Search
  • Follow NativePlanet
Share
» »മൈസൂർ സൂ സന്ദർശിക്കുന്നവർ ഇതും അറിഞ്ഞിരിക്കണം

മൈസൂർ സൂ സന്ദർശിക്കുന്നവർ ഇതും അറിഞ്ഞിരിക്കണം

കാഴ്ചകൾ കാണാൻ മൈസൂരിൽ എത്തുന്ന സഞ്ചാരികൾ തിരയുന്ന പ്രധാന സ്ഥലങ്ങൾ മൈസൂരിലെ പാലസും മൃഗശാലയുമാണ്

By Maneesh

മൈസൂർ എന്ന സ്ഥല‌പ്പേരുമാ‌യി ചേർന്ന് നിൽക്കുന്ന നിരവധി കാര്യങ്ങളുണ്ട്. മൈസൂർ പാക്ക്, മൈസൂർ സാൻഡൽ, മൈസൂർ പാലസ്, മൈസൂർ സൂ അങ്ങനെ ലിസ്റ്റുകൾ നീളുകയാണ്. കാഴ്ചകൾ കാണാൻ മൈസൂരിൽ എത്തുന്ന സഞ്ചാരികൾ തിരയുന്ന പ്രധാന സ്ഥലങ്ങൾ മൈസൂരിലെ പാലസും മൃഗശാലയുമാണ്.

നീളൻ കഴു‌ത്തുകാരനായ ജിറാഫ് മുതൽ കരടികളും സീബ്രകളും സ്വാഗതം ചെയ്യുന്ന മൈസൂർ മൃഗശാലയിൽ സന്ദർശിക്കുന്നവർ തീർച്ചയായും അറി‌ഞ്ഞി‌‌രിക്കേണ്ട രസകരമായ കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം.

01. മൃഗശാലയായി മാറിയ രാജകൊട്ടാരം

01. മൃഗശാലയായി മാറിയ രാജകൊട്ടാരം

മൈസൂർ രാജവായിരുന്ന മഹാരാജ ശ്രീ ചാമ‌രാജ വഡയാറിന്റെ സമ്മർ പാലസ് ആയിരുന്നു ഈ മൃഗശാല. 1892ൽ ആണ് ഈ കൊട്ടാരം പാലസ് സൂ എന്ന പേരിൽ മൃഗശാലയാക്കിമാറ്റിയത്. പിന്നീട് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന് പേരും വന്നു.

Photo Courtesy: Punithsureshgowda

02. ശിൽപ്പി ആരാണെന്ന് അറിയാമോ

02. ശിൽപ്പി ആരാണെന്ന് അറിയാമോ

മൈസൂർ സൂവിന്റെ ശിൽപ്പി ആരാണെന്ന് അറിയാമോ? ബെംഗളൂരുവിലെ ലാൽബാഗ് ബോട്ടോണിക്കൽ ഗാർഡന്റെ ശി‌ൽപ്പിയായ ജെർമൻ ബോട്ടണിസ്റ്റ് ആയ ഗുസ്റ്റാവ് ഹെർമൻ ക്രുമ്പീഗൽ.

Photo Courtesy: Ramesh N G

03. ഇതറിയാത്ത ആരും തന്നെയില്ല

03. ഇതറിയാത്ത ആരും തന്നെയില്ല

കർണാടകയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് മൈസൂർ സൂ. മൈസൂർ സൂവിനേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാകി‌ല്ല.
Photo Courtesy: Punithsureshgowda

04. 100 കഴിഞ്ഞ യൗവ്വനം

04. 100 കഴിഞ്ഞ യൗവ്വനം

124 വർഷത്തെ പഴക്കമുണ്ട് മൈസൂർ പാലസിന്. ആദ്യഘട്ടത്തിൽ 10 ഏക്കർ സ്ഥലത്തായിരുന്നു മൈസൂർ സൂ സ്ഥിതി ചെയ്തിരുന്നത് പിന്നീട് 45 ഏക്കറിലേക്ക് വികസിക്കുകയായിരുന്നു.
Photo Courtesy: www.mysore.nic.in

05. തടകത്തി‌ന്റെ സൗന്ദര്യം

05. തടകത്തി‌ന്റെ സൗന്ദര്യം

മൃഗശാല സന്ദർശിക്കു‌ന്നവർക്ക് കാരഞ്ജി തടാകത്തിന്റെ സൗന്ദര്യവും ആസ്വദിക്കാനാകും. കാരഞ്ജി തടാകത്തിന്റെ കരയിൽ ഒരു ബട്ടർഫ്ലൈ പാർക്കും ഉണ്ട്.
Photo Courtesy: Nagesh Kamath from Bangalore, India

06. പരീക്ഷണങ്ങളും

06. പരീക്ഷണങ്ങളും

നിരവധി പരീക്ഷണങ്ങൾക്ക് സാക്ഷിയായ സ്ഥലം കൂടിയാണ് ഈ മൃഗശാല. മൈസൂർ രാജക്കന്മാർ വിദേശ രാജ്യങ്ങൾ സന്ദർശിച്ചാണ് ജിറാഫിനേയും സീബ്രയേയുമൊക്കെ ഇവിടെ കൊണ്ടുവന്നത്. കംഗാരുവിനെ വരെ കൊണ്ട് വന്ന് ഇവിടെ വളർത്താൻ ശ്രമം നടത്തിയിരുന്നു.
Photo Courtesy: Punithsureshgowda

Read more about: mysore karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X