Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിന്റെ തെരുവുകൾ, കൊതിയൂറും കാഴ്ചകൾ

ബാംഗ്ലൂരിന്റെ തെരുവുകൾ, കൊതിയൂറും കാഴ്ചകൾ

By Maneesh

യാത്രകൾ എപ്പോഴും കാഴ്ചകൾ തേടി ആകണമെന്നില്ല, ചില യാത്രകൾ നമ്മുടെ രുചി മുകുളങ്ങൾക്കാണ് ആവേശം പകരുന്നത്. പ്രത്യേകിച്ച് ചില നഗരങ്ങളിലെ തെരുവുകൾ രുചിയുടെ ഗന്ധം ഉയർത്തി നമ്മളെ മാടി വിളിക്കാറുണ്ട്. നാവിൽ വെള്ളമൂറുന്ന ആ നിമിഷം തന്നെ അത്തരം കടകളിലേക്കായിരിക്കും നമ്മുടെ കാലുകൾ ചലിക്കുക. ബാംഗ്ലൂരും അത്തരം തെരുവുകൾ നിറഞ്ഞ നഗരമാണ്. ബാംഗ്ലൂരിലെ തെരുവുകളിലൂടെ രുചികൾ തേടി ഒരു യാത്ര നടത്തിയാലോ.

വ്യത്യസ്തമായ രുചികൾ ഒരുക്കുന്ന ബാംഗ്ലൂരിലെ ചിലസ്ഥലങ്ങൾ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. അത്തരം സ്ഥലങ്ങളെക്കുറിച്ച് കേട്ടറിവില്ലാത്തവർക്ക് ഇത് കൂടുതൽ ഉപകാരപ്പെടുമെന്നകാര്യത്തിൽ സംശയമില്ല. നമുക്ക് പോകാം കൊതിയൂറും വിഭവങ്ങൾ തേടി ഒരു രുചി യാത്ര.

വി വി പുരത്തെ തിണ്ടി ബീഥി

ബാംഗ്ലൂരിലെ ഒരു തെരുവണ് വി വി പുരം. കെ ആർ മാർക്കറ്റിൽ നിന്ന് മൂന്ന് കിലോമീറ്ററും മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം നാലുകിലോമീറ്ററും അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വി വി പുരത്തെ സജ്ജൻ റാവു സർക്കിളിലാണ് ഭക്ഷണ പ്രിയരുടെ സ്വർഗമായ തിണ്ടി ബീഥി സ്ഥിതി ചെയ്യുന്നത്. ഭക്ഷണ പ്രിയരാൽ തിരക്ക് നിറഞ്ഞതായിരിക്കും തിണ്ടി ബീഥിയിലെ സായന്തനങ്ങൾ.

രുചികരാമയ ഭക്ഷണ പാനീയമൊരുക്കി തൊട്ടുതൊട്ടു കിടക്കുന്ന നിരവധി കടകൾ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. അവിടുത്തെ വിഭവങ്ങളുടെ മണംപിടിച്ച് നിങ്ങൾക്ക് അവിടെ എത്തിച്ചേരാൻ സാധിക്കും. ഇവിടുത്തെ ഒരു ബേക്കറിയായ വി ബി ബേക്കറിയിലെ ഹണികേക്ക് ഏറേ പ്രശസ്തമാണ്. നെയ്മണമുള്ള മസാദോശ കിട്ടുന്ന രാമു ടിഫിൻ സെന്ററും ഗുൽഖണ്ടിന് പേരു കേട്ട ശിവണ്ണ ഗുൽകണ്ടും ഏറെ പ്രശസ്തമാണ് ഇവിടെ.

മല്ലേശ്വരത്തെ സെൻട്രൽ ടിഫിൻ റൂം

ദോശ നിങ്ങൾക്ക് പ്രിയങ്കരമാണോ? എങ്കിൽ നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് ഒരു യാത്ര നടത്താം. എവിടേയ്ക്കെന്നല്ലെ. സെൻട്രൽ ടിഫിൻ റൂമിലേക്ക്. മല്ലേശ്വരത്തെ മാർഗോസ റോഡിലാണ് ദോശയ്ക്ക് പേരുകേട്ട ഈ കട സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂരിന്റെ തെരുവുകൾ, കൊതിയൂറും കാഴ്ചകൾ

ഇവിടുത്തെ ബട്ടർ മസാല ദോശയാണ് ഏറ്റവും പ്രിയങ്കരം. കഴിഞ്ഞ 60 വർഷമായി ഈ കട സഞ്ചാരികളുടെ രുചി മുകുളങ്ങളിൽ ആനന്ദം നൽകി ഇവിടെ സ്ഥിതി ചെയ്യുന്നു. ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്ന് മൂന്ന് മിനുറ്റ് ഇടവിട്ട് ഇവിടേയ്ക്ക് ബസുകൾ ഉണ്ട്. ഏകദേശം ഇരുപത് മിനുറ്റ് കൊണ്ട് നിങ്ങൾക്ക് മല്ലേശ്വരത്ത് എത്താം. ഇനി കെ ആർ മാർക്കറ്റിൽ നിന്നാണെങ്കിൽ അരമണികൂറിനുള്ളിൽ ഇവിടെയെത്താം.

ജയനഗറിലെ പാനിപൂരി

സൗത്ത് ഇന്ത്യയിൽ പ്രശസ്തമായ ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ് പാനിപൂരി. സൗത്ത് ഇന്ത്യൻ നഗരങ്ങളിൽ പ്രത്യേകിച്ച് ബാംഗ്ലൂരിൽ പാനിപൂരി ഏറെ ജനപ്രിയ വിഭമാണ്. ബാംഗ്ലൂരിലെ ഏത് തെരുവിൽ ചെന്നാലും നിങ്ങൾക്ക് പാനിപൂരി കിട്ടും. പക്ഷെ രുചി തേടിയുള്ള യാത്രയാകുമ്പോൾ അൽപ്പം വ്യത്യസ്തയൊക്കെ വേണ്ടെ. നമുക്ക് ജയനഗറിൽ പോയൊന്ന് പാനിപൂരി കഴിച്ചാലോ.

ബാംഗ്ലൂരിന്റെ തെരുവുകൾ, കൊതിയൂറും കാഴ്ചകൾ
മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് 215, 25ലെ ഏത് സീരിസ് ബസിൽ കയറിയാലും ജയനഗറിൽ എത്താം. ജയനഗർ മൂന്നാം ബ്ലോക്കിലെ രാകേഷ് കുമാർ പാനി പൂരി സ്റ്റാൾ ആണ് ഏറെ പ്രശസ്തം. രാജസ്ഥാൻ വിഭവമായ പാനിപൂരി ഇവിടെ വന്ന് ഒന്ന് കഴിച്ചു നോക്കു. പിന്നെ നിങ്ങൾ ജയനഗറിലെ നിത്യ സന്ദർശകനായി തീരും.

പേരിൽ വരേണ്യത, രുചിയിൽ കുലീനത

ബാസവനഗുഡിയിലേക്ക് എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? ഇനിയാണെങ്കിലും പോകുമ്പോൾ ബ്രാഹ്മിൺസ് കോഫീ ബാർ എന്ന പേര് മനസിൽ ഓർത്തുവയ്ക്കുക. ബാസവനഗുഡിയിലെ ശങ്കർ മഠത്തിന് അടുത്തായാണ് ഈ രുചികേന്ദ്രം സ്ഥിതി ചെയ്യുന്നത്. പതുപതുപ്പുള്ള ഇഡ്ലിക്ക് പേരുകേട്ടതാണ് ഈ സ്ഥലം. ഇഡ്‌ലി കഴിക്കുമ്പോൾ ചായയോ കാപ്പിയോ കുടിക്കുകയുമാവാം.

സാൻഡ്‌വിച്ച് കടയിലെ സൂപ്പർ രുചി

ജയനഗർ മൂന്നാം ബ്ലോക്കിൽ ഒരു പേരുകേട്ട സാൻഡ്‌വിച്ച് കടയുണ്ട്. സാധാരണ വെജിറ്റബിൾ സാൻഡ്‌വിച്ച് മുതൽ അമേരിക്കൻസ്വീറ്റ്കോൺ, ചോക്ലേറ്റ് സാൻവിച്ച് വരെ ഇവിടെ കിട്ടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X