Search
  • Follow NativePlanet
Share
» »മണിരത്നത്തിന്റെ ആ തീ‌രുമാനത്തിന് 7 ‌കാരണങ്ങളുണ്ട്

മണിരത്നത്തിന്റെ ആ തീ‌രുമാനത്തിന് 7 ‌കാരണങ്ങളുണ്ട്

By അനുപമ രാജീവ്

വളരെ പെട്ടന്നൊന്നും ആയിരുന്നില്ല മണിരത്‌നം ആ തീരുമാനം എടുത്തത്. ബോംബേയിലെ ഉയിരെ എന്ന സിനിമയുടെ ലൊക്കേഷന്‍ ബേക്കല്‍ ആയാല്‍ നന്നാകുമെന്ന് അദ്ദേഹം നേരത്തെ തന്നെ ചിന്തിച്ചതാണ്.

ഉയിരേ എന്ന പാട്ടിന്റെ തുടക്കം മുതല്‍ അവസാനം വരെ ബേക്കല്‍ കോട്ട മാത്രമേയുള്ളു ലൊക്കേഷനായിട്ട്. പക്ഷെ മണിരത്‌നം ഓരോ ഷോട്ടിലും വ്യത്യസ്തമായ കോട്ടയാണ് കാണിച്ചു തന്നത്. എന്തു കൊണ്ടായിരിക്കും ബേക്കല്‍ കോട്ടയില്‍ നിന്ന് തന്നെ ഈ പാട്ട് ഷൂട്ട് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചത്. നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ബേക്കലിനേക്കുറിച്ച് വായിക്കാം

01. സിനിമാക്കാരുടെ ഇഷ്ടസ്ഥലം

01. സിനിമാക്കാരുടെ ഇഷ്ടസ്ഥലം

ബോംബെ എന്ന സിനിമയിലൂടെയാണ് ഈ കോട്ട പ്രശസ്തമായതെങ്കിലും നിരവധി സിനിമകള്‍ ഈ കോട്ടയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ നിര്‍മ്മിച്ച ഈ കോട്ടയ്ക്ക് ഗോവയിലെ അഗോഡ കോട്ടയുമായി സാമ്യതയുണ്ട്.
Photo Courtesy: Renjithks

02. കേരളത്തിലെ ഏറ്റവും വലിയ കോട്ട

02. കേരളത്തിലെ ഏറ്റവും വലിയ കോട്ട

കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്ന് സമുദ്രത്തിന്റെ ഏതാണ്ട് മൂന്ന് ഭാഗങ്ങളും സുന്ദരമായി കാണാം. ഏകദേശം 35 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.
Photo Courtesy: Joseph Lazer

03. ടിപ്പുവും ബേക്കലും

03. ടിപ്പുവും ബേക്കലും

കേരളത്തിലെ പലപ്രമുഖ കോട്ടകളും അറിയപ്പെടുന്നത് പോലെ ഈ കോട്ടയും ടിപ്പുവിന്റെ പേരുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ ടിപ്പു സുല്‍ത്താനല്ല ഈ കോട്ട നിര്‍മ്മിച്ചത്. കോട്ടയ്ക്ക് സമീപത്തായുള്ള ഒരു മുസ്ലീംപള്ളി നിര്‍മ്മിച്ചത് ടിപ്പുസുല്‍ത്താനാണെന്നാണ് കരുതപ്പെടുന്നത്.
Photo Courtesy: Jnanachandra

04. ചെങ്കല്‍വിസ്മയം

04. ചെങ്കല്‍വിസ്മയം

അറബിക്കടലിന് തീരത്തായി പണികഴിപ്പിച്ച ഈ കോട്ട പൂര്‍ണമായും ചെങ്കല്ല് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോട്ടയ്ക്ക് ഉള്ളിലായി ഒരു ഹനുമാന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.
Photo Courtesy: Joseph Lazer

05. വ്യത്യസ്തമായ നിരീക്ഷണ ഗോപുരം

05. വ്യത്യസ്തമായ നിരീക്ഷണ ഗോപുരം

മറ്റ് നിരീക്ഷണ ഗോപുരത്തിലേക്ക് കയറുന്നത് പോലെ പടികള്‍ കയറിയല്ല ഇവിടുത്തെ നിരീക്ഷണ ഗോപുരത്തിലേക്ക് പ്രവേശിക്കുന്നത്. പകരം ചെരിഞ്ഞ കയറ്റമാണ് ഇവിടെയുള്ളത്.
ബേക്കല്‍ കോട്ടയില്‍ എത്തുന്നവരെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് കോട്ടയിലെ നിരീക്ഷണ ഗോപുരം. കോട്ടയുടെ മധ്യഭാഗത്തായാണ് ഈ നിരീക്ഷണ ഗോപുരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Bibu Raj from THRISSUR, INDIA

06. ബേക്കല്‍ ബീച്ച്

06. ബേക്കല്‍ ബീച്ച്

കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച് ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നറിയപ്പെടുന്നു. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ബേക്കല്‍ പരിസരത്തെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്.
Photo Courtesy: Vinayaraj

07. നടപ്പാതകള്‍

07. നടപ്പാതകള്‍

കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം. അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയിക്കുന്നുണ്ട്.
Photo Courtesy: Shubham Srivastava

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X