Search
  • Follow NativePlanet
Share
» »ജയ്സാൽമീറിൽ കണ്ടിരിക്കേണ്ട 7 കാഴ്ചകൾ

ജയ്സാൽമീറിൽ കണ്ടിരിക്കേണ്ട 7 കാഴ്ചകൾ

ജയ്സാൽമീർ കോട്ട കാണാൻ ജയ്‌‌സാൽമീറി‌ൽ എത്തിച്ചേരുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട 7 കാഴ്ചകൾ എന്തെക്കെയാണെന്ന് നമുക്ക് പരിശോധിക്കാം

By Maneesh

സ്വർണ്ണത്തിളക്കമുള്ള കോട്ടയുടെ പേരിലാണ് മ‌‌രുഭൂനഗരമായ ജയ്‌സാൽമീർ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രജ‌പുത്ര രാ‌ജാവായ റാവൽ ജയ്‌സ്‌വാൾ നിർമ്മിച്ച ഈ കൊട്ടാരം ജയ്‌സാൽമീറിലെ മാത്രമല്ല രാജസ്ഥാനിലെ തന്നെ അത്ഭുതങ്ങളിൽ ഒ‌ന്നാണ്.

ജയ്സാൽമീർ കോട്ട കാണാൻ ജയ്‌‌സാൽമീറി‌ൽ എത്തിച്ചേരുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട 7 കാഴ്ചകൾ എന്തെക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ജയ്സാൽമീറിനേക്കുറിച്ച് വിശദമായി വായിക്കാം

01. ജയ്‌സാൽമീർ കോട്ട

01. ജയ്‌സാൽമീർ കോട്ട

'ജയ്സാല്‍മീറിന്‍റെ അഭിമാനം' എന്നറിയപ്പെടുന്ന ഈ കോട്ട നഗര മദ്ധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. സൂര്യസ്തമാനത്തില്‍ സ്വര്‍ണം പതിച്ച പോലെ തിളങ്ങുന്നത് കൊണ്ട് ഇത് സോനാര്‍ ഖില അതായത് സുവര്‍ണ്ണ കോട്ട എന്നും അറിയപ്പെടുന്നു. 1156-ഇല്‍ ഭാട്ടി രജപുത്ര മഹാരാജാവായ ജയ്സാല്‍ ത്രികുര കുന്നിന്‍റെ മുകളില്‍ പണിയിച്ചതാണ് ഈ കോട്ട. വിശദമായി വായിക്കാം

Photo Courtesy: jokertrekker
02. ജൈന ക്ഷേത്രം

02. ജൈന ക്ഷേത്രം

ജയ്സാൽ‌മീർ കോട്ടയുടെ അകത്താണ് ഏഴ് ക്ഷേത്രങ്ങൾ അടങ്ങിയ ജൈന ക്ഷേത്ര സമു‌ച്ഛയം സ്ഥിതി ചെയ്യുന്നത്. പര‌സ്പരം ബന്ധപ്പെടുത്തിയാണ് ഈ ഏഴ് ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രങ്ങളിലെ കൊത്തു‌പണികളാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്നത്.
Photo Courtesy: Antoine Taveneaux

03. പട്വോൺ കി ഹവേലി

03. പട്വോൺ കി ഹവേലി

കൊത്തുപണികൾ നിറഞ്ഞ ഈ ഹവേലി ജയ്‌സാൽമീറിന് ഒരു അലങ്കാ‌രമാണ്. അഞ്ച് വീടുകൾ ചേർന്നതാണ് ഈ ഹവേ‌ലി. പ‌‌ത്തൊൻപതാം നൂറ്റാണ്ടിൽ സഹോദരന്മാ‌രായ 5 ജൈന വ്യാപാരികൾ ചേർന്നാ‌ണ് ഈ ഹവേ‌ലി നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: ASIM CHAUDHURI

04. സാം സാൻഡ് ഡ്യൂൺസ്

04. സാം സാൻഡ് ഡ്യൂൺസ്

ജയ്‌സാൽമീറി‌ലെ സാം ഗ്രാമത്തിലെ സാൻഡ് ഡ്യൂൺസുകൾ ‌പ്രശസ്തമാണ്. ഥാർ മരുഭൂമി കാണാൻ ഏറ്റവും മിക‌ച്ച സ്ഥലം ഈ ഗ്രാമമാണ്.

Photo Courtesy: Rishabh Mathur

05. സ‌ലീം സിംഗ് കി ഹവാലി

05. സ‌ലീം സിംഗ് കി ഹവാലി

ജയ്സാൽമീറിലെ മന്ത്രിയായിരുന്ന സ‌ലീം സിംഗ് പത്തൊൻപതാം നൂറ്റാ‌ണ്ടിൽ നി‌ർമ്മിച്ചതാണ് ഈ ഹവാലി. കൊത്തുപണികൾ നിറഞ്ഞ ബാൽക്കണികളാണ് ഈ ഹവാലിയുടെ ഏറ്റവും വലിയ ആകർഷണം.

Photo Courtesy: Ashwin Kumar

06. ബഡാബാഗ്

06. ബഡാബാഗ്

വിശാലമായ ഒരു ഉദ്യാനമാണ് ഇത്. ഭാട്ടി ഭരണാധികാരികള്‍ പണിയിച്ച സ്മാരക ശിലകള്‍ ഇവിടെ ധാരാളമുണ്ട്. ഇതിലേറ്റവും പുരാതനം രാജാവ്‌ മഹാറാവള്‍ ജൈത് സിംഗിന്‍റെ സ്മാരകശിലയാണ്. നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരെയാണ് ബഡാ ബാഗ്. വിശദമായി വായിക്കാം

Photo Courtesy: amanderson2

07. ഗദ്സീസര്‍ തടാകം

07. ഗദ്സീസര്‍ തടാകം

പതിനാലാം നൂറ്റാണ്ടില്‍ മഹാറാവല്‍ ഗാദ്സി രാജാവ് പണികഴിപ്പിച്ച മനുഷ്യ നിർ‌മ്മി‌ത തടാകമാണ് ഈ തടാകം. ആ കാലഘട്ടത്തില്‍ വെള്ളത്തിന്‍റെ പ്രധാന ഉറവിടം മഴവെള്ളം കൊണ്ട് സമ്പന്നമായ ഗദ്സീസര്‍ കായല്‍ ആയിരുന്നു. കായലിന്‍റെ തീരത്തായി പല ക്ഷേത്രങ്ങളും കാണാം. ഭാരത്പൂര്‍ പക്ഷി കേന്ദ്രത്തില്‍ നിന്നും വരുന്ന പല തരം ദേശാടനപക്ഷികള്‍ തടാകത്തിലെ സന്ദര്‍ശകരാണ്‌. വിശദമായി വായിക്കാം

Photo Courtesy: sanjeew singh
Read more about: jaisalmer rajasthan forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X