Search
  • Follow NativePlanet
Share
» »രാജസ്ഥാനിലെ കാണക്കാഴ്ചകള്‍

രാജസ്ഥാനിലെ കാണക്കാഴ്ചകള്‍

രാജസ്ഥാനില്‍ അധികമാരും അറിയാത്ത കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

By Elizabath

സംസ്‌കാരങ്ങളുടെയും കലകളുടെയും ഒരു സംഗമഭൂമിയാണ് രാജസ്ഥാന്‍. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാലാവസ്ഥയും ഭൂപ്രകൃതിയും ആരെയും ആകര്‍ഷിക്കുന്ന സ്ഥലങ്ങളും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും മരുഭൂമിയുമൊക്ക എന്നും സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
കോട്ടകളും കൊട്ടാരങ്ങളുമെല്ലാം ഇന്ത്യയില്‍ ഒട്ടനവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമായി രാജസ്ഥാനെ മാറ്റുന്നു.
രാജസ്ഥാനില്‍ അധികമാരും അറിയാത്ത കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

സവായ് മധോപൂര്‍

സവായ് മധോപൂര്‍

ആരവല്ലിയും വിധ്യനും ചേര്‍ന്ന് ഒളിപ്പിച്ച ഒരു പുരാതന പ്രദേശമെന്ന വിശേഷണം ഏറ്റവുമധികം ചേരുന്ന ഒരിടമാണ് രാജസ്ഥാനിലെ സവായ് മധോപൂര്‍. രത്‌നംബോരിലേക്കുള്ള പ്രവേശന കവാടമായും ഇവിടം അറിയപ്പെടുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ രത്‌നംബോറും കണ്ഡാര്‍ ഫോര്‍ട്ടും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Dibyendu Ash

 നഗൗര്‍

നഗൗര്‍

രാജസ്ഥാനിലെ ഗ്രാമങ്ങളുടെ ഭംഗി മറ്റൊരിടത്തും ലഭിക്കില്ല എന്ന് ഒരിക്കല്‍ അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം. അതുപോലെയുള്ള ഒരിടമാണ് നഗൗര്‍.
മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇവിടെ മഹത്തായ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരുവിഭാഗം ആളുകളാണ് ജീവിക്കുന്നത്.

PC: Pooja Arya

ഝലവാര്‍http://tourism.rajasthan.gov.in/admin/assets/ugc/city/explore/150.jpg

ഝലവാര്‍http://tourism.rajasthan.gov.in/admin/assets/ugc/city/explore/150.jpg

രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഈയടുത്തകാലത്ത് മാത്രം മുന്‍നിരയിലേക്കുയര്‍ന്നു വന്ന ഒരിടമാണ് ഝലവാര്‍.
രാജസ്ഥാനിലെ മറ്റുപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്ഥമായി വെള്ളത്താല്‍ ചുറ്റപ്പെട്ട പച്ചപ്പാണ് ഇവിടുത്തെ പ്രത്യേകത.
രജ്പുത്രന്‍മാരുടെയും മുഗല്‍ രാജവംശത്തിന്റെയും കാലത്തുള്ള കോട്ടകളും കൊട്ടാരങ്ങളുമുള്ള ഈ സ്ഥലത്തിന് ഇവിടം ഭരിച്ചിരുന്ന ഝല സലിം രാജാവില്‍ നിന്നാണ് പേരു ലഭിച്ചത്.
ശനിസ്ഥാന്‍ ജൈനക്ഷേത്രം, ഗാര്‍ഗണ്‍ കോട്ട, ബുദ്ധഗുഹകളും സ്തൂപങ്ങളും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Offical Site

കച്ചമാന്‍

കച്ചമാന്‍

രാജസ്ഥാനിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് കച്ചമാന്‍. പുഷ്‌കറില്‍ നിന്നു 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രശസ്തമായ ഒരു കോട്ട സ്ഥിതി ചെയ്യുന്നുണ്ട്. ഇപിപോള്‍ അതൊരു ഹെറിറ്റേജ് ഹോട്ടലായി മാറി.
അന്തരീക്ഷ മലിനീകരണമില്ലാത്ത ഇവിടം സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട ഇടമാണ്.
ഗായിക മീരാഭായിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന മീരാ മഹല്‍ മറ്റൊരാകര്‍ഷണമാണ്.

PC: Richard Moross

ദങ്കര്‍പൂര്‍

ദങ്കര്‍പൂര്‍

ആരവല്ലി പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്ന ദങ്കര്‍പൂര്‍ പ്രശസ്തമായ രാജസ്ഥാന്‍ മാര്‍ബിളിനു പേരുകേട്ടയിടമാണ്.
മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള കൊട്ടാരങ്ങളും കെട്ടിടങ്ങളും സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

PC: Hritiksharma

ബാര്‍മെര്‍

ബാര്‍മെര്‍

രാജസ്ഥാനിലെ ജയ്‌സാല്‍മീരില്‍ നിന്നും 153 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബാര്‍മെറിനെ ഒരു കരകൗശല ഗ്രാമം എന്നു വിശേഷിപ്പിക്കുന്നതാവും ഉചിതം.തടിപ്പണികളും എംബ്രോയ്ഡറി വര്‍ക്കുകളുമൊക്കെ ഇവിടെ സുലഭമായി കാണാന്‍ സാധിക്കും.
മല്ലാനി എന്നായിരുന്നു ഇവിടം മുന്‍പ് അറിയപ്പെട്ടിരുന്നത്.

Unknown

ബുന്ധി

ബുന്ധി

ഒരു മുത്തശ്ശിക്കഥ പോലെ മുന്നില്‍ തെളിഞ്ഞുവരുന്ന ഒരിടമാണ് ബുന്ധി. നീലഭവനങ്ങളും മലകളും മാര്‍ക്കറ്റുകളും എല്ലാമുള്ള ഇവിടെ വെച്ചാണ് റുഡ്യാര്‍ഡ് കിപ്ലിങ് കിം എന്ന തന്റെ രചനയുടെ ഒരു ഭാഗം പൂര്‍ത്തിയാക്കിയത്.

Carlos Adampol Galindo

Read more about: rajasthan forts temples monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X