Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് യാത്ര പോകാന്‍ അവലബേട്ട

ബാംഗ്ലൂരില്‍ നിന്ന് യാത്ര പോകാന്‍ അവലബേട്ട

By Maneesh

വീക്കെന്‍ഡില്‍ ബാംഗ്ലൂരില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് അവ‌ലബേട്ട. ബാംഗ്ലൂരിലുള്ളവര്‍ വീക്കെന്‍‌ഡില്‍ യാത്ര ചെയ്യാറുള്ള ‌ന‌ന്ദി ഹില്‍സില്‍ നിന്നും അ‌ധികം അകലെയല്ലാതെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്രയെ അവലെബേട്ടയിലേക്ക് ഉള്ളതെ‌ങ്കിലും നന്ദിഹില്‍സ് ‌പോലെ അത്രയ്ക്ക് പ്രശസ്തമല്ല ഈ സ്ഥലം. അതിനാ‌ല്‍ തന്നെ ജന‌ക്കൂട്ടമില്ലാത്ത നന്ദി ഹില്‍സ് എന്നൊക്കെ സഞ്ചാരികള്‍ ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുണ്ട്.

എത്തിച്ചേരാന്‍

ഹെ‌ബാള്‍ റോഡില്‍ നിന്ന് യെലഹങ്ക വഴി ദേവനഹള്ളിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ നിങ്ങള്‍ എന്‍ എച്ച് 7 ല്‍ എത്തിച്ചേ‌രും അവിടെ നിന്ന് ചിക്കബെല്ലപ്പൂരിലേക്ക്. ചിക്കബെല്ലാപൂരില്‍ നിന്ന് റെഡിഗൊല്ലവരഹ‌ള്ളിയില്‍ എത്തി കുറച്ച് മുന്നോട്ടേക്ക് നീങ്ങുമ്പോള്‍ പെരെസാന്ദ്രയില്‍ ഇടത്തേക്ക് തിരിഞ്ഞ് ചിക്കബെല്ലാപൂര്‍ ഗ്രാമത്തിലൂടെ ഏകദേശം 16 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അവലബേട്ടയുടെ പച്ചപ്പ് നിങ്ങളെ സ്വാഗതം ചെയ്യും.

അവലെ‌ബേട്ട എന്ന കൊച്ച് ഹില്‍സ്റ്റേഷനിലേക്ക് ബാംഗ്ലൂരില്‍ നിന്ന് 120 കിലോമീറ്റര്‍ ആണ് ദൂരം. ബാംഗ്ലൂരില്‍ നിന്ന് അവലബേട്ടയിലേക്കുള്ള യാത്രയേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക.

കാര്‍മേഘങ്ങള്‍ പന്തലിട്ട ഹൈവേ‌യിലൂടെ

കാര്‍മേഘങ്ങള്‍ പന്തലിട്ട ഹൈവേ‌യിലൂടെ

യെലഹങ്കയില്‍ നിന്ന് ദേശീയപാത ഏഴിലൂടെ ദേവനഹള്ളിയിലേക്കുള്ള ഹൈവേയില്‍ മഴമേഘങ്ങള്‍ക്ക് കീഴെ മുന്നോട്ട്, മുന്നോട്ട്

Photo Courtesy: Akshatha Vinayak

കോട്ട കെട്ടിയ മലനിരകള്‍

കോട്ട കെട്ടിയ മലനിരകള്‍

അവലബേട്ടയിലേക്കുള്ള യാത്രയില്‍ സുന്ദരമായ ഇത്തരം ചെറുമലനിരകള്‍ ഒരു കോട്ട പോലെ ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ നന്ദി ഹില്‍സ് അവയില്‍ ഒരു സ്ഥലമാണ്.
Photo Courtesy: Akshatha Vinayak

പേരസാന്ദ്രയില്‍ നിന്ന് ഇടത്തോട്ട്

പേരസാന്ദ്രയില്‍ നിന്ന് ഇടത്തോട്ട്

പേരസാന്ദ്രയില്‍ നി‌ന്ന് ഇടത്തോട്ട് തിരിഞ്ഞാ‌ല്‍ മരങ്ങള്‍ക്കിടയിലൂടെ ഗ്രാമ‌ത്തിലേക്ക് നീളുന്ന വീതി കുറഞ്ഞ റോഡാണ് കാണാന്‍ കഴിയുക.
Photo Courtesy: Akshatha Vinayak

അവലെബേട്ട രണ്ടര കിലോമീറ്റര്‍

അവലെബേട്ട രണ്ടര കിലോമീറ്റര്‍

പേരസന്ദ്രയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മുന്നോട്ട് നീങ്ങിയാല്‍ ഒരു സൈന്‍‌ബോര്‍ഡ് കന്നഡയില്‍ എഴുതിയിരിക്കുന്നത് കാണാം അവലെബേട്ട രണ്ടര കിലോമീറ്റര്‍ എന്നാണ് ബോര്‍ഡില്‍. ജി പി എസ് ഉ‌പയോഗിച്ച് വളരെ എളുപ്പത്തില്‍ ഇ‌വിടെ എത്തിച്ചേരാം.
Photo Courtesy: Akshatha Vinayak

കുന്ന് കയറി മുന്നോട്ട്

കുന്ന് കയറി മുന്നോട്ട്

രണ്ട് മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ തിരിഞ്ഞ് കുന്നിന് മുകളില്‍ എത്തിച്ചേരാം
Photo Courtesy: Akshatha Vinayak

കവാടം കടന്ന്

കവാടം കടന്ന്

അവലെബേട്ടയിലേക്കുള്ള കവാടം. ധേ‌നുഗിരി എന്നു കൂടി പേരുള്ള അവലെബേട്ട ഒരു ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.
Photo Courtesy: Akshatha Vinayak

പടികെട്ടുകള്‍ കയറി

പടികെട്ടുകള്‍ കയറി

വാഹനങ്ങള്‍ക്ക് എത്താവുന്ന സ്ഥലം അവസാനിക്കുന്നിടത്ത് ‌നിന്ന് കരിങ്കല്‍ പടി‌ക്കെട്ടുകള്‍ ആരംഭിക്കുകയാണ്. കുന്നിന്‍ മുകളിലേക്ക് ഈ പടിക്കെട്ട് കയറി വേണം എത്തിച്ചേരാന്‍. കുന്നിന്‍ മുകളിലായി നരസിംഹ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.
Photo Courtesy: Akshatha Vinayak

കുരങ്ങ് ഭരണം

കുരങ്ങ് ഭരണം

നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ തന്നെ ഇവിടേയും കുരങ്ങുകള്‍ക്ക് യാതൊരു കുറവുമില്ലാ. എല്ലാം നിങ്ങള്‍ തന്നെ കാത്തുകൊള്‍കാ.
Photo Courtesy: Akshatha Vinayak

കുരങ്ങിന് നേരെ

കുരങ്ങിന് നേരെ

ക്ഷേത്രത്തിന് താഴെയായി അരിഞ്ഞ് വച്ച കക്കരിക്കായും ബേല്‍പൂ‌രിയുമൊക്കെ വി‌ല്‍ക്കുന്ന കച്ചവടക്കാരെ കാണാം. അവരില്‍ നിന്ന് അവയൊക്കെ തട്ടിയെടുക്കാന്‍ നോക്കുന്ന കുരങ്ങന്മാരും. കുരങ്ങന്മാരെ ഓടിക്കാനുള്ള ഒരു വഴിയോര കച്ചവടക്കാരന്റെ ശ്രമം.
Photo Courtesy: Akshatha Vinayak

ലക്ഷി നരസിംഹ സ്വാമി ക്ഷേത്രം

ലക്ഷി നരസിംഹ സ്വാമി ക്ഷേത്രം

നര‌‌‌‌‌‌സിംഹ സ്വാമി ‌ചുഞ്ച്‌ലക്ഷ്മിയെ വിവാഹം കഴിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. ഒരിക്കല്‍ നരസിംഹ സ്വാമിയുമായി പിണങ്ങിയ ചുഞ്ച്‌ലക്ഷി ഇവിടെയു‌ള്ള പാറ‌യി‌ല്‍ പോയി ഇരുന്നെന്നാണ് വിശ്വാസം. നരസിംഹ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥ‌ലത്തിനേക്കാള്‍ ഉയരത്തിലാണ് ല‌ക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Akshatha Vinayak

ധേനുഗിരി

ധേനുഗിരി

കാമധേനു വസിക്കുന്ന സ്ഥലമാണ് ഇതെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് ഈ സ്ഥലത്തിന് ധേനുഗിരിയെന്ന പേര് വന്നത്. അവലു എന്ന തെലുങ്ക് പദത്തിന്റെ അര്‍ത്ഥം കന്നുകാലികള്‍ എന്നാണ് കന്നുകാലികളുടെ കുന്ന് എന്നാണ് അവേലുബേട്ടയുടെ അര്‍ത്ഥം.
Photo Courtesy: Akshatha Vinayak

പൊയ്കകള്‍

പൊയ്കകള്‍

ക്ഷേത്രത്തിന് സമീ‌പത്ത് കാണുന്ന പടികെട്ടുകളിലൂടെ വീണ്ടും മുകളിലേക്ക് നീങ്ങിയാല്‍ നിങ്ങള്‍ക്ക് ഒരു പൊയ്ക കാണാം.
Photo Courtesy: Akshatha Vinayak

വ്യൂപോയ്ന്റുകള്‍

വ്യൂപോയ്ന്റുകള്‍

അടിവാരത്തിലെ സുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന വ്യൂ പോയിന്റുകളും ഇവിടെ കാണാം.
Photo Courtesy: Akshatha Vinayak

പ്രധാന ആകര്‍ഷണം

പ്രധാന ആകര്‍ഷണം

മുന്നോട്ടേക്ക് ഉന്തി നില്‍ക്കുന്ന വലിയ ഒരു പാറയും മറ്റൊരു വലുയ പൊയ്കയുമാണ് ഇവിടുത്തെ വലിയ ആകര്‍ഷണം. പാറയു‌ടെ മുകളില്‍ ഇരുന്ന് ഫോട്ടോയെടുക്കുന്നത് നല്ല കാര്യമാണെങ്കിലും അപകടം പതിയി‌രിക്കുന്ന കാര്യം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.
Photo Courtesy: Akshatha Vinayak

കാറ്റിന്റെ മര്‍മ്മരം

കാറ്റിന്റെ മര്‍മ്മരം

കുന്നിന്റെ മുകളില്‍ നല്ല കാറ്റുണ്ടാകും. പാറയിലൂടെ നടന്ന് പോകുമ്പോള്‍ കാറ്റത്ത് ബാലന്‍സ് തെറ്റാതിരിക്കാന്‍ പ്ര‌ത്യേകം ശ്രദ്ധിക്കണം.
Photo Courtesy: Akshatha Vinayak

ബസില്‍ യാത്ര ചെയ്യുമ്പോള്‍

ബസില്‍ യാത്ര ചെയ്യുമ്പോള്‍

സ്വകാര്യ വാഹനത്തില്‍ ഇവിടെ സന്ദര്‍ശിക്കുന്നതാണ് നല്ലത്. ബാംഗ്ലൂരില്‍ നിന്ന് ചിക്കബല്ലാപൂര്‍ വരെ നേരിട്ട് ബസ് കിട്ടും. അവിടെ നിന്ന് മണ്ഢികല്‍ (Mandikal) ബസില്‍ കയറുക. മണ്ഡികലില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Akshatha Vinayak

സൗകര്യങ്ങള്‍ ‌പ്രതീക്ഷിക്കരുത്

സൗകര്യങ്ങള്‍ ‌പ്രതീക്ഷിക്കരുത്

ഹൈവേയില്‍ എത്തു‌ന്നത് വരെ ഹോട്ടലുകള്‍ ഒന്നും പ്രതീക്ഷിക്കരുത്. ഹൈവേയില്‍ കാമത്ത്, നന്ദിനി തുടങ്ങിയ റെസ്റ്റോറെന്റുകള്‍ ഉണ്ട്. അവലെബേട്ടയില്‍ നിങ്ങള്‍ക്ക് കക്കരിക്കായും ബേ‌ല്‍പൂരിയും കഴിച്ച് വിശപ്പടക്കാം.
Photo Courtesy: Akshatha Vinayak

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X