Search
  • Follow NativePlanet
Share
» »ശാ‌ലിനി നൃ‌ത്തം ചെയ്ത അതേസ്ഥലത്ത് അജിത്തിന്റെ ഡാൻസ്!

ശാ‌ലിനി നൃ‌ത്തം ചെയ്ത അതേസ്ഥലത്ത് അജിത്തിന്റെ ഡാൻസ്!

മഹേശ്വറിലെ പല സ്ഥലങ്ങളും നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും. അലൈപായുതെ എന്ന മണിരത്നം സിനിമയിലെ ' സ്നേഹിതനേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിലഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെ വച്ചാണ്.

By Anupama Rajeev

മധ്യപ്രദേശിലെ മഹേശ്വര്‍ എന്ന സ്ഥലത്തേക്കുറിച്ച് കടുത്ത സഞ്ചാരപ്രിയര്‍ അല്ലാത്തവര്‍ അധികം കേട്ടിരിക്കാന്‍ ഇടയില്ലാ. എന്നാല്‍ മഹേശ്വറിലെ പല സ്ഥലങ്ങളും നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും.

അലൈപായുതെ എന്ന മണിരത്നം സിനിമയിലെ ' സ്നേഹിതനേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിലഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെ വച്ചാണ്. ശാലിനിയും മാധ‌വനും അ‌ടിത്തകർത്ത അതേ സ്ഥലത്ത് തന്നെയാണ് വർഷങ്ങൾക്ക് ശേഷം അജിത്ത് ആരംഭം എന്ന സിനിമയിലെ ഇൻട്രോ സോംങ് അവതരിപ്പിച്ചത്. സന്തോഷ് ശിവന്റെ അശോകയും ഇവിടെ വച്ചാണ് ഷൂട്ട് ചെയ്തത്.

മഹേശ്വറിന്റെ പ്രത്യേകതകൾ

മഹേശ്വറിന്റെ പ്രത്യേകതകൾ

നർമ്മദാ നദിയും നദിയിലേക്കുള്ള പടിക്കെട്ടുകളുമാണ് മഹേശ്വറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്. മഹേശ്വറിലെ കൈത്തറികൾ പേരുകേട്ടതാണ്. കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു മാഹേശ്വറിലെ കാഴ്ചകള്‍.

കൈത്തറി

കൈത്തറി

മനോഹരമായ നിര്‍മിതികള്‍ കൊണ്ട് ആകര്‍ഷകമായ കാഴ്ചകള്‍ നിരവധിയുണ്ട്. കൈത്തറിയാണ് മഹേശ്വറിനെ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യം. ഇവിടെ സന്ദർശിക്കുന്നവർ മാഹേശ്വരി കോട്ടണ്‍ സാരികള്‍ വാങ്ങാന്‍ മറക്കില്ലല്ലോ.വിശദമായി വായിക്കാം

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മധ്യപ്രദേശിലെ തലസ്ഥാനമായ ഇൻഡോറിൽ വളരെ എളുപ്പത്തി‌ൽ മഹേശ്വറിൽ എത്തിച്ചേരാം. ഇൻഡോറിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് മഹേശ്വർ സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും ബസ് മാര്‍ഗമാണ് മാഹേശ്വറിലെത്താന്‍ ഏറ്റവും അനുയോജ്യം. തണുപ്പുകാലത്താണ് മാഹേശ്വര്‍ സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്.

മഹേശ്വറിലെ പടിക്കെട്ടുകൾ

മഹേശ്വറിലെ പടിക്കെട്ടുകൾ

പവിത്രമായ നര്‍മദ നദിക്ക് സമീപത്തുള്ള മാഹേശ്വര്‍ ഘാട്ടുകള്‍ വിജനമാകാറില്ല. പേഷ്വാ, അഹല്യാ, ഫെന്‍സസ് എന്നിവയാണ് ഇവിടെയുള്ള പ്രധാനപ്പെട്ട ഘാട്ടുകള്‍.

Photo Courtesy:Bernard Gagnon

കൊത്തുപണികൾ

കൊത്തുപണികൾ

മനോഹരമായ കല്ലുകൊണ്ടുള്ള കൊത്തുപണികള്‍ക്ക് പേരുകേട്ടവയാണ് ഇവിടെയുളള പല ഘാട്ടുകളും. ശിവന്റെ, ജനകീയമായി അറിയപ്പെടുന്ന പേരാണ് മാഹേശ്വര്‍. മാഹേശ്വരന്റെ കഥകളാണ് പലയിടത്തും കല്ലില്‍ കൊത്തിവച്ചിരിക്കുന്നത്.
Photo Courtesy:Bernard Gagnon

ചെറിയ ക്ഷേത്രങ്ങൾ

ചെറിയ ക്ഷേത്രങ്ങൾ

മഹേശ്വർ ഘാട്ടിലെ ചെറിയ ക്ഷേത്രങ്ങളിൽ ഒന്ന്.
Photo Courtesy:Bernard Gagnon

നന്ദിയും ശിവലിംഗവും

നന്ദിയും ശിവലിംഗവും

മഹേശ്വർ ഘട്ടിലെ ചെറിയ പ്രതിമകൾ. ഇത്തരത്തിൽ നിരവധി പ്രതിമകൾ ഇവിടെ കാണാൻ കഴിയും.

Photo Courtesy:Bernard Gagnon

ക്ലോസ് അപ്പ്

ക്ലോസ് അപ്പ്

നന്ദിയുടെയും ശിവലിംഗത്തിന്റേയും ക്ലോസ് ദൃശ്യം
Photo Courtesy:Bernard Gagnon

ലക്ഷ്മി ക്ഷേത്രം

ലക്ഷ്മി ക്ഷേത്രം

മഹേശ്വർ ഘട്ടിലെ ലക്ഷ്മി ക്ഷേത്രം

Photo Courtesy:Bernard Gagnon

നർമ്മദ ഘട്ട്

നർമ്മദ ഘട്ട്

ഹോള്‍ക്കര്‍ രാജ്യം ഭരിച്ചിരുന്ന മഹാറാണി അഹല്യഭായി ഹോള്‍ക്കര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ക്ഷേത്രമാണിത്. ഇന്ത്യയിലെ നദികളില്‍ ഏറ്റവും പവിത്രമായ നദികളിലൊന്നാണ് നര്‍മദ എന്നാണ് വിശ്വാസം.
Photo Courtesy: Dchandresh at English Wikipedia

നർമ്മദാ നദി

നർമ്മദാ നദി

ഘട്ടില്‍ നിന്നും നര്‍മദ നദിയുടെ മനോഹരമായ കാഴ്ച കാണാം. മാഹേശ്വര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ നര്‍മദ ഘട്ട് കാണാതെ മടങ്ങാറില്ല. ഗംഗാനദി കറുത്ത പശുവിന്റെ രൂപം പൂണ്ട് രാത്രികളില്‍ നര്‍മദയെ ശുചിയാക്കുന്നു എന്നാണ് വിശ്വാസം.
Photo Courtesy: Rashi Kalra from India

തെരുവ്

തെരുവ്

മഹേശ്വറിലെ തെരുവ് കാഴ്ച

Photo Courtesy:Bernard Gagnon

വാദ്യഘോഷം

വാദ്യഘോഷം

മഹേശ്വറിലെ ഒരു ബാന്റ് സംഘം
Photo Courtesy:Bernard Gagnon

അഹല്ല്യ കോട്ട

അഹല്ല്യ കോട്ട

അഹല്യ കോട്ടയ്ക്ക് ഹോള്‍ക്കര്‍ കോട്ട എന്നൊരു പേരുകൂടിയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് മനോഹരമായ ഈ കോട്ട പണികഴിപ്പിച്ചത്.
Photo Courtesy: Lukas Vacovsky

മനോഹരമായ കൊട്ടാരം

മനോഹരമായ കൊട്ടാരം

മാഹേശ്വറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് അഹല്യ കോട്ട. മാള്‍വയിലെ രാജ്ഞിയായിരുന്ന അഹല്യ ഭായി ഹോള്‍ക്കറുടെ കൊട്ടാരമായിരുന്നു ഇത്. നര്‍മദാ നദിയുടെ തീരത്താണ് മനോഹരമായ ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rakeshnandi1990 (Rakesh Nandi)

ക്ഷേത്രം

ക്ഷേത്രം

ശിവന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരു ക്ഷേത്രവും കോട്ടയില്‍ ഉണ്ട്. മാള്‍വയെ ഭരിച്ചിരുന്നു അഹല്യാഭായിയുടെ പേരിലാണ് ഈ കോട്ട അറിയപ്പെടുന്നത്.

Photo Courtesy: Bernard Gagnon

റിസോർട്ട്

റിസോർട്ട്

ഇന്‍ഡോറിലെ അവസാനത്തെ മഹാരാജാവിന്റെ മകനായ ശിവാജി റാവു ഹോള്‍ക്കര്‍ ഇവിടെ ഒരു റിസോര്‍ട്ടാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. മറാത്ത കാലഘട്ടത്തിന്റെ സ്മരണകളുണര്‍ത്തുന്ന നിര്‍മാണ ശൈലിയാണ് കോട്ടയ്ക്കുള്ളത്.
Photo Courtesy: Dchandresh at English Wikipedia

സിനിമാക്കാരുടെ ഇഷ്ട സ്ഥലം

സിനിമാക്കാരുടെ ഇഷ്ട സ്ഥലം

ഈ കോട്ടയാണ് സിനിമക്കാരുടെ ഇഷ്ടലൊക്കേഷൻ

Photo Courtesy: Bernard Gagnon

ഗാന രംഗങ്ങൾ

ഗാന രംഗങ്ങൾ

നിരവധി സിനിമകളുടെ ഗാനരംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ള സ്ഥലമാണ് ഇത്.

Photo Courtesy: Lukas Vacovsky

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X