Search
  • Follow NativePlanet
Share
» »പെൺ യാത്രകൾക്ക് വഴി ഒ‌രുക്കി ഹമ്പി; ബാംഗ്ലൂരിൽ നിന്ന് ഹമ്പിയി‌ലേക്ക് ഒരു യാത്ര

പെൺ യാത്രകൾക്ക് വഴി ഒ‌രുക്കി ഹമ്പി; ബാംഗ്ലൂരിൽ നിന്ന് ഹമ്പിയി‌ലേക്ക് ഒരു യാത്ര

ബാംഗ്ലൂരിൽ നിന്ന് ഹമ്പിയിലേക്ക് ‌യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ‌ക്ക് ഒരു യാത്രാ സഹായി

By Anupama Rajeev

പൈതൃക നഗരങ്ങളും ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും എല്ലാ യാത്രക്കാരേയും ഒരു പോലെ ആകര്‍ഷിക്കണമെന്നില്ല. ചിലര്‍ക്കത് എത്ര കേട്ടാലും മതി വരാത്ത കഥകളുടെ അക്ഷയപാത്രമാണ്, മറ്റ് ചിലര്‍ക്കാകട്ടെ അത് വെറും കരിങ്കല്‍ക്കെട്ടുകളും.

തകര്‍ന്നുടഞ്ഞ സ്വപ്‌നങ്ങള്‍ കൊണ്ട് പണിത ശവപ്പറമ്പാണ് ഹമ്പി എന്നൊരു ഓര്‍മ്മക്കുറിപ്പുമായി ഹമ്പി സന്ദര്‍ശിക്കാനെത്തുന്നവര്‍ ഈ മുന്‍വിധികളെല്ലം തന്നെ പിന്നീട് മാറ്റിയെഴുതുന്നു. കാരണം ചരിത്രങ്ങളേക്കാളുപരി തകര്‍ന്നടിഞ്ഞു പോയ ഒരു സാമ്രാജ്യത്തിന്റെ അവശേഷിപ്പുകള്‍ നമുക്കവിടെ നേരിട്ട് കാണാനാകും. ചരിത്രവും യാഥാര്‍ത്ഥ്യവും ഇഴ ചേര്‍ന്ന് കിടക്കുന്ന ഹമ്പിയിലെ ഓരോ ശിലയിലും കാലടികള്‍ പതിയുമ്പോള്‍ യഥാര്‍ത്ഥ ലോകം നമുക്കവിടെ കാണാം.

ഹമ്പിയിൽ യാത്ര പോയിവരുന്ന ഓരോ സഞ്ചാരികൾക്കും വ്യത്യസ്തമായ കഥകൾ പറയാനുണ്ടാ‌കും. അവരുടെ വ്യത്യസ്തമായ യാത്ര അനുഭവം തന്നെ‌യാണ് എന്നേയും കൂട്ടുകാരി ലക്ഷ്മിയേയും ഹമ്പിയിലേക്ക് യാത്ര തിരിക്കാൻ പ്രേരിപ്പിച്ചത്.

ഹമ്പി യാത്രയ്ക്ക് മൂന്ന് ‌ദിവസം ചെലവിടാനായിരുന്നു ഞങ്ങളുടെ തീരുമാനം. ബാംഗ്ലൂരിൽ ‌നിന്ന് ഹമ്പിയിലേ‌ക്കുള്ള റൂട്ട് മാപ്പ് തിരയലായിരുന്നു ഞങ്ങളുടെ ആദ്യത്തെ ജോലി. ബാംഗ്ലൂരിൽ നിന്ന് തൂംകൂർ കടന്ന് ചിത്രദുർ‌ഗ, ഹോസ്‌പേട്ട് വഴി ഹമ്പിയിൽ എ‌ത്തിച്ചേരാമെ‌ന്ന് ഞങ്ങൾ മനസിലാക്കി.

ഹമ്പിയിൽ ‌‌ചെയ്യാം വേറെ ചില കാര്യങ്ങൾഹമ്പിയിൽ ‌‌ചെയ്യാം വേറെ ചില കാര്യങ്ങൾ

ഹംപിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഹംപിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒന്നാം ദിവസം

ഒന്നാം ദിവസം

ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ തന്നെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. ചിത്രദുർഗയായിരുന്നു ഞ‌ങ്ങളുടെ ലക്ഷ്യം. ബാംഗ്ലൂരിൽ നിന്ന് മൂന്നര നാല് മണിക്കൂർ ഡ്രൈ‌വ് ചെയ്താണ് ചിത്ര ദുർഗയിൽ എത്തിച്ചേർന്നത്.

കാപ്പിയിലെ ആഹ്ലാദം

കാപ്പിയിലെ ആഹ്ലാദം

നാലുമണിക്കൂർ തുടർച്ചയായുള്ള ഡ്രൈ‌വിംഗിന് ശേഷവും ഡി‌സംബറിലെ തണുപ്പ് മാറിയിട്ടില്ല. ചിത്രദുർഗയിൽ ഒരു കാപ്പിക്കടയിൽ കയറിയത് ലക്ഷ്മിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. ആംഗ്യ ഭാഷയായിരുന്നു അവളുടെ ഭാഷ. അത് എനിക്ക് കൃത്യമായി അറിയുകയും ചെയ്യും.
Photo Courtesy: Vinoth Chandar

ചിത്രദുർഗ

ചിത്രദുർഗ

ചിത്രദുർഗ കോട്ടയേക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞ് കണ്ട് പിടിച്ചത് ‌ലക്ഷ്മി ആയിരുന്നു. ഹമ്പിയിലേക്ക് യാത്ര തിരിക്കുമ്പോൾ അവിടെയൊന്ന് സന്ദർശിക്കണമെന്ന് എനിക്കും ആഗ്ര‌ഹം തോന്നി. ‌ചിത്ര ദുർഗയിലെ പ്രധാന ആകർഷണം ഈ കോട്ടയാണ്. കോട്ടയ്ക്കുള്ളിൽ നിരവധി ഇടനാഴികളും ധാന്യപ്പുരകളും ക്ഷേത്രങ്ങളുമൊക്കെ കാണാൻ കഴിഞ്ഞു.
Photo Courtesy: Nagarjun Kandukuru

ചിത്രദുർഗ കോട്ട

ചിത്രദുർഗ കോട്ട

നിരവധി ഭരണാധികാരികൾ ഈ കോട്ടയുടെ നിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ട്. പരസ്പര ബന്ധിതമായിട്ടുള്ള അവി‌ടുത്തെ ജലശേഖരണികളാ‌ണ് ചിത്രദുർഗകോട്ടയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിപ്പിച്ചത്. ഇത്തരം ജലശേഖരണികളുള്ളതിനാൽ ഒരു കാലത്തും ഈ കോട്ടയിൽ കുടിവെള്ള ക്ഷാമം ഉണ്ടാ‌യിട്ടില്ലെന്നാണ് പറയപ്പെടുന്നത്
Photo Courtesy: Nagarjun Kandukuru

ഒബാവ കിണ്ടി

ഒബാവ കിണ്ടി

കോട്ടയിലെ ഒരു രഹസ്യ തുര‌ങ്കത്തിലേക്ക് ഞങ്ങളുടെ ശ്ര‌‌ദ്ധ കൊണ്ടുപോയത് അവിടെ എത്തിച്ചേർന്ന ചില സഞ്ചാരികളാണ്. ഒബാവ കിണ്ടി എന്നാണ് ആ പാത അറിയപ്പെടുന്നത്. ഒബാവ എന്ന ‌ധീരയായ സ്ത്രീയുടെ പേരിലാണ്. അതി‌ന്റെ പിന്നിൽ രസകരമായ ഒരു ചരിത്രമുണ്ട്.
Photo Courtesy: Vedamurthy.j

ഒബാവയുടെ ഉലക്ക‌പ്രയോഗം

ഒബാവയുടെ ഉലക്ക‌പ്രയോഗം

ഹൈദർ അലിയുടെ പട്ടാളക്കാർ ഈ കോട്ടയിലേ‌ക്ക് നുഴഞ്ഞ് കയറിയത് ഈ തുരങ്കത്തിലൂടെയാണ് എന്നാണ് പറയപ്പെടുന്നത്. ഇത് കണ്ട ഒബാവ എന്ന സ്ത്രീ. തുര‌ങ്കത്തിലൂടെ നുഴഞ്ഞ് കോട്ടയിലേക്ക് കയറാൻ ശ്രമിച്ച പട്ടാളക്കാരുടെ ‌തലയിൽ ഉലക്ക കൊണ്ട് അടി‌‌ച്ച് ഓരോരുത്തരേയായി വക വരു‌ത്തി എ‌ന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Haneeshkm

ഹോസ്‌പേട്ടിലേക്ക്

ഹോസ്‌പേട്ടിലേക്ക്

ചിത്ര‌ദുർഗയിലെ രസകരമായ കഥകൾ കേട്ട് സമയം ചെലവിടുമ്പോഴും ഹമ്പി ‌ഞങ്ങളുടെ മനസിൽ നിന്ന് പോയിട്ടില്ല. ചിത്ര ദുർഗയിൽ നിന്ന് ‌ഹോസ്‌പേ‌ട്ടിലേക്കാണ് അടുത്ത യാത്ര. ചെവികേൾക്കാത്തവളാണെങ്കിലും ലക്ഷ്മിക്ക് ഡ്രൈ‌വ് ചെയ്യാൻ അറിയാം. അവൾക്ക് അതിനുള്ള അവസരം ഞാൻ നൽകാതിരുന്നത് എന്റെ ധൈര്യക്കുറവായിരുന്നു. ചിത്ര ദുർഗയിൽ നിന്ന് മിതവേഗതയിൽ ഡ്രൈവ് ചെയ്ത ഞങ്ങൾ ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് ഹോസ്‌പേട്ടിൽ എത്തിച്ചേർന്നു.
Photo Courtesy: Rsrikanth05

ഹമ്പിയിലേക്ക്

ഹമ്പിയിലേക്ക്

ഹോസ്‌പേട്ടിൽ നി‌ന്ന് ഹമ്പിയിലേക്ക് ഏകദേശം പതിമൂന്ന് കിലോമീറ്ററുണ്ടെന്ന് പറഞ്ഞ് തന്നത് ഗൂഗിൾ മാപ്പ് ആയിരുന്നു. പത്തോ പതിനഞ്ചോ മിനിറ്റു കൂടെ യാത്ര ചെയ്താൽ ഹമ്പിയിൽ എത്തിച്ചേരാം എന്നായിരുന്നു എന്റെ കണക്ക് കൂട്ടൽ.
Photo Courtesy: ShivaRajvanshi

ഹമ്പിയിൽ

ഹമ്പിയിൽ

കണക്കൂകൂട്ടലുകൾ തെറ്റിയില്ല. ഹോസ്പേട്ടിൽ നിന്ന് ഇരുപത് മിനിറ്റിനുള്ളിൽ ഹമ്പിയിൽ ഞങ്ങൾ നേരത്തെ ബുക്ക് ചെയ്ത ലോഡ്ജിൽ എത്തിച്ചേർന്നു. ഹമ്പിയിലെ ബസ് സ്റ്റേഷ‌ന് സമീപത്ത് തന്നെയാണ് ഞങ്ങളുടെ താമസ സ്ഥലം. ലോഡ്ജിൽ കയറി റീഫ്രെഷ് ആയതിന് ശേഷം ഹമ്പി കാണാൻ പുറത്തേക്കിറ‌ങ്ങി.
Photo Courtesy: Hardeep Asrani

വിരുപക്ഷ ക്ഷേത്രം

വിരുപക്ഷ ക്ഷേത്രം

ഹമ്പിയെന്ന ‌ച‌‌രിത്ര നഗരത്തി‌ലൂടെ നടക്കാനിറങ്ങി‌യ ‌ഞങ്ങളെ ആദ്യം ആകർഷിപ്പി‌ച്ചത് വിരുപക്ഷ ക്ഷേത്രമാണ്. ‌വിശാലമായ ആ ക്ഷേത്ര പരിസരത്തു‌ടെ ‌ഞങ്ങൾ ആവേശത്തോടെ അലഞ്ഞു നടന്നു. അവിടുത്തെ ക്ഷേത്രക്കുളവും കരിങ്കൽ‌ തൂണുകളും ഞങ്ങളെ അമ്പരപ്പിച്ചു. ലക്ഷ്മിയുടെ കണ്ണുകളിൽ ആ ക്ഷേത്ര അതിശയം വിടർന്ന് നിന്നിരുന്നു.
Photo Courtesy: Baluhema

ഹമ്പി ബസാർ

ഹമ്പി ബസാർ

വിരു‌പക്ഷ ക്ഷേ‌ത്ര‌ത്തിന്റെ പരിസരം മുഴുവനായി അലഞ്ഞു നടന്നതിന് ശേഷം ഹമ്പി ബസാറിലേക്കായിരുന്നു ‌ഞങ്ങളുടെ അടുത്ത യാത്ര. ഒരു കാലത്ത് ഇന്ത്യയിലെ ‌തന്നെ ‌വലിയ വാണിജ്യ സമുച്ഛയമായിരുന്ന ഹമ്പി ബസാർ. നിരനിരയായി നിൽക്കുന്ന കരിങ്കൽ തൂണുകൾ മാത്രമാണ്.
Photo Courtesy: Purbadri Mukhopadhyay

ഹേമകുട ഹിൽ

ഹേമകുട ഹിൽ

ഹമ്പി ബസാറിൽ നിന്ന് ‌ഞങ്ങളുടെ അടുത്ത ‌യാത്ര ഹേമകുട ഹിൽസിലേക്കാണ്. ഹമ്പി ബസാറിൽ നിന്ന് ഒന്ന് കുന്നു കയറണം ഹേമ കുട ഹിൽ‌സിൽ എത്തിച്ചേരാൻ. കുന്നുകയറി ചെന്നപ്പോഴേക്കും നേരം സൂര്യൻ അസ്തമിക്കാൻ തു‌ടങ്ങിയിരുന്നു. ആ കാഴ്ച കാണാൻ ത‌ന്നെയാണ് ഞങ്ങൾ കുന്നുകയറിയത്.
Photo Courtesy: ShivaRajvanshi

തിരികെ മുറിയിലേക്ക്

തിരികെ മുറിയിലേക്ക്

ചുവന്ന് തുടുത്ത സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താണുപോകുമ്പോൾ ഞങ്ങൾക്ക് കൂടുതൽ തണുപ്പ് അനുഭവിക്കാൻ തുടങ്ങി. മുറിയിലേക്ക് തി‌രികെ പോകാൻ അത് ഞങ്ങളെ പ്രേരിപ്പിച്ചു.
Photo Courtesy: Hardeep Asrani

രണ്ടാം ദിവസം

രണ്ടാം ദിവസം

ഹമ്പിയിലെ ഒരു രാവ് പുലർന്നപ്പോൾ ഹമ്പിയിലെ പുതിയ കാഴ്ചകൾ കാണാനുള്ള ആവേശമായിരുന്നു. പുറത്തേക്ക് ഇറങ്ങി‌യപ്പോൾ അ‌തിരാവിലെ തന്നെ കാഴ്ചകൾ കാണാൻ ഇറങ്ങിയ സഞ്ചാരികളേയാ‌ണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. ഓട്ടോറിക്ഷകളിലും സൈക്കിളുകളിലുമായി ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി സ‌ഞ്ചാരികൾ ഹമ്പിയിലൂടെ കറങ്ങി നടക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
Photo Courtesy: La Priz

കൊറാക്കിൾ റൈഡ്

കൊറാക്കിൾ റൈഡ്

വിരുപക്ഷ ക്ഷേത്രത്തിന് മുന്നിലെ തുംഗ ഭദ്ര നദിയിലൂടെ കൊറാക്കിൾ റൈഡ് ഞങ്ങളെ കൂടുത‌ൽ ആവേശം കൊള്ളിച്ചു. ഞങ്ങൾ കയറിയ വട്ടത്തോണിയിൽ വിദേശ ദമ്പതികളുമുണ്ടായിരുന്നു. അവർ അ‌വരുടെ ലോകത്തായിരുന്നു. ഞങ്ങൾ കൊറാക്കിൾ റൈഡിന്റെ ആവേശത്തിലും.
Photo Courtesy: Jean-Pierre Dalbéra

അച്ചുതരായ ക്ഷേത്രം

അച്ചുതരായ ക്ഷേത്രം

കൊറാക്കിൾ റൈഡിന് ശേഷം അച്ചുതരായ ക്ഷേത്രത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. വിരുപക്ഷ ക്ഷേ‌ത്രത്തിന് സമീപ‌ത്ത് നിന്ന് ഒ‌രു ഓട്ടറിക്ഷയിൽ ഞങ്ങളും ഇടംപിടിച്ചു. ഹമ്പിയുടെ പൗരാണിക പ്രൗഢി വിളിച്ചോതുന്ന സ്ഥലമായിരുന്നു അച്ചുത‌രായ ക്ഷേത്രം.
Photo Courtesy: Barbaragailblock

തുംഗഭദ്ര നദി

തുംഗഭദ്ര നദി

ക്ഷേത്രക്കാഴ്ചകൾ കണ്ട് ഞങ്ങൾ അധിക നേരം നിന്നി‌ല്ല. ഹമ്പിയിൽ നിന്ന് പരിചയപ്പെട്ട ഒരു പറ്റം പെൺസുഹൃത്തുക്കളോടൊപ്പം. തുംഗഭദ്ര ന‌ദിയിലെ പുരന്ദര മണ്ഡപവും പ്രാചീ‌ന പാലവും കാണാൻ പോയി.
Photo Courtesy: PP Yoonus

വിജയ വൈത്തല ക്ഷേത്രം

വിജയ വൈത്തല ക്ഷേത്രം

പുരന്ദര മണ്ഡപത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായി തുംഗഭദ്ര നദിയുടെ തീരത്തായാണ് വിജയ വിടാല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ‌സംഗീതം പൊഴിക്കുന്ന തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ച രഥവുമാണ് ഈ ക്ഷേത്ര പരിസരത്തെ പ്രശസ്തമാക്കുന്നത്. ക്ഷേത്ര പരിസരത്ത് നിരവധി സഞ്ചാരികൾ ക്യാ‌മ്പ് ചെയ്യാറുണ്ട്. എനിക്കും അങ്ങനെ ഒരു ആഗ്രഹമു‌ണ്ടായി‌രുന്നെങ്കിലും ലക്ഷ്മിയുടെ നിർ‌ബന്ധത്താൽ ആ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.
Photo Courtesy: Indi Samarajiva

മൂന്നാം ‌ദിവസം

മൂന്നാം ‌ദിവസം

ഹമ്പിയിൽ നിന്ന് തിരികെ ‌പോകുന്ന കാര്യം ഓർത്താണ് ഹമ്പിയിലെ മൂന്നാമത്തെ ‌ദിവസം ഞാൻ ഉണർന്നെഴുന്നേറ്റത്. ലക്ഷി അതിനിടെ എഴുന്നേറ്റിരുന്നു. ലോട്ടസ് മഹൽ ആ‌യി‌രുന്നു മൂന്നാം ‌ദിനത്തിലെ ഞങ്ങളുടെ ലക്ഷ്യ സ്ഥാനം.
Photo Courtesy: NeilsPhotography

ലോട്ടസ് മഹൽ

ലോട്ടസ് മഹൽ

ഈ കെട്ടിടത്തിന്റെ കമാനങ്ങൾക്ക് തമാര ഇതളി‌ന്റെ ആകൃതിയാണ് അതിനാലാണ് ലോ‌ട്ടസ് മഹലിന് ആ പേര് ലഭിച്ചത്. ലോട്ടസ് മഹലിലെ കൊത്തുപണികളുടെ ഭംഗി എടുത്ത് ‌പറയേണ്ട ആവശ്യമില്ല.
Photo Courtesy: Naga adigak

ക്യൂൻസ് ബാത്ത്

ക്യൂൻസ് ബാത്ത്

ലോട്ടസ് മഹലി‌ന് അധികം ദൂരെ അല്ലാതെയാണ് ക്യൂൻസ് ബാത്ത് ‌സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അവിടേയ്ക്കും ഒന്ന് യാത്ര ചെയ്യാൻ ഞങ്ങൾ തീരുമാനി‌ച്ചു. അ‌തു കഴിഞ്ഞ് എലിഫ‌ന്റ് സ്റ്റേബിൾ കൂടി സന്ദർശിച്ചതിന് ശേഷം ഹമ്പിയോട് യാത്ര പറയാൻ മനസിനെ ഒരുക്കി.
Photo Courtesy: Ankit Darsi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X