Search
  • Follow NativePlanet
Share
» »മുരുഡേശ്വറിലേ‌ക്ക് യാത്ര പോകുന്നവര്‍ക്ക് ഇഡഗുഞ്ജി വരെ ‌യാത്ര നീട്ടാം

മുരുഡേശ്വറിലേ‌ക്ക് യാത്ര പോകുന്നവര്‍ക്ക് ഇഡഗുഞ്ജി വരെ ‌യാത്ര നീട്ടാം

By Maneesh

കേരളത്തില്‍ നിന്ന് കൊല്ലൂരില്‍ യാത്ര പോകുന്നവര്‍ മുരുഡേശ്വര്‍ വരെ തങ്ങളുടെ യാ‌‌ത്ര നീട്ടാറുണ്ട്. മുരുഡേ‌ശ്വറിലെ ക്ഷേത്ര‌വും കൂറ്റന്‍ ശിവപ്രതിമ‌യും ബീച്ചുമൊക്കെയാണ് സഞ്ചാ‌‌രികളെ ഇവിടേയ്ക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. മുരുഡേശ്വറില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് അവരുടെ യാത്ര ഇഡഗുഞ്ജി വരെ നീട്ടിയാല്‍ നിങ്ങള്‍‌ക്ക് കര്‍ണാടകയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയും

കൊല്ലൂരില്‍ നിന്ന് മുരുഡേശ്വര വഴി ഗോകര്‍ണത്തേക്ക്കൊല്ലൂരില്‍ നിന്ന് മുരുഡേശ്വര വഴി ഗോകര്‍ണത്തേക്ക്

മുരുഡേശ്വറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ഇഡഗുഞ്ജി സ്ഥിതി ചെയ്യുന്നത്. മുരുഡേശ്വര്‍ മെയിന്‍ റോഡില്‍ നിന്ന് ദേശീയപാത 17ലൂടെ ഏകദേശം 13 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വലത്തോട്ടേയ്ക്ക് ഇഡഗുഞ്ചി റോഡ് കാണാം. ഈ റോഡിലൂടെ ഏകദേശം അഞ്ചര കിലോമീറ്റര്‍ യാത്ര ചെയ്താ‌ല്‍ ഇവിടെ എത്തിച്ചേരാം.

ഇഡഗുഞ്ജി

ഇഡഗുഞ്ജി

ഉത്തരകന്നഡ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇഡഗുഞ്ജി ഗണപ‌തി ക്ഷേത്രം. ഉത്തരക്കന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1500ല്‍ അധികം വര്‍ഷം പഴക്കമുള്ളതാണ് ഇവിടുത്തെ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. ഇടന്‍ഗുഞ്ജിയെന്നും ഇഡഗുഞ്ജിയെന്നും ഇവിടം അറിയപ്പെടുന്നു.

Photo Courtesy: Brunda Nagaraj

ഗണപതി ക്ഷേത്രം

ഗണപതി ക്ഷേത്രം

മതോബര്‍ ശ്രീ വിനായക ദേവരുക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഗണപതിയാണ് പ്രതിഷ്ഠ. രണ്ട് കയ്യുള്ള ഗണപതി വിഗ്രഹമാണ് ഇവിടുത്തേത്. ഒരുകയ്യില്‍ താമരയും മറുകയ്യില്‍ മോദകവുമേന്തിയ രീതിയിലാണ് പ്രതിഷ്ഠ. ഇവിടെ ഭക്തജനങ്ങള്‍ക്ക് ഉച്ചയ്ക്ക് അന്നദാനമുണ്ട്.

Photo Courtesy: Brunda Nagaraj

കുഞ്ജരണ്യ

കുഞ്ജരണ്യ

ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം. ഗോകര്‍ണത്തെ ഗണപതിക്ഷേത്രവുമായി സാമ്യമുള്ളതാണ് ഈ ക്ഷേത്രവും. ഒരിക്കല്‍ ഈ സ്ഥലത്തിന്റെ പേര് കുഞ്ജരണ്യയെന്നായിരുന്നുവത്രേ, അക്കാലത്ത് ഗണപതി ഭഗവാന്‍ ഇവിടെവന്ന് താമസിയ്ക്കുക പതിവായിരുന്നുവെന്നാണ് വിശ്വാസം. പണ്ടുകാലത്ത് സന്യാസിമാരും ഋഷിവര്യന്മാരും തപസുചെയ്യാനിവിടെ എത്താറുണ്ടായിരുന്നുവെന്നും തദ്ദേശവാസികള്‍ വിശ്വസിക്കുന്നു.

Photo Courtesy: Brunda Nagaraj

ദര്‍ശന സമയം

ദര്‍ശന സമയം

രാവിലെ 6 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരേയും വൈകുന്നേരം മൂന്ന് മണിമുതല്‍ രാ‌ത്രി 8.30 വരേയുമാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നേടാനുള്ള സമയം. രാവിലെ ഏഴ് മണിക്കും 11 മണിക്കും ഇടയിലു‌ള്ള സമയത്താണ് ഇവിടെ ഗണേശ അഭിഷേകം നടത്തുന്നത്.
Photo Courtesy: GourangaUK at अंग्रेज़ी Wikipedia

പൂജകള്‍, പ്രസാദങ്ങള്‍

പൂജകള്‍, പ്രസാദങ്ങള്‍

പഞ്ചഘാദ്യ ആണ് ഇവിടുത്തെ പ്രത്യേക പ്രസാദം. ഉച്ച സമയത്ത് എത്തിച്ചേരു‌ന്ന തീര്‍ത്ഥാടകര്‍ക്ക് ഇവിടുത്തെ മയൂര്‍ പ്രസാദ ഭോജനാലയത്തില്‍ സൗജന്യ ഭക്ഷണം ലഭിക്കും.
Photo Courtesy: Brunda Nagaraj

‌താമസ സൗകര്യങ്ങള്‍

‌താമസ സൗകര്യങ്ങള്‍

ക്ഷേത്ര പരിസരത്ത് തന്നെ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുള്ള സൗ‌കര്യമു‌ണ്ട്. ക്ഷേത്ര ഭാരവാഹികളെ ബന്ധപ്പെട്ടാല്‍ ഇവിടെ താമസിക്കാം. ക്ഷേത്രത്തിന് സമീപത്ത് നിരവധി വെജിറ്റേറിയന്‍ റെസ്റ്റോറെന്റുകളുമുണ്ട്.

Photo Courtesy: Brunda Nagaraj

ആറ് ഗണപ‌തി ക്ഷേത്രങ്ങ‌ള്‍

ആറ് ഗണപ‌തി ക്ഷേത്രങ്ങ‌ള്‍

കേരളത്തിലെ വടക്കന്‍ ജില്ലയായ കാസര്‍കോട് മുതല്‍ കര്‍ണാടകത്തിലെ ഗോകര്‍ണം വരെയുള്ള തീരദേശത്ത് 6 ഗണപതി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കേവലം മൂന്നൂറു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ആറു ക്ഷേത്രങ്ങളില്‍ ഒറ്റ ദിവസത്തിനുള്ളില്‍ ദര്‍ശനം നടത്താന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ദിവസം തന്നെ ഈ ആറ് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിലൂടെ കൂടുതല്‍ പുണ്യം ലഭിക്കുമെന്ന് ഒരു വിശ്വാസം നില നില്‍ക്കുന്നുണ്ട്. മാത്രമല്ല യാത്രയ്ക്കിടെ തീരദേശത്തിലെ സുന്ദര കാഴ്ചകള്‍ ആസ്വദിക്കുകയുമാവാം. വിശദമായി വായിക്കാം

Photo Courtesy: Ssuranjna
സമീപസ്ഥലങ്ങള്‍

സമീപസ്ഥലങ്ങള്‍

സുന്ദരമായ ഒരു കൊച്ച് ഗ്രാമമാണ് ഇഡഗുഞ്ജി. ഇഡഗഞ്ജിയിലേക്ക് യാത്ര പോകുന്നവര്‍ക്ക് സമീപത്തെ നി‌രവ‌ധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. സമീപസ്ഥലങ്ങള്‍ അടുത്ത സ്ലൈഡുകളില്‍ വാ‌യിക്കാം

Photo Courtesy: Brunda Nagaraj

01. അപ്സരകൊണ്ട (12 കി മീ)

01. അപ്സരകൊണ്ട (12 കി മീ)

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവര്‍ താലൂക്കിലെ ഒരു കൊച്ച് ഗ്രാമമാണ് അപ്സരകൊ‌ണ്ട. ഇവിടുത്തെ സുന്ദരമായ വെള്ള‌‌‌‌ച്ചാട്ടമാണ് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന പ്രധാനകാര്യം. വിശദമായി വായിക്കാം

Photo Courtesy: Brunda Nagaraj
02. ഹൊന്നാവര്‍ (15 കി മീ)

02. ഹൊന്നാവര്‍ (15 കി മീ)

ഉത്തരക്കന്നഡയിലെ പ്രമുഖ ടൗണ്‍ ആയ ഹൊന്നാവര്‍, ഹൊന്നാവര്‍ താലുക്കിന്റെ ആസ്ഥാനം കൂടെയാന്.
Photo Courtesy: Benjamín Preciado

03. മുരുഡേശ്വര്‍ (19 കി മീ)

03. മുരുഡേശ്വര്‍ (19 കി മീ)

മുരുഡേശ്വര്‍ ഭട്കലില്‍ നിന്ന് ദേശീയപാത 17ലൂടെ പത്ത്കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ കായ്കിനി എന്ന സ്ഥലത്ത് എത്തിച്ചേരും. അവിടെ നിന്ന് ഇടത്തോട്ടേയ്ക്കുള്ള റോഡിലൂടെ മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പ്രശസ്തമായ മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം. ഭട്കലില്‍ നിന്ന് 13 കിലോമീറ്റര്‍ യാത്ര ചെയ്യണം ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Vijayakumarblathur
04. ഭട്കല്‍ (30 കി മീ)

04. ഭട്കല്‍ (30 കി മീ)

ഉത്തരകന്നഡ ജില്ലയിലുള്ള ബട്കല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കംകൂടിയ തുറമുഖങ്ങളിലൊന്നാണ്. വളരെ സമ്പന്നമായ ഒരു ഭൂതകാലവും ബട്കലിനുണ്ട്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കാര്‍വാറില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ബട്കല്‍. ദേശീയപാത 17ലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കൊങ്കണ്‍ റെയില്‍വേ വഴി ബുദ്ധിമുട്ടില്ലാതെ ഇവിടെ എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Magiceye
05. ഗോകര്‍ണ (68 കി മീ)

05. ഗോകര്‍ണ (68 കി മീ)

ഉത്തരകര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. തീര്‍ത്ഥാടനകേന്ദ്രമെന്നതുപോലെതന്നെ മനോഹരമായ കടല്‍ത്തീരമുള്ള ഗോകര്‍ണം വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. അഹനാശിനി, ഗംഗാവലി എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഗോകര്‍ണം. വിശദമായി വായിക്കാം

Photo Courtesy: Nvvchar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X