Search
  • Follow NativePlanet
Share
» »നമ്മള്‍ എന്തിന് കന്യാകുമാരിയില്‍ പോകണം?

നമ്മള്‍ എന്തിന് കന്യാകുമാരിയില്‍ പോകണം?

By Maneesh

പണ്ടൊക്കെ സ്‌കൂളുകളില്‍ നിന്ന് പഠനയാത്രയ്ക്ക് പോകാറുള്ള സ്ഥലങ്ങളില്‍ ഒന്നാണ് കന്യാകുമാരി. ഇത്രയും പഠനങ്ങള്‍ നടത്താന്‍ മാത്രം കന്യാകുമാരിയില്‍ വല്ലതും ഉണ്ടോ എന്ന ഒരു സംശയം പലര്‍ക്കും ഉണ്ടാകും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും താഴത്തെ മുനമ്പാണ് കന്യാകുമാരി.

ബംഗാൾ ഉൾക്കടലും അറബിക്കടലും ഒരു പോലെ കാണാൻ കഴിയും എന്നതാണ് കന്യകുമാരിയുടെ മറ്റൊരു പ്രത്യേകത. കന്യാകുമാരിയിലെ സൂര്യോദയവും അസ്തമയ കാഴ്ചകളുമാണ് മറ്റൊരു സവിശേഷത.

കലാകാരന്മാരും സര്‍ഗചിന്തകരുമല്ലാത്തവര്‍ക്ക് ഒരുപക്ഷേ കന്യാകുമാരി കാഴ്ചകളില്‍ ചന്തം കാണാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ മനോഹരമായ ബീച്ചുകളും ക്ഷേത്രങ്ങളും തീര്‍ത്ഥാടകരെ മാത്രമല്ല ലവ് ബേര്‍ഡ്‌സിനെ വരെ ആകര്‍ഷിക്കുന്നതാണ്.

കന്യാകുമാരിയുടെ കൂടുതൽ വിശേഷങ്ങൾ കണ്ടറിയാം

കേപ് കോമറിന്‍

കേപ് കോമറിന്‍

ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പായ കന്യാകുമാരി, മുൻപ് കേപ് കോമറിന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

Photo Courtsy: Mehul Antani

സംഗമസ്ഥാനം

സംഗമസ്ഥാനം

ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന സംഗമസ്ഥാനം കൂടിയാണ് കന്യാകുമാരി

Photo Courtsy: Irshadpp

അതിർത്തികൾ

അതിർത്തികൾ

വടക്കുപടിഞ്ഞാറും പടിഞ്ഞാറും കേരളം, വടക്കും കിഴക്കും തിരുനെല്‍വേലി ജില്ല എന്നിങ്ങനെയാണ് കന്യാകകുമാരിയുടെ അതിര്‍ത്തികള്‍.

Photo Courtsy: 5061RR

ഉദയാസ്തമയങ്ങൾ

ഉദയാസ്തമയങ്ങൾ

മനോഹരമായ സായന്തനങ്ങള്‍ക്കും ഉദയക്കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി.

Photo Courtsy:M.Mutta

പ്രധാന കാഴ്ചകൾ

പ്രധാന കാഴ്ചകൾ

വിവേകാനന്ദപ്പാറ, വട്ടകൊട്ടൈ കോട്ട, പത്മനാഭപുരം കൊട്ടാരം, തിരുവള്ളുവര്‍ പ്രതിമ, ഉദയഗിരി കോട്ട, ഗാന്ധിമ്യൂസിയം എന്നിവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍.
Photo Courtsy: PP Yoonus

ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ

കന്യാകുമാരി ക്ഷേത്രം, ചിത്താരല്‍ ഹില്‍ ടെംപിള്‍, ജൈന സ്മാരകങ്ങള്‍, നാഗരാജ ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം, തിരുനന്തിക്കര നന്ദി ക്ഷേത്രം എന്നിവയാണ് കന്യാകുമാരിയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.
Photo Courtsy: Aleksandr Zykov

ബീച്ചുകൾ

ബീച്ചുകൾ

കുടുംബവും സുഹൃത്തുക്കളുമായി എത്തുന്നവര്‍ക്ക് പ്രിയം കന്യാകുമാരിയിലെ ബീച്ചുകളാണ്. ശംഖുത്തര ബീച്ച്, തെങ്കപ്പട്ടണം ബീച്ച്, ചോതാവിളൈ ബീച്ച് തുടങ്ങിയവയാണ് കന്യാകുമാരിയിലെ പ്രമുഖ ബീച്ചുകള്‍.
Photo Courtsy: Balaji191091

കച്ചവട ബന്ധം

കച്ചവട ബന്ധം

കലയുടെയും മതത്തിന്റെയും മാത്രമല്ല, ഏറെക്കാലം മുന്‍പ് തന്നെ വിദേശ രാജ്യങ്ങളുമായി കച്ചവടത്തിന്റെ വെച്ചുമാറ്റങ്ങളുടെ പേരിലും ശ്രദ്ധേയമായ ഇടമാണ് കന്യാകുമാരി.
Photo Courtsy: Kainjock

ചരിത്രം

ചരിത്രം

പാണ്ഡ്യര്‍, ചോളര്‍, നായക്കന്മാര്‍, ചേരര്‍ എന്നിങ്ങനെ നിരവധി രാജവംശങ്ങളുടെ കീഴിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട് ഈ നഗരത്തിന്. പത്മനാഭപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന വേണാട് രാജാക്കന്മാരുടെ കീഴിലായിരുന്നു കുറേക്കാലം കന്യാകുമാരി.
Photo Courtsy: Infocaster at en.wikipedia

തെക്കൻ തിരുവിതാംകൂർ

തെക്കൻ തിരുവിതാംകൂർ

1729 - 58 കാലഘട്ടത്തില്‍ മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് തിരുവിതാകൂര്‍ സ്ഥാപിച്ചപ്പോള്‍ കന്യാകുമാരി അടക്കമുള്ള പ്രദേശങ്ങള്‍ തെക്കന്‍ തിരുവിതാംകൂര്‍ എന്ന് അറിയപ്പെട്ടു.
Photo Courtsy: Nikhilb239

മത സൗഹാർദം

മത സൗഹാർദം

എല്ലാ മതവിഭാഗത്തിലുള്ളവരും സാഹോദര്യത്തോടെ ഇവിടെ കഴിയുന്നു. മനോഹരമായ പള്ളികളും അമ്പലങ്ങളും മോസ്‌കുകളും ഈ നഗരത്തിന്റെ സംസ്‌കാരത്തിനും കാഴ്ചകള്‍ക്കും മോടി കൂട്ടുന്നു.

Photo Courtsy: Mapantony

ആഘോഷങ്ങൾ

ആഘോഷങ്ങൾ

കഥകളിക്കും പ്രശസ്തമായ സ്ഥലമാണ് കന്യാകുമാരി. നവരാത്രിയും ചൈത്രപൂര്‍ണിമയും പള്ളിപ്പെരുന്നാളുകളുമാണ് കന്യാകുമാരിയുടെ പ്രധാന ആഘോഷങ്ങള്‍.
Photo Courtsy: j.budissin

ശംഖുകൾ

ശംഖുകൾ

എഴുതിയും വരച്ചും മോടി കൂട്ടിയ ശംഖുകളാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരാകര്‍ഷണം. മുളയിലും മറ്റും ഉണ്ടാക്കിയ കരകൗശലവസ്ത്തുക്കളും ഇവിടെ കിട്ടും.
Photo Courtsy: Ryan

എങ്ങനെയെത്തും

എങ്ങനെയെത്തും

തിരുവനന്തപുരമാണ് കന്യാകുമാരിക്ക് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്നും ടാക്‌സിയിലോ ബസ്സിലോ കന്യാകുമാരിയില്‍ എത്താം. പ്രൈവറ്റ് ടാക്‌സിയിലോ മറ്റുവാഹനങ്ങളിലോ നഗരം ചുറ്റിക്കാണാം.
Photo Courtsy: Infocaster at en.wikipedia

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് കന്യാകുമാരി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ജൂണ്‍ മുതല്‍ ആഗസ്്ത് വരെയുള്ള മഴക്കാലം കന്യാകുമാരി സന്ദര്‍ശനത്തിന് യോജിച്ചതല്ല.

Photo Courtsy: Omyekiae

ഗാന്ധി മ്യൂസിയം

ഗാന്ധി മ്യൂസിയം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് വേണ്ടിയുള്ള ആദരമാണ് ഗാന്ധിസ്മാരകം. ഗാന്ധി മണ്ഡപം എന്നും ഇത് അറിയപ്പെടുന്നു. ഒറീസയിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

Photo Courtsy: Tony Jones

ഒക്ടോബർ രണ്ടിലെ സൂര്യപ്രകാശം

ഒക്ടോബർ രണ്ടിലെ സൂര്യപ്രകാശം

1956 ലാണ് ഗാന്ധിസ്മാരകം പണികഴിപ്പിച്ചത്. ഗാന്ധിസ്മാരകത്തിന്റെ അകംവശത്തിന് 79 മീറ്റര്‍ ഉയരമുണ്ട്. എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടാം തീയതി സൂര്യപ്രകാശം ഗാന്ധിജിയുടെ ശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന ചാരത്തില്‍ വീഴത്തക്കവിധമാണ് ഇതിന്റെ നിര്‍മിതി.
Photo Courtsy: P.M.Puniyameen

മ്യൂസിയം

മ്യൂസിയം

കന്യാകുമാരി ക്ഷേത്രത്തിന് സമീപത്താണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്. സ്വാതന്ത്രസമരകാലത്തെ പുസ്തകങ്ങളും പാംലെറ്റുകളും മറ്റും ഇവിടത്തെ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Photo Courtsy: Omyekiae

വിവേകാനന്ദപ്പാറ

വിവേകാനന്ദപ്പാറ

ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ വിശ്വവിജയി വിവേകാനന്ദ സ്വാമികള്‍ പ്രാര്‍ത്ഥിച്ച സ്ഥലമാണിത്. 1970ലാണ് ഇവിടെ വിവേകാനന്ദ സ്മാരകം സ്ഥാപിച്ചത്. നീലയും ചുവപ്പും നിറത്തിലുള്ള ഗ്രാനൈറ്റിലായിരുന്നു നിര്‍മാണം.
Photo Courtsy: Harismahesh

കടലിലെ സ്മാരകം

കടലിലെ സ്മാരകം

കരയില്‍നിന്നും 500 മീറ്റര്‍ മാറി രണ്ട് കൂറ്റന്‍ പാറക്കല്ലുകള്‍ക്ക് മുകളിലാണ് വിവേകാനന്ദ സ്മാരകം സ്ഥിതിചെയ്യുന്നത്. കടലില്‍ നിന്നും ഏകദേശം 17 മീറ്റര്‍ ഉയരത്തിലാണ് ഇത്. ഏകദേശം ആറേക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു ഈ സ്മാരകം.
Photo Courtsy: Kiral

വിവേകാനന്ദൻ നീന്തിയ കഥ

വിവേകാനന്ദൻ നീന്തിയ കഥ

ചിക്കാഗോയിലെ വിശ്വപ്രസിദ്ധമായ പ്രഭാഷണത്തിന് ശേഷം വിവേകാനന്ദ സ്വാമികള്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചു എന്നാണ് വിശ്വാസം. തിരകള്‍ നിറഞ്ഞ കടലിലൂടെ ഇത്രയും ദൂരം നീന്തിയാണ് സ്വാമികള്‍ ഈ പാറയിലെത്തിയത്.
Photo Courtsy: Rohith1729

മണ്ഡപങ്ങൾ

മണ്ഡപങ്ങൾ

സ്മാരകത്തിനകത്ത് വിവേകാനന്ദന്റെ കൂറ്റന്‍ പ്രതിമ കാണാനാകും. ശ്രീപാദ മണ്ഡപം വിവേകാനന്ദമണ്ഡപം എന്നിങ്ങനെ രണ്ട് മണ്ഡപങ്ങളുണ്ട് ഈ സ്മാരകത്തില്‍. സഭാ മണ്ഡപം, ധ്യാന മണ്ഡപം, മുഖമണ്ഡപം, പ്രവേശനവാടം എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട് വിവേകാനന്ദമണ്ഡപത്തിന്. ധ്യാനമണ്ഡപത്തിലിരുന്ന് സഞ്ചാരികള്‍ക്ക് പ്രാര്‍ത്ഥിക്കാം.
Photo Courtsy: Nikhilb239

തിരുവുള്ളുവര്‍ പ്രതിമ

തിരുവുള്ളുവര്‍ പ്രതിമ

കന്യാകുമാരിയുടെ അടയാളമാണ് തിരുവുള്ളുവര്‍ പ്രതിമ. പ്രശസ്ത തമിഴ് കവി തിരുവുള്ളുവരുടെ സ്മരണയ്ക്കായാണ് ഈ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 133 അടിയാണ് കല്ലില്‍ തീര്‍ത്ത ഈ പ്രതിമയുടെ ഉയരം. വിവേകാനന്ദപ്പാറയ്ക്ക് സമീപത്തായാണ് തിരുവുള്ളുവര്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്.
Photo Courtsy: Nikhilb239

തിരുവുള്ളുവര്‍ പ്രതിമ

തിരുവുള്ളുവര്‍ പ്രതിമ

തിരുവുള്ളുവരുടെ തിരുക്കുറലിലെ 38 അധ്യായങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ആദ്യത്തെ 38 അടി ഉയരം. ഡോക്ടര്‍ വി ഗണപതി സ്താപതിയാണ് ഈ പ്രതിമ രൂപകല്‍പ്പന ചെയ്തത്.
Photo Courtsy: Supgiri

വട്ടക്കോട്ടൈ

വട്ടക്കോട്ടൈ

കന്യാകുമാരിയില്‍ നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ വടക്കു കിഴക്ക് മാറിയാണ് വട്ടക്കോട്ടൈ കോട്ട സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജക്കന്മാര്‍ നിര്‍മ്മിച്ച അവസാനത്തെ തീരദേശ കോട്ടകളിലൊന്നാണിത്. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു ഈ കോട്ടയുടെ നിര്‍മാണം. 29 അടി വീതിയില്‍ 25 അടി ഉയരത്തിലാണ്‌ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്.

Photo Courtsy: Dileeshvar

ഡെ ലാനോയ്

ഡെ ലാനോയ്

ഡച്ച് നേവല്‍ ഓഫീസറായിരുന്ന ഡെ ലാനോയ് ആണ് കോട്ടയുടെ ശില്‍പി. വാച്ച് ടവറും വിശ്രമമുറികളും ആയുധപ്പുരകളും അടങ്ങിയതാണ് കോട്ട. മുന്‍പ് ഈ കോട്ടയില്‍നിന്നും നോക്കിയാല്‍ പത്മനാഭപുരം കൊട്ടാരം കാണാമായിരുന്നു.
Photo Courtsy: Devasyapratimah

വാവത്തുറൈ

വാവത്തുറൈ

കന്യാകുമാരിയിലെ ഒരു ഗ്രാമമാണ് വാവത്തുറൈ. പ്രശസ്തമായ സെന്റ് അരോഗ്യ നാഥര്‍ പള്ളി ഇവിടെയാണ്. 2010ലാണ് ഈ പള്ളിയുടെ നിര്‍മാണം. സെന്റ് അരോഗ്യ നാഥറുടെ പേരിലാണ്‌ ഈ പള്ളി. ജനങ്ങളെ ആപത്തുകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന ആള്‍ എന്നാണ് ഈ പേരിനര്‍ത്ഥം.
Photo Courtsy: Mapantony

ചിത്താരല്‍

ചിത്താരല്‍

കന്യാകുമാരിയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളാണ് ചിത്താരല്‍ ഹില്‍ ക്ഷേത്രങ്ങളും ജൈന സ്തൂപങ്ങളും. നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. ചിത്താരല്‍ ഗ്രാമത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥങ്കരന്മാരുടെയും ദൈവങ്ങളുടെയും പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കുന്നാണിത്. ഇവിടത്തെ ഗുഹകളില്‍ നിരവധി കൊത്തുപണികളും ശില്‍പങ്ങളും കാണാം. ഒമ്പതും പത്തും നൂറ്റാണ്ടിലെ ഗുഹകളാണ് ഇവ.
Photo Courtsy: Karthi.dr

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരി ക്ഷേത്രത്തിന് കുമാരി അമ്മന്‍ ക്ഷേത്രം എന്നൊരു പേരുകൂടിയുണ്ട്. പാര്‍വ്വതീദേവിയുടെ അവതാരമായ കന്യാകുമാരി ദേവിയാണ് ഇവിടെ പ്രതിഷ്ഠ. ശിവനെ വിവാഹം ചെയ്യാന്‍ കാത്തിരുന്ന കന്യകയായ ദേവിയുടെ നാട് എന്നാണ് കന്യാകുമാരി എന്ന സ്ഥലപ്പേരിന് ആധാരം.
Photo Courtsy: Parvathisri

ഐതിഹ്യം

ഐതിഹ്യം

ശിവനെ വിവാഹം ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കന്യകയായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ദേവി എന്നാണ് ഐതിഹ്യം. ദേവിയുടെ വിവാഹത്തിന് ഒരുക്കിയ ധാന്യങ്ങളാണ് ഇവിടത്തെ മണല്‍ത്തരികള്‍ എന്നും വിശ്വാസമുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ് ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീട് വിജയനഗര രാജാക്കന്മാര്‍ ഈ ക്ഷേത്രം പുതുക്കിപ്പണിതു.

Photo Courtsy: Sankarrukku

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X