Search
  • Follow NativePlanet
Share
» » പൊന്നിന്‍ കുരിശുമുത്തപ്പോ പൊന്‍മലകേറ്റം

പൊന്നിന്‍ കുരിശുമുത്തപ്പോ പൊന്‍മലകേറ്റം

By Maneesh

കേരളത്തിലെ പ്രശസ്തമായ ഒരു ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍. കൊച്ചിയില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെയായാണ് മലയാറ്റൂര്‍ മല സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരില്‍ ഒരാളായ സെയ്ന്റ് തോമസ് ആണ് ഇവിടെ പള്ളി സ്ഥാപിച്ചതെന്നാണ് പൊതുവേയുള്ള വിശ്വാസം.

സമുദ്രനിരപ്പില്‍ നിന്ന് 609 മീറ്റര്‍ ഉയരത്തിലായാണ് മലയാറ്റൂര്‍ മല സ്ഥിതി ചെയ്യുന്നത്. എല്ലാവര്‍ഷവും ഈസ്റ്ററിനോട് അനുബന്ധിച്ചാണ് ഇവിടുത്തെ പെരുന്നാള്‍. ഈസ്റ്റര്‍ കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാഴ്ചയായ പുതുഞായറാഴ്ചയാണ് ഇവിടുത്തെ പെരുന്നാള്‍. ആയിരക്കണക്കിന് വിശ്വാസികളാണ് മലകയറാന്‍ ഈ സമയം ഇവിടെ എത്തിച്ചേരുന്നത്.

സെയ്ന്റ് തോമസ്

അറബികളുടെ കപ്പലില്‍ ഇന്ത്യയലേക്ക് പുറപ്പെട്ട സെയ്ന്റ് തോമസ് ഏ ഡി 52ല്‍ കൊടുങ്ങല്ലൂരില്‍ കപ്പല്‍ ഇറങ്ങിയെന്നാണ് വിശ്വാസം. തുടര്‍ന്ന് അദ്ദേഹം കേരളത്തില്‍ ഏഴ് പള്ളികള്‍ സ്ഥാപിച്ചു എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, നിലക്കല്‍, കൊക്കമംഗലം, കോട്ടക്കാവ്, പാലയൂര്‍ എന്നിവയാണ് ആ പള്ളികള്‍.

മലയാറ്റൂരിനെക്കുറിച്ച് കൂടുതല്‍ വായിക്കാം

സെയ്ന്റ് തോമസ് ചർച്ച്

സെയ്ന്റ് തോമസ് ചർച്ച്

മലയാറ്റൂരിലെ സെയ്ന്റ് തോമസ് പള്ളി. മലയാറ്റൂർ ടൗണിൽ ആണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ കത്തോലിക്ക വിശ്വാസികളുടെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ഈ പള്ളി.

Photo Courtesy: Ranjithsiji

മലമുകളിലെ ചാപ്പൽ

മലമുകളിലെ ചാപ്പൽ

സമുദ്രനിരപ്പിൽ നിന്ന് 609 മീറ്റർ ഉയരത്തിൽ മലയാറ്റൂർ മലമുകളിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല കേരളത്തിന് പുറത്ത് നിന്നും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.

Photo Courtesy: Princebpaul0484

അൾത്താര

അൾത്താര

മലയാറ്റൂർ സെയ്ന്റ് തോമസ് പള്ളിയുടെ അൾത്താര.
Photo Courtesy: Ranjithsiji

ഈസ്റ്റർ

ഈസ്റ്റർ

ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്ന ഈസ്റ്റർ സന്ദേശം ചിത്രീകരിച്ചിരിക്കുന്ന അൾത്താര

Photo Courtesy: Ranjithsiji

പഴയപള്ളി

പഴയപള്ളി

മലയാറ്റൂരിലെ പഴയ പള്ളി, മലയാറ്റൂർ മലമുകളിലാന് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ranjithsiji

തോമാശ്ലീഹ

തോമാശ്ലീഹ

മലയാറ്റൂർ പള്ളിക്ക് സമീപത്തായി സ്ഥാപിച്ച തോമാസ് ശ്ലീഹായുടെ പ്രതിമ. ഉരുളൻ കല്ലിന്റെ പുറത്താണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
Photo Courtesy: Ranjithsiji

കൊടപ്പാറ പള്ളി

കൊടപ്പാറ പള്ളി

കൊടപ്പാറയിലെ വിമലഗിരി ദേവാലയം. അമലോത്ഭവ മാതാവിന്റെ നാമത്തിലാണ് ഈ ദേവലയം. മലയാറ്റൂർ സന്ദർശിക്കുന്നവർ ഈ ദേവാലയവും സന്ദർശിക്കാറുണ്ട്.
Photo Courtesy: Ranjithsiji

കുരിശുമുടി

കുരിശുമുടി

മലയാറ്റൂർ മലമുകളിലാണ് കുരിശുമുടി പള്ളി സ്ഥിതി ചെയ്യുന്നത്. ഈ പള്ളിയിലേക്കാണ് വിശ്വാസികൾ ദുഖവെള്ളിയാഴ്ചയും പുതുഞായറാഴ്ചയും തീർത്ഥാടനം നടത്താറുള്ളത്.
Photo Courtesy: Princebpaul0484

അൾത്താര

അൾത്താര

കുരിശുമുടി പള്ളിയുടെ അൾത്താര

Photo Courtesy: Ranjithsiji

കാൽപ്പാട്

കാൽപ്പാട്

തോമാശ്ലീഹയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം.

Photo Courtesy: Ranjithsiji

പൊന്നിൻകുരിശ്

പൊന്നിൻകുരിശ്

മലയാറ്റൂർ കുരിശുമുടിയിലെ പൊന്നി‌‌ൻക്കുരിശ്. ഈ കുരിശ് ഇവിടെ സ്വയം ഭൂ ആയതാണെന്നാണ് വിശ്വാസം. തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ കാണാം അടുത്ത പേജിൽ


Photo Courtesy: Ranjithsiji

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, കൊല്ലം

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, കൊല്ലം

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികളിൽ ഒന്നാണ് കൊല്ലത്തെ ഈ പള്ളി. കൊല്ലം തങ്കശേരിയിലാണ് ഉണ്ണിയേശുവിന്റെ നാമത്തിലുള്ള ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Joachim Specht

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, നിരണം

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, നിരണം

തോമാശ്ലീഹ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഏഴുപള്ളികളിൽ ഒന്ന്. സെ‌ന്റ് മേരീസ് ഓർത്തോഡക്സ് ചർച്ച് നിരണം വലിയ പള്ളി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

Photo Courtesy: Arayilpdas.

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, കൊടുങ്ങല്ലൂർ

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ, കൊടുങ്ങല്ലൂർ

തോമാശ്ലീഹ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഏഴുപള്ളികളിൽ ഒന്ന്. കൊടുങ്ങല്ലൂരിലെ മാർത്തോമ പള്ളീ.
Photo Courtesy: നിരക്ഷരൻ.

കൊക്കമംഗലം

കൊക്കമംഗലം

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികളിൽ ഒന്നായ കൊക്കമംഗലം പള്ളി
Photo Courtesy: Matthai

പാലയൂർ

പാലയൂർ

തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികളിൽ ഒന്നായ പാലയൂർ പള്ളി
Photo Courtesy: Tim Schapker

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X