വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ലേ - മണാലി ട്രി‌പ്പിൽ നിങ്ങളെ അതിശയിപ്പിക്കുന്ന 7 സ്ഥലങ്ങൾ

Written by:
Published: Wednesday, April 19, 2017, 15:36 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ലേ - മണാലി ഹൈവേയേക്കുറിച്ച് കേൾക്കാത്ത സഞ്ചാരികൾ ഉണ്ടാകില്ല. ഓരോ വർഷവും മഞ്ഞുകാലത്തിന് ശേഷം സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്ന ഈ ഹൈവേയിലൂടെ യാത്ര ചെയ്യാൻ ആയി‌രക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരാറുള്ളത്.

ഇന്ത്യയിലെ വേറെ ഒരു റോഡിലൂടെ‌യും ഇത് പോലെ യാത്ര ചെയ്യാൻ ഒരു സഞ്ചാരിയും ആഗ്രഹിച്ചിട്ടുണ്ടാകില്ല. ലേ - മണാലി ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ നിങ്ങൾ ഒഴി‌വാക്കാൻ പാടില്ലാത്ത 7 സ്ഥലങ്ങൾ പരിചയപ്പെ‌ടാം.

ലേ - മണാലി യാത്രയേക്കുറിച്ച് വിശദമായി വായിക്കാം

ലഡാക്കി‌ലും സ്പിതിയിലും ക്യാമ്പിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന 10 കാര്യങ്ങള്‍

ഇതാണ് ഖർദോങ് ചുരം, വണ്ടിയോടിക്കാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ്

ലഡാക്കിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കാം

01. റോതാംഗ് പാസ്

വാഹനമോടിക്കാൻ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് എന്നതാണ് റോതാംഗ് പാസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണിത്.
Photo Courtesy: TheWanderer7562

എത്തിച്ചേരാ‌ൻ

മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ ദൂരത്താണിത്. കുള്ളുവിനെ ലാഹൗല്‍, സ്പിതി എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. സമദ്രനിരപ്പില്‍ നിന്നും 4111 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാത ഹിമാലയന്‍ മലനിരകളുടെ അത്ഭുതകരമായ കാഴ്ചകള്‍ക്ക് പ്രശസ്തമാണ്.
Photo Courtesy: Anthony Maw

സന്ദർശിക്കാൻ പറ്റിയ സമയം

മെയ് മാസത്തില്‍ ഈ പാത സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും സെപ്റ്റംബറില്‍ അടയ്ക്കുകയും ചെയ്യും. മഞ്ഞുവീഴ്ച മൂലം സെപ്റ്റംബറിനുശേഷം ഈ പാത സഞ്ചാരയോഗ്യമായിരിക്കില്ല. ഇന്ത്യന്‍ സേനയില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കൂ.
വിശദമായി വായിക്കാം

Photo Courtesy: John Hill

02. ജിസ്പ

യാത്രയ്ക്കിടെ സഞ്ചാരികള്‍ തങ്ങുന്ന സ്ഥലമാണ് ജി‌സ്പ. ഇവിടെ ക്യാമ്പ് ചെയ്യാന്‍ സൗകര്യമുണ്ട്. കീലോങ് ടൗണും സഞ്ചാരികളുടെ ഇടത്താവ‌ളങ്ങളില്‍ ഒന്നാണ്. കീലോംഗില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ജിസ്പ ക്യാമ്പിംഗിന് പേരുകേട്ട സ്ഥലമാണ്. ലേ - മണാലിയിലൂടെ റൈഡ് നടത്തുന്നവരുടെ പ്രധാന ഇടത്താവ‌ളമാണ് ഈ സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: John Hill

03. ദാര്‍ച

ലാഹോള്‍&സ്പിതി ജില്ലയിലെ ഒരു ഗ്രാമമാണ് ദാര്‍ച. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടെന്റുകള്‍ ഇവിടെ ലഭ്യമാണ്. കീലോംഗില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Shubhamoy

04. ബരലച ചുരം

സമുദ്ര‌നിരപ്പില്‍ നിന്ന് 5,030 മീറ്റര്‍ ഉയ‌രത്തില്‍ സ്ഥിതിചെയ്യുന്ന ചുരമാണ് ഇത്. സിങ്‌സിങ്‌ബാറില്‍ നിന്ന് 16 കിലോമീറ്റര്‍ മലകയറണം ഇവിടെയെത്താന്‍. വിശദമായി വായിക്കാം

Photo Courtesy: John Hill

05. സര്‍ചു

സര്‍ചുവിലാണ് ഹിമാചല്‍ പ്രദേശും ജമ്മുകാശ്മീരും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നത്. സര്‍ചു കഴിഞ്ഞാല്‍ ജമ്മുകശ്മീരിലെ ലഡാക്ക് മേഖലയിലെത്തി. ബരലാച യില്‍ നിന്ന് 40 കിലോ‌മീറ്റര്‍ ഉണ്ട് ഇവിടെ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Jen

06. ലാചുലുംഗ ചുരം

ലുംഗലാച ചുരം എന്നും ഈ ചുരം അറിയപ്പെടുന്നുണ്ട്. സര്‍ചുവില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ലാചുലുംഗ കഴിഞ്ഞ് പാങ് ചെക്ക് പോസ്റ്റില്‍ എത്തിച്ചേരുന്നു. സര്‍ചുവില്‍ നിന്ന് 80 കിലോമീറ്റര്‍ ഉണ്ട് പാങില്‍ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: John Hill

07. ടങ്‌ലാങ് ലാ

പാങില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയായാണ് ടങ്‌ലാങ് സ്ഥി‌തി ചെയ്യുന്നത്. ലേ - മണാലി ഹൈവേയിലെ ജമ്മുകശ്മീരിലെ പേരുകേട്ട ഒരു ചുരമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Kiran Jonnalagadda

Read more about: ladakh, leh, manali, road trips
English summary

7 Places You Wouldn't Want to Miss During Manali-Leh Road Trip

The road journey from Manali to Leh is one of the most grueling and yet unforgettable journeys of a lifetime.
Please Wait while comments are loading...