Search
  • Follow NativePlanet
Share
» »ഹൈദരബാദിന്റെ സപ്താത്ഭുതങ്ങള്‍

ഹൈദരബാദിന്റെ സപ്താത്ഭുതങ്ങള്‍

By Maneesh

അത്ഭുതങ്ങള്‍ ‌തിരഞ്ഞ് നടക്കു‌ന്നവര്‍ക്ക് ഹൈദരബാദ് ഒരു അ‌ത്ഭുതലോകം തന്നെയാണ്. ഗോല്‍ക്കോണ്ട കോട്ട മുതല്‍ ചാര്‍മിനാര്‍ വരെ എല്ലാ കാഴ്ചകളും സഞ്ചാരികളില്‍ വിസ്‌മയം തീര്‍ക്കുന്നവയാണ്.

കത്തീഡ്രലിന്റെ ആകൃതിയിലുള്ള സ്പാനിഷ് മോസ്ക്കും വിസഗോഡുമൊക്കെ ഹൈദരബാദില്‍ മാത്രമേ കാണുകയുള്ളു. ഹൈദബാദി‌ല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഏഴ് നിര്‍മ്മാണം വിസ്മയങ്ങള്‍ പരിചയപ്പെടാം.

രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍

വരു നമുക്ക് ഹൈദരബാദിലെ കാഴ്ചകള്‍ കാണാംവരു നമുക്ക് ഹൈദരബാദിലെ കാഴ്ചകള്‍ കാണാം

01. ചാര്‍മിനാര്‍

01. ചാര്‍മിനാര്‍

ഹൈദരാബാദിന്റെ മുഖമുദ്രയെന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ് ചാര്‍മിനാര്‍. 1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്. നാല് മിനാരങ്ങളുള്ള പള്ളി (ചാര്‍, മിനാര്‍ എന്നീ ഉറുദുവാക്കുകള്‍ ചേര്‍ന്നത്) എന്നാണ് ഇതിന്റെ അര്‍ഥം.
Photo Courtesy: Yashwanthreddy.g

02. ഗൊല്‍ക്കൊണ്ട കോട്ട

02. ഗൊല്‍ക്കൊണ്ട കോട്ട

ആട്ടിടയന്റെ കുന്ന് എന്നര്‍ഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊല്‍ക്കൊണ്ടയുണ്ടായത്. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഗൊല്‍ക്കൊണ്ട കോട്ട. ഒരിക്കല്‍ സമ്പല്‍സമൃദ്ധമായിരുന്ന ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഈ ആസ്ഥാനം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. 1512 മുതല്‍ ഇവിടം ഭരിച്ച ഖുത്തുബ്ഷാഹി രാജാക്കന്‍മാരുടെ ഭരണകാലത്താണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ നിര്‍മിച്ചത്.
Photo Courtesy: Samsat83

03. മെക്കാമസ്ജിദ്

03. മെക്കാമസ്ജിദ്

ഹൈദരാബാദിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദായ മെക്ക മസ്ജിദ് രാജ്യത്തെ ഏററ്റവും വലിയ മുസ്ലിം ദേവായങ്ങളില്‍ ഒന്നുകൂടിയാണ്. ചാര്‍മിനാറിനോടും ചൗവ്വാ മഹല്ലാ കൊട്ടാരത്തിനോടും ചേര്‍ന്നുനില്‍ക്കുന്ന ഈ ചരിത്രഗേഹം മുസ്ലിംങ്ങള്‍ ആരാധന നിര്‍മിക്കുന്ന സ്ഥലാണെന്നതില്‍ ഉപരി പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

Photo Courtesy: Suraj Garg

ബിര്‍ളാ മന്ദിര്‍

ബിര്‍ളാ മന്ദിര്‍

ബിര്‍ളാ പ്ളാനറ്റേറിയത്തിന് തൊട്ടുചേര്‍ന്നാണ് ബിര്‍ളാ മന്ദിര്‍ എന്നറിയപ്പെടുന്ന വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 280 മീറ്റര്‍ ഉയരമുള്ള നൗഭത് പഹാഡ് എന്ന കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന വെള്ള മാര്‍ബിള്‍ മാത്രം ഉപയോഗിച്ചാണ് നിര്‍മിച്ചതെന്നതാണ്. 1966ല്‍ നിര്‍മാണം തുടങ്ങിയ ഈ ക്ഷേത്രം 10വര്‍ഷത്തിന് ശേഷം 1976ല്‍ രാമകൃഷ്ണ മിഷനിലെ സ്വാമി രംഗനാഥാന്ദയാണ് കമീഷന്‍ ചെയ്തത്.
Photo Courtesy: Rahul563

05. ചൗമൊഹല്ല കൊട്ടാരം

05. ചൗമൊഹല്ല കൊട്ടാരം

നൈസാമുമാരുടെ ഔദ്യോഗിക വസതിയായ ചൗമൊഹല്ല കൊട്ടാരം ചാര്‍മിനാറിന് സമീപം ഖിലാവത്ത് റോഡില്‍ മോട്ടിഗാലിയിലാണ് സ്ഥിതി ചെയ്യുന്നത്. നാല് കൊട്ടാരങ്ങള്‍ എന്നര്‍ഥം വരുന്ന ചഹര്‍,മഹല്ലത്ത് എന്നീ പേര്‍ഷ്യന്‍ വാക്കുകളില്‍ നിന്നാണ് ചൗമൊഹല്ല എന്ന പേരുണ്ടായത്.
Photo Courtesy: Ritwick Sanyal

06. ഫലക്ക്നാമ കൊട്ടാരം

06. ഫലക്ക്നാമ കൊട്ടാരം

‘ആകാശത്തിന്റെ കണ്ണാടി' എന്ന് ഉറുദുവില്‍ അര്‍ഥം വരുന്ന ഫലക്ക്നാമ കൊട്ടാരത്തിന്റെ നിര്‍മാണം 1884ലാണ് തുടങ്ങിയത്. ഹൈദരാബാദിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് വികാറുല്‍ ഉംറക്ക് വേണ്ടി നിര്‍മിച്ച കൊട്ടാരം പിന്നീട് നൈസാമിന് കൈമാറുകയായിരുന്നു. ചാര്‍മിനാറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത് ഇംഗ്ളീഷുകാരനാണ്.
Photo Courtesy: Mohan.mssg

07. സ്പാനിഷ് മൊസ്ക്ക്

07. സ്പാനിഷ് മൊസ്ക്ക്

1906ല്‍ പൈഗ നവാബായിരുന്ന സര്‍ ഇഖ്ബാലുദൗളയാണ് സ്പാനിഷ് മൊസ്ക്ക് നിര്‍മിച്ചത്. ഐവാന്‍ ഇ ബീഗംപേട്ട് എന്നും മസ്ജിദ് ഇഖ്ബാല്‍-ഉ-ദൗള എന്നും പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇന്തയയില്‍ ഇത്തരത്തിലുള്ള ഏക പള്ളിയാണ്. കൊര്‍ദോവയില്‍ പ്രശസ്തമായ കത്തീഡ്രല്‍ മൊസ്കിന്റെ മാതൃകയിലാണ് ഈ പള്ളി നിര്‍മിച്ചിച്ചിരിക്കുന്നത്. സ്പെയിനില്‍ സന്ദര്‍ശനത്തിന് പോയ നവാബ് കത്തീഡ്രല്‍ മൊസ്കിന്റെ ശില്‍പ്പചാരുതയില്‍ ആകൃഷ്ടനാവുകയും തിരിച്ചത്തെിയപ്പോള്‍ പള്ളിയുടെ നിര്‍മാണം തുടങ്ങിയെന്നുമാണ് ചരിത്രം.
Photo Courtesy: Nikkul

Read more about: hyderabad നഗരം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X