Search
  • Follow NativePlanet
Share
» »തലശ്ശേരിക്ക് വാ, വയനാട്ടിൽ പോകാം!

തലശ്ശേരിക്ക് വാ, വയനാട്ടിൽ പോകാം!

By Maneesh

ക്ലാസ് മുറിയില്‍ ഇരുന്ന് ചരിത്രം പഠിക്കുമ്പോള്‍ അനുഭവിച്ചിട്ടുള്ള ഒരു തരം തികട്ടിമറിച്ചില്‍ തലശ്ശേരിയില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകില്ല. കാരണം ചരിത്രം സുന്ദരമായ കാഴ്ചളായി നമുക്ക് മുന്നില്‍ അവതരിച്ച് നില്‍ക്കുകയായിരിക്കും. തലശ്ശേരിയിലെ കോട്ടയ്ക്കും കടല്‍പ്പാലത്തിനും പറയാനുള്ള ചരിത്രം വയനാട്ടിലേക്കുള്ള യാത്രയില്‍ നമുക്ക് മനസിലാക്കാം.

വയനാടെന്നാല്‍ കുരുമുളകിന് പേരുകേട്ട സ്ഥലമാണ്. വയനാട്ടിലെ കുരുമുളക് തലശ്ശേരിയില്‍ എത്തിച്ചിരുന്നത് നമ്മള്‍ യാത്ര ചെയ്യുന്ന റോഡിലൂടെയാണ്. ബ്രിട്ടീഷുകാര്‍ എന്ത് ചെയ്താലും അതിനും പിന്നില്‍ ഒരു കച്ചവടക്കണ്ണ് ഒളിഞ്ഞിരിക്കും. തലശ്ശേരി മാനന്തവാടി റോഡിന് പിന്നിലും ഈ കച്ചവടക്കണ് ഉണ്ട്. ഏതായാലും ചരിത്രം അവിടെ നില്‍ക്കട്ടെ, നമുക്ക് യാത്ര തുടങ്ങാം.

തലശ്ശേരി

തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയാല്‍ വയനാട്ടിലേക്ക് ട്രെയിനുണ്ടോ എന്ന് ആരും അന്വേഷിക്കാറില്ല. അന്വേഷിക്കുന്നവര്‍ മറ്റുള്ളവരുടെ മുന്നില്‍ മണ്ടനായെന്ന് വരും. വയനാട് ജില്ലക്കാര്‍ ആശ്രയിക്കുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നാണ് തലശ്ശേരി. കോഴിക്കോട് ആണ് മറ്റൊരു റെയില്‍വെ സ്റ്റേഷന്‍. കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം കയറി വയനാട്ടില്‍ എത്താം. എന്നാല്‍ തലശ്ശേരിയില്‍ നിന്ന് വയനാട്ടിലേക്ക് പോകുന്ന കാര്യമാണ് നമ്മള്‍ പറഞ്ഞ് വരുന്നത്.

യാത്ര

തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് മാനന്തവാടിക്ക് ബസ് ലഭ്യമാണ്. പ്രശസ്തമായ തലശ്ശേരി കൂര്‍ഗ് റോഡിലൂടെയാണ് നമ്മള്‍ വയനാട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഏകദേശം പതിനാല് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ കൂത്തുപറമ്പ് എന്ന സ്ഥലത്തെത്തും. കണ്ണൂര്‍ എന്നാല്‍ രാഷ്ട്രീയം മാത്രമാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ളവര്‍ ആരും കൂത്തുപറമ്പിനേക്കുറിച്ച് കേള്‍ക്കാതിരിക്കില്ല.

നഗരത്തില്‍ എത്തുമ്പോള്‍ തന്നെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മാരകം തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. കൂത്തുപറമ്പില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മുന്നോട്ട് നീങ്ങിയാല്‍ തൊക്കിലങ്ങാടി എന്ന സ്ഥലത്ത് എത്തിച്ചേരും.

കൂർഗിലേക്ക് പോകണ്ടല്ലോ?

നമ്മൾ വയനാട്ടിലേക്കാണ് യാത്ര ചെയ്യേണ്ടതെന്ന ആലോചന മനസിൽ ഉള്ളവർ, കൂർഗ് റോഡിനെ ഉപേക്ഷിക്കേണ്ട സമയമാണ് ഇത്. കൂർഗ്ഗ് റോഡ് മട്ടന്നൂരിലേക്ക് നീളുമ്പോൾ. നമ്മൾ വലത്തോട്ട് കണ്ണവം റോഡിലേക്ക് തിരിയുക. തലശ്ശേരി ബാവേലി റോഡ് എന്നാണ് ഈ റോഡിന്റെ പേരെന്ന് ഈ റോഡിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് തന്നെ അറിയില്ല. യാത്ര കണ്ണവത്ത് എത്തുമ്പോഴേക്ക്, വയനാട്ടിൽ നിന്ന് ഇഴഞ്ഞെത്തുന്ന പശ്ചിമഘട്ട വനമേഖല നമ്മളെ സ്വാഗതം ചെയ്യും. തകര്‍പ്പന്‍ ട്രിപ്പ്; തലശ്ശേരി - കൂര്‍ഗ് - ബേക്കല്‍

കണ്ണവം

പഴശ്ശിരാജയ്‌ക്കൊപ്പം പടപൊരുതിയ തലയ്ക്കല്‍ ചന്തുവിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ സ്ഥലമെന്ന് കണ്ണവത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. ചുവര്‍ ചിത്രങ്ങള്‍ക്ക് പേരുകേട്ട തൊടീക്കളം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത് കണ്ണവത്തിനടുത്താണ്. കണ്ണവം പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ തൊടീക്കളത്തേക്കുള്ള റോഡ് കാണാം.

പാലം കടക്കുന്നതിന് മുന്‍പ് വലത്തോട്ട് തിരിഞ്ഞാല്‍ ചെറുവാഞ്ചേരി റോഡാണ്. ഈ റോഡിലൂടെ മുന്നോട്ട് പോയാല്‍ പ്രശസ്തമായ വെളുമ്പത്ത് മാഖാം സന്ദര്‍ശിക്കാം.

നമ്മള്‍ യാത്രപോകുന്നത് വയനാട്ടിലേക്ക് ആയതിനാല്‍ ഇവിടെയൊക്കെ സന്ദര്‍ശിച്ച് തിരികെ കണ്ണവത്ത് തന്നെ എത്തിച്ചേരാന്‍ മറക്കരുത്.

മരങ്ങളുടെ ഓരം ചേർന്ന്

കണ്ണവത്ത് നിന്ന് തലശ്ശേരി ബാവേലി റോഡിലൂടെ പതിനൊന്ന് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ നെടുമ്പോയില്‍ എത്താം. കണ്ണവത്ത് നിന്ന് എടയാര്‍ എന്ന സ്ഥലം കഴിഞ്ഞാല്‍ വനമേഖലലയാണ്. വനത്തിന്റെ അരിക് ചേര്‍ന്നുള്ള റോഡിലൂടെയുള്ള യാത്ര സുന്ദരമായ അനുഭവമായിരിക്കും സമ്മാനിക്കുക. നെടുമ്പോയില്‍ എത്തുന്നത് വരെ കാനനഛായയുടെ കുളിര് യാത്രക്കാരാന് അനുഭവിക്കാം.

വന്യതയിലേക്ക്

നെടുംപോയില്‍ നിന്നാണ് വയനാട്ടിലേക്കുള്ള മലകയറ്റം ആരംഭിക്കുന്നത്. വയാനാട്ടില്‍ നിന്ന് കുന്നിറങ്ങിവന്ന നിരവധി വാഹനങ്ങള്‍ നെടുംപോയില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. തലശ്ശേരി ബാവേലി റോഡ് ഉപേക്ഷിച്ച് വലത്തോട്ട് തിരിഞ്ഞ് മാനന്തവാടി റോഡിലേക്ക് പ്രവേശിക്കണം വയനാട്ടില്‍ എത്താന്‍. വയനാട്ടിലേക്ക് മലകയറുന്നതിന് മുന്‍പ് നെടുംപൊയില്‍ അല്‍പം വിശ്രമിക്കാം.

വയനാട്ടില്‍

നെടുംപോയില്‍ നിന്ന് പേരിയ എത്തുന്നതോടെ നമ്മള്‍ വയനാട്ടിലേക്ക് എത്തിക്കഴിഞ്ഞു. മൂന്നാറിനെ ഒര്‍മ്മിപ്പിക്കുന്ന പേര്യയിലെ തേയിലത്തോട്ടങ്ങളുടെ വശ്യതതില്‍ നമ്മള്‍ തലശ്ശേരിയിലെ കടല്‍ക്കാറ്റിനെ മറന്ന് തുടങ്ങിയിരിക്കും. നമ്മള്‍ ഇനി അനുഭവിച്ച് തുടങ്ങുന്നത് പുതിയ അനുഭവങ്ങളാണ് ഒരു വയനാടാന്‍ അനുഭവങ്ങള്‍. നെടുംപോയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മാനന്തവാടിയില്‍ എത്താം. വയനാട്ടിലെ പ്രശസ്തമായ ഒരു ടൗണ്‍ ആണ് ഇത്.

ഇനി വയനാടന്‍ കാഴ്ചകള്‍

മാനന്തവാടിയില്‍ എത്തിക്കഴിഞ്ഞാല്‍ നമുക്ക് വയനാടന്‍ കാഴ്ചകള്‍ കാണാം. വയനാട്ടിലേ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം

പഴശ്ശികുടീരം

പഴശ്ശികുടീരം

പഴശ്ശിരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ഇത്. മാനന്തവാടി നഗരത്തിന് സമീപത്തയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Sreejithk2000

വള്ളിയൂർക്കാവ് ക്ഷേത്രം

വള്ളിയൂർക്കാവ് ക്ഷേത്രം

മാനന്തവാടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി വള്ളിയൂർക്കാവ് മലമുകളിലായാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: saraths

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മാനന്തവാടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ബ്രഹ്മഗിരി മലനിരകളിലാണ്. കൂടുത‌ൽ വായിക്കാം

Photo Courtesy: Vijayakumarblathur

കുറുവദ്വീപ്

കുറുവദ്വീപ്

മാനന്തവാടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയായി കബനീ നദിയിലാണ് കുറുവാദ്വീപ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Samadolfo

കുറുവദ്വീപ്

കുറുവദ്വീപ്

കുറുവദ്വീപിന്റെ കൂടുതൽ കാഴ്ചകൾ കാണാം

Photo Courtesy: Vinayaraj

വയനാട് വന്യജീവി സങ്കേതം

വയനാട് വന്യജീവി സങ്കേതം

വയനാട് വന്യജീവി സങ്കേതത്തെക്കുറിച്ച് ഇവിടെ വായിക്കാം

Photo Courtesy: Arayilpdas

എടക്കൽ ഗുഹ

എടക്കൽ ഗുഹ

എടക്കൽ‌ ഗുഹയേക്കുറിച്ച് ഇവിടെ വായിക്കാം
Photo Courtesy: Rahul Ramdas

പക്ഷി പാതാളം

പക്ഷി പാതാളം

വയനാട്ടിലെ പ്രശസ്തമായ ഒരു ട്രെക്കിംഗ് സ്ഥലമാണ് പക്ഷിപാതാളം. വയനാട്ടിലെ കൂടുതൽ ട്രെക്കിംഗ് സ്ഥലങ്ങളെക്കുറിച്ച് അറിയാം

Photo Courtesy: Vinayaraj

പൂക്കോട് തടാകം

പൂക്കോട് തടാകം

കേരളത്തിലെ തന്നെ പ്രശസ്തമായ ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. കൂടുതൽ വായിക്കാം
Photo Courtesy: Dhruvarahjs

ബാണസുര ഡാം

ബാണസുര ഡാം

കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെയായാണ് ബാണാസുര ഡാം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vaibhavcho

ബാണസുര ഡാം

ബാണസുര ഡാം

ഇന്ത്യയിലേ ഏറ്റവും വലിയ എർത്തഡാമായ ബാണസുര ഡാമിനേക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Vaibhavcho

ബാണസുര ഡാം

ബാണസുര ഡാം

ബാണസുര ഡാമിന്റെ ഒരു കാഴ്ച

Photo Courtesy: Vinayaraj

മീൻമുട്ടി വെള്ളച്ചാട്ടം

മീൻമുട്ടി വെള്ളച്ചാട്ടം

മീൻമുട്ടി വെള്ളച്ചാട്ടത്തെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Anantharamvanchiprakash

സൂചിപ്പാറ വെള്ളച്ചാട്ടം

സൂചിപ്പാറ വെള്ളച്ചാട്ടം

മീൻമുട്ടിവെള്ളച്ചാട്ടം പോലെ തന്നെ പ്രശസ്തമാണ് സൂചിപ്പാറ വെള്ളച്ചാട്ടവും. സൂചിപ്പാറ വെള്ളച്ചാട്ടത്തെക്കുറിച്ച് കൂടുതൽ അറിയാം

Photo Courtesy: Abin jv

ചെമ്പ്രപീക്ക്

ചെമ്പ്രപീക്ക്

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചെമ്പ്രപീക്കിനെക്കുറിച്ച് കൂടുതൽ അറിയാം

Photo Courtesy: Apletters

കാരപ്പുഴ ഡാം

കാരപ്പുഴ ഡാം

കൽപ്പറ്റയിൽ നിന്ന് 16 കിലോമീറ്റർ അകലെയായാണ് കാരപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Lavenderguy

ഫാന്റം റോക്ക്

ഫാന്റം റോക്ക്

കണ്ടാൽ ഫാന്റത്തിന്റെ ഒരു ലുക്കില്ലെ? അതുകൊണ്ടാണ് ഈ പാറയ്ക്ക് ഫാന്റം റോക്ക് എന്ന പേര് ലഭിച്ചത്. കൂടുതൽ വായിക്കാം

Photo Courtesy: Kazzwani

ചങ്ങല മരം

ചങ്ങല മരം

ചങ്ങല മരത്തിന് പിന്നിൽ ഒരു കഥയുണ്ട്. അത് വായിക്കാം

Photo Courtesy: Sandwanam

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X