Search
  • Follow NativePlanet
Share
» »സ്‌കോട്ട് ലാന്‍ഡ് കണ്ടിട്ടില്ലേ? വാഗമണില്‍ പോകാം

സ്‌കോട്ട് ലാന്‍ഡ് കണ്ടിട്ടില്ലേ? വാഗമണില്‍ പോകാം

By Maneesh

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലായി മനോഹരമായ ഒരു ഹില്‍സ്റ്റേഷന്‍ ഉണ്ട്, വാഗമണ്‍ എന്നാണ് അതിന്റെ പേര്. പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും.

കരിമ്പാറക്കൂട്ടങ്ങളുടെ ഓരോം ചേർന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകൾ വാഗമണിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് അവിസ്മരണീയമാക്കി തീർക്കും. വാഗമൺ അതിന്റെ പ്രകൃതിഭംഗികൊണ്ട് കിഴക്കിന്റെ സ്കോട്ട് ലാൻഡ് എന്നാണ് അറിയപ്പെടുന്നത്.

വാഗമണിനേക്കുറിച്ച് കൂടുതൽ വായിക്കാം

രാമക്കൽ മേട്ടിലെ കാഴ്ചകൾ കാണാംരാമക്കൽ മേട്ടിലെ കാഴ്ചകൾ കാണാം

കേരളത്തിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകൾ പരിചയപ്പെടാംകേരളത്തിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകൾ പരിചയപ്പെടാം

ചിത്രങ്ങളിലൂടെ നമുക്ക് ഒരു വാഗമൺ യാത്ര നടത്താം

ഹണിമൂൺ ലൊക്കേഷ‌ൻ

ഹണിമൂൺ ലൊക്കേഷ‌ൻ

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്.

Photo Courtesy: Madhu Kannan

സൂയിസൈഡ് പോയന്റ്

സൂയിസൈഡ് പോയന്റ്

മൂണ്‍പാറയെന്നാണ് വാഗമണിലെ ആത്മഹത്യാമുനമ്പിന്റെ പേര്. വി ആകൃതിയിലുള്ള വലിയൊരു കൊക്കയാണിത്. വാഗമണിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഇവിടെ നിന്നാല്‍ വാഗമണിലെ സമതലങ്ങളുടെ ഭംഗി ആസ്വദിയ്ക്കാം. ഇവിടെ ട്രക്കിങ്ങിന് പറ്റിയ സ്ഥലമാണ് പക്ഷേ അപകടസാധ്യത കൂടുതലുള്ള സ്ഥലംകൂടിയണ്.

Photo Courtesy: Vanischenu

വഴിയിലേക്ക് ഒരു വെള്ളച്ചാട്ടം

വഴിയിലേക്ക് ഒരു വെള്ളച്ചാട്ടം

വാഗമണിലേക്ക് പോകുന്ന റോഡിലേക്ക് ഒഴുകിയെത്തുന്ന ചെറിയ അരുവി.

Photo Courtesy: Visakh wiki

ട്രെക്കിംഗ്

ട്രെക്കിംഗ്

വാഗമണിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. മലകയറ്റത്തിനിടയില്‍ പലതരം സസ്യങ്ങളെയും പൂക്കളെയുമെല്ലാം പരിചയപ്പെടുകയും ചെയ്യാം. ചരിഞ്ഞികിടക്കുന്ന പൈന്‍ മരക്കാടുകളിലൂടെയുള്ള ട്രക്കിങ് വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും.

Photo Courtesy: Visakh wiki

ട്രെക്കിംഗ് ട്രെയിലുകൾ

ട്രെക്കിംഗ് ട്രെയിലുകൾ

വാഗമണിലെ ഭൂപ്രകൃതി ട്രക്കിങ്ങിന് ഏറെ യോജിച്ചതാണ്. റോക്ക് ക്ലൈംബിങ്ങിലും മലകയറ്റത്തിനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ സ്ഥലമാണ് വാഗമണ്‍.

Photo Courtesy: anumodbalan

പൈൻകാടുകൾ

പൈൻകാടുകൾ

മൂന്നാറിനെ തേയിലത്തോട്ടങ്ങൾ സുന്ദരി ആക്കുന്നത് പോലെ, പൈ‌ൻ മരങ്ങളാണ് വാഗമണിനെ കൂടുതൽ ആകർഷമാക്കുന്നത്.

Photo Courtesy: Anoop Joy

കുരിശുമല

കുരിശുമല

വാഗമണ്‍ ടൗണില്‍ നിന്നും 10 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്. ക്രിസ്ത്യാനികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആത്മീയതയുമായി ബന്ധപ്പെട്ടല്ലാതെ എത്തുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ് കുരിശുമല.

Photo Courtesy: Vanischenu

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

മൂന്നാറിലെ അത്ര തന്നെ ഇല്ലെങ്കിലും വാഗമണിലും തേയിലത്തോട്ടങ്ങൾക്ക് കുറവൊന്നും ഇല്ല.
Photo Courtesy: Kerala Tourism

പരുന്തും പാറ

പരുന്തും പാറ

വാഗമണിലെ പരുന്തും പാറ
Photo Courtesy: Vanischenu

മൊട്ടക്കുന്നുകൾ

മൊട്ടക്കുന്നുകൾ

വഗമണിനെ സുന്ദരമാക്കുന്ന മൊട്ടക്കുന്നുകൾ
Photo Courtesy: Vanischenu

മൂടൽമഞ്ഞ്

മൂടൽമഞ്ഞ്

വഗമണിനേ മൂടിയ മൂടൽമഞ്ഞ്
Photo Courtesy: SAMNAD.S

വാഗമൺ തടാകം

വാഗമൺ തടാകം

പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്.

Photo Courtesy: Riju K

മുണ്ടക്കയം ഘട്ട്

മുണ്ടക്കയം ഘട്ട്

വാഗമണില്‍ നിന്നും 8 കിലോമീറ്റര്‍ മാറിയാണ് മുണ്ടക്കയം ഘട്ട്. മനോഹരമായ അസ്തമയക്കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന പോയിന്റാണിത്. പക്ഷിനിരീക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു സ്ഥലമാണിത്. തൊട്ടടുത്ത പ്രദേശങ്ങളുടെയൊക്കെ മനോഹരമായ കാഴ്ച ഈ പോയിന്റില്‍ നിന്നും കാണാന്‍ കഴിയും.

Photo Courtesy: Sajetpa

പുൽമേടുകൾ

പുൽമേടുകൾ

വാഗമണിലെ പുൽമേടുകൾ
Photo Courtesy: Bibin C.Alex - Bibinca

തങ്ങൾപ്പാറ

തങ്ങൾപ്പാറ

കുരിശുമല പോലെ തന്നെ വാഗമണിലെ മറ്റൊരു ആത്മീയ കേന്ദ്രമാണ് തങ്ങള്‍ പാറ. മുസ്ലീങ്ങളുടെ ആരാധനാകേന്ദ്രമാണിവിടം. ഗോളാകൃതിയിലുള്ള വലിയൊരു പാറയുണ്ടിവിടെ ഇതിനുമുകളിലാണ് ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമുള്ളത്. എല്ലാവര്‍ഷവും ഉറുസ് ഉല്‍സവസമയത്ത് ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.

Photo Courtesy: Sajetpa

വാഗമണിലേക്ക് പോകുന്ന വഴി

വാഗമണിലേക്ക് പോകുന്ന വഴി

കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന് വാഗമണിലേക്ക് പോകാനുള്ള വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡ്.

Photo Courtesy: Visakh wiki

വാച്ച് ടവർ

വാച്ച് ടവർ

വാഗമണിലെ വാച്ച് ടവർ

Photo Courtesy: manu sankerms

റോഡ് യാത്ര

റോഡ് യാത്ര

ത്രില്ലടിച്ച് യാത്ര ചെയ്യാൻ പറ്റിയ റോഡാണ് വഗമണിലേക്കുള്ളത്. കേരളത്തിൽ ത്രില്ലടിച്ച് യാത്ര ചെയ്യാൻ പറ്റിയ റോഡുകൾ പരിചയപ്പെടാം.
Photo Courtesy: Sajetpa

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X