വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മലയാളികള്‍ക്ക് സുപരിചിതമായ പഴനി

Written by:
Published: Tuesday, October 14, 2014, 16:02 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

അമ്മാവനുമായി പിണങ്ങി നാടു വിടുന്ന, മഴവില്‍ക്കാവടി എന്ന സിനിമയില്‍, ജയറാം അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍മ്മയില്ലെ. ജയറാം എത്തിച്ചേരുന്ന അതേ പഴനിയിലേക്ക് നമുക്കും ഒരു യാത്ര നടത്താം. നമ്മള്‍ യാത്ര ചെയ്തില്ലെങ്കിലും നമുക്ക് ഏറെ
പരിചിതമായ പഴനിയെക്കുറിച്ച് വായിക്കാം.

തമിഴ്നാട്ടിലാണെങ്കിലും നിരവധി മലയാളികൾ തീർത്ഥ യാത്രയ്ക്ക് പോകാറുള്ള സ്ഥലമാണ് പഴനി. അതുകൊണ്ട് പഴനിയും പഴനിയിലെ മുരുകനും മലയാളികൾക്ക് അത്ര അപരിചിതമല്ല. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് പഴനി സ്ഥിതി ചെയ്യുന്നത്. ഇതേ ജില്ലയിൽ തന്നെയാണ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാൽ സ്ഥിതി ചെയ്യുന്നതും.

പ്രശസ്തമായ മുരുകൻ ക്ഷേത്രം വഴിയാണ് പഴനിയുടെ പ്രശസ്തി പുറംലോകത്ത് എത്തിയത്. ദിണ്ടിഗൽ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയായാണ് പഴനി സ്ഥിതി ചെയ്യുന്നത്.

ജ്ഞാനപ്പഴത്തിലെ പഴം

ജ്ഞാനപ്പഴവുമായി ബന്ധപ്പെട്ടാണ് പഴനി എന്ന വാക്കുണ്ടായത്. നാരദ മുനി നൽകിയ ജ്ഞാനപ്പഴത്തിന് വേണ്ടി ഗണപതിയുമായി വഴക്കിട്ട മുരുകൻ വീട് വിട്ട് ഇറങ്ങി എത്തിച്ചേർന്ന സ്ഥലമാണ് പഴനി. മരുകനെ തേടിയെത്തിയ ശിവൻ മുരുകനെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കിൽ നിന്നാണ് പഴനി എന്ന വാക്ക് ഉണ്ടായത്. നീ ആണ് ജ്ഞാനപ്പഴം എന്ന അർത്ഥത്തിലാണ് പഴനി എന്ന വാക്ക് വന്നത്.

പഴനി ക്ഷേത്രം

പഴനിയിലെ ഒരു വലിയ കുന്നിന്റെ മുകളിലായാണ് പഴനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗടമായ കാനന പാത താണ്ടിവേണമായിരുന്നു മുൻപ് പഴനി ക്ഷേത്രം സന്ദർശിക്കാൻ. ഇവിടുത്തെ പൂജാരിമാരും ഇത്തരത്തിൽ മലകയറിയാണ് ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ടായിരുന്നത്. ഭക്തർ നടന്ന് കയറുന്ന വഴിയെ ആയിരുന്നില്ല പൂജാരിമാർ ചെല്ലാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ കൽപ്പടവുകൾ നിർമ്മിച്ച് ഈ നടപ്പാതകൾ കൂടുതൽ സുഗമമാക്കിയിട്ടുണ്ട്.

റോപ്പ് വേ കാർ

മലകയറാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇരുമ്പ് വടത്തിൽ സഞ്ചരിക്കുന്ന പ്രത്യേകതരത്തിലുള്ള റോപ്പ് വേ കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്യൂണിക്കുലാർ റെയിൽവെ സിസ്റ്റം എന്നാണ് ഇത് അറിയപ്പെടുന്നത്.

പഴനിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് വായിക്കാം

പഴനിയിൽ എത്തിച്ചേരാൻ

പാലക്കാട് നിന്ന് 67 കിലോമീറ്റർ സഞ്ചരിച്ചാൽ പഴനിയിൽ എത്തിച്ചേരാം. പാലക്കാട് നിന്ന് ഉദുമൽപ്പേട്ട് വഴി ഒന്നേകാൽ മണിക്കൂർ ദൂരമേ ഇവിടേയ്ക്കുള്ളു. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ - മധുര - ദിണ്ടുഗൽ വഴി പഴനിയിൽ എത്തിച്ചേരാം 414 കിലോമീറ്റർ ആണ് ഈ വഴിയിലൂടെ പഴനിയിൽ എത്തിച്ചേരാനുള്ള ദൂരം.

കോട്ടയത്ത് നിന്ന് കുമളി, കമ്പം വഴി പഴനിയിൽ എത്തിച്ചേരാൻ 294 കിലോമീറ്റർ യാത്ര ചെയ്താൽ മതി. തൃശൂരിൽ നിന്ന് ചാലക്കുടി - വാൽപ്പാറ വഴിയും പഴനിയിൽ എത്തിച്ചേരാം. വടക്കൻ കേരളത്തിൽ നിന്ന് പാലക്കാട് വഴി പഴനിക്ക് പോകുന്നതാണ് അടുത്ത്.

അടിവാരത്തിലെ ക്ഷേത്രം, കവാടം

പഴനിമലയുടെ അടിവാരത്തിലെ ക്ഷേത്രത്തിലേക്കുള്ള കവാടം.

Photo Courtesy: Ranjithsiji

 

അടിവാരത്തിലെ ക്ഷേത്രം

പഴനിമലയുടെ അടിവാരത്തിലെ ക്ഷേത്രം
Photo Courtesy: Ranjithsiji

കച്ചവടം

പഴനിമലയുടെ അടിവാരത്ത് കച്ചവടം ചെയ്യുന്ന സ്ത്രീ
Photo Courtesy: Ranjithsiji

കുതിരവണ്ടിക്കാരൻ

പഴനിയിൽ യാത്രക്കാരെ കാത്തിരിക്കുന്ന ഒരു കുതിരവണ്ടിക്കാരൻ
Photo Courtesy: Ranjithsiji

കാവടി

പഴനിയിലെ ഭക്തർക്ക് വഴിപാട് നടത്താൻ ഒരുക്കിവച്ചിരിക്കുന്ന കാവടി
Photo Courtesy: Ranjithsiji

വേൽ

മുരുകന്റെ ആയുധമായ വേൽ
Photo Courtesy: Ranjithsiji

മയിൽ പ്രതിമ

മുരുകന്റെ വാഹനമായ മയിലിന്റെ പ്രതിമ
Photo Courtesy: Ranjithsiji

തലമുണ്ഡനം

തലമുണ്ഡനം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്ന പ്രതിമ.

Photo Courtesy: Ranjithsiji

 

പഴനി നഗരം

പഴനിമലയിൽ നിന്ന് കാണാവുന്ന പഴനി നഗരത്തിന്റെ കാഴ്ച

Photo Courtesy: Ranjithsiji

 

ചോളം

പാകമായി നിൽക്കുന്ന ചോളം, പഴനിയിൽ നിന്ന് ഒരു കാഴ്ച
Photo Courtesy: Ranjithsiji

മൊട്ടയടി

പഴനിയിൽ എത്തി തല മൊട്ടയടിക്കുന്ന ഭക്തർ
Photo Courtesy: Ranjithsiji

റോപ്പ് കാർ

പഴനിമല കയറുന്ന ഹിൽറോപ്പ് കാർ
Photo Courtesy: Ranjithsiji

പഴനിമല

പഴനിമലയുടെ ദൃശ്യം
Photo Courtesy: Ranjithsiji

തടാകം

പഴനിയിലെ ഒരു തടാകം

Photo Courtesy: Ranjithsiji

താഴ്വര

പഴനിമലയിൽ നിന്നുള്ള താഴ്വരയുടെ ദൃശ്യം
Photo Courtesy: Ranjithsiji

നഗരവും തടാകവും

പഴനിമലയിൽ നിന്നുള്ള ദൃശ്യം. പഴനി നഗരവും തടാകവുമാണ് ചിത്രത്തിൽ
Photo Courtesy: Ranjithsiji

പടിക്കെട്ടുകൾ

പഴനിമലയിലേക്കുള്ള പടിക്കെട്ടുകൾ
Photo Courtesy: Ranjithsiji

 

 

മുരുക ക്ഷേത്രം

പഴനിമലയിലെ മുരുക ക്ഷേത്രം

Photo Courtesy: Ranjithsiji

 

ഇടുമ്പർ ക്ഷേത്രം

ഇടുമ്പർ ക്ഷേത്രത്തിലേക്കുള്ള വഴി
Photo Courtesy: Ranjithsiji

അസ്തമയം

പഴനിമലയിൽ നിന്ന് ഒരു അസ്തമയ കാഴ്ച
Photo Courtesy: Ajith

മനോഹരം

പഴനിമലയുടെ മനോഹരദൃശ്യം

Photo Courtesy: Fovea Centralis

 

English summary

A Trip to Palani

Located in the Dindigul district of Tamil Nadu Palani is a beautiful hill station, the hills of which are part of the oldest mountain range in India.
Please Wait while comments are loading...