വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

എല്ലാം തികഞ്ഞ നഗരമാണ് മുംബൈ!

Posted by:
Updated: Saturday, March 7, 2015, 11:43 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

മുംബൈ ഇന്ത്യയുടെ മാസ്മരിക നഗരമാണ്. എല്ലാം തികഞ്ഞ നഗരം എന്ന് വേണമെങ്കില്‍ പറയാം. മുംബൈയില്‍ ജീവിക്കുന്ന പലര്‍ക്കും ജീവിതത്തിരക്കിനിടയില്‍ മുംബൈയുടെ ആത്മാവിനെ തൊട്ടറിയാന്‍ സമയം കിട്ടാറുണ്ടാകില്ലാ. മുംബൈയിലൂടെയുള്ള യാത്രയാണ് മുംബൈ നഗരത്തെ അറിയാനുള്ള ഏക വഴി.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവി മുതല്‍ മുംബൈ താജ് ഹോട്ടല്‍ വരെയുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് മുംബൈ എന്ന നഗരം വ്യത്യസ്തമായ അനുഭവമാണ് പ്രധാനം ചെയ്യുന്നത്. മുംബൈ എന്ന നഗരത്തെ അനുഭവിക്കാന്‍ നമുക്ക് മുംബൈയിലൂടെ ഒരു യാത്ര ചെയ്യാം.

മുംബൈ എന്ന മായികനഗരം

മുംബൈയിലെ 20 ലാന്‍ഡ്മാര്‍ക്കുകള്‍

മുംബൈയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മുംബൈയില്‍ നിന്നുതിരിയാന്‍ ചില ബീച്ചുകള്‍

മുംബൈയില്‍ എത്തിയാല്‍ ബോറടി മാറ്റാന്‍ ചില സ്ഥലങ്ങള്‍

ഈ ധാരാവി ധാരവീന്ന് കേട്ടിട്ടുണ്ടോ? ധാരാവിയുടെ വിശേഷങ്ങള്‍ അറിയാം

മട്ടണ്‍ സ്ട്രീറ്റിലെ ചോര്‍ ബസാര്‍, ചോര്‍ ബസാറിലെ കൗതുക കാഴ്ചകള്‍ കാണേണ്ടേ

മുംബൈയില്‍ നിന്ന് ഒരു കാടുകയറ്റം, സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ വിശേഷങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ഷോപ്പിംഗ്, ഭക്ഷണം, നഗരക്കാഴ്ചകള്‍, കടല്‍ത്തീരം, നിശാജീവിതം, ഫാഷന്‍, സിനിമ എന്നുവേണ്ട സഞ്ചാരികളെ ആകര്‍ഷിക്കുന്നതെല്ലാം ഇവിടെയുണ്ട്. നഗരത്തിലെ ഫാഷന്‍ സ്ട്രീറ്റും ബാന്ദ്രയിലെ ലിങ്കിങ് റോഡുമാണ് ഷോപ്പിങ് പ്രിയരുടെ പറുദീസകള്‍.

Photo Courtesy: Cididity Hat

 

ചോർബസാർ

മുംബൈയിലെ പ്രശസ്തമായ മാർക്കറ്റാണ് ചോർ ബസാർ. ഷോർ ബസാർ എന്നായിരുന്നു ഇതിന്റെ യഥാർത്ഥ പേര്. പിന്നീ ഉച്ചാരണ പിശകുമൂലം ചോർ ബസാർ എന്ന് അറിയപ്പെടുകയായിരുന്നു. സൗത്ത് മുംബൈയിലെ മട്ടൺ സ്ട്രീറ്റിലാണ് ചോർ ബസാർ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: A Vahanvati

 

ധാരാവി

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. മുംബൈയിൽ എത്തിയാ‌ൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ് ധാരാവി.

Photo Courtesy: Dinesh Bareja

 

കപൂത്തർ ഖാന

മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനു സമീപത്തായാണ് കപൂത്തർ ഖാന സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ പ്രശസ്തമായ ലാൻഡ് മാർക്ക് കൂടിയാണ് ഈ സ്ഥലം. പ്രാവുകളുടെ വീട് എന്നാണ് കപൂത്തർ ഖാന എന്ന വാക്കിന്റെ അർത്ഥം.
Photo Courtesy: Arjun Shekar

രഥത്തിൽ കയറാം

മുംബൈയിലെ ജൂഹു ബീച്ചിൽ പോയാൽ ഇത്തരത്തിൽ കുതിരകൾ വലിക്കുന്ന സുന്ദരമായ രഥങ്ങൾ കാണാം. മുംബൈക്കാരുടെ കല്ല്യാണത്തിനും മറ്റ് ആഘോഷങ്ങൾക്കും ഇത്തരത്തിലുള്ള രഥങ്ങൾ ഉപയോഗിക്കാറുണ്ട്.

Photo Courtesy: garbyal

 

തെരുവോര ബാർബർ ഷോപ്പുകൾ

കാശുള്ളവനുമാത്രമല്ല കാശില്ലാത്തവനും മുംബൈയിൽ ജീവിക്കാം. ഇത്തരത്തിലുള്ള തെരുവോര ബാർബർ ഷോപ്പുകൾ ചുരുങ്ങിയ ചിലവിൽ ജീവിക്കാനുള്ള വഴികളിൽ ഒന്നുമാത്രം.

Photo Courtesy: Jon Hurd

 

ചെരുപ്പുകുത്തികൾ

മുംബൈയിലെ തെരുവോരത്തെ ചെരുപ്പുകുത്തികൾ

Photo Courtesy: Andreas Lehner

 

ടാക്സികൾ

ഒരുകാലത്ത് മുംബൈ അടക്കിഭരിച്ചിരുന്നത് പ്രീമിയർ പദ്മിനി കാർ ആയിരുന്നു. മുംബൈയുടെ മാത്ര പ്രത്യേകതയായ മഞ്ഞയും കറുപ്പുമുള്ള ടാക്സി കാറുകൾ.
Photo Courtesy: Jonathan

 

 

ജൂഹു ബീച്ച്

ബാന്ദ്രയില്‍ നിന്നും 30 മിനിറ്റ് സഞ്ചരിച്ചാല്‍ മുംബൈയിലെ ഏറ്റവം പ്രശസ്തമായ ജൂഹൂ ബീച്ചിലെത്താം. ബീച്ച് രുചികള്‍, മുബൈയുടെ മറ്റ് തനതുരുചികളെല്ലാം പരീക്ഷിച്ച് കടല്‍ത്തീരത്ത് നടക്കുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്യാം. വൈകുന്നേരമാണ് ജൂഹു സന്ദര്‍ശനത്തിന് പറ്റിയ സമയം. മനോഹമായ അസ്തമയവും കണ്ട് മടങ്ങാം.

Photo Courtesy: Manish Prabhune

 

കുരങ്ങച്ചൻ

മുംബൈയിൽ നിന്നുള്ള ഒരു സ്ഥിരം കാഴ്ച

Photo Courtesy: EENAD ARUL

 

ഡോബി ഗട്ട്

മുംബൈയിലെ അലക്കുകാരുടെ കേന്ദ്രമായ ഡോബി ഗട്ട്

Photo Courtesy: Dennis Jarvis

 

നരിമാൻ പോയന്റ്

മുംബൈയിലെ പ്രധാന വാണിജ്യ കേന്ദ്രമായ നരിമാൻ പോയന്റ്.
Photo Courtesy: Humayunn Niaz Ahmed Pee

 

 

മുംബൈ പൂനെ ഹൈവെ

മുംബൈയിലെ പ്രധാനപ്പെട്ട ഒരു ഹൈവേയാണ് മുംബൈ പൂനെ ഹൈവെ
Photo Courtesy: Danial Chitnis

 

 

താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യയും

മുംബൈയുടെ പ്രധാന ലാൻഡ് മാർക്കായ താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യയും

Photo Courtesy: Andy Hay

 

കാൽനട

മുംബൈയിലെ മറൈൻ ഡ്രൈവിലൂടെ കാൽനട യാത്ര ചെയ്യാൻ നിരവധി ആളുകൾ എത്താറുണ്ട്.

Photo Courtesy: Sarah Jamerson

 

രാത്രി ജീവിതം

മുംബൈയിലെ കോർപ്പറേഷൻ ബിൽഡിംഗിന് മുന്നിലെ ഒരു രാക്കാഴ്ച. തെരുവിളക്കിന്റെ പ്രകാശവും വാഹനങ്ങളുടെ പ്രകാശവും ചേർന്ന് ഈ നഗരക്കാഴ്ചയ്ക്ക് പ്രത്യേക ചാരുത നൽകുന്നു.

Photo Courtesy: Advait Supnekar

 

 

സീ റോഡ്

മുംബൈയിലെ വോർളിയിലേക്കുള്ള സുന്ദരമായ നേപ്പിയർ സീ റോഡ്. മുംബൈയിലൂടെ ഡ്രൈവ് ചെയ്യാൻ പറ്റിയ സുന്ദരമായ സ്ഥലമാണ് ഇത്.

Photo Courtesy: sajpics

 

ഡബിൾ ഡക്കർ ബസ്

മുംബൈ നഗരത്തിലൂടെ പോകുന്ന ഒരു ഡബിൾ ഡക്കർ ബസ്
Photo Courtesy: Joe

മറൈൻ ഡ്രൈവ്

മുംബൈയിൽ അറബിക്കടലിനോട് ചേർന്നുള്ള ഭാഗമാണ് മറൈൻ ഡ്രൈവ്.

ലോക്കൽ ട്രെയിൻ

മുംബൈയിലെ ലോക്കൽ ട്രെയിനിന്റെ ഉൾവശം
Photo Courtesy: Prasad Kholkute

 

 

ഉത്സവ് സർക്കിൾ

നവീമുംബൈയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാർഗർ
Photo Courtesy: SandeepRathod

ഗേറ്റ്‌വേ ഓഫ് ഇന്ത്യ

ഇന്ത്യാ ഗേറ്റ് കാണാതിരുന്നാല്‍ മുംബൈ യാത്ര പൂര്‍ണമായില്ല എന്നു പറയാം. മുംബൈയിലെ കൊളാബയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹിന്ദു-മുസ്ലീം വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണം നടക്കുന്ന 1911ല്‍ കിങ് ജോര്‍ജ്ജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി പണിതുയര്‍ത്തിയതാണ് ഈ കവാടം.

Photo Courtesy: Coolaks21

 

 

റെയിൽവെ സ്റ്റേഷൻ

വിക്ടോറിയ ടെർമിനസ് സ്റ്റേഷൻ എന്നായിരുന്നു മുൻപ് ഈ റെയിൽവെ സ്റ്റേഷൻ അറിയപ്പെട്ടിരുന്നത്. യുനെസ്കോയുടെ വേൾഡ് ഹെറിട്ടേജ് പട്ടികയിൽ ഉൾപ്പെടുത്തിയ ഈ റെയിൽവെ സ്റ്റേഷൻ വിക്ടോറിയൻ ഗോഥിക് ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. മുംബൈയുടെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷൻ ആണ് ഇത്.

Photo Courtesy: Aaditya Ganapathy

 

ബാന്റ് സ്റ്റാൻഡ്

കടലോരത്തെ മനോഹരമായ ഒരു സ്ഥലമാണിത്. കോഫീ ഹൗസുകളാണ് ഇവിടുത്തെ ഒരു പ്രത്യേകത, മുംബൈയിലെ പരമ്പരാഗത കട്ടിങ് ചായ് ഇവിടെ കിട്ടും. ഇവിടെ നിന്നും നടന്നാല്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ താരങ്ങളുടെ വസതികളും കാണാം. മുംബൈയിലെ ലവേര്‍സ് പോയിന്റ് എന്നാണ് ബാന്റ്സ്റ്റാന്റിനെ പറയാറുള്ളത്. കമിതാക്കള്‍ സല്ലപിക്കാനെത്തുന്ന സ്ഥിരം കേന്ദ്രമാണിത്.

Photo Courtesy: Ajay Panachickal

 

മാളുകൾ

ഇന്ത്യയിലെ ഏറ്റവും നല്ല മാളുകളില്‍ പലതും മുംബൈ നഗരത്തിലാണ്. പല ലോകോത്തര ബ്രാന്റുകളുടെയും ഷോപ്പുകള്‍ ഇത്തരം മാളുകളില്‍ പലതിലുമുണ്ട്. പല്ലേഡിയം, വാശിയിലും മലാഡിലുമുള്ള ഇന്‍ഓര്‍ബിറ്റ് എന്നിവ വസ്ത്രവ്യാപാരത്തിനും ഇലക്ട്രോണിക്‌സ, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ക്കും പേരുകേട്ട സ്ഥലങ്ങളാണ്.

ഓഷിവാര മോസ്ക്

മുംബൈയിലെ അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന ഓഷിവാര മോസ്ക്. അന്ധേരി വെസ്റ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Tawheed Manzoor

 

കൗസ്ജീ ജഹാംഗീർ ബിൽഡിംഗ്

മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറിക്ക് എതിർവശമായി സ്ഥിതി ചെയ്യുന്ന കൗവാസ്ജീ ജഹാംഗീർ ബിൽഡിംഗിന്റെ രാത്രി കാഴ്ച.

Photo Courtesy: Swaminathan

 

ഡി വൈ പാട്ടീൽ സ്റ്റേഡിയം

ഡി വൈ പാട്ടീൽ സ്റ്റേഡിയം, നവീ മുംബൈ നവീ മുംബൈയിൽ ആണ് ഡി വൈ പാട്ടീൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 2008 മാർച്ച് നാലിനാണ് ഈ സ്റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 60,000 പേരെ ഉൾക്കൊള്ളുവാനുള്ള കപ്പാസിറ്റിയുണ്ട് ഈ സ്റ്റേഡിയത്തിന്.

Photo Courtesy: Redtigerxyz

 

ഹോട്ടൽ

മുംബൈയിലെ ഒരു ഹോട്ടലിൽ നിന്നുള്ള ദൃശ്യം

Photo Courtesy: Sarah Jamerson

 

അസ്തമയം

മുംബൈയിലെ ജൂഹു ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.

Photo Courtesy: Ritesh Niranjan

 

സിദ്ധിവിനായക ക്ഷേത്രം

900 മുതല്‍ തീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഈ ഗണപതി ക്ഷേത്രത്തിലേയ്ക്ക്. ഒരിക്കല്‍ ഇഷ്ടികകൊണ്ടുള്ള ചെറിയൊരു ക്ഷേത്രമായിരുന്നു ഇത്. എന്നാല്‍ ഇന്ന് മുംബൈയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന പദവി സിദ്ധിവിനായക മന്ദിറിനാണ്.

Photo Courtesy: Darwininan

 

രാജീവ്ഗാന്ധി കടൽപ്പാലം

മുംബൈയിലെ ബന്ദ്രയും വർളിയുമായി ബന്ധിപ്പിക്കുന്നതിനായി പണികഴിപ്പിച്ച കടൽപ്പാലമാണ് ഇത്. മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് ബന്ദ്ര. 1.600 കോടി ചിലവിലാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത്. 5.6 കിലോമീറ്റർ ആണ് ഈ പാലത്തിന്റെ നീളം. എട്ടുവരി പാതയാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. ഇതിൽ ആദ്യത്തെ നാലുവരിപ്പാത 2009 ജൂൺ 30ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 2010 മാർച്ച് 24നാണ് പാലം പൂർണമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്. മുബൈയിലെ പ്രധാന ആകർഷണമാണ് ഈ പാലം.

അമ്യൂസ്മെന്റ് പാർക്കുക‌ൾ

മുംബൈയിൽ എത്തുന്നവർക്ക് ഉല്ലസിക്കാൻ നിരവധി അമ്യൂസ്‌മെന്റ് പാർക്കുകൾ ഇവിടെയുണ്ട്. അതിലൊന്നാണ് എസ് എ‌ൽ വേൾഡ് അമ്യൂസ്‌മെന്റ് പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്കുകളിൽ ഒന്നാണ് ഇത്.
Photo Courtesy: Sajeevkumarc

കൊളാബ കോസ് വേ

കൊളാബ കോസ് വേ പുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ലഭിയ്ക്കുന്ന സ്ഥലമാണ്. തെരുവോര വില്‍പ്പനയായതിനാല്‍ വിലക്കൂടുതലിനെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കേണ്ടതുമില്ല. എന്തും കിട്ടുമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത, ഇന്ത്യാ ഗേറ്റ്, വിക്ടോറിയ ടെര്‍മിനസ്, റീഗള്‍ സിനിമ, ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വളരെ അടുത്താണ് ഈ പ്രദേശം. ഇവിടേയ്ക്ക് നടന്നുപോകുന്നതാണ് നല്ലത്.

ഹാജി അലി പള്ളി

വോര്‍ളി സീ ഫേസിലെ മനോഹരമായ ആരാധനാലയമാണിത്. വെള്ളത്തിലൂടെ ഉയര്‍ത്തിക്കെട്ടിയ റോഡിലൂടെ നടന്നുവേണം പള്ളിയിലെത്താന്‍. വെള്ളത്തിന് നടുക്കായി നില്‍ക്കുന്ന പള്ളിയുടെ ദൃശ്യം മനോഹരമാണ്. ജാതിമത ഭേദമില്ലാതെ ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലമാണിത്.

ഫാഷൻ സ്ട്രീറ്റ്

തെരുവോരവില്‍പ്പനക്കാരുടെ നീണ്ടനിരയാണിവിടെ. വിലകുറഞ്ഞ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നുവേണ്ട സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന പലതരം വസ്തുക്കളുണ്ടിവിടെ. വിലപേശല്‍ വിദ്യയില്‍ കഴിവുള്ളവരാണെങ്കില്‍ കുറഞ്ഞ തുകയ്ക്ക് ഒട്ടേറെ സാധനങ്ങള്‍ ഇവിടെ നിന്നും സ്വന്തമാക്കാം.
Photo Courtesy: Vishalngp

ഹാങിംഗ് ഗാർഡൻ

നഗരത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സുന്ദരവുമായ പാര്‍ക്കാണിത്. ചെടികളില്‍ രൂപപ്പെടുത്തിയ മൃഗങ്ങളുടെ രൂപങ്ങള്‍ വലിയ ഷൂ പ്രതിമ എന്നിവയെല്ലാം ചേര്‍ന്ന് പാര്‍ക്കിന് തീര്‍ത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് നല്‍കുന്നത്. കെംപ്‌സ് കോര്‍ണര്‍, പോര്‍ഷേ ഷോറൂം എന്നിവയ്ക്കടുത്താണ് ഈ പാര്‍ക്ക്.

Photo Courtesy: Nichalp

 

English summary

A journey to explore the soul of Mumbai...

A journey to explore the soul of Mumbai, the capital of Maharashtra, is known as Financial capital of India.
Please Wait while comments are loading...