Search
  • Follow NativePlanet
Share
» »ത്രിപുരയില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ടിരിക്കേണ്ട 9 സ്ഥലങ്ങള്‍

ത്രിപുരയില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ടിരിക്കേണ്ട 9 സ്ഥലങ്ങള്‍

By Maneesh

വലുപ്പക്കുറവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ത്രിപുര. വലുപ്പത്തില്‍ പിന്നിലാണെങ്കിലും സാംസ്‌കാരിക പൈതൃകത്തിന്റേയും ദൃശ്യ ഭംഗിയുടേയും കാര്യത്തില്‍ ത്രിപുര ഏറെ മുന്നിലാണ്.

ത്രിപുരയേക്കുറിച്ച് വിശദമായ ഒരു വായന ആഗ്രഹിക്കുന്നവര്‍ക്ക്

ഇന്ത്യയിലെ നോര്‍ത്ത് ഈസ്റ്റില്‍ മുത്തുമണികള്‍ പോലെ ചിതറിക്കിടക്കുന്ന ചെറു സംസ്ഥാനങ്ങളില്‍ ഒന്നാണ് ത്രിപുര. നിങ്ങളുടെ യാത്ര ത്രിപുരയിലേക്കാണെങ്കില്‍ അവിടെ കണ്ടിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ ഏതൊക്കെയാണെന്ന് ഒന്ന് പരിചയപ്പെടാം.

ജഗന്നാഥ ക്ഷേത്രം

ജഗന്നാഥ ക്ഷേത്രം

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗര്‍ത്തലയെ തങ്ങളുടെ തലസ്ഥാനമാക്കാന്‍ തീരുമാനിച്ച മാണിക്യ രാജാക്കന്മാര്‍ നഗരത്തെ മനോഹരമാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായാണ്‌ ദിഖി തടാകക്കരയില്‍ ജഗന്നാഥ ക്ഷേത്രം നിര്‍മ്മിച്ചത്‌. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിക്കുന്നതിനുള്ള ജഗന്നാഥ വിഗ്രഹം അല്ലെങ്കില്‍ നീലമാധവ വിഗ്രഹം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നാണ്‌ കൊണ്ടുവന്നതെന്ന്‌ വിശ്വസിക്കപ്പെടുന്നു. Read More

Photo Courtesy: Tripura Tourism

ജാംപുയ്‌ ഹില്‍സ്

ജാംപുയ്‌ ഹില്‍സ്

അഗര്‍ത്തലയിലെത്തുന്ന സഞ്ചാരികള്‍ ജാംപുയ്‌ ഹില്‍സിലേക്കുള്ള യാത്ര ഒരുകാരണവശാലും ഒഴിവാക്കരുത്‌. അഗര്‍ത്തലയില്‍ നിന്ന്‌ 240 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ ഒരു ദിവസം വേണ്ടി വരും. ഇത്രയും സമയം ചെവലഴിക്കേണ്ടി വരുന്നതിനെ കുറിച്ച്‌ ആലോചിച്ച്‌ വിഷമിക്കണ്ട, ജാംപുയ്‌ കുന്ന്‌ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. നിത്യവസന്തത്തിന്റെ കുന്ന്‌ എന്നാണ്‌ ജാംപുയ്‌ കുന്നിന്റെ അര്‍ത്ഥം. ഇവിടെ കാണുന്നതെല്ലാം നിത്യവും സുന്ദരവുമാണ്. Read more

Photo Courtesy: Ellen Levy Finch

നീര്‍മഹല്‍

നീര്‍മഹല്‍

ത്രിപുരയിലെ രാജകുടുംബത്തിന്റെ വസതിയായിരുന്നു നീര്‍മഹല്‍. ത്രിപുരയിലെ ഏറ്റവും മനോഹരമായ കൊട്ടാരം എന്നാണ്‌ നീര്‍മഹല്‍ അറിയപ്പെടുന്നത്‌. ആറ്‌ ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുള്ള രുദ്രാസാഗര്‍ തടാകത്തിന്റെ ഒത്ത നടുക്കാണ്‌ ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്‌. Read more

Photo Courtesy: Soman

പിലാക്

പിലാക്

അഗര്‍ത്തലയില്‍ നിന്ന്‌ 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ്‌ പിലാക്‌. AD ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഉപയോഗിച്ചിരുന്ന നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇതോടെയാണ്‌ പിലാക്‌ ജനശ്രദ്ധയിലേക്ക്‌ വരുന്നത്‌. തെക്കന്‍ ത്രിപുരയിലെ ബെലോനിയാ സബ്‌ഡിവിഷന്റെ ഭാഗമായ പിലാക്‌ ഹിന്ദുക്കളുടെയും ബുദ്ധമത വിശ്വാസികളുടെയും തീര്‍ത്ഥാന കേന്ദ്രം കൂടിയാണ്‌. Read more

Photo Courtesy: Tripura Tourism

പുര്‍ബാസ

പുര്‍ബാസ

കരകൗശല വസ്‌തുക്കള്‍ക്കും കൈത്തറി ഉത്‌പന്നങ്ങള്‍ക്കും ത്രിപുര പ്രശസ്‌തമാണ്‌. രാജ്യത്ത്‌ ലഭിക്കാവുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച മുള ഉത്‌പന്നങ്ങളുടെ നിര്‍മ്മാണ കേന്ദ്രം എന്ന ഖ്യാതിയും ത്രിപുരയ്‌ക്കുണ്ട്‌. ഉന്നത നിലവാരം പുലര്‍ത്തുന്നതിനാല്‍ ഇവയ്‌ക്ക്‌ ആവശ്യക്കാര്‍ ഏറെയാണ്‌. ത്രിപുര ഹാന്‍ഡ്‌ലൂം ആന്റ്‌ ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ (ടിഎച്ച്‌എച്ച്‌ഡിസി) നേതൃത്വത്തിലാണ്‌ സംസ്ഥാനത്ത്‌ കരകൗശല വസ്‌തുക്കളുടെയും കൈത്തറി ഉത്‌പന്നങ്ങളുടെയും മറ്റും നിര്‍മ്മാണവും വിപണനവും നടക്കുന്നത്‌. പുര്‍ബാസ എന്നും ഇത്‌ അറിയപ്പെടുന്നുണ്ട്‌. Read more

Photo Courtesy: Tripura Tourism

സിപഹിജാലാ വന്യജീവി സങ്കേതം

സിപഹിജാലാ വന്യജീവി സങ്കേതം

പച്ചപ്പിനും മനോഹാരമായ ഭൂപ്രകൃതിക്കും പേരുകേട്ട സിപഹിജാലാ വന്യജീവി സങ്കേതം നഗരഹൃദയത്തില്‍ നിന്ന്‌ 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. 18.5 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേതത്തില്‍ നിരവധി മൃഗങ്ങളും ദേശാടനപക്ഷികളും അധിവസിക്കുന്നു. Read more

Photo Courtesy: Sam Greenhalg
ത്രിപുര സുന്ദരി ക്ഷേത്രം

ത്രിപുര സുന്ദരി ക്ഷേത്രം

ത്രിപുരയിലെ അതിപ്രശസ്‌തങ്ങളായ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ത്രിപുര സുന്ദരി ക്ഷേത്രം. ഹിന്ദു വിശ്വാസപ്രകാരമുള്ള കാളി ദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്‌. കാളി ദേവിയുടെ സൊരോഷി അവതാരത്തെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌. ക്ഷേത്രത്തിന്‌ കൂര്‍മ്മത്തിന്റെ അഥവ ആമയുടെ ആകൃതി തോന്നിപ്പിക്കുന്നതിനാല്‍ കൂര്‍മ്മ പീഠം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്‌. Read more

Photo Courtesy: Soman
കല്ല്യാണ്‍ സാഗര്‍

കല്ല്യാണ്‍ സാഗര്‍

ത്രിപുര സുന്ദരി ക്ഷേത്രത്തിന്‌ സമീപമുള്ള വലിയ തടാകമാണ്‌ കല്യാണ്‍ സാഗര്‍. 224 അടി നീളവും 160 അടി വീതിയുമുള്ള തടാകം അഞ്ച്‌ ഏക്കറോളം സ്ഥലത്ത്‌ വ്യാപിച്ച്‌ കിടക്കുന്നു. . ത്രിപുര സുന്ദരി ക്ഷേത്രം പണികഴിപ്പിച്ച്‌ 124 വര്‍ഷത്തിന്‌ ശേഷമാണ്‌ തടാകം നിര്‍മ്മിക്കുന്നത്‌. 1501 ല്‍ മാഹാരജ കല്യാണ്‍ മാണിക്യയുടെ കാലത്ത്‌ പണികഴിപ്പിച്ചതാണ്‌ തടാകം എന്നാണ്‌ പറയപ്പെടുന്നത്‌. Read more

Photo Courtesy: Scorpian ad

നസ്രുല്‍ ഗ്രന്ഥകാര്‍

നസ്രുല്‍ ഗ്രന്ഥകാര്‍

ഉദയ്‌പൂരിലെ പ്രശസ്‌തമായ ദേശീയ വായന ശാലയാണ്‌ നസ്രുല്‍ ഗ്രന്ഥകാര്‍. ബംഗാളി കവിയായ കാസി നസ്രുല്‍ ഇസ്ലാമിന്റെ പേരിലാണ്‌ ലൈബ്രറി അറിയപ്പെടുന്നത്‌. നോവല്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉള്ള പുസ്‌തകങ്ങള്‍ ഇവിടെയുണ്ട്‌. Read more

Photo Courtesy: Tripura Tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X