Search
  • Follow NativePlanet
Share
» »ഗോത്ര ജീവിതങ്ങള്‍ കാണാന്‍ ഒരു യാത്ര

ഗോത്ര ജീവിതങ്ങള്‍ കാണാന്‍ ഒരു യാത്ര

By Maneesh

ഗോത്ര ജീവിതങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആഫ്രിക്കയെക്കുറിച്ചാണ് നമ്മള്‍ മനസില്‍ ഓര്‍ക്കാറുള്ളത്. 533ല്‍പ്പരം ഗോത്ര വിഭാഗങ്ങളുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കയിലെ ഗോത്ര ജനവിഭാഗങ്ങള്‍ ഏറെയാണ്. എന്നിരുന്നാലും ഇന്ത്യയിലെ ജനസംഖ്യയിലെ പത്തുശതമാനത്തോളം പേര്‍ ഗോത്രവര്‍ഗക്കാരാണെന്നാണ് കണക്ക്.

ഗോത്ര ജീവിതങ്ങള്‍ കാണാന്‍ ഒരു യാത്ര എന്ന് പറയുമ്പോള്‍, ചിലര്‍ക്കെങ്കിലും ഒരു നെറ്റി ചുളിവ് ഉണ്ടാകും. ആദിവാസികളുടെ ദാരിദ്ര്യം കണ്ട് അന്തംവിടാനുള്ള പോക്കാണോയെന്നായിരിക്കും ചിലര്‍ക്ക് സംശയം, അതിലും നികൃഷ്ടമായി ചിന്തിക്കുന്നവരും കാണും. പക്ഷെ നമ്മുടെ യാത്ര ആദിവാസി ജനവിഭാഗങ്ങളുടെ സാംസ്‌കാരിക സമ്പന്നത തേടിയാണ്.

കാലം ഇത്രയും മാറിയിട്ടും പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത രീതിയും സംസ്‌കാരവും നമുക്ക് മനസിലാക്കാം. അതിന് മുന്‍പ്, ഇന്ത്യയില്‍ ഗോത്ര വര്‍ഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

നാഗലാന്‍ഡും നോര്‍ത്ത് ഈസ്റ്റും

വളരെ അപരിഷ്‌കൃതര്‍ എന്ന് കരുതപ്പെടുന്ന ആദിവാസി ജനവിഭാഗങ്ങള്‍ താമസിക്കുന്ന വസിക്കുന്ന സ്ഥലമാണ് ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ്, പ്രത്യേകിച്ച് നാഗാലാന്‍ഡ്. നാഗാലാന്‍ഡില്‍ തന്നെ 16ല്‍പ്പരം ആദിവാസി ഉപവിഭാഗങ്ങള്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. നാഗലാന്‍ഡിന്റെ തലസ്ഥാനമായ കോഹിമയില്‍ നിന്ന് മണിക്കൂറുകള്‍ മാത്രം ദൂരമുള്ള ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്താല്‍ വിവിധ തരത്തിലുള്ള ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത രീതി മനസിലാക്കാം. ഇവിടെ ആദിവാസികളുടെ ഇടയിലേക്ക് ടൂര്‍ നടത്തുന്ന വിവിധ ടൂര്‍ ഓപ്പററ്റര്‍മാരുണ്ട്. വായിക്കാം: മാസ്മരിക പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക്

ഒറീസ

ഒരുപക്ഷെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ ജീവിക്കുന്ന സംസ്ഥാനം ഒറീസയായിരിക്കും. ഏകദേശം 62ല്‍പ്പരം ആദിവാസി വിഭാഗങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. ഒറീസയിലെ നിബിഢ വനങ്ങളിലും മലമ്പ്രേദേശങ്ങളിലും, വിചിത്ര രീതികളും ആചാരങ്ങളുമുള്ള ആദിവാസികളെ കാണാം. ഒറീസയിലെ പുരിയില്‍ ചെന്നാല്‍ ആദിവാസികളുടെ ഇടയിലേക്ക് ടൂര്‍ നടത്തുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരെ പരിചയപ്പെടാം. വായിക്കാം: ഇന്ത്യയുടെ ആത്മാവ്‌

രാജസ്ഥാന്‍

രാജസ്ഥാനിലെ ജനസംഖ്യയിലെ ഏകദേശം 15 ശതമാനം പേരും ആദിവാസി ജനവിഭാഗങ്ങളില്‍ ഉള്ളവരാണ്. രാജസ്ഥാനിലെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത രീതി അടുത്തറിയാന്‍ ദുന്‍ഗര്‍പൂറില്‍ വര്‍ഷാവര്‍ഷം നടക്കാറുള്ള ബനേശ്വര്‍ ട്രൈബല്‍ ഫെയറില്‍ പങ്കെടുത്താല്‍ മതി. ജനുവരി/ഫെബ്രുവരി മാസങ്ങളിലാണ് ഇത് നടക്കാറുള്ളത്. വായിക്കാം: പ്രൗഡം, ഗംഭീരം രാജസ്ഥാന്‍ കാഴ്ചകള്‍

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലും നിരവധി ആദിവാസി വിഭാഗങ്ങളുണ്ട്. ഏകദേശം അന്‍പതില്‍പ്പരം വിഭാഗങ്ങള്‍ ഇവിടെ അതിവസിക്കുന്നുണ്ട്. ഭില്‍സ്, ഗോണ്ട്‌സ്, മഹാദിയോ കോയില്‍സ്, പാവ്‌റാസ്, താക്രുസ് വാര്‍ളിസ് തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെ കൂടുതാലായുള്ളത്.

വായിക്കാം: ഇന്ത്യയുടെ പ്രവേശന കവാടം

ഛത്തീസ്ഗഢ്

ഒറീസയുമായി അതിര്‍ത്തി പങ്കിടുന്ന ഛത്തീസ്ഗഢ് സാംസ്‌കാരിക സമ്പന്നമായ ഒരു സംസ്ഥാനമാണ്. മുന്‍പ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന ഈ സംസ്ഥാനത്ത് നിരവധി ആദിവാസി വിഭാഗങ്ങള്‍ അതിവസിക്കുന്നുണ്ട്. ഛത്തീസ്ഗഢിലെ ജനങ്ങളില്‍ മൂന്ന് ഒന്നും ആദിവാസികളാണ്.

വായിക്കാം: പ്രകൃതിയുടെയും പുരാവസ്തുക്കളുടെയും ഗോത്രവര്‍ഗക്കാരുടെയും സങ്കലനം

ചില ഗോത്ര ജീവിതങ്ങള്‍ ചിത്രങ്ങളിലൂടെ കാണാം

ലംബാഡി

ലംബാഡി

ഇന്ത്യയിലെ പലസ്ഥലങ്ങളിലും കണ്ടുവരുന്ന ബഞ്ചാര എന്ന ആദിവാസി വിഭാഗങ്ങൾ തെലങ്കാനയിൽ അറിയപ്പെടുന്നത് ലംബാഡി എന്ന പേരിലാണ്. തണ്ട എന്ന് അറിയപ്പെടുന്ന കൂട്ടങ്ങളായി ജീവിക്കുന്ന ഇവർ ‌ലംബാഡി ഭാഷയാണ് സംസാരിക്കുന്നത്.

Photo Courtesy: ajjnabeee1

ഭിൽ

ഭിൽ

ഭിൽസ് എന്നും ഭീൽ എന്നും അറിയപ്പെടുന്ന ഈ ആദിവാസി വിഭാഗങ്ങ‌ൾ ഇന്ത്യയുടെ മധ്യഭാഗത്താണ് കൂടുതലും വസിക്കുന്നത്. ഭിൽ ഭാഷ സംസാരിക്കുന്ന ഇവരെ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കാണാം

Photo Courtesy:LRBurdak

ബോണ്ടോ

ബോണ്ടോ

ഒറീസ സംസ്ഥാനത്ത് പരമ്പരാഗതമായി വസിക്കുന്ന ആദിവാസി വിഭാഗമാണ് ബോണ്ടോകൾ. മുടിയില്ലാത്ത സ്ത്രീകളും മുടി നീട്ടിയ പുരുക്ഷന്മാരുമാണ് ഇവരുടെ പ്രത്യേകത. ബോണ്ടോകളെക്കുറിച്ച് കൂടുതൽ രസകരമായ കാര്യങ്ങൾ അടുത്ത സ്ലൈഡുകളിൽ.

Photo Courtesy: Yves Picq http://veton.picq.fr/

ദേവി നൽകിയ സാരി

ദേവി നൽകിയ സാരി

ബ്ലൗസ് ധരിക്കാതെ ഒറ്റമുണ്ട് മാത്രമാണ് ബോണ്ടോ സ്ത്രീകളുടെ വേഷം. ഇതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. പുരാണത്തിലെ ഒരു ദേവി കുളിച്ചുകൊണ്ടിരിക്കുവേ ഒരു ബോണ്ടോ സ്ത്രീ കളിയാക്കി ചിരിച്ചു. ഇതിൽ പ്രകോപിതയായി ദേവി ബോണ്ടോ സ്ത്രീകളെ ശപിച്ചു. തലമൂഢനം ചെയ്ത് നഗ്നരായി ബോണ്ടോ സ്ത്രീകൾ ജീവിക്കട്ടേയെന്നായിരുന്നു ദേവിയുടെ ശാപം. തുടർന്ന് സ്ത്രീയുടെ അഭ്യർത്ഥനെയെ തുടർന്ന് ദേവി തന്റെ സാരിയുടെ ഒരു കഷണം കീറി അവരുടെ നഗ്നത മറക്കാൻ നൽകി. അതിന് ശേഷമാണത്രേ ബോണ്ടോ സ്ത്രീകൾ ഒറ്റമുണ്ട് മാത്രം ധരിച്ച് തലമൂഢനം ചെയ്യുന്നത്.

Photo Courtesy: Krzysztof Miduch

മദ്യപാനം

മദ്യപാനം

കടുത്ത മദ്യപാനികളാണ് ബോണ്ടോ വർഗക്കാർ. പനങ്കള്ളും നെല്ല് വാറ്റിയെടുത്ത ചാരയുവുമാണ് ഇവർ മദ്യപിക്കാറുള്ളത്. കൊലയാളികൾ എന്ന നിലയിലാണ് പുറത്ത് ഇവർ അറിയപ്പെടുന്നത്.

Photo Courtesy: Yves Picq http://veton.picq.fr/

ഗോണ്ടികൾ

ഗോണ്ടികൾ

ഇന്ത്യയിലെ മധ്യഭാഗത്ത് ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളിൽ ഏറ്റവും പ്രബലരാണ് ഗോണ്ടികൾ. ഗോണ്ട് എന്നും ഈ വിഭാഗം അറിയപ്പെടുന്നു. മറ്റ് ആദിവാസി വിഭാഗങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നത് ഇവരുടെ ഒരു സ്വഭാവമാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിലായി ഇവർ അധിവസിക്കുന്നു.
Photo Courtesy: Yann

ആദി

ആദി

അരുണാചൽ പ്രദേശിലെ ഹിമാലയൻ കുന്നുകളിലാണ് ഇവർ അധിവസിക്കുന്നത്. അരുണാചലിലെ കിഴക്കൻ സിയാങ്, അപ്പർ സിയാങ്, ഡിബാങ് താഴ്വര എന്നീ ജില്ലകളിലാണ്‌ ഇവരുടെ വാസം. തിബറ്റിന്റെ ഇന്ത്യൻ അതിർത്തിയോടടുത്ത പ്രദേശങ്ങളിലും ഇവരെ കണ്ടു വരുന്നു.
Photo Courtesy: rajkumar1220

ഗാലോ

ഗാലോ

അരുണാചൽ പ്രദേശിലാണ് ഗാലോ സമുദായം അദിവസിക്കുന്നത് ആദി വിഭാഗങ്ങളുടെ ഒരു ഉപ വിഭാഗമാണ് ഇവർ.

Photo Courtesy: ahinsajain

ആദികളുടെ വീട്

ആദികളുടെ വീട്

അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയി‌ലെ ചില കുടിലുകൾ ആദി വിഭാഗങ്ങളുടെ കുടിലുകളാണ് ഇവ.


Photo Courtesy: ahinsajain

അപതാനി

അപതാനി

അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിൽ അതിവസിക്കുന്ന ഒരു ആദിവാസി വർഗമാണ് അപതാനി. വലിയ മൂക്കൂത്തികൾ ധരിക്കുന്നവരാണ് അപതാനി സ്ത്രീകൾ

Photo Courtesy: Doniv79 at en.wikipedia

ഹ്രുസോ

ഹ്രുസോ

അരുണാചൽ പ്രദേശിലെ മറ്റൊരു ആദിവാസി വർഗമാണ് ഹ്രുസോ. അക എന്നും ഇവർ അറിയപ്പെടുന്നുണ്ട്.

Photo Courtesy: Digantatalukdar

ലിസു

ലിസു

ഏഷ്യയിൽ ഉടനീളമുള്ള ഒരു ഗോത്രവർഗ്ഗമാണ് ലിസു. യോബിൻ എന്നാണ് ഇവർ ഇന്ത്യയി‌ൽ അറിയപ്പെടുന്നത്. ഇന്ത്യയിലെ അരുണാചൽ പ്രദേശിൽ ലിസു വർഗ്ഗക്കാർ താമസിക്കുന്നുണ്ട്.

Photo Courtesy: Gunther Hagleitner

മിഷ്മി

മിഷ്മി

കമാൻ എന്നും ഈ ഗോത്രവർഗക്കാർ അറിയപ്പെടുന്നുണ്ട്. അരുണാചൽ പ്രദേശിലാണ് ഇവർ അദിവസിക്കുന്നത്. ഇവരുടെ നൃത്തം ഏറെ പ്രശസ്തമാണ്.
Photo Courtesy: ahinsajain

മൊൺപ

മൊൺപ

അരുണാചൽ പ്രദേശിലാണ് മൊൺപ ട്രൈബൽ വംശജർ അതിവസിക്കുന്നത്. ഇവരുടെ പലരീതിയിലുള്ള നൃത്തങ്ങൾ അടുത്ത സ്ലൈഡുകളിൽ കാണാം

Photo Courtesy: rajkumar1220

സിംഹ നൃത്തം

സിംഹ നൃത്തം

മൊൺപ വർഗക്കാർ അവതരിപ്പിക്കുന്ന സിംഹ നൃത്തം

Photo Courtesy: rajkumar1220

യാക്ക് നൃത്തം

യാക്ക് നൃത്തം

മൊൺപ വർഗക്കാർ അവതരിപ്പിക്കുന്ന യാക് നൃത്തം
Photo Courtesy: ahinsajain

നാഗൻമാർ

നാഗൻമാർ

ഇന്ത്യയുടെ നോർത്ത് സംസ്ഥാനങ്ങളിലെ ആദിവാസി വർഗമാണ് നാഗന്മാർ. ഇവരിൽ തന്നെ നിരവധി ഉപ വിഭാഗങ്ങളുണ്ട്. നാഗന്മാരെക്കുറിച്ച് ഇനിയുള്ള സ്ലൈഡുകളിൽ മനസിലാക്കാം. മലയിൽ വസിക്കുന്നവരായതിനാലാണ് ഇവർ നാഗന്മാർ എന്ന് അറിയപ്പെടുന്നത്. നഗ്നരായി നടക്കുന്നതിനാലാണ് അങ്ങനെ വിളിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy: Yves Picq

തലവേട്ടക്കാർ

തലവേട്ടക്കാർ

പുറം ലോകത്തുള്ളവർക്ക് നാഗന്മാരെ ഭയമാണ് തലവേട്ടക്കാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഒരാളുടെ തലയറുത്ത് കയ്യിലെടുത്താൽ അയാളുടെ ശക്തി കരസ്തമാക്കാം എന്ന് വിശ്വസിക്കുന്ന ഇവർ ആളുകളുടെ കഴുത്തറക്കുക പതിവായിരുന്നു. ഇപ്പോഴും ഇത്തരം കഴുത്തറപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന നാഗ പെൺകുട്ടികളാണ് ചിത്രത്തിൽ

Photo Courtesy: Sumitotimi

നാഗപോരാളി

നാഗപോരാളി

ഇങ്ങനെ തലകൊയ്തെടുക്കുക എന്നത് ഒരു നാഗപോരാളിയുടെ അഭിമാന പ്രശ്നമാണ്. ഇങ്ങനെ തലവെട്ടിയെടുത്ത് വരുന്നവർക്ക് മാത്രമേ വിവാഹം പോലും പാടുള്ളു. വേഴാമ്പലിന്റെ തൂവലുകൾ, പന്നിയുടെ പല്ലുകൾ എന്നിവ കൊണ്ട് നിർമ്മിച്ച മാല, മനുഷ്യരുടെ രോമം കൊണ്ട് നിർമ്മിച്ച വാൽ എന്നിവയാണ് നഗപോരാളികളുടെ അടയാളങ്ങൾ. നാഗന്മാരുടെ കുടിലാണ് ചിത്രത്തിൽ

Photo Courtesy: Acavnala

മയിൽ നൃത്തം

മയിൽ നൃത്തം

മൊൺപ വർഗക്കാർ അവതരിപ്പിക്കുന്ന മയിൽ നൃത്തം
Photo Courtesy: ahinsajain

ബൈഗ

ബൈഗ

സത്പുര പർവതനിരയുടെ കിഴക്ക് ഭാഗത്തുള്ള മൈക്കൽ പർവതങ്ങളിലെ കാടുകളിൽ ജീവിക്കുന്ന ആദിവാസി വർഗക്കാരാണ് ഇവർ. മാന്ത്രികരായാണ് ഇവർ അറിയപ്പെടുന്നത്.

Photo Courtesy: Ekta Parishad

പാനിയം

പാനിയം

ഹാന്ദിയ എന്നറിയപ്പെടുന്ന പ്രത്യേകതരം പാനിയം ഉണ്ടാക്കുന്ന ആദിവാസി സ്ത്രീ.

Photo Courtesy: Swetapadma07

തോടർ

തോടർ

നീലഗിരി കുന്നുകളിൽ താമസിച്ചുവരുന്ന ആദിവാസി ജനവിഭാഗമാണ് തോടർ. ഊട്ടിയിലും മറ്റും പോയാൽ ഇവരുടെ മനോഹരമായ കുടിലുകൾ കാണാം

Photo Courtesy: Brian0918

മധ്യപ്രദേശ്

മധ്യപ്രദേശ്

മധ്യപ്രദേശിലെ ഒരു ഗോത്ര ഗ്രാമം. പരമ്പരാഗത രീതിയിൽ അരിപൊടിക്കുന്ന പെൺകുട്ടി

Photo Courtesy: Yann

കോർക്കു

കോർക്കു

മധ്യ ഇന്ത്യയിലാണ് കോർക്കു വിഭാഗങ്ങൾ വസിക്കുന്നത്. മനുഷ്യൻ എന്നർത്ഥമുള്ള കോരു എന്ന വാക്കും അനവധി എന്നർത്ഥമുള്ള കു എന്ന വാക്കും കൂടിച്ചേർന്നാണ്‌ നിരവധിയാളുകൾ എന്നർത്ഥമുള്ള കോർക്കു എന്ന പേര്‌ ഈ വംശത്തിനു ലഭിച്ചതു.

Photo Courtesy: Dr. Raju Kasambe

വീട്

വീട്

ഓല മേഞ്ഞ്‌ മുളയോ തേക്കോ കൊണ്ട്‌ ഉണ്ടാക്കിയ വീടുകളാണ്‌ കോർക്കു ഗ്രാമങ്ങളിൽ കാണുക. ചുമരുകൾ മണ്ണുപയോഗിച്ച്‌ കനത്തിൽ തേയ്ക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ മുറികൾ ഈ വീടുകൾക്കുണ്ടാകും[1].

Photo Courtesy: Dr. Raju Kasambe

മദ്യം

മദ്യം

ഗോത്രവർഗ്ഗക്കാരുടെ ഇടയി‌ൽ പരമ്പരാഗതമായി മദ്യം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം

Photo Courtesy: Swetapadma07

കോണ്ട്സ്

കോണ്ട്സ്

ഒറീസയിൽ കൂടുതലായി കണ്ടുവരുന്ന ഒരു ആദിവാസി സമൂഹമാണ് കോണ്ടുകൾ. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഛാത്തീസ്ഗ്ഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഈ സമുദായം ഉണ്ട്.
Photo Courtesy:PICQ

ടസ്റ്റ നൃത്തം

ടസ്റ്റ നൃത്തം

അരുണാചൽ പ്രദേശിൽ ആദിവാസികളുടെ ഇടയിൽ നടക്കാറുള്ള ടസ്റ്റ നൃത്തം

Photo Courtesy: Arunachal2009 Arif Siddiqui

ദമ്പതികൾ

ദമ്പതികൾ

അരുണാചൽ പ്രദേശിലെ ഗോത്രവർഗ ദമ്പതികൾ

Photo Courtesy: ahinsajain

സന്തോഷം

സന്തോഷം

ജീപ്പിന് മുകളിൽ കയറി ഇരുന്ന് സന്തോഷം പങ്കിടുന്ന ആദിവാസി യുവതികൾ

Photo Courtesy: Dvkatara

ഗോത്രവർഗക്കാർ

ഗോത്രവർഗക്കാർ

നോർത്ത് ഈസ്റ്റിലെ വിവിധ തരക്കാര ഗോത്രവർഗക്കാർ ഒരേ വേദിയിൽ
Photo Courtesy: rajkumar1220

അഗോരികൾ

അഗോരികൾ

ഉത്തർപ്രദേശിലെ അഗോരികൾ

Photo Courtesy: Alewis2388

ചെണ്ട

ചെണ്ട

ആദിവാസികളുടെ പരമ്പരാഗത വാദ്യോപകരണമായ ചെണ്ട

Photo Courtesy: Koustav2007

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X