Search
  • Follow NativePlanet
Share
» »മലമുകളിലെ ബുദ്ധ സന്യാസിമാരും ക്രിക്കറ്റും

മലമുകളിലെ ബുദ്ധ സന്യാസിമാരും ക്രിക്കറ്റും

By Maneesh

ഇന്ത്യയിലെ പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഒന്നായ ധര്‍മശാല ക്രിക്ക‌റ്റ് സ്റ്റേഡിയത്തേക്കുറിച്ച് കേള്‍ക്കാത്ത ക്രിക്കറ്റ് പ്രേമികള്‍ ഉണ്ടാകില്ല. ഹിമാചല്‍ പ്രദേശിലെ പ്രശസ്തമയ ഹില്‍സ്റ്റേ‌ഷനുകളില്‍ ഒ‌ന്നായ ധര്‍മ്മശാലയിലാണ് പ്രശസ്തമായ ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ധര്‍മ്മശാല സന്ദര്‍ശിക്കുമ്പോള്‍ ഈ സ്ഥലങ്ങളും സന്ദര്‍ശിക്കാം

ധര്‍മ്മശാലയേക്കുറിച്ച്

ഷിംലയില്‍ നിന്ന് 247 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ധര്‍മ്മശാല കാംഗ്ര വാലിയിലേക്കുള്ള പ്രവേശന കവാടം എന്നാണ് അറിയ‌പ്പെടുന്നത്. ബു‌ദ്ധമത ആചാര്യന്‍ ദലൈലാമയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത് ധര്‍മ്മശാലയിലെ മക്‌‌ലിയോഡ് ഗഞ്ചിലാണ്.

അപ്പര്‍ ധര്‍മശാല, ലോവര്‍ ധര്‍മശാല എന്നിങ്ങനെ രണ്ടു ഭാഗങ്ങ‌ളായാണ് ധര്‍മ്മശാല സ്ഥിതി ചെയ്യുന്നത്. ‌ധര്‍മശാലയുടെ വാണിജ്യ കേന്ദ്രമാണ് ലോവര്‍ ധര്‍മ്മശാല. കോളനിഭര‌ണകാലത്തെ കഴ്ചകള്‍ നിറഞ്ഞതാണ് അപ്പര്‍ ധര്‍മ്മശാല.

എത്തിച്ചേരാന്‍

ധര്‍മശാലയിലേക്ക് മണാലിയില്‍ നിന്നും 243 കിലോമീറ്ററും ചണ്ഡീഗഡില്‍ നിന്നും 251 കിലോമീറ്ററും ഡല്‍ഹിയില്‍നിന്നും 496 കിലോമീറ്ററും ദൂരമുണ്ട്.

ധര്‍മ്മശാലയേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക. അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലിറ്റില്‍ ലാസ

ലിറ്റില്‍ ലാസ

ഇന്ത്യയുടെ ലിറ്റില്‍ ലാസ എന്നൊരു വിളിപ്പേരുകൂടിയുണ്ട് ധര്‍മശാലയ്ക്ക്. കനത്ത വനത്തിന് നടുവിലായാണ് ധര്‍മശാലയുടെ കിടപ്പ്. മൂന്നുവശത്തും ധൗലാധര്‍ റേഞ്ചുകളാണ് ധര്‍മശാലയ്ക്ക് അതിര്‍ത്തി. ഓക്കുമരങ്ങളുടെയും നിത്യഹരിതവൃക്ഷങ്ങളുടെയും കേന്ദ്രം കൂടിയാണ് ധര്‍മശാല.
Photo Courtesy: Gayatri Priyadarshini

ലാമമാരുടെ നാട്

ലാമമാരുടെ നാട്

നിരവധി ടിബറ്റന്‍ ജനത ജീവിക്കുന്ന പ്രദേശം കൂടിയാണ് ധര്‍മശാല. ലാമമാരുടെ നാട് എന്നും ധര്‍മശാല വിളിക്കപ്പെടുന്നുണ്ട്. 1960 ല്‍ നാടുകടത്തപ്പെട്ട സമയത്ത് ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ ധര്‍മശാലയില്‍ ഒരു ആശ്രമം സ്ഥാപിച്ചിട്ടുണ്ട്. ടിബറ്റന്‍ ബുദ്ധിസത്തിന് ഏറെ പ്രചാരമുള്ള ധര്‍മശാലയിലെ മക്‌‌ലിയോഡ്ഗഞ്ച് പോലുള്ള പ്രദേശങ്ങള്‍ മതകേന്ദ്രം എന്ന നിലയില്‍ മാത്രമല്ല വിദ്യാഭ്യാസപരമായും ഏറെ പുരോഗമിച്ചവയാണ്.
Photo Courtesy: Liz Highleyman

മക്‌‌ലിയോഡ്ഗഞ്ച്

മക്‌‌ലിയോഡ്ഗഞ്ച്

കാംഗ്ര മേഖലയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് മക് ലിയോഡ് ഗഞ്ച്. കംഗ്രയില്‍ നിന്നും 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മക് ലിയോഡ് ഗഞ്ചിലെത്താം. ദലൈലാമയുടെ ഇരിപ്പിടം എന്നും മക് ലിയോഡ് ഗഞ്ച് അറിയപ്പെടുന്നു. വിശദമായി വായിക്കാം
Photo Courtesy: Martijn S.

സുഗ്ലാഗ്ഖാംഗ്

സുഗ്ലാഗ്ഖാംഗ്

മക് ലിയോഡ് ഗഞ്ചിന് പരിസരത്തെ മറ്റൊരു പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് സുഗ്ലാഗ്ഖാംഗ്. പൊടാല പാലസ് ഇന്‍ എക്‌സൈല്‍ എന്നറിയപ്പെടുന്ന കൊട്ടാരമാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. ചൈനയില്‍ നിന്നും പുറത്താക്കപ്പെട്ട കാലത്ത് ദലൈലാമ താമസിച്ചിരുന്ന കൊട്ടാരമാണ് ഇത്. നംഗ്യാല്‍ മൊണാസ്ട്രി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Liz Highleyman
ത്രിയുണ്ട്

ത്രിയുണ്ട്

മക് ലിയോഡ് ഗഞ്ചിന് പരിസരത്തെ മറ്റൊരു പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് ത്രിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2827 മീറ്റര്‍ ഉയരത്തിലാണ് ത്രിയുണ്ട് സ്ഥിതിചെയ്യുന്നത്. മക് ലിയോഡ് ഗഞ്ചില്‍ നിന്നും ത്രിയുണ്ട് വരെ നീളുന്ന 9 കിലോമീറ്റര്‍ ദൂരമുള്ള ട്രക്കിംഗ് പാതയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: sanyam sharma
നംഗ്യാല്‍ മൊണാസ്ട്രി

നംഗ്യാല്‍ മൊണാസ്ട്രി

മക് ലിയോഡ് ഗഞ്ചിന് പരിസരത്തെ പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് നംഗ്യാല്‍ മൊണാസ്ട്രി. ധൗലാധര്‍ പര്‍വ്വതനിരകളുടെ മനോഹരമായ കാഴ്ചകള്‍ ഇവിടെനിന്നും കാണാം. ബുദ്ധിസ്റ്റ് ആത്മീയ നേതാവായ ദലൈലാമയുടെ താമസസ്ഥലം ഇവിടെ നിന്നും അടുത്താണ്. ദിവസവും നിരവധി ബുദ്ധഭിക്ഷുക്കള്‍ ഇവിടം സന്ദര്‍ശിക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Ajay Tallam

ധരംകോട്ട്

ധരംകോട്ട്

മക് ലിയോഡ്ഗഞ്ചില്‍ നിന്നും കേവലം രണ്ട് കിലോമീറ്റര്‍ വടക്കുമാറിയാണ് ധരംകോട്ട് എന്ന പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതം സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട പിക്‌നിക് കേന്ദ്രമാണ് കനത്ത കാടിനുനടുവിലെ ധരംകോട്ട്. വിശദമായി വായിക്കാം

Photo Courtesy: Dave Kleinschmidt

നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ട്

നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ട്

മക് ലോഡ് ഗഞ്ചില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമുണ്ട് നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്. ധര്‍മശാലയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ട്. ഏഴ് ഏക്കറിലധികം വരുന്ന സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ നോര്‍ബുലിംക ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത് സാക്ഷാല്‍ ദലൈലാമയാണ്.
Photo Courtesy: Jmacleantaylor

ഡാല്‍ തടാകം

ഡാല്‍ തടാകം

ധര്‍മശാലയില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരമുണ്ട് ഡാല്‍ തടാകത്തിലേക്ക്. ധര്‍മശാലയിലെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇത് സമുദ്രനിരപ്പില്‍ നിന്നും 1775 മീറ്റര്‍ ഉയരത്തിലാണ് മനോഹരമായ ഈ തടാകം സ്ഥിതിചെയ്യുന്നത്. മക് ലിയോഡ് ഗഞ്ചില്‍ നിന്നും നദ്ദിയിലേക്കുള്ള പാതയോരത്താണ് നിറഞ്ഞ കാടിനുനടുവിലെ ഈ തടാകം. വിശദമായി വായിക്കാം
Photo Courtesy: Nswn03

കരേരി തടാകം

കരേരി തടാകം

സമുദ്രനിരപ്പില്‍ നിന്ന്‌ 2934 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കരേരി തടാകം കാന്‍ഗ്രയിലെ പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌. ധൗലാധര്‍ മലനിരകളില്‍ നിന്ന്‌ ഉരുകിയിറങ്ങുന്ന മഞ്ഞ്‌ തടാകത്തെ എല്ലായ്‌പ്പോഴും ജലസമ്പുഷ്ടമാക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: Shalabh
നാദി

നാദി

ധര്‍മശാലയിലെ പ്രധാനപ്പെട്ട രണ്ട് ആകര്‍ഷണകേന്ദ്രങ്ങളാണ് നാദിയും താല്‍നൂവും. ധര്‍മശാലയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് ഇവിടത്തെ പ്രത്യേകത. ഒപ്പം കാരേരി തടാകം, ത്രിയുണ്ട്, ഗുണാദേവി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രക്കിംഗ് ഇവിടെനിന്നും ആരംഭിക്കുകയും ചെയ്യാം. വിശദമായി വായിക്കാം

Photo Courtesy: Ashish Sharma

കാംഗ്ര താഴ്വര

കാംഗ്ര താഴ്വര

മാഞ്‌ജി, ബെനെര്‍ നദികളുടെ സംഗമസ്ഥാനത്ത്‌ സ്ഥിതി ചെയ്യുന്ന, ഹിമാചല്‍പ്രദേശിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കാന്‍ഗ്ര. ധൗലാധര്‍, ശിവാലിക്‌ മലനിരകള്‍ക്കിടയിലെ കാന്‍ഗ്ര താഴ്‌വരയില്‍ കാണപ്പെടുന്ന ഈ നഗരത്തിലൂടെയാണ്‌ ബന്‍ഗംഗ നദി ഒഴുകുന്നത്‌. വിശദമായി വായിക്കാം
Photo Courtesy: GKarunakar

പാലംപൂര്‍

പാലംപൂര്‍

കാംഗ്ര താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ്‌ പാലംപൂര്‍. മനോഹരമായ ഭൂപ്രകൃതിയും ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും പാലംപൂരിന്റെ സവിശേഷതകളാണ്‌. ദേവദാരുവും പൈന്‍ മരങ്ങളും തിങ്ങിനിറഞ്ഞ കാടും കണ്ണീരുപോലെ തെളിഞ്ഞ്‌ ഒഴുകുന്ന നദികളും പാലംപൂരിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു. വിശദമായി ‌വായിക്കാം

Photo Courtesy: Gayatri Priyadarshini
ബിര്‍

ബിര്‍

ധര്‍മ്മശാല സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ടൂറിസം കേന്ദ്രമാണ് ബിര്‍. ടിബറ്റില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ബിര്‍ നിവാസികളില്‍ ഏറെയും. ബുദ്ധമതവുമായി ബന്ധപ്പെട്ട ഒട്ടേറെ ആശ്രമങ്ങളും പാഠശാലകളുമെല്ലാം ഇവിടെയുണ്ട്. ഡീര്‍ പാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട്, ധര്‍മ്മാല ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ ഇവയില്‍ ചിലതാണ്. വിശദമായി വായിക്കാം

Photo Courtesy: Dave Kleinschmidt
ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം

ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം

ധര്‍മശാലയിലെ പ്രമുഖമായ ആകര്‍ഷണങ്ങളിലൊന്നാണ് കുന്നുകള്‍ക്ക് നടുവിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം. ലോക്കല്‍ ക്രിക്കറ്റ് ടീമുകള്‍ മുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ വരെ ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്നു. ഇന്ത്യയിലെ മനോഹരമായ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ ഒന്നായാണ് ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയം കരുതപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Pranav Bhasin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X