Search
  • Follow NativePlanet
Share
» »മദ്യപാനത്തില്‍ നിന്നും വിടുതല്‍ വേണോ? ഈ കോവിലില്‍ പോകാം

മദ്യപാനത്തില്‍ നിന്നും വിടുതല്‍ വേണോ? ഈ കോവിലില്‍ പോകാം

ഇവിടെ ആളുകള്‍ പ്രാര്‍ഥിക്കാനെത്തുന്നത് തികച്ചും വ്യത്യസ്തമായ ഒരാവശ്യത്തിനാണ്. ഏതാണ് ഈ ക്ഷേത്രമെന്നും എന്താണ് ഇവിടെയെത്തുന്നവരുടെ ആവശ്യമെന്നും അറിയണ്ടേ?

By Elizabath

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടെന്നു പറയുന്നത് വളരെ ശരിയാണ്. വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും ഭൂമിദോഷം അകറ്റാനുമെല്ലാം നമ്മള്‍ പ്രാര്‍ഥിക്കും. എന്നാല്‍ , അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഈ കോവില്‍. ഇവിടെ ആളുകള്‍ പ്രാര്‍ഥിക്കാനെത്തുന്നത് തികച്ചും വ്യത്യസ്തമായ ഒരാവശ്യത്തിനാണ്. പെരുന്തച്ചന്‍ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

ഏതാണ് ഈ ക്ഷേത്രമെന്നും എന്താണ് ഇവിടെയെത്തുന്നവരുടെ ആവശ്യമെന്നും അറിയണ്ടേ? പ്രതിസന്ധികളില്‍ വഴികാട്ടാനൊരു ക്ഷേത്രം

a temple for get rid of alcohol

pc: Amila Tennakoon

തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു സമീപമുള്ള തിരുക്കാട്ടുപള്ളി അരികില്‍ കണ്ടമംഗലം വത്തലൈ നാച്ചി അമ്മന്‍കോവില്‍ ആണ് ഈ ക്ഷേത്രം. ഈ കോവിലിലെ തീര്‍ഥം തലയില്‍ തളിച്ചാല്‍ മദ്യപാനാസക്തി മാറുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.
മദ്യപാനത്തിന് അടിമകളായിട്ടുള്ളവരെ എളുപ്പത്തില്‍ രക്ഷിക്കാന്‍ വഴി അന്വേഷിക്കുന്നവരാണ്‌ ഇവിടെയത്തുന്നത്.

a temple for get rid of alcohol

pc: Amila Tennakoon

വിവാഹം നടക്കാനും കുട്ടികളുണ്ടാവാനും
മദ്യപാനത്തില്‍ നിന്നുള്ള മോചനം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. വിവാഹം നടക്കാത്ത പെണ്‍കുട്ടികള്‍ ചൊവ്വാഴ്ച ദിവസങ്ങളില്‍ കോവിലിലെത്തി വിളക്കേന്തിയാല്‍ അധികം തടസ്സങ്ങളില്ലാതെ വിവാഹം ഉടന്‍ നടക്കുമെന്നും കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇവിടുത്തെ മരത്തില്‍ തൊട്ടില്‍ കെട്ടിയാല്‍ മതിയെന്നും വിശ്വസിക്കപ്പെടുന്നു.

എത്തിച്ചേരാന്‍
പുനലൂര്‍-തെങ്കാശി-മധുര-ട്രിച്ചി-കാവേരി വഴി ദേശീയപാത-45 ലൂടെ പോയാല്‍ മതി. പിന്നീട് ഇവിടെ നിന്നും 35 കിലോമീറ്റര്‍ ദൂരം കൂടി സഞ്ചരിച്ചാല്‍ കോവിലിലെത്താം.

https://www.flickr.com/photos/lakpura/5987036259/in/photolist-a85L6s-a82TTv-a85Lhb-a82U4T-a85Lo9-a86Zq3-a847wk-a85Les-a86Zm7-3W1dX-a82U1Z-a84826-a848i6-a86ZCQ-7uknmP-a86ZP5-a85LUC-a82UwT-a848pa-TJp4ZS-bUSp1D-hxgzG9-SuWbZw-cceCnj-bUSnVe-bUSoRc-cceDhw-a85LZo-a82UkR-a82V1n-a82Urz-a86ZzN-a848ba-a85M6q-eXhcLw-a82UDD-7wPYLF-a83cCK-a864BE-a83cjg-TMmG4H-a864wN-a83crP-UqLTfs-cceChA-cceCiU-cceDkU-cceDcL-bUSonx-cceCTh/

കമ്പം-തേനി-ദിണ്ടിഗല്‍-തിരുച്ചിറപ്പള്ളി വഴി 436 കിലോമീറ്റര്‍ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താന്‍ സാധിക്കും.

Read more about: temple tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X