Search
  • Follow NativePlanet
Share
» »മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍

By Maneesh

മലമടക്കുകളിലൂടെയുള്ള വളഞ്ഞുപുളഞ്ഞ റോഡുകളാണ് മൂന്നാറിലേക്ക് ഡ്രൈവ് ചെയ്യാന്‍ സഞ്ചാരികളെ കൊതിപ്പിക്കുന്ന കാര്യം. യാത്രയ്ക്കിടെ മഴയുടെ കോരിത്തരിപ്പുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട, യാത്രയുടെ പരമസുഖം ശരിക്കും ആസ്വദിക്കാം. അടിമാലിയില്‍ നിന്ന് നേര്യമംഗലം വഴിയുള്ള വനപാതയിലൂടെയുള്ള യാത്രയായിരിക്കും ഇതില്‍ ഏറ്റവും സുന്ദരം.

വിദൂരകാഴ്ചകള്‍ മറയ്ക്കുന്ന മൂടല്‍മഞ്ഞ് കയറിയ റോഡിലൂടെ നിങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഒരു പക്ഷെ ഒരു കാട്ടാന നിങ്ങളെ കാത്തിരിപ്പുണ്ടാവും. രാത്രി സഞ്ചാരങ്ങളില്‍ പതുങ്ങി ഇരിക്കുന്ന അപകടങ്ങളില്‍ ഒന്നാണ് ഇതെങ്കിലും പകല്‍ സമയങ്ങളില്‍ വന്യജീവികള്‍ റോഡില്‍ കാണാറില്ല. പകല്‍ യാത്രയുടെ ത്രില്‍ നശിപ്പിക്കുന്നതും ഒരു പക്ഷെ ഇതായിരിക്കും.

മൂന്നാറിന് സമീപത്തെ 25 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാംമൂന്നാറിന് സമീപത്തെ 25 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക്

കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഏകദേശം നാല് മണിക്കൂര്‍ യാത്രയാണ്. വൈകുന്നേരം നാലുമണിക്ക് മുന്‍പ് മൂന്നാറില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നതിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ നിങ്ങളുടെ കണ്ണുകളെ മൂടല്‍മഞ്ഞ് മൂടുന്നത് ഒഴിവാക്കാം. കൊച്ചിയില്‍ നിന്ന് അടിമാലി വഴി മൂന്നാറില്‍ എത്താം.

തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ

തേയിലത്തോട്ടങ്ങളാണ് മൂന്നാറിലെ കാഴ്ചകള്‍ക്ക് കൗതുകം കൂട്ടുന്ന ഒന്ന്. തേയിലത്തോട്ടങ്ങള്‍ മാത്രം കണ്ടാല്‍ പോര എന്നുള്ളവര്‍ക്ക് ഇവിടെയുള്ള ഒരു ടീ മ്യൂസിയം സന്ദര്‍ശിക്കാവുന്നതാണ്. തേയില ഉത്പാദനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഇവിടേയ്ക്കുള്ള യാത്രയിലൂടെ നിങ്ങള്‍ക്ക് കഴിയും.

വായിക്കാം: കൊളുക്കുമല - ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം

മൂന്നാറിനെക്കുറിച്ച് കൂടുതൽ മനസിലാക്കാം

മൂന്ന് ആറുകൾ

മൂന്ന് ആറുകൾ

മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്.
Photo Courtesy: { pranav }

വിദേശ സഞ്ചാരികൾ

വിദേശ സഞ്ചാരികൾ

കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ് മൂന്നാര്‍. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനാളുകളാണ് എല്ലാവര്‍ഷവും ഈ മലയോരത്ത് എത്തുന്നത്.
Photo Courtesy: Ramkumar

തമിഴ് ബന്ധം

തമിഴ് ബന്ധം

തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍കഴിയും.
Photo Courtesy: Jean-Pierre Dalbéra

ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രം

ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രം

കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. മൂന്നാറിലെ സുഖമേറിയ കാലാവസ്ഥയുടെയും മനോഹരമായ പ്രകൃതിയുടെയും സാധ്യത ആദ്യം തിരിച്ചഞ്ഞറിഞ്ഞത് ബ്രിട്ടീഷുകാരാണ്.
Photo Courtesy: { pranav }

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. തോട്ടങ്ങളിലെ പണിയ്ക്കായി വന്ന തൊഴിലാളികളും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായിരുന്നു ആദ്യകാലത്ത് ഇവിടുത്തെ താമസക്കാര്‍.
Photo Courtesy: Koen

പ്രഖ്യാപനം 2000‌ൽ

പ്രഖ്യാപനം 2000‌ൽ

2000ത്തിലാണ് കേരളസര്‍ക്കാര്‍ മൂന്നാറിനെ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചത്

Photo Courtesy: syam

സുന്ദരമായ കാലാവസ്ഥ

സുന്ദരമായ കാലാവസ്ഥ

ഇപ്പോഴും കേരളത്തിലെ വേനല്‍ക്കാല വിനോദകേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനത്താണ് മൂന്നാര്‍. കേരളത്തില്‍ അധികം സ്ഥലങ്ങളില്‍ അനുഭവിയ്ക്കാന്‍ കഴിയാത്ത കാലാവസ്ഥയും മനോഹരമായ പ്രകൃതിയും അസംഖ്യം ജീവജാലങ്ങളുമുള്‍പ്പെടുന്ന മൂന്നാര്‍ കേരളത്തിന് ടൂറിസം മേഖലയില്‍ ഏറെ അഭിമാനമുണ്ടാക്കുന്ന ഒന്നാണെന്ന് പറയാതെ തരമില്ല.
Photo Courtesy: { pranav }

പ്രകൃതി സ്നേഹികളുടെ പറുദീസ

പ്രകൃതി സ്നേഹികളുടെ പറുദീസ

വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസമാണ് മൂന്നാര്‍.
Photo Courtesy: Ramesh NG

അവധിക്കാലം ആഘോഷിക്കാൻ

അവധിക്കാലം ആഘോഷിക്കാൻ

അവധിക്കാലം ആഘോഷിയ്ക്കാന്‍ എത്തുന്നവര്‍ക്ക് ഒട്ടേറെ സാധ്യതകളാണ് മൂന്നാറിലുള്ളത്. മൂന്നാറിലെ സൈറ്റ്‌സീയിങ് നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്.
Photo Courtesy: Marcin Wichary

ബൈക്കിംഗ്

ബൈക്കിംഗ്

ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാകുന്നതും ഇതുകൊണ്ടുതന്യൊണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്.
Photo Courtesy: Liji Jinaraj

പുൽമേടുകൾ

പുൽമേടുകൾ

വിശാലമായിക്കിടക്കുന്ന പുല്‍മേടുകളുടെ സൗന്ദര്യം ആസ്വദിയ്ക്കാനിഷ്ടമുള്ളവര്‍ക്ക് ഇഷ്ടം പോലെ സ്ഥലങ്ങളുണ്ടിവിടെ.
Photo Courtesy: Liji Jinaraj

പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണം

പക്ഷിനിരീക്ഷണം മൂന്നാറിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ്. അനേകതരത്തില്‍പ്പെട്ട പക്ഷികളുള്ള സ്ഥലമാണിത്.
Photo Courtesy: Ramanathan Kathiresan

എല്ലാവർക്കും പ്രിയങ്കരം

എല്ലാവർക്കും പ്രിയങ്കരം

ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിയ്ക്കുകയെന്നതില്‍ സംശയം വേണ്ട.
Photo Courtesy: Adams Homestay Cochin

ഇരവികുളം

ഇരവികുളം

മൂന്നാറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. നീലഗിരി മേഖലയില്‍ മാത്രം കാണുന്ന തദ്ദേശീയ ജീവിവര്‍ഗ്ഗമായ വരയാടുകളുടെ(നീലഗിരി താര്‍) വാസസ്ഥാനമെന്നതരത്തില്‍ ശ്രദ്ധേയമാണ് ദേശീയോദ്യാനം.
Photo Courtesy: Jiths

ആനമുടി ട്രെക്കിംഗ്

ആനമുടി ട്രെക്കിംഗ്

തെക്കേഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ഗിരിശിഖരമായ ആനമുടി ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ്. ആനമുടിയില്‍ 2700 മീറ്ററോളും ഉയരത്തില്‍ ട്രക്കിങ് നടത്താന്‍ സാധിയ്ക്കും, ഇതിന് നേരത്തേ വനംവകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്നുമാത്രം.
Photo Courtesy: Vinoth Chandar

മട്ടുപ്പെട്ടി

മട്ടുപ്പെട്ടി

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് മാട്ടുപ്പെട്ടി, ഇതും പ്രധാനമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. ഒരു അണക്കെട്ടും തടാകവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇന്തോ-സ്വിസ് പ്രൊജക്ടിന് കീഴിലാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നത്.
Photo Courtesy: Liji Jinaraj

വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങൾ

മുന്നാറിലും പരിസരത്തുമുള്ള വെള്ളച്ചാട്ടങ്ങള്‍ ആരെയും കൊതിപ്പിക്കുന്നവയാണ്. പച്ചപ്പിനിടയില്‍ പാലുപോലെ വന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങള്‍ കാണേണ്ടകാഴ്ചതന്നെയാണ്. പള്ളിവാസല്‍, ചിന്നക്കനാല്‍(പവര്‍ഹൗസ് വാട്ടര്‍ഫാള്‍സ് എന്നാണ് ഇതിനെ പൊതുവേ പറഞ്ഞുവരുന്നത്) വെള്ളച്ചാട്ടമാണ് ഈ ഭാഗത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം.
Photo Courtesy: Adams Homestay Cochin

മറ്റു സ്ഥലങ്ങൾ

മറ്റു സ്ഥലങ്ങൾ

ആനയിറങ്കല്‍ റിസര്‍വോയര്‍ മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രമാണ്. ടാട ടീയുടെ കീഴിലുള്ള ടീ മ്യൂസിയവും സന്ദര്‍ശനയോഗ്യമാണ്. പോത്തന്‍മേട്, ആട്ടുകല്‍, രാജമല, ഇക്കോ പോയിന്റ്, മൂനുളി, നാടുകാണി എന്നിവയാണ് മൂന്നാറിലെ മറ്റു പ്രധാന കേന്ദ്രങ്ങള്‍.
Photo Courtesy: ritesh3

ടോപ്പ് സ്റ്റേഷൻ

ടോപ്പ് സ്റ്റേഷൻ

ടോപ്-സ്റ്റേഷനിലേയ്ക്ക് പോയാല്‍ മൂന്നാര്‍-കൊടൈക്കനാല്‍ റോഡിലെ ദൃശ്യഭംഗികള്‍ ആസ്വദിക്കാന്‍. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മൂന്നാറില്‍ മാത്രമുള്ള അപൂര്‍വ്വതകളില്‍ ഒന്നാണ്.
Photo Courtesy: Liji Jinaraj

സന്ദർശനത്തിന് പറ്റിയ സമയം

സന്ദർശനത്തിന് പറ്റിയ സമയം

ഏത് കാലാവസ്ഥയിലും സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലമാണ് മൂന്നാര്‍. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും മികച്ച ഗതാഗതസൗകര്യമുണ്ട് ഇവിടേയ്ക്ക്.
Photo Courtesy: Liji Jinaraj

ടൂർ പാക്കേജ്

ടൂർ പാക്കേജ്

തെക്കേ ഇന്ത്യയിലെ പല ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളും ഇങ്ങോട്ട് ടൂര്‍ പാക്കേജുകള്‍ നടത്തുന്നുണ്ട്. ഒട്ടേറെ മികച്ച റിസോര്‍ട്ടുകളും റെസ്റ്റ് ഹൗസുകളും ഹോം സ്‌റ്റേകളുമെല്ലാം താമസസൗകര്യം നല്‍കുന്നുണ്ട്.

Photo Courtesy: Nishanth Jois

നടപ്പാത

നടപ്പാത

മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള ഒരു നടപ്പാത
Photo Courtesy: NSiddhu

ബോട്ടിംഗ്

ബോട്ടിംഗ്

മട്ടുപ്പെട്ടി ഡാമിലൂടെ ബോട്ടിംഗ് നടത്തുന്ന സഞ്ചാരികൾ

Photo Courtesy: Amrita Bhattacharyya

വഴിയോരകച്ചവടം

വഴിയോരകച്ചവടം

മൂന്നാറിൽ വഴിയോര കച്ചവടം നടത്തുന്ന സ്ത്രീകൾ

Photo Courtesy: Koen

തളിര്

തളിര്

നുള്ളിയെടുത്ത തേയിലയുടെ തളിര്
Photo Courtesy: Ashwin Kamath

യാത്ര

യാത്ര

മൂന്നാറിലെ തേയിലത്തോട്ടത്തിന് നടുവിലൂടെ നീങ്ങുന്ന കാർ

Photo Courtesy: Mohan Noone

ചെണ്ട

ചെണ്ട

ചെണ്ടയുമായി പോകുന്ന വാദ്യക്കാർ

Photo Courtesy: Marcin Wichary

പാറപ്പുറത്തേയ്ക്ക്

പാറപ്പുറത്തേയ്ക്ക്

കൂറ്റ‌ൻ പാറയുടെ പുറത്തേയ്ക്ക് കയറുന്ന സഞ്ചാരി

Photo Courtesy: Abhinaba Basu

പാറയുടെ മുകളിൽ

പാറയുടെ മുകളിൽ

പാറയുടെ മുകളിൽ ഇരിക്കുന്ന സഞ്ചാരികൾ
Photo Courtesy: Abhinaba Basu

തേനീച്ച

തേനീച്ച

മൂന്നാറിലെ തേനിച്ചക്കൂട്ടം

Photo Courtesy: Liji Jinaraj

തോട്ടം തൊഴിലാളി

തോട്ടം തൊഴിലാളി

തേയില നുള്ളുന്ന ഒരു സ്ത്രീ

Photo Courtesy: lvf8

ദേവാലയം

ദേവാലയം

മലമുകളിലെ ഒരു ദേവാലയം

Photo Courtesy: Earth-Bound Misfit, I

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X