Search
  • Follow NativePlanet
Share
» » എന്‍ എച്ച് 17ലൂടെ ഒരു തകര്‍പ്പന്‍ യാത്ര

എന്‍ എച്ച് 17ലൂടെ ഒരു തകര്‍പ്പന്‍ യാത്ര

By Maneesh

കേരളത്തിലുള്ളവര്‍ക്ക് സുപരിചിതമായ ഒരു ദേശീയ പാതയാണ് എന്‍ എച്ച് 17 . നമ്മള്‍ മലയാളികള്‍ മംഗലാപുരത്തും ഗോവയിലുമൊക്കെ യാത്ര ചെയ്യുന്നത് എന്‍ എച്ച് 17ലൂടെയാണ്. 2010 ല്‍ ഈ ദേശീയ പാത എന്‍ എച്ച് 66 എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ടെങ്കിലും എന്‍ എച്ച് പതിനേഴ് എന്ന പേരില്‍ തന്നെയാണ് ഈ ദേശീയ പാത അറിയപ്പെടുന്നത്.

കേരളത്തിലെ ഇടപ്പള്ളിയില്‍ നിന്ന് ആരംഭിച്ച് കര്‍ണാടയിലെ മംഗലാപുരം വഴി ഗോവയില്‍ എത്തി മഹാരാഷ്ട്രയിലെ പന്‍വേലില്‍ അവസാനിക്കുന്ന ഈ പാതയ്ക്ക് നീളത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏഴാം സ്ഥാനമുണ്ട്. കണക്കിന്റെ കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ കാഴ്ചയുടെ കാര്യത്തിലേക്ക് കടക്കാം.

കേരളത്തിലേയും കര്‍ണാടകയിലേയും ഗോവയിലേയും മഹരാഷ്ട്രയിലേയും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. തെക്കേ ഇന്ത്യയിലെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഈ ദേശീയ പാത കടന്ന് പോകുന്ന വഴിയിലാണ്.

മുംബൈ - ഗോവ ഹൈവേ

അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി നീളുന്ന ഈ ഹൈവെ മഹാരാഷ്ട്രയില്‍ അറിയപ്പെടുന്നത് മുംബൈ ഗോവ ഹൈവേ എന്നാണ്. എന്‍ എച്ച് 17 കടന്ന് പോകുന്ന പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

കൊച്ചി

കൊച്ചി

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കൊച്ചിയിലെ ഇടപ്പള്ളിയിൽ നിന്നാണ് എൻ എച്ച് 17 ആരംഭിക്കുന്നത്. കൊച്ചിയിലെ കാഴ്ചകൾ കാണാം

Photo Courtesy: Hans A. Rosbach

കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ

കേരളത്തിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ കൊടുങ്ങല്ലൂർ സ്ഥിതി ചെയ്യുന്നത് എൻ എച്ച് 17ൽ ആണ് . കൊച്ചിയിൽ നിന്ന് ഇടപ്പള്ളിയിൽ എത്തി എൻ എച്ച് 17ലൂടെ 29 കിലോമീറ്റർ യാത്ര ചെയ്താൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേരാം. തൃശൂർ ജില്ലയിലാണ് കൊടുങ്ങല്ലൂർ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Challiyil Eswaramangalath Vipin

തൃപ്പയാർ

തൃപ്പയാർ

കൊടുങ്ങല്ലൂരിൽ നിന്ന് ദേശീയപാത 17ലൂടെ യാത്ര ചെയ്യുമ്പോൾ എത്തിച്ചേരുന്ന സ്ഥലമാണ് തൃപ്പയാർ. തൃപ്പയാർ ശ്രീരാമ ക്ഷേത്രം പ്രശസ്തമാണ്. കൂടുതൽ വായിക്കാം

Photo Courtesy: Kevinsooryan

ചാവക്കാട്

ചാവക്കാട്

യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ എത്തിച്ചേരുന്ന സ്ഥലമാണ് ചാവക്കാട്. ചാവക്കാട് ബീച്ചാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. ഇവിടെ നിന്ന് ഗുരുവായൂരേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ മതി.

Photo Courtesy: Fameleaf

പൊന്നാനി

പൊന്നാനി

മലപ്പുറം ജില്ലയിലാണ് പൊന്നാനി സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്നത് പൊന്നാനിയിൽ വച്ചാണ്. 500 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന പൊന്നാനിയിലെ വലിയ ജുമാ മസ്ജിദ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊന്നാനിയെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Vicharam

കുറ്റിപ്പുറം

കുറ്റിപ്പുറം

പൊന്നാനിയിൽ നിന്ന് ഭാരതപ്പുഴ കടന്നാണ് എൻ എച്ച് 17 കടന്ന് പോകുന്നത്. ഭാരതപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച കുറ്റിപ്പുറം പാലമാണ് യാത്രയിൽ സുന്ദരമായ അനുഭവം നൽകുന്നത്.

Photo Courtesy: Manojk

കോട്ടക്കൽ

കോട്ടക്കൽ

പ്രശസ്ത ആയുർവേദ വൈദ്യശാലയായ കോട്ടക്കൽ ആയുർവേദ വൈദ്യശാല സ്ഥിതി ചെയ്യുന്ന കോട്ടക്കൽ എന്ന സ്ഥലത്ത് കൂടെയാണ് ദേശീയപാത 17 നീളുന്നത്.

Photo Courtesy: Mutyalarao

കോഴിക്കോട്

കോഴിക്കോട്

എൻ എച്ച് 17 ദേശീയപാത കടന്ന് പോകുന്ന കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് കോഴിക്കോട്. മലബാറിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന കോഴിക്കോട്ടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളേക്കുറിച്ച് അറിയാം

Photo Courtesy: Bryce Edwards

വടകര

വടകര

കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പട്ടണമാണ് വടകര. പി ടി ഉഷയുടെ നാടായ പയ്യോളി സ്ഥിതി ചെയ്യുന്നത് വടകരയ്ക്ക് അടുത്താണ്. വടക്കൻപാട്ടുകളിലൂടെ പ്രശസ്തമായ ലോകനാർക്കാവ് സ്ഥിതി ചെയ്യുന്നത് വടകരയിലാണ്.

Photo Courtesy: Arkarjun1

മാഹി

മാഹി

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമാണ് മാഹി. എന്നാല്‍ മലയാളം സംസാരിക്കുന്ന കേരളക്കരയോടാണ് മാഹിക്ക് ഏറെ പ്രിയം. 9 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് മാഹിയുടെ ചുറ്റളവ്. കൂടുതൽ വായിക്കാം

Photo Courtesy: Ezhuttukari.

തലശ്ശേരി

തലശ്ശേരി

എൻ എച്ച് 17 കണ്ണൂർ ജില്ലയിൽ പ്രവേശിച്ചാൽ ആദ്യം എത്തുന്ന പ്രധാന പട്ടണമാണ് തലശ്ശേരി. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നഗരമാണ് തലശ്ശേരി. കച്ചവടതാല്‍പര്യം മിന്‍നിര്‍ത്തി ബ്രിട്ടീഷുകാര്‍ 1682 ലാണ് തലശ്ശേരിയിലെത്തുന്നത്. തുടര്‍ന്ന് തലശ്ശേരി എന്ന തീരപ്രദേശ നഗരം വളരെ തിരക്കേറിയ കച്ചവടകേന്ദ്രമായി മാറി. കൂടുതൽ വായിക്കാം

Photo Courtesy: Primejyothi

മുഴപ്പിലങ്ങാട്

മുഴപ്പിലങ്ങാട്

തലശ്ശേരിയിൽ നിന്ന് ദേശീയപാത 17 വഴി കണ്ണൂരിലേക്ക് യാത്ര ചെയ്യുമ്പോൾ എത്തിച്ചേരുന്ന സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്. ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിന്റെ വിശേഷങ്ങൾ അറിയാം.

Photo Courtesy: Goutham Mohandas

കണ്ണൂർ

കണ്ണൂർ

തെയ്യാട്ടം അഥവാ തെയ്യമാണ് കണ്ണൂരിനെ ലോക വിനോദസഞ്ചാരഭൂപടത്തില്‍ വേറിട്ടുനിര്‍ത്തുന്ന ചമയക്കാഴ്ച. നീണ്ടുപരന്നു കിടക്കുന്ന വിശാലമായ മണല്‍പ്പരപ്പാണ് കണ്ണൂരിലെ മറ്റൊരു പ്രധാന ആകര്‍ഷണം. കണ്ണൂരിലെ കാഴ്ചകൾ കാണാം

Photo Courtesy: Kidu

വളപട്ടണം

വളപട്ടണം

ദേശീയ പാത 17ൽ കണ്ണൂരിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വളപട്ടണം. മരവ്യവസായത്തിന് പേരുകേട്ട സ്ഥലമായ വളപട്ടണത്തെ കണ്ടൽവനങ്ങൾ വളരെ സുന്ദരമാണ്. ഇതിനടുത്തായാണ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കും മുത്തപ്പൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

Photo Courtesy: S.mini

തളിപ്പറമ്പ്

തളിപ്പറമ്പ്

കണ്ണൂർ ജില്ലയിലെ ഒരു താലൂക്കാണ് തളിപ്പറമ്പ്. തളിപ്പറമ്പ് വഴിയാണ് ദേശീയ പാത 17 കാസർകോട് ജില്ലയിലേക്ക് നീളുന്നത്. പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കൂടുതൽ വായിക്കാം

Photo Courtesy: Ajith U

നീലേശ്വരം

നീലേശ്വരം

കാസർകോഡ് ജില്ലയിലാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്. ദേശീയ പാത 17യിലൂടെ കാസർകോട് പ്രവേശിച്ച് കഴിഞ്ഞാൽ ആദ്യത്തെ നഗരമാണ് നീലേശ്വരം. ചലിച്ചിത്ര നടി കാവ്യാമാധവന്റെ നാടെന്ന നിലയിലാണ് നീലേശ്വരം പ്രശസ്തമായത്.

Photo Courtesy: Devanandnlr

കാസർകോട്

കാസർകോട്

കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ജില്ലയാണ് കാസര്‍കോട്. കാസർകോടിലൂടെയാണ് ദേശീയ പാത 17 കർണാടകയിലേക്ക് നീളുന്നത്.

Photo Courtesy: Jbarta

മംഗലാപുരം

മംഗലാപുരം

ദേശീയപാത 17 കേരളം കടന്ന് കർണാടകയിൽ എത്തുമ്പോൾ ആദ്യം കാണുന്ന പ്രധാന നഗരമാണ് മംഗലാപുരം. തുറമുഖനഗരം കൂടിയായ മംഗലാപുരത്തിനെ (പുതിയ മംഗളൂരു) കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും വിളിക്കാറുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Nithin Bolar k

കാപു

കാപു

മംഗലാപുരത്ത് നിന്ന് ദേശീയപാത 17ലൂടെ മുന്നോട്ട് യാത്ര ചെയ്താൽ കാപുവിൽ എത്തും. കര്‍ണാടകത്തിലെ ജനപ്രിയ ബീച്ചുകളില്‍ ഒന്നാണ് കാപു ബീച്ച്. തണുത്ത കാലാവസ്ഥയും പ്രകൃതിയുടെ മനോഹാരിതയുമാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. പച്ചപ്പുനിറഞ്ഞ തീരത്ത് സദാസമയവും തണുത്ത കാറ്റുണ്ടാകും. കൂടുതൽ വായിക്കാം

Photo Courtesy: Subhashish Panigrahi

ഉഡുപ്പി

ഉഡുപ്പി

ദേശീയ പാത 17ലൂടെ മംഗലാപുരത്തുനിന്നും 62 കിലോമീറ്റർ യാത്ര ചെയ്താൽ ഉഡുപ്പിയല്ലെത്താം. ഉഡുപ്പിയെ ശ്രീകൃഷ്ണക്ഷേത്രമാണ് ഏറെ പ്രശസ്തമെങ്കിലും അതുപോലെ തന്നെ പ്രാധാന്യമേറിയ മറ്റു ക്ഷേത്രങ്ങളുമുണ്ട്. ഉഡുപ്പിയിലെ കാഴ്ചകൾ കാണാം.

Photo Courtesy: Rayabhari

കുന്താപുരം

കുന്താപുരം

ദേശീയ പാത 17ൽ ഉഡുപ്പിക്കും മറവന്തേയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കുന്താപുരം. പതിനാറാം നൂറ്റാണ്ടില്‍ ഇവിടെ താമസിച്ചിരുന്ന പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ മിഷനറിമാരാണ് ഈ നഗരത്തിന്റെ ശില്‍പികള്‍ എന്നു കരുതപ്പെടുന്നു. തുടര്‍ന്ന് ടിപ്പു സുല്‍ത്താനും പിന്നീട് ബ്രിട്ടീഷുകാരും കുന്താപുരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കൂടുതൽ വായിക്കാം

Photo Courtesy: Neinsun

മറവന്തെ

മറവന്തെ

ഉഡുപ്പിയിൽ നിന്ന് ദേശീയപാത 17ലൂടെ അൻപത് കിലോമീറ്റർ യാത്ര ചെയ്താൽ മറവന്തെയിൽ എത്താം. കര്‍ണാടകയിലെ തെക്കന്‍ കാനറ ജില്ലയിലെ മനോഹരമായ ഒരു കടല്‍ത്തീര പ്രദേശമാണ് മറവന്തെ. വലതുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും ഇടതുവശത്ത് സൗപര്‍ണിക നദിയുമാണ് മറവന്തെയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍. കൂടുതൽ വായിക്കാം

Photo Courtesy: Rayabhari

ഭട്കൽ

ഭട്കൽ

ദേശീയ പാത 17ൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ പ്രശസ്തമായ നഗരങ്ങളിൽ ഒന്നാണ് ഇത്. മുരുഡേശ്വറിനും മറവന്തെയ്ക്കും ഇടയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Aafaaque

മുരുഡേശ്വർ

മുരുഡേശ്വർ

ഉയരത്തിന്റെ കാര്യത്തിൽ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ശിവപ്രതിമ സ്ഥിതി ചെയ്യുന്ന മുരുഡേശ്വർ സ്ഥിതി ചെയ്യുന്നത് ദേശീയ പാത 17ൽ ആണ്. മുരുഡേശ്വറിന്റെ വിശേഷങ്ങൾ വായിക്കാം.

Photo Courtesy: Harikuttan333

കുംത

കുംത

ദേശീയ പാത 17ൽ സ്ഥിതി ചെയ്യുന്ന കുംത എന്ന സ്ഥലത്തിന്റെ വിശേഷങ്ങൾ വായിക്കാം.

Photo Courtesy: Kamat

കാർവാർ

കാർവാർ

കര്‍ണാടകത്തില്‍ അറബിക്കടലോരത്തുള്ള മനോഹരമായ തീരനഗരമാണ് കാര്‍വാര്‍. ദേശീയ പാത 17ലൂടെ യാത്ര ചെയ്യുമ്പോൾ ഗോവ എത്തുന്നതിന് 15 കിലോമീറ്റർ മുൻപാണ് ഈ നഗരം. കൂടുതൽ വായിക്കാം

Photo Courtesy: Rane.abhijeet

മര്‍ഗോവ

മര്‍ഗോവ

ദേശീയപാത 17 ഗോവയിൽ എത്തിക്കഴിഞ്ഞാൽ കാണാനാകുന്ന പ്രധാന നഗരങ്ങളിൽ ഒന്നാണ് മർഗോവ. തെക്കന്‍ ഗോവയ്ക്ക് ഒരുകിലോമീറ്റര്‍ അകലത്തായുള്ള ഒരു ഉള്‍പ്രദേശ പട്ടണമാണ് മര്‍ഗോവ. തെക്കന്‍ ഗോവയിലെ മിക്കവാറും എല്ലാ ബീച്ചുകളുടെയും അടുത്താണ് എന്നതാണ് ഇവിടേക്ക് സഞ്ചാരികളെത്താനുള്ള ഒരു പ്രധാനപ്പെട്ട കാരണം. കൂടുതൽ വായിക്കാം

Photo Courtesy: Sanfy

പനജി

പനജി

ഗോവയുടെ തലസ്ഥാനമായ പനജി വഴിയാണ് ദേശീയപാത 17 മഹാരാഷ്ട്രയിലേക്ക് നീളുന്നത്. അതിനാലാണ് ഈ ദേശീയ പാത മുംബൈ - ഗോവ ഹൈവേ എന്ന് അറിയപ്പെടുന്നത്. പനജിയേക്കുറിച്ച് കൂടുതൽ വായിക്കാം.

Photo Courtesy: Nichalp

മപുസ

മപുസ

മഹാരാഷ്ട്രയെ ലക്ഷ്യം വച്ച് പനജിയിൽ നിന്ന് ഏകദേശം ദേശീയപാത 17ലൂടെ 13 കിലോമീറ്റർ യാത്ര ചെയ്താൽ മപുസയിൽ എത്താം. വടക്കന്‍ ഗോവയിലെ ഒരു നഗരമായ മപുസയെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Adriao

പെർനേം

പെർനേം

മഹാരാഷ്ട്രയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ടൗൺ ആണ് പെർനേം. ഈ ടൗൺ വഴിയാണ് ദേശീയപാത 17 മഹാരാഷ്ട്രയിലേക്ക് കടക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Ssr

സാവന്ത്‌വാടി

സാവന്ത്‌വാടി

ദേശീയപാത 17 മഹാരാഷ്ട്രയിൽ പ്രവേശിച്ചാൽ ആദ്യം എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് സാവന്ത്‌വാടി. മഹാരാഷ്ട്രക്ക് തെക്ക് പടിഞ്ഞാറായി സിന്ധുദുര്‍ഗ് ജില്ലയിലാണ് സാവന്ത് വാടിയെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Nilesh2 str

രത്നഗിരി

രത്നഗിരി

മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരമാണ് രത്‌നഗിരി. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്‌നഗിരി ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. കൂടുതൽ വായിക്കാം

Photo Courtesy: sbc_ypr

നാഗോതാണേ

നാഗോതാണേ

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ‌ സ്ഥിതി ചെയ്യുന്ന നാഗോതാണേ വഴിയാണ് ദേശീയ പാത 17 നീളുന്നത്.

Photo Courtesy: Kedar.paranjpe

ചിപ്ലൂൻ

ചിപ്ലൂൻ

മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സുന്ദരനഗരമായ ചിപ്ലൂന്‍. മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇതിന്‍റെ സ്ഥാനം. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന യാത്രക്കാരുടെ വഴിതാവളമായിരുന്നു ചിപ്ലൂന്‍. കൂടുതൽ വായിക്കാം

Photo Courtesy: PP Yoonus

പൻവേൽ

പൻവേൽ

മഹാരാഷ്ട്ര ടൂറിസത്തിന്റെ കവാടമാണ് പൻവേൽ. മഹാരാഷ്ട്രയിൽ ട്രെക്കിംഗിന് പറ്റിയ സ്ഥലങ്ങൾ അറിയാം.

Photo Courtesy: Superfast1111

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X