Search
  • Follow NativePlanet
Share
» »കർണാടകയിലെ 7 ജൈന കേന്ദ്രങ്ങൾ

കർണാടകയിലെ 7 ജൈന കേന്ദ്രങ്ങൾ

കർണാടകയിലെ പ്രശസ്തമായ ജൈന ബസതികളിലൂടെ നമുക്ക് ഒരു യാത്ര നടത്താം

By Maneesh

എട്ടാം നൂറ്റാണ്ടിലായിരുന്നു കർണാടകയിലെ ജൈനമതത്തിന്റെ സുവർണകാലം. ഇക്കാലയളവിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ജൈന ബസദികൾ നിർമ്മിക്കപ്പെട്ടു. കാദംബർ, ഗംഗാരാജ വംശം, ചലുക്യർ തുടങ്ങി രാഷ്ട്രകൂട രാജവംശം വരെ ജൈനമത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.

ബുദ്ധിസം വളർന്ന് പന്തലിച്ച പത്താം നൂറ്റാണ്ടിൽ, മൗര്യ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ ജൈനഗുരുവായിരുന്ന ഭദ്രബാഹുവിന്റെ ശിഷ്യനായി. കർണാടകയിലെ ശ്രാവ‌ണ ബലഗോളയിൽ വച്ചായിരുന്നു അത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശ്രാവണബലഗോളയിലെ രണ്ട് മലകൾ ചന്ദ്രഗിരിയെന്നും ഇന്ദ്രഗിരിയെന്നും വിളിക്കപ്പെട്ടു.

നോർത്ത് കർണാടകയിലെ സുന്ദരമായ ഭൂമിക ജൈനമതത്തിന് വളക്കൂറുള്ള മണ്ണായിരുന്നു. നിരവധി ജൈന ബസതികൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. പില്ലറുകളായിരുന്നു ജൈൻ വാസ്തുശില്പകലയുടെ പ്രധാന ആകർഷണം. കല്ലുകളിൽ കൊത്തിവച്ച സങ്കീർണമായ എഴുത്ത് കുത്തുകളും ഉയരം കൂടിയ ഒറ്റക്കൽശിൽപ്പങ്ങളും കർണാടകയിൽ നിലനിന്നിരുന്ന മഹത്തായ ജൈനസംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നു.

കർണാടകയിലെ പ്രശസ്തമായ ജൈന ബസതികളിലൂടെ നമുക്ക് ഒരു യാത്ര നടത്താം. (ജൈനക്ഷേത്രങ്ങളും വിഹാരങ്ങളും അടങ്ങിയ സ്ഥലങ്ങളാണ് ജൈനബസതികൾ എന്ന് അറിയപ്പെടുന്നത്)

01. ശ്രാവണബലഗോള, സംയമനത്തിന്റെ പാത

01. ശ്രാവണബലഗോള, സംയമനത്തിന്റെ പാത

ഏഷ്യയിലെ ഏറ്റവും വലിയ ഗോമേതേശ്വര പ്രതിമ കാണണമെങ്കിൽ വിദ്യാഗിരി മലയിലേക്ക് 600 പടികൾ ക്ഷമാപൂർവം നിങ്ങൾ കയറിയേ മതിയാകു. ആത്മീയ ജീവിതത്തിന് ലൗകീക സുഖങ്ങളൊക്കെ ഉപേക്ഷിച്ച ബാഹുബലി രാജാവാണ് ഗോമേതേശ്വരൻ. ശാന്തവും ഗംഭീരവുമായ ഗോമാതേശ്വര പ്രതിമയേ നോക്കി നിൽക്കുമ്പോൾ എല്ലാ പ്രലോഭനങ്ങളും മരവിച്ച് മനസ് ആത്മീയതയിലേക്ക് ചലിക്കും.
Photo Courtesy: Nithin bolar k

02. മൂദബിദ്രി, ജൈനരുടെ വാരണാസി

02. മൂദബിദ്രി, ജൈനരുടെ വാരണാസി

മംഗലപുരത്തിന് വടക്ക് കിഴക്കായി 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൂദബിദ്രി എന്ന സ്ഥലം അറിയപ്പെടുന്നത് തെക്കേ ഇന്ത്യയിലെ ജൈനരുടെ വാരണാസിയെന്നാണ്. തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടത്തെ പിൻകാഴ്ചയാക്കി ഏകദേശം പതിനെട്ടോളം ബസതികളാണ് ഇവിടെ നിർമ്മിക്കപ്പെട്ടത്. മിക്കവാറും ബസതികളുടെ ഉൾഭാഗം വെള്ളമാർബിൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൊത്തുപണികൾ ചെയ്ത കല്ലുകൾക്കാണ്ടാണ് ബസതികൾക്ക് പുറംമോടി ഒരുക്കിയിരിക്കുന്നത്.
Photo Courtesy: Vaikoovery

വിശ്വാസത്തിന്റെ തൂണുകൾ

വിശ്വാസത്തിന്റെ തൂണുകൾ

1430ൽ നിർമ്മിക്കപ്പെട്ട ചന്ദ്രനാഥ ബസതി ആയിരം തൂണുകളുടെ ബസതിയെന്നും അറിയപ്പെടുന്നു. മൂദബിദ്രിയിലെ ജൈനവാസ്തുകലയുടെ മികച്ച ഒരു ഉദാഹരണമാണ് ഇത്. ഒരേ പോലെ നിർമ്മിക്കപ്പെട്ട ഒരു തൂണും ഇവിടെ കാണാൻ കഴിയില്ല. ഒരോ തൂണുകളും വ്യത്യസ്തമായ ശൈലിയിലാണ് കൊത്തിയെടുത്തിട്ടുള്ളത്.
Photo Courtesy: Uajith

03. കാർകല, ആത്മീയതയുടെ അത്യുന്നതി

03. കാർകല, ആത്മീയതയുടെ അത്യുന്നതി

ഉയരത്തിന്റെ കാര്യത്തിൽ രണ്ടാമത് നി‌ൽക്കുന്ന ഗോമേതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കർകല. 1432ൽ ആണ് 42 അടി ഉയരമുള്ള ഈ പ്രതിമ ഇവിടെ സ്ഥാപിക്കപ്പെട്ടത്. ചതുർമുഖ തീർത്ഥങ്കര ബസതി, ഹിരിയങാദ്ദി നേമിനാഥ ബസതി, അനേകെരെ പദ്മാവതി ബസതി തുടങ്ങി നിരവധി ബസദികൾ ഇവിടെയുണ്ട്.
Photo Courtesy: Noeljoe85

ദൈവീകതയുടെ വാതിലിലൂടെ

ദൈവീകതയുടെ വാതിലിലൂടെ

മംഗാലപുരത്ത് കർകലയിൽ പശ്ചിമഘട്ടത്തിന്റെ പച്ചപ്പുകൾക്ക് നടുവിലായാണ് വിശിഷ്ടമായ ജൈന തീർത്ഥാടന കേന്ദ്രമായ ചതുർമുഖ ബസതി സ്ഥിതി ചെയ്യുന്നത്. മിനുക്കിയെടുത്ത 108 തൂണുകളാണ് ഈ നിർമ്മിതിയെ ഉയർത്തി നിർത്തുന്നത്. ശാന്തതയും അത്ഭുതവുമാണ് ഇവിടെ എത്തിച്ചേരുന്നവരുടെ മനസുകളിൽ ഒരേസമയം ഉണ്ടാകുന്ന വികാരം.
Photo Courtesy: Dr Murali Mohan Gurram

04. പാട്ടഡക്കൽ, സ്ഥലകാലത്തിന്റെ നീക്കിയിരിപ്പ്

04. പാട്ടഡക്കൽ, സ്ഥലകാലത്തിന്റെ നീക്കിയിരിപ്പ്

ഒൻപതാം നൂറ്റാണ്ടിൽ രാഷ്ട്രകൂട ഭരണകാലത്താണ് പാട്ടടക്കലിലെ പ്രശസ്തമായ ജൈന നാരായണ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
Photo Courtesy: Dineshkannambadi at English Wikipedia

05. ബദാമി, ജൈനരുടെ ഗുഹാക്ഷേത്രം

05. ബദാമി, ജൈനരുടെ ഗുഹാക്ഷേത്രം

ശിലയിൽകൊത്തിയെടുത്ത ക്ഷേത്രങ്ങളായിരുന്നു ബദാമി ചാലുക്യരുടെ വാസ്തുവിദ്യയുടെ പ്രത്യേകത. ബദാമി ഗുഹാ ക്ഷേത്രങ്ങളിലെ നാലമത്തെ ക്ഷേത്രം മഹാവീര ക്ഷേത്രമാണ്.
Photo Courtesy: ArnoldBetten

06. ലക്കുണ്ടി, വാസ്തുശാസ്ത്ര ഉന്നതി

06. ലക്കുണ്ടി, വാസ്തുശാസ്ത്ര ഉന്നതി

ജൈനരുടെ വാസ്തുവിദ്യകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് കല്ല്യാണി ചാലുക്യരുടെ കാലത്താണ്. ലക്കുണ്ടിയിലെ അത്തിമബ്ബി രാജ്ഞി നിർമ്മിച്ച ജൈന ബസതിയിൽ ഈ മാറ്റങ്ങൾ പ്രകടമാണ്. സാധാരണ കരിങ്കല്ലിന് പകരം. മിനുസപ്പെടുത്തിയെടുത്ത അഭ്രശിലകളാണ് ഇവിടെ നിർമ്മാണാത്തിന് ഉപയോഗിച്ചിരിക്കുന്നത്.
Photo Courtesy: Rkiran josh

07. ഹഡാവല്ലി, പഴമയുടെ സ്വരഗതികൾ

07. ഹഡാവല്ലി, പഴമയുടെ സ്വരഗതികൾ

സംഗീതപുര എന്നാണ് ചരിത്രപരമായി ഹഡാവല്ലി അറിയപ്പെടുന്നത്. കലകളേയും സംഗീതത്തേയും ജൈനമതം എത്രത്തോളം പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സ്ഥലം. അക്കാലത്തെ സംഗീതജ്ഞരുടേയും കലാകാരന്മാരുടേയും സ്വർഗമായിരുന്നു ഈ സ്ഥലം.
Photo Courtesy: Sandesh Bhat

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X