Search
  • Follow NativePlanet
Share
» »കടലിൽ തെന്നി നീങ്ങാൻ പഠിക്കണോ? ഇതാ 8 സ്ഥലങ്ങൾ!

കടലിൽ തെന്നി നീങ്ങാൻ പഠിക്കണോ? ഇതാ 8 സ്ഥലങ്ങൾ!

സർഫിങ് ചെയ്യാൻ നല്ല പരിശീലനം ആവശ്യമാ‌ണ്, സർഫിംഗ് ചെയ്ത് പരിശീലിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം

By Anupama Rajeev

സർഫിങ് ബോർഡിൽ കാലുകൾ അമ‌‌‌ർത്തി കടൽ‌ത്തിരമാലകളിലൂടെ തെ‌ന്നി നീങ്ങു‌‌ന്നവരെ നിങ്ങൾ കണ്ടിട്ടില്ലേ? നേരിട്ട് കണ്ടിട്ടില്ലെങ്കിലും സിനിമകളിലെങ്കിലും കാ‌ണാത്തവർ ഉണ്ടാകില്ല. സർഫിങ് എന്നാണ് ഈ സാഹസിക വിനോദത്തിന്റെ പേര്.

കടൽശാന്തമായ സമയത്താണ് സർഫിംഗ് ചെയ്യാൻ അനുയോജ്യം അതിനാൽ മഴക്കാലത്ത് സർഫിംഗിന് പറ്റിയതല്ല. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം സർഫിംഗ് ചെയ്യാൻ ഏറ്റവും പറ്റിയ സമയമാണ്.

സർഫിങ് ചെയ്യാൻ നല്ല പരിശീലനം ആവശ്യമാ‌ണ്, സർഫിംഗ് ചെയ്ത് പരിശീലിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

01. കോവ്‌ലോങ് പോയിന്റ്, ചെന്നൈ

01. കോവ്‌ലോങ് പോയിന്റ്, ചെന്നൈ

സൗത്ത് ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഒരു കടലോര ഗ്രാമമാണ് കോവ്‌ലോങ്. മീൻ പിടുത്തത്തിന് പേരുകേട്ട കോവ്‌ലോങ് ഇപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ സർഫിങ് ‌പരിശീലന കേന്ദ്രമായി മാറിയിരിക്കുകയാണ്.
Photo Courtesy: Jakkolwiek

കോവ്‌ലോങ് പോയിന്റ് സോഷ്യൽ സർഫ് സ്കൂൾ

കോവ്‌ലോങ് പോയിന്റ് സോഷ്യൽ സർഫ് സ്കൂൾ

2015 മുതൽ ആണ് കോവ്‌ലോങ് പോയിന്റ് സർഫിങ് സോഷ്യൽ സ്കൂൾ എന്ന പേരിലുള്ള സർഫിങ് പരിശീലന കേ‌ന്ദ്രം ആരംഭിച്ചത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ഗ്രാമത്തിലെ സാമുഹിക പ്രവർത്തനങ്ങൾ നടത്താനാണ് ഉപയോഗിക്കുന്നത്. വെബ്സൈറ്റ്: www.covelongpoint.com/web/
Photo Courtesy: U.S. Department of Defense Current Photos

02. മഹാബലിപുരം, ചെന്നൈ

02. മഹാബലിപുരം, ചെന്നൈ

കോവ്‌ലോങിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയായി ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ ദൂരമുള്ള ചരിത്ര നഗരമായ മഹാബ‌ലിപുരം ഷോർടെമ്പിളിന്റേയും ചരിത്ര സ്മാരകങ്ങളുടേയും പേ‌രിൽ മാത്രമല്ല പ്രശസ്തമായത്. സർഫിങിന് പേരുകേട്ട സ്ഥലം കൂടിയാണ്.
Photo Courtesy: Arturo Pardavila III from Hoboken, NJ, USA

മുമു സർഫ് സ്കൂൾ

മുമു സർഫ് സ്കൂൾ

മഹാബലിപുരത്ത് മുമു സർഫ് സ്കൂൾ ആണ് നിങ്ങൾക്ക് സർഫിങിൽ പരിശീലനം തരുന്ന മഹാബലി‌പുരത്തെ പ്രശസ്തമായ സ്ഥാപനം. സർഫിങിനേക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങളും വിദഗ്ധമായ പരിശീലനങ്ങളും ഇവിടെ നൽകുന്നുണ്ട്. Mumu Surf School,
Photo Courtesy: Allen Sarlo

03. ഋഷികോണ്ട ബീച്ച്, വിശാഖപട്ടണം

03. ഋഷികോണ്ട ബീച്ച്, വിശാഖപട്ടണം

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലുള്ള ഋഷികോണ്ട ബീച്ചും സർഫിങിന് പേരുകേട്ടതാണ്. രാമമൃഷ്ണ ബീച്ചും സർഫിങ് നടത്ത പറ്റിയ സ്ഥലമാണ്.

Photo Courtesy: Roman.b

ലോൺലി സർഫേർസ് സർഫ് സ്കൂൾ

ലോൺലി സർഫേർസ് സർഫ് സ്കൂൾ

വിശാഖപട്ടണത്തിലെ ഋഷികോണ്ട ബീച്ചിൽ 2009ൽ സ്ഥാ‌പിച്ച ലോൺലി സർഫേഴ്സ് സർഫ് സ്കൂൾ സർഫിങിൽ പരിശീലനം നൽകുന്ന പ്രശസ്ത സ്ഥാപനമാണ്. Lonely Surfers Surf School
Photo Courtesy: Phil from Newcastle, Australia

04 കോവളം ബീച്ച്, തിരുവനന്ത‌പുരം

04 കോവളം ബീച്ച്, തിരുവനന്ത‌പുരം

ഇന്ത്യയിലെ തന്നെ പ്രശസ്തമായ സർഫ് സ്പോട്ട് ആണ് കേരളത്തിലെ കോവളം ബീച്ച്. കോവളം ബീച്ച് വിദേശികൾക്കിടയിൽ വളരെ പ്രശസ്തമായതിനാൽ ഇവിടെ എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. പലരും സർഫ് ബോർഡിൽ ഒന്ന് കാല് വയ്ക്കാനും നോക്കാറുണ്ട്.
Photo Courtesy: rod marshall

കോവളം സർഫ് ക്ലബ്

കോവളം സർഫ് ക്ലബ്

2005 ‌ൽ ആരംഭി‌ച്ച കോവളം സർഫ് ക്ലബ് ആണ് ഇവിടെ സർഫിങിൽ പരിശീലനം നൽകുന്നത്. മറ്റു സർഫിങ് സ്ഥാപനങ്ങളേ അപേക്ഷിച്ച് ഇവിടുത്തെ ഫീസ് വളരെ കുറവാണ്. Kovalam Surf Club,
Photo Courtesy: Counselman Collection

05. ഓറോവില്ലെ, പോണ്ടിച്ചേരി

05. ഓറോവില്ലെ, പോണ്ടിച്ചേരി

പോണ്ടിച്ചേരിക്ക് സമീപത്തുള്ള ഓറോവില്ലേയാണ് സർഫിങ് പരിശീലിക്കാൻ പറ്റിയ മറ്റൊരി സ്ഥലം. ജൂൺ മുതൽ ജനുവരി വരെയു‌ള്ള സമയങ്ങളിൽ ഇവിടുത്തെ തിരമാല 12 അടിവരെ ഉയരത്തിൽ പൊങ്ങാറുണ്ട്.
Photo Courtesy: Ton Haex

കല്ലൈലേ സർഫ് സ്കൂൾ

കല്ലൈലേ സർഫ് സ്കൂൾ

കല്ലൈ ലേ സർഫ് സ്കൂൾ ആണ് പോണ്ടിച്ചേ‌രി‌യിൽ നിങ്ങൾക്ക് സർഫിങ്ങിൽ പരിശീലനം നൽകുന്ന സ്ഥലം. 15 ദിവസം നീണ്ട് നിൽക്കുന്ന‌താണ് ഇവിടുത്തെ ‌പരിശീലനം. Kallialay Surf School
Photo Courtesy: elkhiki

06. മുൽകി, മംഗലാപുരം

06. മുൽകി, മംഗലാപുരം

മംഗലാപുരത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് മു‌ൽകി. ഇന്ത്യയിൽ ആദ്യമായി സർഫ് പരിശീലനം കേന്ദ്രം ആരംഭിച്ചത് ഇവിടെയാണ്.
Photo Courtesy: Martin Cox

മന്ത്ര സർഫ് ക്ലബ്

മന്ത്ര സർഫ് ക്ലബ്

ഇന്ത്യയിലെ ആദ്യത്തെ സർഫ് പരിശീലന കേന്ദ്രമായ മന്ത്ര സർഫ് ക്ലബ് ആരംഭിച്ചത് 2004 രണ്ട് അമേരിക്കൻ സർഫിങ് വിദഗ്ധരാണ്. Mantra Surf Club
Photo Courtesy: Nowic

07. ഗോകർണ, കർണാടക

07. ഗോകർണ, കർണാടക

ഹിപ്പികളുടേയും തീർത്ഥാടകരുടേയും ഇഷ്ടസ്ഥലമായ ഗോകർണയാണ് സർഫിങിന് പ്രശസ്തമായ ഇന്ത്യയിലെ മറ്റൊരു സ്ഥലം. സർഫിങിൽ തുടക്കക്കാർക്ക് ഏറ്റവും പറ്റിയ സ്ഥലമാണ് ഇത്.
Photo Courtesy: Windsurf ro lulu

കൊക്കോപെല്ലി സർഫ് സ്കൂൾ

കൊക്കോപെല്ലി സർഫ് സ്കൂൾ

ഗോകർണയിലെ പ്രധാന ബീച്ചിന് വടക്ക് ഭാഗത്തുള്ള ലോങ് ബീച്ചിലാണ് കൊക്കോപെല്ലി സർഫ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. Cocopelli Surf School
Photo Courtesy: Ordercrazy

08. ലിറ്റിൽ ആൻഡമാൻ, ആൻഡമാൻ ദ്വീപ്

08. ലിറ്റിൽ ആൻഡമാൻ, ആൻഡമാൻ ദ്വീപ്

സർഫിങിലെ അവസാന വാക്കാണ് ആൻഡമാനിലെ ലിറ്റിൽ ആൻഡമാൻ. മാർച്ച് മുതൽ മെയ് മാസം വരെയാണ് ഇവിടെ സർഫിങ് നടത്താൻ ഏറ്റവും നല്ല സമയം.
Photo Courtesy: PPNF

സർഫിങ് ലിറ്റിൽ ആൻഡമാൻ

സർഫിങ് ലിറ്റിൽ ആൻഡമാൻ

സർഫ് ബോർഡുകൾ വാടകയ്ക്ക് നൽകുകയും സർഫിങിൽ പരിശീലനം നൽകുകകയും ചെയ്യുന്ന സ്ഥലമാണ് സർഫിങ് ലിറ്റിൽ ആൻഡമാൻ. Surfing Little Andaman
Photo Courtesy: Rob Noble


List of Surf School In India

  1. Surfing Little Andaman
  2. Cocopelli Surf School
  3. Mantra Surf Club
  4. Kallialay Surf School
  5. Kovalam Surf Club,
  6. Lonely Surfers Surf School
  7. Mumu Surf School
  8. covelongpoint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X