Search
  • Follow NativePlanet
Share
» »കണ്ണൂരിന്റെ പച്ചപ്പ് കാണാൻ ആറളത്തേക്ക്

കണ്ണൂരിന്റെ പച്ചപ്പ് കാണാൻ ആറളത്തേക്ക്

By Staff

കണ്ണൂർ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് ആറളത്തേക്കുള്ള യാത്ര രസകരമായിരിക്കും. അവിടെ എത്തിയാൽ അവിടുത്തെ കാഴ്ചകളും നിങ്ങളെ കൂടുതൽ ആനന്ദിപ്പിക്കും.

ത്രില്ലൻ യാത്ര

ആറളം വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര തീർച്ചയായും ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആറളത്തെ കാഴ്ചകളിലൂടെ.

ആറളം ഫാം

ആറളം ഫാം

ആറളം വന്യജീവി സങ്കേതം രൂപികരിച്ചത് 1984ൽ ആണ്. ഇതിനോട് അനുബന്ധിച്ചാണ് ആറളം ഫാമും സ്ഥിതി ചെയ്യുന്നത്.

ചീങ്കണ്ണിപ്പുഴ

ചീങ്കണ്ണിപ്പുഴ

ആറളത്തെ ചുറ്റി ഒരു പുഴ ഒഴുക്കുന്നുണ്ട്. ചീങ്കണ്ണി പുഴ എന്നാണ് ഇത് അറിയപ്പെടുന്നത്. വളപ്പട്ടണം പുഴയിലേക്കണ്ണ് ചീങ്കണ്ണി പുഴ ചെന്നെത്തുന്നത്. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി തോടുകൾ ആറളത്ത് കാണാം.

പ്ലാസ്റ്റിക്ക് വേണ്ട

പ്ലാസ്റ്റിക്ക് വേണ്ട

ആറളം വന്യജീവി സങ്കേതത്തിൽ ചെല്ലുമ്പോൾ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കിന് എതിരെ അതീവ ജാഗ്രത പുലർത്തുന്നവരാണ് ഇവിടുത്തെ ജീവനക്കാർ. വനത്തിൽ ഒരു മിഠായി കടലാസ് പോലും നിങ്ങൾക്ക് കാണാൻ കഴിയില്ല.

താമാസിക്കാന്‍

താമാസിക്കാന്‍

ആറളം വന്യജീവി സങ്കേതത്തിൽ 40 പേര്‍ക്കുള്ള ഡോര്‍മിറ്ററി സൗകര്യമുണ്ട്‌. എങ്കിലും ഇരിട്ടിയിലോ കാക്കയങ്ങാടോ ഉള്ള ഹോട്ടലുകളിൽ താമസിക്കുന്നതാണ് നല്ലത്.

സന്ദർശന സമയം

സന്ദർശന സമയം

സെപ്തംബർ മുതൽ മെയ് മാസം വരെയുള്ള കാലയളവാണ് ആറളം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം നാലു മണിവരെ മാത്രമേ ഇവിടെ സന്ദർശകരെ അനുവദിക്കുകയുള്ളു.

പെരളശേരി

പെരളശേരി

കണ്ണൂരിൽ നിന്ന് ആറളത്തേക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്നും 14 കിലോമീറ്റര്‍ മാറി കണ്ണൂര്‍ - കൂത്തുപറമ്പ റോഡിൽ ആണ് പെരളശേരി എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമാണ് പെരളശേരിയില പ്രധാനപ്പെട്ട ആകര്‍ഷണം.

കണ്ണവം

കണ്ണവം

ആറളത്തേക്കുള്ള യാത്രയിൽ നമ്മൾ എത്തിച്ചേരുന്ന ഒരു സ്ഥലമാണ് കണ്ണവം. കൂത്തുപറമ്പിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ അകലെയാണ് കണ്ണവം. പഴശിരാജയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ് കണ്ണവം. പഴശ്ശിയുടെ വലംകൈ ആയിരുന്ന തലയ്ക്കൽ ചന്തുവിനെ ഇവിടെ വച്ചാണ് ബ്രിട്ടീഷുകാർ തൂക്കിക്കൊന്നത്. ടിപ്പുസുൽത്താന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു പാലം ഇവിടെയുണ്ട്.

തൊടീക്കളം ക്ഷേത്രം

തൊടീക്കളം ക്ഷേത്രം

കണ്ണവത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് തൊടീക്കളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ ഏറെ പ്രശസ്തമാണ്. കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണിത്. ആറളത്തേക്കുള്ള യാത്രയിൽ സഞ്ചരിക്കാവുന്ന ഒരു ക്ഷേത്രമാണ് ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X