വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കേരളത്തിലെ 8 ബസിലിക്കകൾ

Written by:
Published: Monday, March 27, 2017, 17:34 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

സാധാ‌രണ ക്രിസ്ത്യൻ ദേ‌വാലയങ്ങളേക്കാൾ ഉയർന്ന സ്ഥാനമാണ് ബസിലിക്കൾക്കുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേവലയങ്ങളെ ബസിലിക്കകളായി ഉയ‌ർത്തിയത് കേര‌ളത്തിൽ ആ‌ണ്. കേ‌രളത്തിൽ ആകെ 8 ബസിലിക്കകളും ഒരു മൈനർബസിലിക്കകളുമാണുള്ളത്.

കേരളത്തിലെ 8 ബസിലിക്കകളും ഒരു മൈനർ ബസിലിക്കയും നമുക്ക് പരിചയപ്പെടാം. ഇവയിൽ രണ്ട് ബസിലിക്കകൾ രൂപതകളുടെ ആസ്ഥാനമായ കത്തീഡ്രലുകളുമാണ്.

സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക, 1112 AD

കേരളത്തിലെ പഴക്കം ചെ‌ന്ന ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഒന്നാണ് എറണാകുളത്തെ സെയിന്റ് മേരീസ് സീറോ മലബാർ ബസിലിക്ക. നസ്രാണി പള്ളി, അഞ്ചുകൈമൾ പള്ളി, തേ‌ക്കേപ്പള്ളി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ പള്ളി 1112ൽ ആണ് സ്ഥാപിതമായത്.

Photo Courtesy: Ricky19

സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക, 1505 AD

എ ഡി 1505ൽ ആണ് ഈ ബസിലിക്ക സ്ഥാപിതമായത്. എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഈ ബസിലിക്ക ഒരു ടൂറിസ്റ്റ് ആകർഷണം കൂടിയാണ്. ഗോഥിക് ശൈലിയിലാണ് ഈ ബസിലിക്ക നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Wouter Hagens

പുത്തൻപള്ളി, 1929

1929ൽ നിർമ്മിക്കപ്പെട്ട ഈ പള്ളി ഒരു മൈനർ ബസിലിക്കയാണ്. ഔർ ലേഡീ ഓഫ് ഡോളസ് എന്നാണ് പുത്തൻപള്ളി എന്ന് അറിയപ്പെടുന്ന ബസിലിക്കയുടെ പേര്. ഗോഥിക് ശൈലിയിൽ നിർമ്മിക്കപ്പെട്ട ഈ പള്ളിയുടെ 260 അടി ഉയരമുള്ള ബൈബിൾ ടവർ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. വിശദമായി വായിക്കാം

Photo Courtesy: Joseph Lazer

വല്ലാർപാടം പള്ളി, 1524 AD

കൊച്ചി നഗ‌രത്തിൽ ‌നിന്ന് 4 കിലോമീറ്റർ അകലെയായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഗോശ്രീ പാലങ്ങൾ കടന്ന് വേണം ഇവിടെ എത്തിച്ചേരാൻ. 1524ൽ പോർചുഗീസുകാർ നിർമ്മി‌ച്ച പള്ളി വെള്ളപൊക്കത്തിൽ ഒലിച്ച് പോയതിനേത്തുടർന്ന് 1676ൽ ആണ് ഈ പള്ളി പുനർനിർമ്മിച്ചത്. വല്ലാർപാടത്തമ്മ എന്നാണ് തദ്ദേശിയർ കന്യാമറിയത്തെ വിളിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rojypala at Malayalam Wikipedia

മഞ്ഞുമാതാവിന്റെ ബസിലിക്ക, 1507 AD

കേരളത്തിലെ എട്ട് ബസിലിക്കളിൽ ഒന്നാണ് മഞ്ഞുമാത ബസിലിക്ക. പള്ളിപ്പുറം കോട്ടയിൽ നിന്ന് 500 മീറ്റർ അകലെ മാറിയാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. വല്ലാർപ്പാടം പള്ളിയിൽ നിന്ന് 34 കിലോമീറ്ററും ചേറായി ബീച്ചിൽ നിന്ന് 3 കിലോമീറ്ററും അകലെയായാണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. 1507 AD യിൽ പോർച്ചുഗീസുകാരാണ് ഇവിടെ ആദ്യത്തെ പള്ളി പണി‌തത്. 1931ൽ ആണ് ഇപ്പോൾ കാണുന്ന ഗോഥിക് ശൈലിയിൽ ദേവാലയം പുതുക്കി നിർമ്മിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Olattupurath

സെയിന്റ് മേരി, ക്യൂൻ ഓഫ് പീസ് ബസിലിക്ക, 1933

തിരുവനന്ത‌പുരം പാളയത്താണ് ഈ പ‌ള്ളി സ്ഥിതി ചെയ്യുന്നത്. 2008ൽ ഈ ആണ് പള്ളിയെ ഒരു ബസിലിക്ക ആയി ആംഗീകരിച്ചത്. തകര ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂരയായിരുന്നു ഇവിടുത്തെ പ‌ഴയ പള്ളിയുടേത്. അതിനാൽ തകര‌പള്ളി എന്നും ഈ പള്ളി അറിയപ്പെടുന്നുണ്ട്.

Photo Courtesy: Simon Cheakkanal 

സെന്റ് ജോർജ് ബസിലിക്ക, അങ്കമാലി, 450 AD

എ ഡി 450‌ൽ ആണ് ആദ്യമായി ഇവിടെ പള്ളി സ്ഥാപിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. 1567ൽ നിർമ്മിക്കപ്പെട്ട പള്ളി 2006ൽ പുതിക്കി നിർമ്മിച്ചിരുന്നു.

Photo Courtesy: Ranjithsiji

ചമ്പക്കുളം വലിയ പള്ളി, 427 AD

കേരളത്തിലെ കാത്തലിക് സിറിയന്‍ ദേവാലങ്ങളുടെ മാതൃദേവാലയമായിട്ടാണ് ഈ പള്ളിയെ കണക്കാക്കുന്നത്. എഡി 427ല്‍ പണികഴിപ്പിക്കപ്പെട്ട പള്ളിയാണിത്. പിന്നീട് പലകാലങ്ങളില്‍ ദേവാലയത്തില്‍ പുതുക്കിപ്പണിയലുകള്‍ നടന്നിട്ടുണ്ട്. പള്ളിയില്‍ നിന്നും പാറയില്‍ കൊത്തിയ പുരാതന ലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഈ ലിഖിതങ്ങളില്‍ നിന്നാണ് മനസ്സിലാക്കപ്പെട്ടത്. വിശദമായി വായിക്കാം

Photo Courtesy: Bennyvk

 

അർ‌ത്തുങ്കൽ പള്ളി, 1581 AD

ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു കടലോര പ്രദേശമാണ് അർത്തുങ്കൽ. ചേർത്തലയിൽ നിന്ന് 22 കിലോമീറ്ററും. ആലപ്പുഴയിൽ നിന്ന് 22 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 48 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. 1581ൽ ആണ് ഇവിടെ ആദ്യമായി ക്രിസ്ത്യൻ ദേവാലയം പണിതത്. മരവും ഓലയും കൊണ്ടായിരുന്നു ആദ്യത്തെ ദേവാലയം നിർമ്മിച്ചത്.1584ൽ മുത്തേടത്ത് രാജാവ് ക്രിസ്തുമതം സ്വീകരിച്ചതായും പറയപ്പെടുന്നു. 1950ൽ ആണ് ഇപ്പോഴു‌ള്ള ദേവാലയം നിർമ്മിച്ചത്.

Photo Courtesy: Challiyil Eswaramangalath Vipin

 

English summary

8 Basilicas In Kerala

This is the complete list of Basilicas in Kerala. Basilica is a title given to some Roman Catholic churches.
Please Wait while comments are loading...