംഗം

ഹിമാചൽ പ്രദേശിൽ പാലമ്പൂരിലാണ് ബൈജനാഗ് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ശിവലിംഗം.

Photo Courtesy : Jngupta

കോഡൂർ ശിവലിംഗം

കോഡൂർ ശിവലിംഗം

ആന്ധ്രാപ്രദേശിൽ മേധക് ജില്ലയിലെ കോഡൂർ എന്ന ഗ്രാമത്തിലാണ് ഈ ശിവലിംഗം പ്രതിഷ്ടിച്ചിരിക്കുന്നത്.

Photo Courtesy : Jpgola

ഭുസന്തേശ്വർ

ഭുസന്തേശ്വർ

ഒറിസയിലെ ഏറ്റവും വലിയ ശിവലിംഗം എന്ന് കരുതപ്പെടുന്ന ഭുസന്തേശ്വർ ക്ഷേത്രത്തിലെ ശിവ ലിംഗം

Photo Courtesy : Psubhashish

അഴക്ചൊക്ക ശിവലിംഗം

അഴക്ചൊക്ക ശിവലിംഗം

തമിഴ്നാട്ടിൽ ശിവഗംഗ ജില്ലയിൽ പറമ്പുമലയുടെ താഴ്വരയിലാണ് അഴക്ചൊക്കം എന്ന് അറിയപ്പെടുന്ന ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Arunankapilan

ഗുഡിലോവ

ഗുഡിലോവ

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗുഡിലോവ മലയുടെ ഉച്ചിയിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Adityamadhav83

ഭോജ്പൂർ ശിവലിംഗം

ഭോജ്പൂർ ശിവലിംഗം

മധ്യപ്രദേശിലെ ഭോജ്‌പൂർ ശിവക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Zippymarmalade

മീനാക്ഷി കോവിൽ ലിംഗം

മീനാക്ഷി കോവിൽ ലിംഗം

മധുര മീനാക്ഷി ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നതാണ് ഈ ശിവലിംഗം.

Photo Courtesy : AlMare

കദ്രി ശിവലിംഗം

കദ്രി ശിവലിംഗം

മംഗലാപുരത്ത് സ്ഥിതി ചെയ്യുന്ന കദ്രിമഞ്ജുനാഥ ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Vaikoovery

ലിംഗോത്‌ഭവർ

ലിംഗോത്‌ഭവർ

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Balajijagadesh

നാരായണ മഹാരാജ മഠ ശിവലിംഗം

നാരായണ മഹാരാജ മഠ ശിവലിംഗം

മഹാരാഷ്ട്രയിലെ സത്താരയിലെ നാരായണ മഹാരാജ മഠത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Nilrocks

ബാഡവ ലിംഗ

ബാഡവ ലിംഗ

കർണാടകയിലെ ഹംമ്പിയിലെ ലക്ഷി നരസിംഹ ക്ഷേത്രത്തിലാണ് ഒൻപത് അടി ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Gangaji

മഹാദേവ ലിംഗം

മഹാദേവ ലിംഗം

മഹാരാഷ്ട്രയിലെ പൂനയിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Bsnehal

ഗദ്ദർവാര ഡമരു ഗഡി ലിംഗം

ഗദ്ദർവാര ഡമരു ഗഡി ലിംഗം

മധ്യപ്രദേശിലെ നരസിംഹപൂർ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Vinaykant

മാമലേശ്വർ

മാമലേശ്വർ

ജമ്മുകാശ്മീരിൽ പഹൽഗം നഗരത്തിലെ മാമലേശ്വർ ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Divya Gupta

മഹേശ്വർനഗർഗട്ട്ലിംഗം

മഹേശ്വർനഗർഗട്ട്ലിംഗം

മധ്യപ്രദേശിലാണ് മഹേശ്വർ നഗർ ഗട്ട് ലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Bernard Gagnon

റലാജ് ശിവലിംഗം

റലാജ് ശിവലിംഗം

ഗുജറാത്തിലെ കമ്പത്ത് നഗറിലെ റലാജ് ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Aditya Mahar

മഹേശ്വർ ശിവലിംഗം

മഹേശ്വർ ശിവലിംഗം

മധ്യപ്രദേശിലെ മഹേശ്വർ നഗരത്തിൽ നർമ്മദ നദിയിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : nevil zaveri

കിണറുലിംഗം

കിണറുലിംഗം

അസാമിലാണ് കിണറിൽ സ്ഥാപിച്ചിട്ടുള്ള വിചിത്രമായ ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.


Photo Courtesy : Barsha Baishya

ഗുഹാലിംഗം

ഗുഹാലിംഗം

ആന്ധ്രപ്രദേശിലാണ് അക്കമാ ദേവി ഗുഹാലിംഗം സ്ഥിതി ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ മാറിയാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : రహ్మానుద్దీన్

ധർമ്മരാജേശ്വർ ലിംഗം

ധർമ്മരാജേശ്വർ ലിംഗം

മധ്യപ്രദേശിലെ ധർമ്മരാജേശ്വര ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.


Photo Courtesy : LRBurdak

രാമേശ്വർ ശിവലിംഗം

രാമേശ്വർ ശിവലിംഗം

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ രാമേശ്വർ ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : कोल्हापुरी

കു‌ൽപഹാർ ശിവലിംഗം

കു‌ൽപഹാർ ശിവലിംഗം

ഉത്തർപ്രദേശിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Rohit klar

ലക്ഷമണേശ്വർ

ലക്ഷമണേശ്വർ

ഛത്തിസ്ഘട്ടിലെ ലക്ഷമണേശ്വര ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy :Ashwini Kesharwani

ഷങ്കർ ആലയ ലിംഗം

ഷങ്കർ ആലയ ലിംഗം

മഹാരാഷ്ട്രയിലെ ഷങ്കർ ആലയ ക്ഷേത്രത്തിലാണ് ഈ ശിവലിംഗം പ്രതിഷ്ടിച്ചിരിക്കുന്നത്.

Photo Courtesy : Smatin

പരശുരാമേശ്വര ലിംഗം

പരശുരാമേശ്വര ലിംഗം

ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ പരശുരാമേശ്വര ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.


Photo Courtesy : Balaji

ഹരിഹരനാഥ ശിവലിംഗം

ഹരിഹരനാഥ ശിവലിംഗം

ഉത്തർപ്രദേശിലെ ഹരിഹരനാഥ ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Vikasudayrajsharma

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X