വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കെട്ടുംകെട്ടി ശബരിമലയ്ക്ക്

Posted by:
Updated: Thursday, March 3, 2016, 12:19 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

വൃശ്ചിക മാസമായി, ശബരിമലയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന പുണ്യമാസം. മണ്ഡലകാലം എന്ന് അറിയപ്പെടുന്ന ഈ തീർത്ഥാടന കാലത്താണ് ശബരിമലയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്നത്. സാഹസികത നിറഞ്ഞ ഈ തീർത്ഥാടന യാത്രയ്ക്കായി ലക്ഷക്കണക്കിന് ഭക്തർ ഒരുങ്ങിക്കഴിഞ്ഞു.

ശബരിമലയിലേക്കുള്ള പ്രധാന വഴി ആരംഭിക്കുന്നത് പമ്പയ്ക്ക് അടുത്തുള്ള എരുമേലിയിൽ നിന്നാണ്. വനത്തിലൂടെ, ദുർഘടമായ വഴിയിലൂടെയുള്ള തീർത്ഥയാത്രയാണ് ഇത്. സമുദ്രനിരപ്പില്‍ നിന്നും 1535 അടി ഉയരത്തിലാണ് നിബിഢ വനങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പമ്പയിലേക്ക് നിരവധി ബസ്സ് സര്‍വ്വീസുകളും ടൂറിസ്റ്റ് ബസ്സുകളും മറ്റ് വാഹനസൗകര്യങ്ങളുമുണ്ട്. മകരവിളക്കും മണ്ഡലപൂജയുമാണ് ശബരിമലയിലെ പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങള്‍. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി, അയ്യപ്പന്റെ സുഹൃത്തായ വാവരുസ്വാമിയുടെ പള്ളിയും ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്.

അയ്യപ്പ ക്ഷേത്രം

ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. മരങ്ങളും കല്ലുകളും നിറഞ്ഞ കാനനപാതയിലൂടെ കിലോമീറ്ററുകള്‍ നടന്ന് ശബരിമല തീര്‍ത്ഥാടനം നടത്തുക എന്നത് ഏതൊരു ഭക്തന്റെയും ആത്മസാക്ഷാത്കാരമാണ്. പത്തനംതിട്ട ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo courtesy: Sailesh

 

 

പമ്പാ നദി

പുണ്യനദിയായ പമ്പയാണ് ശബരിമലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പാപനാശിനിയായ നദിയാണ് പമ്പ എന്നാണ് വിശ്വാസം. അതിനാൽ വിശ്വാസികൾ പമ്പയിൽ എത്തി മുങ്ങികുളിക്കുക പതിവാണ്. പമ്പയ്ക്ക് ദക്ഷിണഗംഗ എന്ന പേരുകൂടിയുണ്ട്. പത്തനംതിട്ട ജില്ലയിലൂടെയാണ് പമ്പ ഒഴുകുന്നത്.
Photo courtesy: Noblevmy

 

 

വാവരു പള്ളി

ശബരിമലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വാവരുപള്ളി. പ്രാചീനകാലം മുതല്‍ത്തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍വര്‍ത്തിച്ചുവന്നിരുന്ന സൗഹാര്‍ദ്ദത്തിന്റെ അടയാളം കൂടിയാണ് വാവരുക്ഷേത്രം. അയ്യപ്പക്ഷേത്രത്തിന് സമീപത്തായാണ് വാവരുപള്ളിയും സ്ഥിതി ചെയ്യുന്നത്.വാവരുസ്വാമിയെ കാണാതെ ശബരിമല ദര്‍ശനം പൂര്‍ത്തിയാകില്ല എന്നാണ് വിശ്വാസം.
Photo courtesy: Avsnarayan

പന്തളം കൊട്ടാരം

അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് പന്തളം കൊട്ടാരം. ഇവിടെയാണ് അയ്യപ്പൻ വളർന്നതെന്നാണ് വിശ്വാസം. ഇപ്പോൾ. ശബരിമലയിൽ നിന്ന് 142 കിലോമീറ്റർ അകലെയാണ് പന്തളം കൊട്ടരം സ്ഥിതി ചെയ്യുന്നത്. എം സി റോഡിൽ നിന്ന് 250 മീറ്റർ അകലെയായി അച്ചൻകോവിലാറിന്റെ കരയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ കാണാം.
Photo courtesy: Anoopan

ശബരിമല യാത്ര

പമ്പയ്ക്ക് അടുത്തുള്ള എരുമേലിയിൽ നിന്നാണ് കാൽനടയായി ശബരിമലയിലേക്കുള്ള തീർത്ഥാടനം ആരംഭിക്കുന്നത് ഏകദേശം 52 കിലോമീറ്റർ യാത്രയുണ്ട് ഇവിടെ നിന്ന് അയ്യപ്പ സന്നിധാനത്തേക്ക്.
Photo courtesy: Sailesh

തീർത്ഥാടകർ

നവംബർ പകുതി മുതൽ ജനുവരി പകുതി വരെയുള്ള മണ്ഡലകാലത്ത് കോടിക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. ഏകദേശം അഞ്ച് കോടിക്ക് അടുത്ത് തീർത്ഥാടകർ ഇവിടെ എത്താറുണ്ട്. ജാതിമത ഭേദമന്യേ എല്ലാവർക്കും ഇവിടെ പ്രവേശനം ഉണ്ടെങ്കലും പത്ത് മുതൽ അൻപത് വയസുവരെയുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാറില്ല.
Photo courtesy: Avsnarayan

 

 

ആഴി

ശബരിമലയിൽ പതിനെട്ടാം പടിക്ക് അടുത്തായി എപ്പോഴും കത്തുന്ന അഗ്നികുണ്ഡമാണ് ആഴി എന്ന് അറിയപ്പെടുന്നത്. ഭക്തർ ഇതിലേക്ക് നാളികേരവും മറ്റ് പൂജദ്രവ്യങ്ങളും സമർപ്പിക്കാറുണ്ട്.
Photo courtesy: Sailesh

Please Wait while comments are loading...