Search
  • Follow NativePlanet
Share
» »സാഹസികത നിറഞ്ഞ ഏലഗിരി യാത്ര

സാഹസികത നിറഞ്ഞ ഏലഗിരി യാത്ര

By Maneesh

സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട ഒരു സ്ഥലമുണ്ട് തമിഴ്‌നാട്ടില്‍. വെല്ലൂരിന് സമീപത്തുള്ള ഏലഗിരിയാണ് ആ സ്ഥലം. ഊട്ടി വിനോദസഞ്ചാരികളുടെ പറുദീസയായി മറുമ്പോള്‍, പാവങ്ങളുടെ ഊട്ടി എന്ന ഏലഗിരിയില്‍ സഞ്ചാരികള്‍ ചേക്കേറുന്നത് സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനാണ്.

സുന്ദരവും ത്രില്ലടിപ്പിക്കുന്നതുമായ പതിനാല് ഹെയർപിൻ വളവുകൾ കയറി വേണം സമുദ്രനിരപ്പിൽ നിന്ന് 4626 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏലഗിരിയിൽ എത്തിച്ചേരാൻ. ഏകദേശം 30 ചതുരശ്ര കിലോമീറ്ററിൽ പടർന്ന് കിടക്കുന്നതാണ് ഏലഗിരി എന്ന സുന്ദരഭൂമി.

ഏലഗിരിയെക്കുറിച്ച് കൂടുതൽ വായിക്കാം

ട്രെക്കിംഗ്

ട്രെക്കിംഗ്

ഏലഗിരിയില്‍ എത്തുന്നവര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച വിനോദമാണ്‌ ട്രെക്കിംഗ്‌. ഇവിടെ പ്രധാനമായും ഏഴ്‌ ട്രെക്കിംഗ്‌ പാതകളാണുള്ളത്‌. സംരക്ഷിത വനമേഖലകളിലൂടെ കടന്നുപോകുന്ന ഈ പാതകളിലൂടെയുള്ള യാത്രയ്‌ക്കിടെ വെള്ളച്ചാട്ടങ്ങള്‍, കൊടുമുടികള്‍ എന്നിവ കാണാന്‍ കഴിയും. പുംഗാനൂര്‍ തടാകം മുതല്‍ നിലവൂര്‍ ജലഗാമ്പരൈ വരെ നീളുന്ന പാതയാണ്‌ എറ്റവും നീളമുള്ള ട്രെക്കിംഗ്‌ പാത. പതിന്നാല്‌ കിലോമീറ്ററാണ്‌ ഈ പാതയുടെ നീളം. ആറു കിലോമീറ്റര്‍ നീളമുള്ള പുംഗാനൂര്‍ തടാകം- സ്വാമിമലൈ പാതയും ഇവിടുത്തെ പ്രധാനപ്പെട്ട ട്രെക്കിംഗ്‌ പാതയാണ്‌.

നിലവൂർ തടാകം

നിലവൂർ തടാകം

ബോട്ട്‌ യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമാണ്‌ നിലവൂര്‍ തടാകം. നിലവൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു കുളമാണിത്‌. തടാകത്തിന്‌ സമീപത്തായി ഒരു ക്ഷേത്രം കാണാം. കടവു നാച്ചിയ ദേവിയാണ്‌ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. എല്ലാ വെള്ളിയാഴ്‌ചയും രാത്രി 11 മണിക്കും 12 മണിക്കും ഇടയ്‌ക്ക്‌ വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തുന്നു. മോക്ഷ വിമോചന ക്ഷേത്രം ഈ കുളത്തിന്‌ അടുത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നത്‌ പാപമുക്തി നല്‍കുമെന്നാണ്‌ വിശ്വാസം.

Photo Courtesy: Sayowais

സാഹസിക വിനോദം

സാഹസിക വിനോദം

സാഹസികരായ സഞ്ചാരികളുടെ പറുദ്ദീസയാണ്‌ ഏലഗിരി. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകൃതിത്ത പ്രദേശമായി അടുത്തിടെ ഏലഗിരിയെ തിരഞ്ഞെടുത്തിരുന്നു. ഒന്നാം സ്ഥാനം മഹാരാഷ്ട്രയിലെ പഞ്ചാഗ്നിക്കാണ്‌. ഇവിടെ നിരവധി ക്ഷേത്രങ്ങളുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രായം ചെന്നവരും ധാരാളമായി ഏലഗിരി സന്ദര്‍ശിക്കുന്നു.

Photo Courtesy: McKay Savage

വിദൂരക്കാഴ്ചകൾ

വിദൂരക്കാഴ്ചകൾ

ഏലഗിരി കുന്നുകള്‍ക്ക്‌ സമീപം ഒരു ടെലിസ്‌കോപ്പ്‌ ഹൗസുണ്ട്‌. വനം വകുപ്പിന്‌ കീഴിലാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌. പൊന്നേരിയില്‍ നിന്ന്‌ ഏലഗിരി കുന്നിലേക്കുള്ള വഴിയില്‍ ഘട്ട്‌ റോഡിന്റെ തുടക്കത്തിലാണ്‌ ടെലിസ്‌കോപ്പ്‌ ഹൗസ്‌ സ്ഥിതി ചെയ്യുന്നത്‌. പതിമൂന്നാമത്തെ വളവിന്‌ തൊട്ടുമുമ്പ്‌ 1002 മീറ്റര്‍ ഉയരത്തിലാണ്‌ ടെലിസ്‌കോപ്പ്‌ ഹൗസിന്റെ സ്ഥാനം.

Photo Courtesy: Akarsh Simha

പോകേണ്ട സമയം

പോകേണ്ട സമയം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ്‌ ഏലഗിരി സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. വര്‍ഷം മുഴുവന്‍ ഏറെക്കുറെ സുഖകരമായ കാലാവസ്ഥയാണ്‌ ഏലഗിരിയില്‍ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ താപനില 18 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. എന്നാല്‍ ശൈത്യകാലത്തെ താപനില 11 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം. വന്‍തോതിലുള്ള മഴ ഇവിടെ ലഭിക്കാറില്ല.

Photo Courtesy: Praveen Selvam

സ്വാമി മല

സ്വാമി മല

കേക്കിന്റെ ആകൃതിയിലുള്ള ഒരു കുന്നാണ്‌ സ്വാമിമലൈ. സ്വാമിമലൈയിലെ കൊടുമുടികള്‍ ആകാശം മുട്ടി നില്‍ക്കുകയാണെന്ന്‌ തോന്നും. ഈ മലനിരയിലെ എറ്റവും ഉയര്‍ന്ന കൊടുമുടിക്ക്‌ തറനിരപ്പില്‍ നിന്ന്‌ 4338 മീറ്റര്‍ ഉയരമുണ്ട്‌. മലകയറ്റം ഇഷ്ടപ്പെടുന്നവര്‍ സ്വാമിമലൈയില്‍ ട്രെക്കിംഗിന്‌ എത്തുന്നത്‌ സാധാരണയാണ്‌. അങ്ങോട്ടുമിങ്ങോട്ടുമായി ഏതാണ്ട്‌ ആറ്‌ കിലോമീറ്ററാണ്‌ ട്രെക്കിംഗ്‌ പാതയുടെ നീളം.

Photo Courtesy: Ashwin Kumar

നടപ്പാത

നടപ്പാത

ട്രെക്കിംഗ്‌ പാത ഒരു കൊടുമുടിയിലാണ്‌ അവസാനിക്കുന്നത്‌. ഇവിടെ നിന്നാല്‍ മലനിര പൂര്‍ണ്ണമായും കാണാനാകും. സ്വാമിമലൈയ്‌ക്ക്‌ സമീപമുള്ള ജവഡി കുന്നുകളും പല്ലമാതി കുന്നുകളും ട്രെക്കിംഗിന്‌ പേരുകേട്ടവയാണ്‌. ഈ മലകള്‍ കയറുക താരതമ്യേമ എളുപ്പമാണ്‌. ഇതിനായി ഒരു ദിവസമെങ്കിലും ഇവിടെ ചെലവഴിക്കേണ്ടി വരും. അല്‍പ്പം അകലെ നിന്ന്‌ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം ട്രെക്കിംഗ്‌ സഞ്ചാരികള്‍ക്ക്‌ നല്‍കും.

Photo Courtesy: Ashwin Kumar

https://www.flickr.com/photos/ashwinkumar/3976637730

കൊടൈവിഴ

കൊടൈവിഴ

എല്ലാ വര്‍ഷവും മെയ്‌, ജൂണ്‍ മാസങ്ങളിലാണ്‌ വേനല്‍ക്കാല ഉത്സവമായ കൊടൈ വിഴാ ആഘോഷിക്കുന്നത്‌. ഏലഗിരി മലകളില്‍ അധിവസിക്കുന്ന ആദിവാസി ജനതയുടെ സംസ്‌കാരം, ആചാരങ്ങള്‍, പാരമ്പര്യം എന്നിവ വിളിച്ചോതുന്ന ആഘോഷമാണിത്‌. മൂന്ന്‌ ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ആള്‍ക്കാരും സഞ്ചാരികളും എത്താറുണ്ട്‌.

Photo Courtesy: Ashwin Kumar

പുംഗാനൂര്‍

പുംഗാനൂര്‍

ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമായി നിര്‍മ്മിച്ച ഒരു കൃത്രിമ തടാകമാണ്‌ പുംഗാനൂര്‍ തടാകം. ഏലഗിരിയിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ്‌ ഈ തടാകം. ഏലഗിരി മലനിരകളുടെ ഒത്ത നടുക്ക്‌ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ വിസ്‌തൃതി 56.70 ചതുരശ്ര മീറ്ററാണ്‌.

Photo Courtesy: cprogrammer

ഹെയർപി‌ൻ വളവുകൾ

ഹെയർപി‌ൻ വളവുകൾ

യേലഗിരിയിലൂടെയുള്ള ഡ്രൈവിംഗ്‌ മനോഹരമായ ഒരു പെയിന്റിംഗിലൂടെ കടന്നുപോകുന്ന അനുഭവമായിരിക്കും നിങ്ങള്‍ക്ക്‌ നല്‍കുക. ത്രില്ലടിപ്പിക്കുന്ന നിരവധി ഹെയർപിൻ വളവുകളും ഇവിടെ കാണാം

Photo Courtesy: Ashwin Kumar

കുരങ്ങന്മാർ

കുരങ്ങന്മാർ

നിരവധി തരത്തിലുള്ള സസ്യ ജന്തു മൃഗാധികളെ കാണാനുള്ള അവസരവും ഏലഗിരി യാത്രയിലൂടെ സഞ്ചാരികൾക്ക് ലഭിക്കും.

Photo Courtesy: Nagesh Jayaraman

നേച്ചർ പാർക്ക്

നേച്ചർ പാർക്ക്

പുംഗാനൂര്‍ തടാകത്തിന്‌ സമീപത്താണ്‌ നേച്ചര്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. 12 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന പാര്‍ക്കില്‍ മലയോര പ്രകൃതിയില്‍ വളരുന്ന നിരവധി സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. പാര്‍ക്കില്‍ ഒരു കൃത്രിമ വെള്ളച്ചാട്ടവും കാണാനാകും. ഈ വെള്ളച്ചാട്ടത്തില്‍ കുളിക്കാവുന്നതാണ്‌.
Photo Courtesy: Nagesh Jayaraman

ജലധാര

ജലധാര

കുട്ടികളുടെ പാര്‍ക്ക്‌, മ്യൂസിക്കല്‍ ഫൗണ്ടന്‍, അക്വേറിയം, മുളവീട്‌, പോളിഹൗസ്‌, പൂന്തോട്ടം എന്നിവയും പാര്‍ക്കിലുണ്ട്‌. മ്യൂസിക്കല്‍ ഫൗണ്ടനില്‍ ജലധാര ജനപ്രിയ ഗാനങ്ങള്‍ക്കൊത്ത്‌ നൃത്തം ചെയ്യും. അക്വേറിയത്തില്‍ വ്യത്യസ്‌തങ്ങളായ വിവധയിനം മീനുകളും ആമകളും ഉണ്ട്‌.
Photo Courtesy: Aravindan Premkumar

വേലവൻ ക്ഷേത്രം

വേലവൻ ക്ഷേത്രം

ഏലഗിരി ഗ്രാമത്തിലെ കൊടുമുടികളില്‍ ഒന്നിലാണ്‌ വേലവന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ മുരുകനാണ്‌. ക്ഷേത്രത്തില്‍ നിന്നാല്‍ പ്രദേശത്തിന്റെ മനോഹാരിത പരിപൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയും. താഴ്‌വാരത്തിന്റെ സൗന്ദര്യം നല്ല രീതിയില്‍ ആസ്വദിക്കാനും ക്ഷേത്ര സന്ദര്‍ശനം സഹായിക്കും. തമിഴ്‌നാട്ടില്‍ ആഘോഷിക്കുന്ന എല്ലാ പ്രധാന ഉത്സവങ്ങളും വേലവന്‍ ക്ഷേത്രത്തിലും കൊണ്ടാടുന്നുണ്ട്‌. ജൂലൈ മുതല്‍ ആഗസ്റ്റ്‌ വരെയുള്ള കാലത്താണ്‌ ഉത്സവങ്ങളില്‍ അധികവും നടക്കുന്നത്‌.

Photo Courtesy: cprogrammer

പൊങ്കൽ

പൊങ്കൽ

പൊങ്കല്‍, ദീപാവലി ആഘോഷങ്ങള്‍ യെലഗിരിയെ കൂടുതല്‍ സുന്ദരമാക്കും. പൊങ്കല്‍ ജനുവരിയിലും ദീപാവലി ഒക്ടോബറിലുമാണ്‌ ആഘോഷിക്കപ്പെടുന്നത്‌. യെലഗിരിയെ സംബന്ധിച്ച്‌ ഈ രണ്ട്‌ ആഘോഷങ്ങളും വളരെ പ്രധാനമാണ്‌.

Photo Courtesy: GoDakshin

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ഏലഗിരിയില്‍ എത്തുക അത്ര പ്രയാസമുള്ള കാര്യമല്ല. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍ ജോളാർപ്പേട്ട് ജംഗ്‌ഷനാണ്‌. ഇവിടെ നിന്ന്‌ ഏലഗിരിയിലേക്ക്‌ ബസുകളും ടാക്‌സികളും ലഭിക്കും. തമിഴ്‌നാട്ടിലെ പൊന്നേരിയില്‍ നിന്ന്‌ ഏലഗിരിയിലേക്ക്‌ റോഡ്‌ മാര്‍ഗ്ഗം പോകാന്‍ കഴിയും. ചെന്നൈ, സേലം, ഹൊസൂര്‍, ബാംഗ്ലൂർ എന്നിവിടങ്ങളില്‍ നിന്ന്‌ ഏലഗിരിയിലേക്ക്‌ എപ്പോഴും ബസ്‌ സര്‍വ്വീസുകളുണ്ട്‌. ഏലഗിരിയേക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Ashwin Kumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X