Search
  • Follow NativePlanet
Share
» »മധു‌ഗിരി ട്രെ‌ക്കിംഗ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മധു‌ഗിരി ട്രെ‌ക്കിംഗ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

മധുഗിരി, തേന്‍മലയെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ബാംഗ്ലൂരിലുള്ളവര്‍ക്ക് വീക്കെന്‍ഡ് ട്രെക്കിംഗ് നടത്താന്‍ പറ്റിയ സ്ഥലമാണ് തുംകൂര്‍ ജില്ലയിലെ മധുഗിരി. ബാംഗ്ലൂരില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മധു‌ഗിരിയിലേക്കുള്ള പ്രഭാത യാത്ര സ്വര്‍ഗീയമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. മധുഗിരിയിലേക്ക് ട്രെക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മധുഗിരി യാത്രയേക്കുറിച്ച് വായിക്കാം

‌‌തുംകൂ‌ര്‍ ഹൈവേയിലെ ക്യാത്‌സാന്ദ്ര

ബാംഗ്ലൂരില്‍ ‌നിന്ന് തുംകൂര്‍ ഹൈവേ‌യിലൂടെ ക്യാത്‌സാന്ദ്ര എന്ന സ്ഥ‌ലത്ത് എത്തിച്ചേര്‍ന്നാല്‍ അവിടെ ചെറിയ ഒരു ഇഡ്‌ലി കട കാണാം. പവിത്ര ഇ‌ഡ്‌ലി ഹോട്ടല്‍ എന്നാ‌ണ് അതിന്റെ പേര്. അതിരാവിലെ തന്നെ ആ കു‌ഞ്ഞന്‍ റെസ്റ്റോറെന്റില്‍ ആളുകൂടിയിരിക്കും. നിങ്ങ‌ള്‍ക്ക് ഇഡ്‌ലിയോ ദോശയോ ചൂടു കാപ്പിയോ കുടിച്ച് ആ ആള്‍ക്കൂട്ടത്തില്‍ ചേരാം. മധുഗിരി ഒരു കുന്നാണ്, നല്ല രുചിയില്‍ ആവേശം മൂത്ത് അമിതമായി ഭക്ഷിക്കരുത്.

കൂര്‍ഗിലെ ട്രെക്കിംഗ് ട്രെയിലുകള്‍ പരിചയപ്പെടാംകൂര്‍ഗിലെ ട്രെക്കിംഗ് ട്രെയിലുകള്‍ പരിചയപ്പെടാം

പെരുമ്പാമ്പും പ്രേതങ്ങളുമുള്ള സ്‌കന്ദഗിരിപെരുമ്പാമ്പും പ്രേതങ്ങളുമുള്ള സ്‌കന്ദഗിരി

ബാംഗ്ലൂരിന് സമീപത്തെ അറിയപ്പെടാത്ത പറുദീസകള്‍

A Trek To Madhugiri

Image Courtesy : Saurabh Sharan

മധുഗിരി ട്രെക്കിംഗ്

ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള ഏകശിലകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാറയുടെ മുകളിലേക്കാണ് നമ്മുടെ ട്രെക്കിംഗ്. സമുദ്രനിരപ്പില്‍ നിന്ന് 3930 അടി ഉയരത്തിലേക്ക് ചെങ്കുത്തായ കയറ്റം കയറി വേണം എത്തിച്ചേരാന്‍. അതുകൊണ്ട് തന്നെ ട്രെക്കിംഗ് അത്ര എളുപ്പമുള്ളതാണെന്ന് കരു‌തരുതേ!

തണുപ്പ് കാലം മനോഹരം

തണുപ്പ് കാലത്താണ് ഇവിടേയ്ക്ക് ട്രെക്ക് ചെയ്യാന്‍ ഏറ്റവും പറ്റിയ സമയം. വേനല്‍ക്കാലത്ത് കനത്ത ചൂട് അനുഭവപ്പെടാറുള്ള ഇവിടെ മഴക്കാലം ആകുമ്പോള്‍ വഴി വഴുവഴുപ്പുള്ളതാകും.

മൂന്ന് ക്ഷേത്രങ്ങള്‍

മൂന്ന് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്, വെങ്കടരമണ, മല്ലേശ്വര എന്നി ഭഗവന്മാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ കൂടാതെ ഗോപാലകൃഷ്ണ ഭഗവാനായി സമര്‍പ്പിച്ചിരിക്കുന്ന ചെറിയ ഒരു ക്ഷേത്രം കൂടിയുണ്ട്. ഇവയൊക്കെയെയും തകര്‍ന്ന നിലയിലാണ് മലമുകളില്‍ കാണാപ്പെടുന്നത്. മലമുകളില്‍ ഒരു കോട്ട കാണാം 1670 എഡിയില്‍ നിര്‍മ്മിക്കപ്പെട്ട മറാത്ത രാജവംശം കീഴടക്കുന്നത് വരെ നല്ല രീതില്‍ പരിപാലിക്കപ്പെട്ടിരുന്നു. അതിന് മുന്‍പ് രാജഹിരഗൗഡയ്ക്കും സുല്‍ത്താന്‍ ഹൈദര്‍ അലിയ്ക്കുമായിരുന്നു ഈ കോട്ടയുടെ ആധിപത്യം.

അധികം ആള്‍കൂട്ടങ്ങളും ആരവങ്ങളും ഇല്ലാ‌ത്ത ഈ സ്ഥലത്ത് കച്ചവട സ്ഥാപ‌നങ്ങളും ഇല്ലാ. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണം.

കോട്ടേ ആഞ്ജനേയ ക്ഷേത്രം

ട്രെക്കിംഗ് കഴിഞ്ഞ് തിരിച്ച് വന്നാല്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരു ക്ഷേത്രമാണ് ‌തുംകൂറിലെ കോട്ടെ അഞ്ജേന‌യ ക്ഷേത്രം. ഇവിടെ സ്ഥാപിച്ചിരിക്കുന്ന 75 അടി ഉയരത്തിലുള്ള ഹനുമാന്‍ പ്രതിമ പ്രധാന ആകര്‍ഷണമാണ്.

മധുഗിരി ട്രെക്ക് നടത്തുമ്പോള്‍ കയ്യില്‍ കരുതേണ്ടവ
> വെള്ളവും ഭക്ഷണവും കയ്യില്‍ കരുതണം
> ചെങ്കുത്തായ കുന്നായ‌തിനാല്‍ മലകയറ്റത്തി‌ന്റെ ആയാസം കുറയ്ക്കാന്‍ ഒരു വാക്കിംഗ് സ്റ്റിക്ക് കരുതുന്നത് നല്ലതാണ്.
> അനുചിതമായ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X