വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തിരുവനന്തപുരം - കോവളം - കന്യാകുമാരി

Written by:
Published: Friday, April 7, 2017, 14:34 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

തിരുവനന്തപുരത്ത് നിന്ന് കോവളം വഴി കന്യാകുമാരിയിലേക്ക് ഒരു യാത്ര ആയാലോ. രണ്ട് പകലുകൾ നിങ്ങൾക്ക് ഒരു യാത്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കാൻ കഴിയുമെങ്കിൽ കന്യകുമാരിയിലേക്കുള്ള യാത്ര ഏറ്റവും സുന്ദരമായ ഒന്നായിരിക്കും. തീരങ്ങളുടെ സൗന്ദര്യം നുകർന്നും, തീർത്ഥാടനാലയങ്ങളിൽ സമയം ചിലവിട്ടും ഒരു സുന്ദരമായ യാത്ര.

തി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്ര

യാത്രയ്ക്ക് ഒരുങ്ങും മുൻപ് ബസ് ടിക്കറ്റും ഹോട്ടലുകളും ബുക്ക് ചെയ്യാൻ മറക്കേണ്ട. കാരണം നിങ്ങളുടെ സാഞ്ചാരം ടെൻഷനുകൾ അകറ്റാനുള്ളതല്ലെ. മാത്രമല്ല, നേരത്തെ ഹോട്ടലുകളും ബസ് ടിക്കറ്റുകളും ബുക്ക് ചെയ്യുക വഴി നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ ഹോട്ടലുകളും ബസുകളും തിരഞ്ഞെടുക്കുകയുമാവാം. അത് നിങ്ങളുടെ കീശ കാലിയാക്കാതിരിക്കാൻ ഉപകാരപ്പെടും.

കോവളത്തേക്ക്

തിരുവനന്തപുരത്ത് നിന്ന് 20 കിലോമീറ്റർ അകലെയായാണ് കോവളം സ്ഥിതി ചെയ്യുന്നത്. കോവളത്ത് എത്താൻ നിങ്ങൾക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കാം. ബസുകളും ലഭ്യമാണ്. കോവളത്ത് നിങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിൽ ഒന്ന് സന്ദർശനം നടത്തി ഫ്രഷ് ആയതിന് ശേഷം ആദ്യം എത്തേണ്ട സ്ഥലം സമുദ്രബീച്ചിലെ ലൈറ്റ് ഹൗസ് ആണ്. അല്ലെങ്കിൽ ഹൗവ്വാ ബീച്ചിലും പോകാം. ബീച്ചിൽ നിൽക്കുമ്പോൾ, അറബികടലിന്റെ തിരമാലകളോടൊപ്പം തഴുകിയെത്തുന്ന കടൽക്കാറ്റ് നിങ്ങൾക്ക് പുതിയ ഒരു മാനസിക ഉല്ലാസമാണ് പകർന്ന് നൽകുക.
Photo Courtesy: mehul.antani

ഷോപ്പിംഗ്

കറുത്തമണൽ പരന്ന് കിടക്കുന്ന കോവളം ബീച്ച് ഷോപ്പിംഗിന്റെ ഒരു പറുദീസ കൂടിയാണ്. തുണിത്തരങ്ങൾ മുതൽ നാവിൽ വെള്ളമൂറിക്കുന്ന മധുര വിഭവങ്ങൾ വരെ നമുക്ക് ഇവിടെ നിന്ന് വാങ്ങാം.
Photo Courtesy: Manju Shakya

കടൽ ‌രുചി കെങ്കേമം

ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളിൽ ആരും തന്നെ ഇവിടുത്തെ സീഫുഡ് ഒന്ന് രുചിച്ച് നോക്കാതെ പോകാറില്ല. സുന്ദരമായി മിനുക്കിയെടുത്ത ശംഖുകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഇത്തരത്തിൽ ഒരു ശംഖ് വാങ്ങി സൂക്ഷിച്ച് വയ്ക്കുന്നത്, ഈ യാത്രയുടെ ഓർമ്മകൾക്ക് സഹായിക്കും.
Photo Courtesy: Pava

അടുത്ത പരിപാടി

ഷോപ്പിംഗും നടത്തവുമായി നിങ്ങൾ ക്ഷീണിച്ചെങ്കിൽ, ഇനിയൽപ്പം വിശ്രമമാവാം ഹോട്ടലിൽ ചെന്ന് വിശ്രമിക്കാൻ താൽപര്യമില്ലെങ്കിൽ അടുത്ത സ്ഥലത്തേക്ക് പോകാം.
Photo Courtesy: BishkekRocks

വിഴിഞ്ഞം ഫിഷിംഗ് വില്ലേജ്

വിഴിഞ്ഞം ഫിഷിംഗ് വില്ലേജ് ആണ് അടുത്ത നമ്മുടെ സന്ദർശന കേന്ദ്രം. ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായുള്ള ഇവിടേക്ക് നടന്നും പോകാം. ഇതിന് താല്പര്യമില്ലാത്തവർക്ക് ഓട്ടോകൂട്ടി കാശ്കളയാം.
Photo Courtesy: Infocaster at English Wikipedia

വിഴിഞ്ഞത്തെ കാഴ്ചകൾ

കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു പുരാതന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പോർച്ചുഗീസ് പാരമ്പര്യം വിളിച്ചോതുന്ന ഒരു ക്രിസ്ത്യൻ ദേവാലയവും ഇവിടെയുണ്ട്.
Photo Courtesy: Prasad0224

മറൈൻ അക്വേറി‌യം

ഇവിടെയെത്തിയാൽ ഒഴിവാക്കാൻ പാറ്റാത്ത മറ്റൊന്ന് മറൈൻ അക്വേറിയം ആണ്. അഞ്ചു മണിക്ക് മുൻപെ ഇവിടെ എത്തിച്ചേരാൻ മറക്കേണ്ട. അഞ്ച് മണി കഴിഞ്ഞാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.
Photo Courtesy: Johntanjm

കായൽ കാണാൻ പൂവാറിലേക്ക്

യാത്രയ്ക്കിടെ നമുക്ക് പൂവാറിലെ കായൽ തീരത്ത് ഒരൽപ്പ സമയം വിശ്രമിക്കാം. കോവളത്ത് നിന്ന് 16 കിലോമീറ്റർ അകലെയായുള്ള പൂവാർ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Sharda Crishna

ബോട്ട് യാ‌ത്ര

നെയ്യാർ നദിയിലൂടെ ഒരു ബോട്ട് യാത്രയാണ് ഇവിടുത്തെ മറ്റൊരു കാര്യം. ഇവിടെയെത്തിയാൽ ഗോൾഡൻ ബീച്ച് സന്ദർശിക്കാൻ മറക്കേണ്ട.
Photo Courtesy: Shivamsp182

ഞണ്ട് ഫ്രൈ

ഇവിടെ പ്ലേറ്റിൽകിട്ടുന്ന ഞണ്ട് ഫ്രൈയ്ക്ക് നല്ല ഡിമാന്റാണ്. ഇതൊന്ന് രുചിച്ച് നോക്കാൻ നിരവധി സ്റ്റാളുകളും ഇവിടെയുണ്ട്. പക്ഷെ ഇനി അധികം സമയം കളയേണ്ട. രാത്രി ഏഴുമണിയോടെ ബസ് കയറിയാൽ 10 മണിക്ക് കന്യാകുമാരിയിൽ എത്താം.
Photo Courtesy: megawatts86

കന്യാകുമാരിയിലേക്ക്

കന്യകുമാരിയിലെ ഒരു ഹോട്ടലിൽ തങ്ങി നന്നായി ഉറങ്ങുക. കാരണം രാവിലെ നമുക്ക് എഴുന്നേൽക്കണം. എന്തിനാണെന്ന് അറിയാമല്ലോ. അതിനല്ലേ ഇത്രയും ദൂരം താണ്ടി ഇവിടെ എത്തിയത്.
Photo Courtesy: Nikhilb239

അതിരാവിലെ എഴുന്നേ‌ൽക്കണം

രാവിലെ ആറുമണിയോടെ കന്യാകുമാരിയിലെ ബീച്ചിൽ എത്തിയാൽ അത് കാണാം... കന്യാകുമാരിയിൽ സൂര്യൻ ഉദിക്കുന്നതിന്റെ സുന്ദര ദൃശ്യം!!. ആ കാഴ്ച കണ്ട് ആസ്വദിച്ച് ഓർമ്മകളിൽ സൂക്ഷിച്ചതിന് ശേഷം നമുക്ക് കന്യാകുമാരിയിലെ മറ്റു കാഴ്ചകളിലേക്ക് പോകാം.
Photo Courtesy: Nikhil B

കന്യാകുമാ‌‌‌രി‌യിലെ കാഴ്ചകൾ

വിവേകാനന്ദപ്പാറ, തിരുവള്ളൂർ പ്രതിമ തുടങ്ങിയവയൊക്കെയാണ് ഇവിടെയുള്ള കാഴ്ച. വിവേകാനന്ദപ്പാറയിലേക്ക് ഫെറി സർവീസ് ഉണ്ട്. ടിക്കറ്റ് എടുത്ത് നമ്മൾ ഒരു കടൽ യാത്രയ്ക്ക് തയ്യാറാകുമ്പോൾ തീച്ചയായും ഭയപ്പെടേണ്ട കാര്യമില്ല. കാരണം നമുക്ക് ഒരു ലൈഫ് ജാക്കറ്റും അവർ തരും.
Photo Courtesy: Ravivg5

ശുചീന്ദ്രം ക്ഷേത്രം

കന്യാകുമാരിയിൽ എത്തിയാൽ ശുചീന്ദ്രം ക്ഷേത്രം സന്ദർശിക്കാൻ മറക്കേണ്ട. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണിത്. 134 അടി ഉയരത്തിലുള്ള പടുകൂറ്റന്‍ ഗോപുരമാണ് ഈ ക്ഷേത്രത്തിനുള്ളത്. എത്ര ദൂരത്തുനിന്നും അനായാസം ഈ ക്ഷേത്രം കാണാം. ഹിന്ദു ദേവന്മാരുടെയും ദേവതമാരുടെയും ചിത്രങ്ങളും ശില്‍പങ്ങളും ഈ ഗോപുരത്തില്‍ കൊത്തിവെച്ചിരിക്കുന്നു. വൈകുന്നേരം കന്യാകുമാരിയിലെ അസ്തമയം കാണാൻ മറക്കേണ്ട.
Photo Courtesy: Vinayaraj

English summary

A Weekend Trip to Kanyakumari

A Journey from Thiruvananthapuram to Kanyakumari is Ideal weekend trip. With in two days we can cover major travel destinations such as Kovalam, poovar, Kanyakumari and Suchindram.
Please Wait while comments are loading...