Search
  • Follow NativePlanet
Share
» »നെല്ലിയാമ്പതി യാത്ര

നെല്ലിയാമ്പതി യാത്ര

By Maneesh

കൊച്ചിയില്‍ നിന്ന് ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാം ഒരു യാത്ര പോകാം. ആതിരപ്പള്ളിയില്‍ നിന്ന് നെല്ലിയാമ്പതിയിലേകും അവിടെ നിന്ന് പാലക്കാട് വഴി സയലന്റ് വാലിയിലേക്കും നമ്മുടെ യാത്ര തുടരാം. അല്ലെങ്കില്‍ നെല്ലിയമ്പതിയില്‍ നിന്ന് തൃശൂര്‍ കൊടുങ്ങല്ലൂര്‍ വഴി കൊച്ചിക്ക് തിരികെ പോകാം.

യാത്ര ഇങ്ങനെ

കൊച്ചിയില്‍ നിന്ന് ആതിരപ്പള്ളിയിലേക്കാണ് ആദ്യത്തെ യാത്ര. കൊച്ചിയില്‍ നിന്ന് 66 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആതിരപ്പള്ളിയില്‍ എത്തിച്ചേരാം. കൊച്ചിയില്‍ നിന്ന് ആലുവ അങ്കമാലി വഴിയാണ് ആതിരപ്പള്ളിയില്‍ എത്തിച്ചേരേണ്ടത്. ആതിരപ്പള്ളിയില്‍ നിന്ന് ചാലക്കുടി വഴിയാണ് നെല്ലിയാമ്പതിയിലേക്ക് യാത്ര ചെയ്യേണ്ടത്. അവിസ്മരണീയമായ ഒരു യാത്ര തന്നെയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആതിരപ്പള്ളിയില്‍ നിന്ന് ചാലക്കുടി വടക്കാഞ്ചേരി വഴി 127 കിലോമീറ്റര്‍ യാത്ര ചെയ്യണം നെല്ലിയാമ്പതിയില്‍ എത്തിച്ചേരാന്‍.

യാത്ര വിശദമായി

യാത്ര കൊച്ചിയിൽ നിന്ന്

യാത്ര കൊച്ചിയിൽ നിന്ന്

ആദ്യ യാത്രയിലെ ലക്ഷ്യം ആതിരപ്പള്ളിയാണ് ആതിരപ്പള്ളിയിലേക്ക് ആലുവ അങ്കമാലി വഴിയാണ് എത്തിച്ചേരേണ്ടത്. രാവിലെ അഞ്ച് മണിക്ക് കൊച്ചിയിൽ നിന്ന് യാത്ര പുറപ്പെട്ടാൽ ആറര ഏഴുമണിയോടെ ആതിരപ്പള്ളിയിൽ എത്തിച്ചേരാം.

Photo courtesy: കാക്കര

അതിരപ്പള്ളിയിൽ

അതിരപ്പള്ളിയിൽ

അതിരപ്പള്ളി തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. കൊച്ചിയില്‍ നിന്ന്‌ 66 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌. അതിരപ്പള്ളിയേക്കുറിച്ച് വായിക്കാം

Photo courtesy: Rameshng

അതിരപ്പള്ളിയിലെ കാഴ്ചകൾ

അതിരപ്പള്ളിയിലെ കാഴ്ചകൾ

അതിരപ്പള്ളിക്ക് സമീപം മറ്റു ചില വെള്ളച്ചാട്ടങ്ങൾ കൂടെയുണ്ട്. യാത്രയിൽ അവയും കണ്ടിരിക്കേണ്ടതാണ്. അതിരപ്പള്ളിയിലെ കാഴ്ചകൾ കാണാം

Photo courtesy: NIHAL JABIN
ചാലക്കുടിയിലേക്ക്

ചാലക്കുടിയിലേക്ക്

അതിരപ്പള്ളിയിൽ നിന്ന് ചാലക്കുടിക്ക് എത്തിച്ചേരാൻ എളുപ്പമാണ്. വെറും 13 കിലോമീറ്ററേയുള്ളു അതിരപ്പള്ളിയിൽ നിന്ന് ചാലക്കുടിയിലേക്ക്. വേണമെങ്കിൽ ചാലക്കുടിയിലെ ചില കാഴ്ചകളും കാണാം. ചാലക്കുടിയി‌ൽ രാത്രി തങ്ങി നെല്ലിയാമ്പതിക്ക് പോകുന്നതാണ് നല്ലത്.
Photo courtesy: Vinayaraj

നെല്ലിയാമ്പതിയിലേക്ക്

നെല്ലിയാമ്പതിയിലേക്ക്

ചാലക്കുടിയിൽ നിന്ന് വടക്കാഞ്ചേരി വഴി നെന്മാറയിൽ ആണ് ആദ്യം എത്തിച്ചേരേണ്ടത്. അവിടെ നിന്ന് വനംവകുപ്പിന്റെ ചെക്കുപോസ്റ്റ് കടന്ന് നെല്ലിയാമ്പതിയിലേക്ക്.

നെല്ലിയാമ്പതിയിൽ

നെല്ലിയാമ്പതിയിൽ

പാലക്കാട് ജില്ലയിലാണ് പ്രശസ്ത ഹിൽസ്റ്റേഷനായ നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. സാഹസികപ്രിയരുടെ ഇഷ്ട സ്ഥ‌ലമായ നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. നെല്ലിയാമ്പതിയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോട്ടേജുകൾ ലഭ്യമാണ്.
Photo courtesy: Sathyavrathan PK

കേരളത്തിന്റെ ഊട്ടി

കേരളത്തിന്റെ ഊട്ടി

കേരളത്തിന്റെ ഊട്ടി എന്ന് നെല്ലിയാമ്പതിയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അങ്ങേയറ്റം ത്രില്ലടിക്കുന്ന ഒന്നാണ്. നിരവധി ഹെയർ പിന്നുകൾ കയറി വേണം നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് എത്തിച്ചേരാൻ.
Photo courtesy: Prashanth dotcompals

കോടമഞ്ഞിന്റെ സൗന്ദര്യം

കോടമഞ്ഞിന്റെ സൗന്ദര്യം

കോടമഞ്ഞ് പുതച്ച മലനിരകളാണ് നെല്ലിയാമ്പതിയിൽ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ആകാശം മുട്ടി നിൽക്കുന്ന കോടഞ്ഞ് പുതച്ച മലനിരകൾ ചിലപ്പോൾ ഹിമാലയൻ സാനുക്കളെ ഓർമ്മിപ്പിച്ചേക്കാം.
Photo courtesy: Ashwin Kumar

ഓറഞ്ച് തോട്ടങ്ങൾ

ഓറഞ്ച് തോട്ടങ്ങൾ

കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങള്‍ നമുക്ക് കാണാനാകും.
Photo courtesy: Jithesh

പോത്തുണ്ടി ഡാം

പോത്തുണ്ടി ഡാം

ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള മറ്റൊരു ആകർഷണമാണ്. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല.
Photo courtesy: Ashwin Kumar

ജൈവ വൈവിധ്യങ്ങൾ

ജൈവ വൈവിധ്യങ്ങൾ

അനേകായിരം പക്ഷികളും വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും.
Photo courtesy: Prashanth dotcompals

സീതകുണ്ട്

സീതകുണ്ട്

പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. നെല്ലിയാമ്പതിയിലെ സീതക്കുണ്ടില്‍ നിന്നാൽ പാലക്കാട‌ൻ നെ‌‌ൽവയലുകൾ പച്ചപരവാതാനി പോലെ സുന്ദരമായ കാഴ്ച ഒരുക്കിയിരിക്കുന്നത് കാണാം.
Photo courtesy: Jithesh

മലനിരകൾ

മലനിരകൾ

പാദദിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിന്‍റെ നൈര്‍മല്യം സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.
Photo courtesy: Ashwin Kumar

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ വഴിമധ്യേയുള്ള തേയിലത്തോട്ടങ്ങള്‍ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാര്‍ന്ന മനോഹാരിത നല്‍കിയിരിക്കുന്നതും ഇവിടെ കാണാം.
Photo courtesy: Ashwin Kumar

ജീപ്പ് യാത്ര

ജീപ്പ് യാത്ര

നെല്ലിയാമ്പതിയിലേക്ക് കയറിപ്പോകുന്ന ഒരു ജീപ്പ്
Photo courtesy: Ashwin Kumar

മലമുകളിലെ ജീപ്പ്

മലമുകളിലെ ജീപ്പ്

നെല്ലിയാമ്പതി മലമുകളിൽ കയറി ചെന്ന ജീപ്പ്
Photo courtesy: Ashwin Kumar

Read more about: road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X