Search
  • Follow NativePlanet
Share
» »വിദേശ സഞ്ചാ‌രികള്‍ ചൂണ്ടിക്കാണിക്കുന്നു; മലയാളികളുടെ ഈ 7 പ്രശ്നങ്ങ‌ള്‍

വിദേശ സഞ്ചാ‌രികള്‍ ചൂണ്ടിക്കാണിക്കുന്നു; മലയാളികളുടെ ഈ 7 പ്രശ്നങ്ങ‌ള്‍

By Maneesh

അടുത്തിടെ കേരളം സന്ദര്‍ശിച്ച ഒരു വിദേശ വനിത, കേരള‌ത്തേക്കുറിച്ച് തന്റെ ബ്ലോഗില്‍ കുറിച്ചിട്ടത് ഇങ്ങനെയാണ്. ' ഗോവയുടെ അത്രയും വരില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ കേരളവും സെക്സ് ടൂറിസത്തിന് പേരുകേട്ട ഇടമാണ്. നിരവധി വിദേശ വനിതകള്‍ കേരളത്തില്‍ വന്ന് ഇന്ത്യന്‍ യുവാക്കളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നു. കൊച്ചി, കോവളം, വര്‍ക്കല എന്നീ സ്ഥല‌ങ്ങള്‍ ഇത്തരം ‌പ്രവര്‍ത്തന‌ങ്ങള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ സുരക്ഷിതമില്ലാത്ത ഇടമാണ് കേരളമെന്ന് പറയാന്‍ കഴിയില്ല. എന്നിരുന്നാലും കേരളത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വിദേശവനിതകള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ചില പുരുക്ഷന്മാര്‍ സെക്സില്‍ ഏര്‍പ്പെടാനുള്ള അഭ്യര്‍ത്ഥനയുമായി നിങ്ങളുടെ മുന്നില്‍ ഭാഗ്യ പരീക്ഷണവുമായി എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ കേരളം സന്ദര്‍ശിച്ചപ്പോഴും അവര്‍ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. അവര്‍ ഒരു മുത്തശ്ശി (grandmother) ആയിരുന്നു എന്നു കൂടി പറയട്ടേ!'

കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ഇത്തരത്തില്‍ പലതരം ദുരനുഭവങ്ങള്‍ കാപട്യമുഖമുള്ള സദാചാരം എപ്പോഴും വിളമ്പി നടക്കുന്ന മലയാളികളില്‍ നിന്ന് ഉണ്ടാകാറുണ്ട്. വിദേശികള്‍ ചൂണ്ടിക്കാണിക്കുന്ന, കേരളത്തില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന 7 പ്രശ്‌നങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം

01. യാചക ശല്ല്യം

01. യാചക ശല്ല്യം

കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് യാചക ശല്ല്യമാണ്. കേരളം ദൈവത്തിന്റെ നാടാണെന്ന് പറയുകയും വലിയ വികസനങ്ങള്‍ ഉണ്ടെന്ന് വിളമ്പുകയും ചെയ്യുന്നുണ്ടെന്‍കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയും തീര്‍ത്ഥാടന കേന്ദ്രങ്ങ‌ളിലേയും യാചകര്‍ക്ക് കുറവൊന്നുമില്ല.
Photo Courtesy: Jorge Royan

02. വൃത്തിയും വെടിപ്പുമില്ലാത്ത സ്ഥലങ്ങള്‍

02. വൃത്തിയും വെടിപ്പുമില്ലാത്ത സ്ഥലങ്ങള്‍

വലിയ വൃത്തിക്കാരും ദിവസവും രണ്ട് നേരം കുളിക്കുന്നവരുമൊക്കെയാണ് മലയാളികള്‍. എന്നാല്‍ നന്നാല്‍ ചപ്പ് ചവറുകള്‍ വലിച്ചെറിയുന്നതില്‍ ഒന്നാം സ്ഥാനത്തുമാണ്. മൂന്നാര്‍ പോലുള്ള വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാലിന്യങ്ങളും ചപ്പു ചവറും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൃത്തിയില്ലാത്ത ശുചിമുറികളാണ് കേരളത്തിലെ നഗരങ്ങളിലെ മറ്റൊരു പ്രശ്നമെന്നും വിദേശ സഞ്ചാരികള്‍ ചൂണ്ടിക്കാണിക്കുന്നു.
Photo Courtesy: Liji Jinaraj

03. തട്ടിപ്പ് വീരന്മാര്‍

03. തട്ടിപ്പ് വീരന്മാര്‍

തട്ടിപ്പ് വീരന്മാരുടെ കെണിയില്‍പ്പെടാ‌തിരിക്കാനാണ് വിദേശ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് അവര്‍ പറയുന്നു. ടൂറിസ്റ്റ് ഗൈഡുകളുടേയും. കരകൗശല വില്‍പ്പനക്കാരുടേയും ടാക്സി ഡ്രൈ‌വര്‍മാരുടേയും രൂപത്തില്‍ വിദേശികളെ പിടിച്ച് പറിക്കാന്‍ ഇത്തരം തട്ടിപ്പ് വീരന്മാര്‍ കാത്ത് നില്‍ക്കുന്നുവെന്ന് അവര്‍ പറയുന്നു.

04. സമയനിഷ്ട എന്ന ഒന്നില്ല

04. സമയനിഷ്ട എന്ന ഒന്നില്ല

കേര‌ളത്തില്‍ ഒരു കാര്യം ആരോടെങ്കിലും ആവശ്യപ്പെട്ടാന്‍ അയാള്‍ അഞ്ച് മിനിറ്റിനുള്ളി‌ല്‍ ശരിയാക്കാമെന്ന് ഏ‌ല്‍ക്കും എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞാലും ശരിയാകില്ല. ഇതാണ് മലയാളികളുടെ സമയ നിഷ്ട. ഒരിടത്ത് പോകാനാണെങ്കില്‍ വാഹനം കാത്ത് ഏറെ നില്‍ക്കണം. റെയില്‍വേ സ്റ്റേഷനില്‍ ആണെങ്കിലും ഇത് തന്നെ അവസ്ഥ. സമയം വൈകിവരുന്ന ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വെയുടെ മാത്രം പ്രത്യേകതയാണ്.
Photo Courtesy: Kiran Gopi

05. തു‌റിച്ച് നോക്കുന്ന പുരുക്ഷന്മാര്‍

05. തു‌റിച്ച് നോക്കുന്ന പുരുക്ഷന്മാര്‍

ലെഗ്ഗീന്‍സുകളെ ഭ‌യക്കുന്നവരാണ് മലയാളി പുരുക്ഷന്മാ‌ര്‍. ലെഗിന്‍സ് ധരിച്ച് ഒരു കൊച്ച് പെണ്‍കുട്ടിയെ കണ്ടാല്‍ അവരുടെ കാമം ഇരച്ച് കയറുമെന്ന് അവര്‍ ഭയക്കുന്നു. അത്രയ്ക്ക് ദുഷിച്ച മനസുള്ളവരും ഇവിടെയുണ്ട്. കേരളത്തില്‍ എത്തുന്ന വിദേശ വനിതകള്‍ പറയുന്നത് മലയാളി പുരുക്ഷന്മാര്‍ ഏത് വിദേശ വനിതകളേ കണ്ടാലും തുറിച്ച് നോക്കുന്നുവെന്നാണ്
Photo Courtesy: Espen Klem

06. ക്യൂ നിന്ന് തീരുന്ന ജീവിതം

06. ക്യൂ നിന്ന് തീരുന്ന ജീവിതം

കേരളത്തിലെ മറ്റൊരു പ്രശ്നം നീണ്ട ക്യൂവാണ്. റെയില്‍വെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകള്‍ മുതല്‍ മ്യൂസിയങ്ങളിലെ എന്‍ട്രസ് ടിക്കറ്റ് വാങ്ങാന്‍ വരെ നീണ്ട ക്യൂവില്‍ നി‌ല്‍ക്കണം.
Photo Courtesy: Marc Staub

07. മോഷണം ഒരു കലയാണ്

07. മോഷണം ഒരു കലയാണ്

വലിയ കവര്‍ച്ച സംഘങ്ങളോ കൊള്ള സംഘങ്ങളോ ഇല്ലാത്ത നാടാണ് കേരളം. എന്നാല്‍ ഒരു സാധനം ഒരിടത്ത് വച്ചാല്‍ അത് അവിടെ തന്നെ ഉണ്ടാകണമെന്ന് നിര്‍ബ‌ന്ധമില്ല. അടിച്ച് മാറ്റാലില്‍ വൈദഗ്ധ്യം നേടിയ കലാകാരന്മാര്‍ അവയൊക്കെ അപ്രത്യക്ഷമാക്കും. റെയില്‍‌വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിന്‍ തുടങ്ങിയ സ്ഥല‌ങ്ങളില്‍ ഇത്തരം കലാകാരന്മാര്‍ വലിയ മാന്യന്മാരെ പോലെ ചുറ്റിക്കറങ്ങി നടക്കാറുണ്ട്.
Photo Courtesy: vishwaant avk

Read more about: travel tips kerala travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X