വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഷോപ്പിങ് പ്രിയര്‍ക്കായി ബെംഗളുരുവിലെ മാര്‍ക്കറ്റുകള്‍

Written by: Elizabath
Published: Thursday, June 22, 2017, 18:07 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ഫുട്പാത്തുകളില്‍ അലഞ്ഞു തിരിഞ്ഞ് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ആരും കാണില്ല. തെരുവു മാര്‍ക്കറ്റില്‍ നിന്ന് ഗുണമേന്‍മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ കിട്ടുമോ എന്ന സംശയത്തില്‍ മിക്കവരും ഈ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്.
മെട്രോ ഹബ്ബായ ബെംഗളുരുവില്‍ സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഒട്ടനവധി മാര്‍ക്കറ്റുകളുണ്ട്. വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ്. ബെംഗളുരുവിലെ മികച്ച മാര്‍ക്കറ്റുകള്‍ പരിചയപ്പെടാം.

കൊമേഷ്യല്‍ സ്ട്രീറ്റ്

വിലപേശലില്‍ മിടുക്കുണ്ടെങ്കില്‍ നല്ല ലാഭത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ പറ്റിയ ഇടമാണ് ബെംഗളുരുവിലെ കൊമേഷ്യല്‍ സ്ട്രീറ്റ്. ഇവിടുത്തെ ഏറ്റവും പഴയതും തിരക്കേറിയതുമായ മാര്‍ക്കറ്റാണിത്. വസ്ത്രങ്ങല്‍, ചെരിപ്പുകള്‍, ആഭരണങ്ങള്‍, കൂടാതെ സ്‌പോര്‍ട് ഐറ്റംസം വരെ ഇവിടെ ലഭിക്കും. ബെംഗളുരുവിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ട് ഏരിയക്കു സമീപമാണിത് സ്ഥിതി ചെയ്യുന്നത്.
ഒന്നും വാങ്ങാനില്ലെങ്കിലും അലഞ്ഞുതിരിഞ്ഞ് വിന്‍ഡോ ഷോപ്പിങ്ങിനു താല്പര്യമുള്ളവര്‍ക്കും ഇവിടെ വരാം.

PC:Saad Faruque

എം.ജി. റോഡ്

നാട്ടുകാരും വിദേശികളും ഒരുപോലെ കയറിയിറങ്ങുന്ന എം.ജി. റോഡിലെ മാര്‍ക്കറ്റ് ഏറെ പ്രശസ്തമാണ്. സാരി വാങ്ങുവാന്‍ താല്പര്യമുള്ളവര്‍ നിര്‍ബന്ധമായും ഇവിടെ പോകേണ്ടതാണ്. അത്രയധികമുണ്ട് ഇവിടുത്തെ കടകളില്‍ ലഭിക്കുന്ന സാരികളിലെ വ്യത്യസ്തത. കൂടാതെ കരകൗശല വസ്തുക്കളും കുട്ടികള്‍ക്കുള്ള സാധനങ്ങളും ഇവിടെ കുറഞ്ഞ നിരക്കില്‍ ലഭിക്കും.

PC: Ramnath Bhat

ചിക്‌പേട്ട്

സാരിയില്‍ താല്പര്യമുള്ളവര്‍ക്ക് ചിക്‌പേട്ടിലും മികച്ചൊരു സ്ഥലം ബെംഗളുരുവില്‍ കണ്ടെത്താന്‍ കഴിയില്ല.തറികളില്‍ നെയ്ത സാരി മുതല്‍ ഏറ്റവും പുതിയ ഡിസൈനിലുള്ള സാരികള്‍ വരെ ഇവിടെ ലഭിക്കും. നാനൂറ് വര്‍ഷത്തോളം പഴക്കമുള്ള ഈ മാര്‍ക്കറ്റില്‍ നിന്നും താങ്ങാന്‍ കഴിയുന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നതാണ് പ്രത്യേതക. ഇവിടുത്തെ ലോഹത്തില്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍ ഏറെ പ്രശസ്തമാണ്.

PC: Girish Gopi

ബ്രിഗേഡ് റോഡ്

ബെംഗളുരു സിറ്റി മാര്‍ക്കറ്റില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബ്രിഗേഡ് റോഡ് എല്ലാതരത്തിലുമുള്ള ഷോപ്പിങ് പ്രേമികളെയും തൃപ്തിപ്പെടുത്തും. വസ്ത്രങ്ങളും ഷൂവും, സുഗന്ധവ്യഞ്ജന വസ്തുക്കളും കൂടാതെ ബ്രാന്റഡ് ഉല്പന്നങ്ങളായ നൈക്കും സ്റ്റാര്‍ബക്‌സും കെ.എഫ്.സിയും ഇവിടെ ലഭ്യമാണ്. പഴയ കരകൗശല വസ്തുക്കള്‍ കിട്ടുന്ന ധാരാളം കടകള്‍ ഇവിടെയുണ്ട്.

PC: R.Srijith

മജസ്റ്റിക് മാര്‍ക്കറ്റ്

ബ്രാന്റഡ് വസ്തുക്കളും ലോക്കല്‍ സാധനങ്ങളും കീടെ ചൈനീസ് നിര്‍മ്മിത വസ്തുക്കളും ഒരുപോലെ ലഭിക്കുന്ന ഒരിടമുണ്ടെങ്കില്‍ അത് മജെസ്റ്റിക് മാര്‍ക്കറ്റിലാണ്. വിലപേശാന്‍ കഴിവുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെനിന്നും സാധനങ്ങള്‍ വാങ്ങിക്കാം.

ദുബായ് പ്ലാസ

റെസ്റ്റ് ഹൗസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ദുബായ് പ്ലാസ ബാഗുകള്‍ക്കും കോസ്‌മെറ്റിക്‌സിനും ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്കും പ്രസിദ്ധമാണ്. ദുബായ് പ്ലാസ ഹൗസിലെ ടിബറ്റന്‍ പ്ലാസ ഫാഷനു പേരുകേട്ടതാണ്.

PC: Miguel Virkkunen Carvalho

English summary

6 cheap shopping places in Bangalore

Bangalore has so many customer-friendly cheap shopping markets. they have a variety of products on sale and that too at very economical prices.
Please Wait while comments are loading...