Search
  • Follow NativePlanet
Share
» »ചില പൊന്നാനി കാഴ്ചകള്‍

ചില പൊന്നാനി കാഴ്ചകള്‍

By Maneesh

മലപ്പുറം ജില്ലയിലെ പൊന്നാനി ഒരു പുരാതന നഗരമാണ്. എഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് ഓഫ് ദി എരിത്രിയന്‍ സീ എന്ന ഗ്രീക്ക് ഗ്രന്ഥത്തില്‍ പരാമര്‍ശിയ്ക്കുന്ന ടിണ്ടിസ് എന്ന തുറമുഖനഗരം പൊന്നാനിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

ബാംഗ്ലൂരിലെ ഹോട്ടൽ നിരക്കുകൾ പരിശോധിക്കാം

കഥകൾ നിരവധി

പൊന്നാനിയെന്ന പേരിന് പിന്നിൽ നിരവധികഥകൾ പ്രചരിക്കുന്നുണ്ട്. പണ്ട് പൊന്നന്‍ എന്നു പേരുള്ള ഒരു രാജാവ് നാടുഭരിച്ചിരുന്നതിനാലാണ് ഈ സ്ഥലം പൊന്നാനിയായതെന്നും അതല്ല പൊന്‍ വാണി എന്നൊരു നദി ഇതിലേ ഒഴുകിയിരുന്നതിനാലാണ് പൊന്നാനിയെന്ന സ്ഥലനാമമുണ്ടായിരുന്നതെന്നും മറ്റൊരു കഥയുമുണ്ട്. പണ്ട് വിദേശരാജ്യങ്ങളുമായി വലിയതോതില്‍ കച്ചവടം നടന്ന സ്ഥലമായതിനാല്‍ വന്‍തോതില്‍ പൊന്‍ നാണയങ്ങള്‍ ഇന്നാട്ടിലെത്തിയിരുന്നുവെന്നും അതിനാലാണ് പൊന്നാനിയെന്ന പേര് വന്നതെന്നും ചിലര്‍ പറയുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുമായി ബന്ധപ്പെട്ടുള്ള കഥകളും പൊന്നാനിയെന്ന സ്ഥലനാമം വന്നതിന് കാരണമായി പറയുന്നുണ്ട്.

Christmas Sale:ഹോട്ടലുകൾ ബുക്ക് ചെയ്യൂ 50% ലാഭം നേടൂ

കാഴ്ചകൾ

പൊന്നാനി ജുമ മസ്ജിദ്, പൊന്നാനി ലൈറ്റ് ഹൗസ്, ഫിഷിങ് ഹാര്‍ബര്‍, സരസ്വതി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. അറബിക്കടലില്‍ ചേരുന്നതിന് മുമ്പ് ഭാരതപ്പുഴയും തിരൂര്‍പ്പുഴയും കൂടിച്ചേരുന്നത് പൊന്നാനിയില്‍ വച്ചാണ്. ബിയ്യം കായലാണ് പൊന്നാനിയിലെ മറ്റൊരു ആകര്‍ഷണം.

ഫിഷിംഗ് ബോട്ടുകൾ

ഫിഷിംഗ് ബോട്ടുകൾ

പൊന്നാനി ഹാർബറിൽ നിന്നുള്ള ഒരു ദൃശ്യം.

Photo Courtesy: PP Yoonus

വലയെറിയും മുൻപെ

വലയെറിയും മുൻപെ

പൊന്നാനി ഹാർബറിൽ മത്സ്യബന്ധനത്തിന് പോകാൻ തയ്യാറെടുക്കുന്ന തൊഴിലാളികൾ

Photo Courtesy: PP Yoonus

ഹാർബർ

ഹാർബർ

പൊന്നാനി ഹാർബറിന്റെ ഒരു മനോഹര ദൃശ്യം

Photo Courtesy: PP Yoonus

പൊന്നാനി ടൗൺ

പൊന്നാനി ടൗൺ

പൊന്നാനിയിലെ ടൗൺ
Photo Courtesy: Sharada Prasad CS

മണലൂറ്റ്

മണലൂറ്റ്

ഭാരതപ്പുഴയിൽ നിന്ന് മണലൂറ്റുന്ന ഒരു തൊഴിലാളി

Photo Courtesy: Sharada Prasad CS

അഴിമുഖം

അഴിമുഖം

പൊന്നാനിയിലെ അഴിമുഖം
Photo Courtesy: Sharada Prasad CS

ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ്

പൊന്നാനിയിലെ ലൈറ്റ് ഹൗസ്
Photo Courtesy: Dhruvaraj S

ജുമാ മസ്ജിദ്

ജുമാ മസ്ജിദ്

പൊന്നാനിയിലെ പ്രശസ്തമായ ജുമാ മസ്ജിദ്
Photo Courtesy: Vicharam at ml.wikipedia

ബീയം കായൽ

ബീയം കായൽ

പൊന്നാനിയിലെ ബീയം കായൽ. എല്ലാ വർഷവും ഓണക്കാലത്ത് ഇവിടെ വള്ളം കളി നടക്കാറുണ്ട്
Photo Courtesy: Riyaz Ahamed at ml.wikipedia

ഹാർബർ

ഹാർബർ

പൊന്നാനി ഹാർബറിൽ നിന്ന് ഒരു കാഴ്ച

Photo Courtesy: Dr Ajay B. MD

മറ്റൊരു കാഴ്ച

മറ്റൊരു കാഴ്ച

പൊന്നാനി ഹാർബറിൽ നിന്നുള്ള മറ്റൊരു കാഴ്ച

Photo Courtesy: Dr Ajay B. MD

ക്ഷേത്രം

ക്ഷേത്രം

പൊന്നാനിയിലെ ശ്രീ ദുർഗാഭഗവതി ക്ഷേത്രം. പൊന്നാനിയിലെ തൃക്കാവിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Vicharam at ml.wikipedia

ഒരു പൊന്നാനി കാഴ്ച

ഒരു പൊന്നാനി കാഴ്ച

പൊന്നാനിയിലെ സുന്ദരമായ ഒരു കാഴ്ച

Photo Courtesy: Dhruvaraj S

തീരം

തീരം

പൊന്നാനിയിലെ കടൽ തീരം
Photo Courtesy: PP Yoonus

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X