Search
  • Follow NativePlanet
Share
» »ആവോളം ആനന്ദിക്കാന്‍ കുദ്രേമുഖിലേക്ക്

ആവോളം ആനന്ദിക്കാന്‍ കുദ്രേമുഖിലേക്ക്

By Maneesh

മംഗലാപുരത്ത് നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഹില്‍സ്റ്റേഷനാണ് കുദ്രേമുഖ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കുദ്രേമുഖിലാണ് കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്തിന് അടുത്തുള്ള കര്‍ക്കളയില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇവിടേയ്ക്ക് എത്തിച്ചേരാം. കര്‍ക്കളയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരമേ ഇവിടേയ്ക്കുള്ളു.

മംഗലാപുരത്ത് നിന്ന് 96 കിലോമീറ്റർ യാത്ര ചെയ്താൽ കുദ്രേമുഖിൽ എത്തിച്ചേരാം. മംഗലാപുരത്ത് നിന്ന് കർക്കള വഴിയാണ് കുദ്രേമുഖിൽ എത്തേണ്ടത്. കേരളത്തിൽ ഉള്ളവർക്ക് മംഗലാപുരം വഴി വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

ബാംഗ്ലൂരിൽ നിന്ന് പോകുമ്പോൾ

ബാംഗ്ലൂരിൽ നിന്ന് 330 കിലോമീറ്റർ അകലെയായാണ് കുദ്രേമുഖ് സ്ഥിതി ചെയ്യുന്നത്. കുദ്രേമുഖിന്റെ സമീപനഗരമായ കൽസയിലേക്ക് ബാംഗ്ലൂരിൽ നിന്ന് ധാരളം ബസുകൾ ലഭ്യമാണ്.

കുദ്രേമുഖിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

കുദ്രേമുഖിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

കുദ്രെമുഖ് നാഷണൽ പാർക്ക് ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ട്രെക്കിംഗ് പ്രിയരുടെ സ്വർഗമാണ് കുദ്രെമുഖ് പീക്ക്. നിരവധിപ്പേരാണ് ഇവിടേക്ക് ട്രെക്കിംഗിനായി വരുന്നത്. ഹനുമാൻഗുണ്ടി വെള്ളച്ചാട്ടവും കുദ്രേമുഖിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കൂടുതൽ അറിയാം

Photo Courtesy: Ashwin Kamath

കുദ്രെമുഖ് കൊടുമുടി

കുദ്രെമുഖ് കൊടുമുടി

കുദ്രെമുഖിലെ ഏറ്റവും ഉയരമേറിയ ഭാഗമാണ് നരസിംഹ പര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും 1894 മീറ്റര്‍ ഉയരത്തിലാണിത്. ട്രക്കിങിനും കാടുകാണാനും ഇറങ്ങുന്നവര്‍ക്ക് നരസിംഹ പര്‍വ്വതത്തിലേയ്ക്കും പോകാം. കൂടുതൽ വായിക്കാം

Photo Courtesy: Nilesh

ട്രെക്കിംഗ്

ട്രെക്കിംഗ്

കുദ്രെമുഖിലെ ട്രെക്കിംഗ് മികച്ച അനുഭവമാണ് നല്‍കുക. ട്രക്കിങ് ലക്ഷ്യമാക്കി വരുന്നവര്‍ വനംവകുപ്പില്‍ നിന്നും സമ്മതം വാങ്ങണം. 275 രൂപ ഈയിനത്തിൽ ഫീസും നൽകണം. ലോബോസ് പ്ലേസില്‍ നിന്നാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. കുദ്രെമുഖ് മലയുടെ അടിവാരമാണിത്. കാടുകളും അരുവികളുമെല്ലാം കടന്നാണ് ട്രെക്കിംഗ് ട്രെയിലുകള്‍ മുന്നോട്ട് പോകുന്നത്. ഇടയ്ക്ക് മനോഹരമായ കാഴ്ചകളുള്ള സ്ഥലങ്ങളുമുണ്ട്. ഏകദേശം 9 കിലോമീറ്റർ ദൂരമുണ്ടാകും ട്രെക്കിംഗിന്.

Photo Courtesy: Praveen

കുദ്രേമുഖിൽ എത്താൻ

കുദ്രേമുഖിൽ എത്താൻ

കൽസയാണ് കുദ്രേമുഖിന് അടുത്തുള്ള പ്രധാന ടൗൺ. ബാംഗ്ലൂരിൽ നിന്ന് കൽസയിലേക്ക് രാത്രി ബസുകൾ ലഭ്യമാണ്. കൽസയിൽ നിന്ന് കുദ്രേമുഖിലേക്ക് ജീപ്പ് സർവീസുകൾ ഉണ്ട്. കൽസയിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ കുദ്രേമുഖിൽ എത്താം.
Photo Courtesy: Jayashree B

ജീപ്പ് സർവീസ്

ജീപ്പ് സർവീസ്

കുദ്രേമുഖിൽ എത്തിച്ചേരാൻ ആളുകൾ കൂടുതലും ആശ്രയിക്കുന്നത് ജീപ്പുകളേയാണ്. 500 രൂപ മുതൽ 700 രൂപവരെയാണ് ജീപ്പ് വാടക. ഒരു ജീപ്പിൽ എട്ടുപേർക്ക് യാത്ര ചെയ്യാം.

Photo Courtesy: Nilesh

ഹനുമാൻ ഗുണ്ടി വെള്ളച്ചാട്ടം

ഹനുമാൻ ഗുണ്ടി വെള്ളച്ചാട്ടം

100 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്. കുദ്രെമുഖ് ദേശീയോദ്യാനത്തിലെ മലനിരകളിലാണ് വെള്ളച്ചാട്ടമുള്ളത്. ട്രെക്കിംഗ് പ്രിയരുടെ കേന്ദ്ര ഈ ഭാഗം. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ഇവിടെ ട്രെക്കിംഗിന് അനുയോജ്യം. കൂടുതൽ വായിക്കാം

Photo Courtesy: Arun Keerthi K. Barboza

ഇരുമ്പ് അയിര് ഖനനം

ഇരുമ്പ് അയിര് ഖനനം

ഇരുമ്പ് അയിര് ഖനനത്തിന് പേരുകേട്ട സ്ഥലമാണ് കുദ്രേമുഖ്.
Photo Courtesy: Arun Keerthi K. Barboza

ഇരുമ്പ് സംസ്കരണം

ഇരുമ്പ് സംസ്കരണം

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുമ്പ് സംസ്കരണ കമ്പനി സ്ഥിതി ചെയ്യുന്ന കുദ്രേമുഖിൽ ആണ്.

Photo Courtesy: 900

സൈക്ലിംഗ്

സൈക്ലിംഗ്

സൈക്ലിംഗി‌ൽ താൽപര്യമുള്ളവരുടെ പ്രിയകേന്ദ്രമാണ് കുദ്രേമുഖ്.
Photo Courtesy: Abhijit Shylanath

ലക്യ അണക്കെട്ട്

ലക്യ അണക്കെട്ട്

കുദ്രേമുഖിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് ലക്യ അണക്കെട്ട്.

Photo Courtesy: solarisgirl

കുറിഞ്ഞാൽ കൊടുമുടി

കുറിഞ്ഞാൽ കൊടുമുടി

കുദ്രെമുഖിലിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കൊടുമുടിയാണ് കുറിഞ്ഞാൽ കൊടുമുടി
Photo Courtesy: karnatakatouristguide

ട്രെക്കിംഗ് പാത

ട്രെക്കിംഗ് പാത

കുദ്രേമുഖിലെ ട്രെക്കിംഗ് പാതകളിൽ ഒന്ന്

Photo Courtesy: netlancer2006

പ്രകൃതിഭംഗി

പ്രകൃതിഭംഗി

കുദ്രേമുഖിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് കുദ്രേമുഖിൽ എത്തിച്ചേരുന്നത്.
Photo Courtesy: solarisgirl

ഉയരങ്ങളിൽ

ഉയരങ്ങളിൽ

കുദ്രേമുഖിന്റെ ഏറ്റവും ഉയരത്തിൽ നിന്നുള്ള ദൃശ്യം.
Photo Courtesy: solarisgirl

സൂര്യോദയം

സൂര്യോദയം

കുദ്രേമുഖിൽ നിന്നുള്ള ഒരു സൂര്യോദയ ദൃശ്യം
Photo Courtesy: netlancer2006

സയലന്റ് വാലി റിസോർട്ട്

സയലന്റ് വാലി റിസോർട്ട്

കുദ്രേമുഖിലെ ഏക റിസോർട്ടായ സയലന്റ് വാലി റിസോർട്ടിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Nikhil Verma
അരുവി

അരുവി

കുദ്രേമുഖിലിലൂടെ ഒഴുകുന്ന നിരവധി അരുവികളിൽ ഒന്ന്

Photo Courtesy: Praveen

ചിലന്തി

ചിലന്തി

ചിലന്തി പോലുള്ള ഷുദ്രജീവികൾ നിറയേയുള്ള സ്ഥലമാണ് കുദ്രേമുഖ്.

Photo Courtesy: shrikant rao

നാഷണൽ പാർക്ക്

നാഷണൽ പാർക്ക്

1987ലാണ് ഈ ഭാഗത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 600 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഇവിടെ മനോഹരമായ നിത്യഹരിതവനങ്ങളും പുല്‍മേടുകളുമുണ്ട്. കര്‍ണാടകത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ ഉല്ലാസ് കര്‍നാട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ കുദ്രെമുഖിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. കൂടുതൽ വായിക്കാം
Photo Courtesy: Karunakar Rayker

കാദംബി വെള്ളച്ചാട്ടം

കാദംബി വെള്ളച്ചാട്ടം

കുദ്രെമുഖ് ദേശീയോദ്യാനത്തിനുള്ളിലാട്ടാണ് കാദംബി വെള്ളച്ചാട്ടവുമുള്ളത്. ഇവിടവും നിശബ്ദമായ വന്യസൗന്ദര്യം ആസ്വദിയ്ക്കാന്‍ പറ്റിയ സ്ഥലമാണ്.

Photo Courtesy: Karunakar Rayker

പാമ്പുകൾ

പാമ്പുകൾ

വിഷമുള്ളതും ഇല്ലാത്തതുമായ നിരവധിയിനം പാമ്പുകളുടെ വിഹാരകേന്ദ്രം കൂടിയാണ് കുദ്രേമുഖ്.

Photo Courtesy: mithbangre

സഞ്ചാരികൾ

സഞ്ചാരികൾ

കുദ്രേമുഖിലേക്ക് ട്രെക്കിംഗ് നടത്തുന്ന സഞ്ചാരികൾ

Photo Courtesy: Gvarma.biomed

ജൈവ വൈവിധ്യങ്ങൾ

ജൈവ വൈവിധ്യങ്ങൾ

നിരവധിതരത്തിലുള്ള ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ കുദ്രേമുഖിൽ അപൂർവ ഇനത്തിലുള്ള നിരവധി ജീവജാലങ്ങളെ കാണാം.

Photo Courtesy: Chinmayisk

കുതിരമുഖം

കുതിരമുഖം

കുദ്രേമുഖ് കൊടുമുടിക്ക് ഒരു കുതിരയുടെ തലയുമായി സാദൃശ്യം ഉള്ളതിനാലാണ് ഈ സ്ഥലത്തിന് കുദ്രേമുഖ് എന്ന പേര്
ലഭിക്കാൻ കാരണം.

Photo Courtesy: Anandbharadwaj

കുരങ്ങ്

കുരങ്ങ്

കുരങ്ങുകളുടെ വിഹാരകേന്ദ്രമണ് കുദ്രേമുഖ്. സഞ്ചാരികളുടെ കയ്യിലുള്ള വസ്തുക്കൾ കുരങ്ങൻമാർ തട്ടിയെടുക്കാതെ നോക്കണം.

Photo Courtesy: Karunakar Rayker

റോഡ്

റോഡ്

കുദ്രേമുഖിലേക്കുള്ള സുന്ദരമായ റോഡ്.

Photo Courtesy: Praveen Selvam

മൺസൂൺ സ്പെഷ്യൽ

മൺസൂൺ സ്പെഷ്യൽ

നിരവധി വെള്ളച്ചാട്ടങ്ങളുള്ള കുദ്രേമുഖിലേക്ക് മഴക്കാലത്ത് സഞ്ചാരം നടത്തുന്നതാണ് ഏറ്റവും നല്ലത്.

Photo Courtesy: vinay

മലമുകളിൽ നിന്ന്

മലമുകളിൽ നിന്ന്

കുദ്രേമുഖിന്റെ ഏറ്റവും ഉയരത്തിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Gvarma.biomed

ജാഗ്രത

ജാഗ്രത

കുദ്രേമുഖിലേക്കുള്ള യാത്രയിൽ സഞ്ചാരികൾ നല്ല ജാഗ്രത പുലർത്തേണ്ടതാണ്. ചെങ്കുത്തായ താഴ്ചകളിലേക്ക് കാൽവഴുതി വീഴാതെ പ്രത്യേകം ശ്രദ്ധിക്കണം.

Photo Courtesy: Praveen

അംബ തീർത്ഥം

അംബ തീർത്ഥം

കുദ്രേമുഖിന്റെ താഴ്വാരത്തിലെ അംബാ തീർത്ഥം.
Photo Courtesy: solarisgirl

ക്യാമ്പ് ഫയർ

ക്യാമ്പ് ഫയർ

കുദ്രേമുഖിൽ എത്തുന്ന സഞ്ചാരികൾക്ക് ക്യാമ്പ് ഫയർ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Photo Courtesy: netlancer2006

ശലഭങ്ങൾ

ശലഭങ്ങൾ

നിരവധി തരത്തിലുള്ള ശലഭങ്ങളുടെ ആവാസഭൂമികൂടിയാണ് കുദ്രേമുഖ്. സഞ്ചാരികൾക്ക് വഴി നീളെ ഇത്തരത്തിലുള്ള ശലഭങ്ങളുടെ ഭംഗി ആസ്വദിക്കാം.

Photo Courtesy: solarisgirl

വഴി

വഴി

ഹനുമാൻഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾക്ക് പോകാൻ നിർമ്മിച്ച പാത.

Photo Courtesy: solarisgirl

പുഴ

പുഴ

കുദ്രേമുഖിന്റെ താഴവാരത്തിലൂടെ ഒഴുകുന്ന സുന്ദരമായ പുഴ

Photo Courtesy: solarisgirl

പ്രാചീന ക്ഷേത്രം

പ്രാചീന ക്ഷേത്രം

കുദ്രേമുഖിലെ ഒരു പ്രാചീന ക്ഷേത്രം. കാലപ്പഴക്കത്താൽ നശിക്കപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: solarisgirl

പൂക്കൾ

പൂക്കൾ

നിരവധി തരത്തിലുള്ള പൂക്കളുടെ പറുദീസകൂടിയാണ് കുദ്രേമുഖ്.
Photo Courtesy: Arun Keerthi K. Barboza

റിലാക്സ്

റിലാക്സ്

പ്രഫഷണലുകൾക്ക് റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലമാണ് കുദ്രേമുഖ്. നിരവധി പ്രഫഷണലുകളാണ് വീക്കെൻഡിൽ ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.
Photo Courtesy: Praveen

കൂടുതൽ അറിയാം

കൂടുതൽ അറിയാം

കുദ്രേമുഖിനേക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Dhruvaraj S
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X