വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

പുന്നത്തൂർ കോട്ടയിലെ ആനക്കാര്യം

Written by:
Published: Friday, February 28, 2014, 12:18 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ആനക്കാര്യം കേ‌ൾക്കാൻ ആ‌ളുകൾക്ക് എപ്പോഴും കൊതിയാണ്. ആനയോളം കൗതുകങ്ങളുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുക എന്നത് ആവേശഭരിതമായ ഒരു കാര്യം തന്നെയല്ലേ? ആനക്കഥകൾ കേട്ട് ആനകളെ കാണാൻ നമുക്ക് ഒരു യാത്ര പോകാം. കേരളത്തിൽ ഏറ്റവും കൂടുതൽ ആന പ്രേമികൾ ഏത് ജില്ലയിലാണോ ഉള്ളത്, യാത്ര അവിടേയ്ക്ക് തന്നെയാവാം.

തൃശൂർ

തൃശൂർ ജില്ലയുടെ ഏത് കോണിൽ ചെന്നാലും കാണാവുന്ന കാഴ്ചയാണ് ഗജവീരൻമാരുടെ കൂറ്റൻ‌ ഫ്ലക്സുകൾ. സിനിമാ താരങ്ങളേക്കാൾ താരത്തിളക്കമാണ് തൃശൂർക്കാർക്ക് ആനകൾ. ആനകളില്ലാതെ തൃശൂർക്കാർക്ക് ഒരു ആഘോഷവുമില്ല.

പുന്നത്തൂർ കോട്ട

തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂർ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് സുപരിചിതമായിരിക്കും. ഒരു വടക്ക‌ൻ വീരഗാഥ എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.

രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചര വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് അഞ്ച് രൂപയും കുട്ടികൾക്ക് ഒരു രൂപയും പ്രവേശ ഫീസ് അടയ്ക്കണം. ഫോട്ടോ എടുക്കാൻ 25 രൂപയും വീഡിയോയ്ക്ക് 1000 രൂപയുമാണ് ഫീസ്.

പുന്നത്തൂർ കോട്ടയിലെ ആനക്കാഴ്ചകൾ കാണാം

ആനക്കോട്ട

പുന്നത്തൂർ കോട്ട ഇന്ന് അറിയപ്പെടുന്നത് ആനക്കോട്ടെയെന്നാണ്. മുൻപ് ഇതൊരു കോവിലകം ആയിരുന്നു. ഒരു വടക്കൻ വീരഗാഥായടക്കം നിരവധി സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
Photo Courtesy: arunpnair

ആനകളുടെ സങ്കേതം

66 ആനകളാണ് ഈ ആനകോട്ടയിലുള്ളത് ഇത്തരത്തിൽ നാട്ടനകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് ഇത്.

Photo Courtesy: Sha92

 

വഴിപാട്

ഗുരുവായൂർ ദേവസ്വത്തിന് കീഴിലാണ് ഈ ആനവളർത്ത് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഗുരുവായൂരപ്പന് വഴിപാടായി ഭക്തർ സമർപ്പിക്കുന്ന ആനകളെയാണ് ഇവിടെ പരിപാലിപ്പിക്കുന്നത്.
Photo Courtesy: Ranjithsiji

ആനയൂട്ട്

ഇവിടെ നടക്കാറുള്ള ഒരു ചടങ്ങാണ് ആനയൂട്ട്. ഗണപതി പ്രീതിക്കായാണ് ആനയൂട്ട് നടത്തുന്നത്. ഗജപൂജയെന്നും ആനയൂട്ട് അറിയപ്പെടുന്നു.

Photo Courtesy: Eashchand

 

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Ranjithsiji

ആനക്കുളി

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ

Photo Courtesy: Ranjithsiji

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Easwaran Chand

ആനക്കൂട്

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Ranjithsiji

വെള്ളത്തിലാശാൻ

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: SPat

തൃശൂരിലെ സൂപ്പർ താരങ്ങൾ

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Princebpaul0484

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: ARUNKUMAR P.R

 

 

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Ranjithsiji

കുളം

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Ranjithsiji

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: arunpnair

ക്ഷേത്രം

പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Ranjithsiji

Read more about: പൂരം, കേരളം
Please Wait while comments are loading...