വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

രസകരമായ ഒരു ട്രെയിൻ‌ യാത്രയ്ക്ക് ഊട്ടിയിലേക്ക് പോകാം

Posted by:
Updated: Wednesday, December 11, 2013, 15:50 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ട്രെയിൻ യാത്ര എന്നാൽ പലർക്കും വിരസമായ അനുഭവമായിരിക്കും. വേഗത തീരെയില്ലാത്ത ഒരു ട്രെയിനിലാണ് നിങ്ങളുടെ യാത്രയെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ ലോകത്തിലെ തന്നെ വേഗതകുറഞ്ഞ ഒരു ട്രെയിനിൽ കയറി ഒരു ഉല്ലാസ യാത്ര നടത്തിയാലോ. നെറ്റി ചുളിക്കേണ്ട. ഇതിനേക്കുറിച്ച് അറിവുള്ള  അറിവൻമാർക്ക് പറഞ്ഞ് വരുന്നത് എന്താണെന്ന് നേരത്തേ പിടികിട്ടിയിരിക്കും. മേട്ടുപ്പാളയം ഊട്ടി യാത്രയേക്കുറിച്ചാണ് ഇത്രയും നേരം ചുറ്റിവളച്ച് പറയാൻ തുടങ്ങിയത്.

യാത്ര തുടങ്ങും മുൻപ് ചില അറിവുകൾ

തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്ന് ഊട്ടി വരെയുള്ള റെയിൽപാതയാണ് നീലഗിരി മൗണ്ടൈൻ റെയിൽവെ എന്ന് അറിയപ്പെടുന്നത്. ഇവിടുത്തെ ടോയ് ട്രെയിനുകളാണ് പ്രധാന കൗതുകം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് ഈ ട്രെയിൻ. 

ഇന്ത്യയിൽ ഷിംലയിൽ മാത്രമാണ് ഇതിനു പുറമേ ടോയ് ട്രെയിനുകൾ ഉള്ളത്. കോളനി ഭരണകാലത്ത് ഊട്ടി ആയിരുന്നല്ലോ ബ്രിട്ടീഷുകാരുടെ സമ്മർ ഹെഡ് കോട്ടേഴ്സ്. അക്കാലത്ത്, അതായത് 1899ൽ പണിപൂർത്തിയാക്കിയതാണ് ഈ റെയിൽപാത.

പാത നീളുന്നത് എവിടെ വരെ?

മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരേയാണ് ഈ പാത നീളുന്നത്. 26 ആർച്ച് പാലങ്ങളും 16 തുരങ്കങ്ങളും ഒരു നെടുനീളൻ പാലവും പിന്നിട്ട് 46 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. ഈ പാതയിലൂടെയുള്ള ട്രെയിൻ യാത്ര സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്ന ഒന്നാണ്. ട്രെയിനിൽ ഇരുന്നാൽ ഭംഗിയുള്ള കാഴ്ചളാണ് കാണാൻ ആകുക. പാറക്കൂട്ടങ്ങൾ നിറഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും കൊടുംകാടുകളും ഈ യാത്രയ്ക്കിടയിൽ സഞ്ചാരികൾക്ക് കാണാൻ ആകും. തേയില തോട്ടങ്ങൾക്ക് പേരു കേട്ട കുന്നൂരിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്.

ട്രെയിൻ സമയം

ഇവിടെ നിന്ന് ഒറ്റ ടോയ് ട്രെയിനെ ഉള്ളു. മേട്ടുപാളയത്ത് നിന്ന് 7.10ന് ആണ് ട്രെയിൻ പുറപ്പെടുന്നത്. ഉച്ചയോടെ ഇത് ഊട്ടിയിൽ എത്തിച്ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഈ ട്രെയിൻ ഊട്ടിയിൽ നിന്ന് തിരിക്കും. വൈകുന്നേരം 6.35 ഓടെ മേട്ടുപ്പാളയത്ത് എത്തിച്ചേരും.

എങ്കിൽ നമുക്ക് ഒന്ന് ട്രെയിൻ യാത്ര ചെയ്താലോ

രസകരമായ ഒരു ട്രെയിൻ‌ യാത്ര

രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ചെന്നൈയിൽ നിന്ന് 496 കിലോമീറ്ററും. കോയമ്പത്തൂരിൽ നിന്ന് 32 കിലോമീറ്ററും പാലക്കാട് നിന്ന് 85 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് 362 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

മേട്ടുപ്പാളയം കഴിഞ്ഞാൽ ചെങ്കുത്തായ കുന്നുകൾ കയറിയാണ് ട്രെയിൻ പോകുന്നത്. അതിനാൽ തന്നെ ഇന്ന് സാധാരണ കാണാറുള്ള ഡീസൽ എഞ്ചിനോ ഇലക്ട്രിക് എഞ്ചിനോ അല്ല കുന്നുകയറുമ്പോൾ ട്രെയിന് ഉപയോഗിക്കുന്നത്. എക്സ് ക്ലാസ് ശ്രേണിയിൽപ്പെടുന്ന ലോക്കോമോട്ടീവ് എഞ്ചിനാണ് ഇതിന് ഉപയോഗിക്കുന്നത്.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

46 കിലോമീറ്റർ ദൂരമാണ് ഊട്ടി - മേട്ടുപ്പളയം പാതയ്ക്ക്. നിരവധി ആർച്ച് പാലങ്ങളും തുരങ്കങ്ങളും പിന്നിട്ടാണ് ട്രെയിൻ ഊട്ടിയിൽ എത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെയുള്ള റെയിൽ പാതയും ഇതാണ്.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

റാക്ക് ആൻഡ് പീനിയൻ സംവിധാനം ഉപയോഗിച്ചാണ് ട്രെയിൻ കുന്ന്കയറുന്നത്. പാളങ്ങൾക്ക് ഇടയിലാണ് റാക്ക് പിടിപ്പിച്ചിരിക്കുന്നത്. ഇതിൽ പൽചക്രം പോലുള്ള ചക്രം ഉപയോഗിച്ചാണ് ട്രെയിൻ കുന്ന് കയറുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന എഞ്ചിനുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

രാവിലെ എട്ടേമുക്കാലോടെയാണ് ട്രെയിൻ ഹിൽഗ്രോവിൽ എത്തുന്നത്. മേട്ടുപ്പളയത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷൻ. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഈ സ്റ്റേഷനിൽ ഉണ്ട്.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

കതേരിയിൽ ട്രെയിൻ എത്തിയപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് 5070 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ ട്രെയിനിന് സ്റ്റോപ്പില്ല. മേട്ടുപ്പാളയത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് ഇത്. ഇപ്പോൾ തന്നെ പാതയുടെ ഏകദേശം പകുതി നമ്മൾ പിന്നിട്ട് കഴിഞ്ഞു.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

രാവിലെ പത്തരയോടെ ട്രെയിൻ കുന്നൂര് എത്തിച്ചേരും. യാത്രക്കിടെയിലെ പ്രധാന സ്റ്റേഷനാണ് ഇത്. ഇവിടെ പത്ത് മിനിറ്റോളം ട്രെയിൻ നിർത്തിയിടും. ഇവിടെ വരെയേ റാക്ക് റെയിൽ ഉള്ളു. ഈ സ്റ്റേഷൻ‌ മുതൽ ഡീസൽ എഞ്ചിനിലാണ് ട്രെയിൻപ്രവർത്തിക്കുന്നത്.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

തുടർന്ന് 10.47 ഓടെ നമ്മൾ വെല്ലിംഗ്ടൺ സ്റ്റേഷനിൽ എത്തിച്ചേരും. ഇവിടെയാണ് മദ്രാസ് റെജിമെന്റിന്റെ ആസ്ഥാനം. 29 കിലോമീറ്റർ സഞ്ചരിച്ച് നമ്മൾ, സമുദ്രനിരപ്പിൽ നിന്ന് 5804 അടി ഉയർത്തിൽ എത്തിയിരിക്കുകയാണ്.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

11. 19 ഓടെയാണ് ട്രെയിൻ കേട്ടി റെയിൽവെ സ്റ്റേഷനിൽ എത്തുക. ഊട്ടിക്ക് വളരെ അടുത്തുള്ള സ്റ്റേഷനാണ് ഇത്. ഇനി ഒരു എട്ട് കിലോമീറ്റർ കൂടി യാത്ര ചെയ്താൽ നമ്മൾ ഊട്ടിയിൽ എത്തും.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

സമയം 11.39. നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്ന സ്റ്റേഷന്റെ പേരാണ് ലവ്ഡേൽ. ഊട്ടിക്ക് മുന്നിലുള്ള റെയിൽവെ സ്റ്റേഷനാണ് ഇത് ഇനിയും നാലു കിലോമീറ്റർ കൂടി സഞ്ചരിക്കണം ഊട്ടിയിൽ എത്താൻ.

രസകരമായ ഒരു ട്രെയിൻ‌ യാത്ര

ഒടുവിൽ നമ്മൾ എത്തി നിൽക്കുന്നത് ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷനിലാണ് ഇത് എവിടെയാണ് സ്ഥലം എന്ന് ആലോചിച്ച് ആശ്ചര്യപ്പെടേണ്ട. ഇതാണ് സാക്ഷാൽ ഊട്ടി റെയിൽവെ സ്റ്റേഷൻ. ഇപ്പോൾ സമയം 12 മണി.

എന്താ ഇങ്ങനെ ഒരു ട്രെയിൻ യാത്രയ്ക്ക് ആഗ്രഹമില്ലേ നേരെ മേട്ടുപ്പാളയത്തിലേക്ക് പൊയ്ക്കോളു.

 

Please Wait while comments are loading...