Search
  • Follow NativePlanet
Share
» »സാഹസികതയുടെ പൂരക്കാഴ്ചയുമായി തൃശൂര്‍

സാഹസികതയുടെ പൂരക്കാഴ്ചയുമായി തൃശൂര്‍

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ യാത്രയെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത് കാഴ്ചകളുടെയും സാഹസികതയുടെയും ഒരു ചെറിയ പൂരം തന്നെയാണ്.

By Elizabath

സാഹസികപ്രിയരായ സഞ്ചാരികളുടെ റൂട്ട് മാപ്പ് എടുത്തു നോക്കിയാല്‍ കാണാം ഇന്ത്യയില്‍ അങ്ങോളമിങ്ങളോളം ചുറ്റിയടിച്ചതിന്റെ അടയാളങ്ങള്‍. എന്നാല്‍ അതില്‍ കേരളത്തില്‍ എത്രസ്ഥലങ്ങള്‍ ഉണ്ട് എന്നു ചോദിച്ചാല്‍ പണി പാളും. കേരളത്തില്‍ സാഹസിക യാത്രയ്ക്ക് സ്‌കോപ്പ് ഒന്നും ഇല്ല എന്നു പറയുന്നവരും ചുരുക്കമല്ല.
എന്നാല്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ യാത്രയെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത് കാഴ്ചകളുടെയും സാഹസികതയുടെയും ഒരു ചെറിയ പൂരം തന്നെയാണ്.

ആതിരപ്പള്ളിയും മലക്കപ്പാറയും ചിമ്മിണി വന്യജീവി സങ്കേതവും വിലങ്ങന്‍ കുന്നും വാഴച്ചാലും തുമ്പൂര്‍മൂഴി ഗാര്‍ഡനുമൊക്കെ സാഹസികപ്രിയരെ കാത്തിരിക്കുകയാണ്. കൗതുകമുണര്‍ത്തുന്ന കാഴ്ചകളും മനംമയക്കുന്ന പ്രകൃതിഭംഗിയും നിറഞ്ഞ തൃശൂരിനെ അറിയാം.

ആതിരപ്പള്ളി വെള്ളച്ചാട്ടം

ആതിരപ്പള്ളി വെള്ളച്ചാട്ടം

തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച ഒരിടമാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം. കൊടുംകാടുകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം എല്ലാ സഞ്ചാരികളും സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഒരിടമാണ്.
സിനിമാ സംവിധായകരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയായ ഇവിടെ ബാഹുബലി ഉള്‍പ്പെടെ നിരവധി ബിഗ്ബജറ്റ് സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്.

PC: Arayilpdas

ആതിരപ്പള്ളി വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

ആതിരപ്പള്ളി വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

ചാലക്കുടി-വാല്‍പ്പാറ റോഡില്‍ സ്ഥിതി ചെയ്യുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ എളുപ്പമാണ്. തൃശൂരില്‍ നിന്ന് 60 കിലോമീറ്ററും ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്ററുമേ ഇവിടേക്ക് ദൂരമുള്ളൂ.

വാഴച്ചാല്‍ വെള്ളച്ചാട്ടം

വാഴച്ചാല്‍ വെള്ളച്ചാട്ടം

നിബിഡ വനങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടം അതിരപ്പിള്ളിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പാറകള്‍ നിറഞ്ഞ തോടും തണുത്ത ജലവും സമീപത്തെ കാടുമൊക്കെ ഇവിടം സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

PC: Sreejithk2000

വാഴച്ചാല്‍ വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

വാഴച്ചാല്‍ വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും 62 കിലോമീറ്ററും അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററും ദൂരം മാത്രമേയുള്ളു വാഴച്ചാലില്‍ എത്തിച്ചേരാന്‍.

പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്

പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്

ചാലക്കുടി പുഴയില്‍ അതിരപ്പിള്ളിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് ചാലക്കുടി നദിയിലെ ആദ്യ ജലവൈദ്യുതനിര്‍മ്മാണ പദ്ധതിയാണ്.
അണക്കെട്ടിലെ ജലസംഭരണിയില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള യന്ത്രത്തോണി സവാരിയാണ് ഇവിടുത്തെ ആകര്‍ഷണം.

തൃശൂരി‌ൽ സന്ദർശിച്ചിരിക്കേണ്ട 5 ഡാമുകൾതൃശൂരി‌ൽ സന്ദർശിച്ചിരിക്കേണ്ട 5 ഡാമുകൾ

PC: Sreejith K

പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്-എത്തിച്ചേരാന്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്-എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും 73 കിലോമീറ്ററാണ് പെരിങ്ങല്‍ക്കുത്തിലേക്കുള്ള ദൂരം.

ചാര്‍പ്പ വെള്ളച്ചാട്ടം

ചാര്‍പ്പ വെള്ളച്ചാട്ടം

അതിരപ്പിള്ളിക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ചാര്‍പ്പ വെള്ളച്ചാട്ടം മഴക്കാലത്തു മാത്രമാണ് കാണാന്‍ സാധിക്കുക. വേനല്‍ക്കാലങ്ങളില്‍ പൂര്‍ണ്ണമായും വറ്റുന്ന ഈ വെള്ളച്ചാട്ടം മണ്‍സൂണ്‍ യാത്രയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

PC: Sreejithk2000

ചാര്‍പ്പ വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

ചാര്‍പ്പ വെള്ളച്ചാട്ടം-എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയാണ് ചാര്‍പ്പ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

വിലങ്ങന്‍ കുന്ന്

വിലങ്ങന്‍ കുന്ന്

തൃശൂര്‍ അമല ആശുപത്രിയുടെ സമീപത്തുള്ള വിലങ്ങന്‍ കുന്ന് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. തൃശൂരിന്റെ ആകാശക്കാഴ്ച സാധ്യമാക്കുന്ന വിലങ്ങന്‍കുന്നില്‍ സഞ്ചാരികള്‍ക്കായി ഔട്ട് ഡോര്‍ തിയ്യേറ്ററും കുട്ടികള്‍ക്കായി ചെറിയ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്.
ഏത് കോണില്‍ നിന്നും നോക്കിയാലും കുന്ന് വിലങ്ങനെ കാണുന്നതുകൊണ്ടാണ് ഇതിന് വിലങ്ങന്‍ കുന്ന് എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ പറ്റിയ പ്രദേശവും കൂടിയാണിത്.

PC: Aruna

വിലങ്ങന്‍ കുന്ന്-എത്തിച്ചേരാന്‍

വിലങ്ങന്‍ കുന്ന്-എത്തിച്ചേരാന്‍

തൃശൂര്‍ നഗരത്തില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയാണ് വിലങ്ങന്‍കുന്ന് സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ അമല ആശുപത്രിയില്‍ നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.

ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം

ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം

തൃശൂരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം. സാഹസികര്‍ക്കും ട്രക്കിങ് പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിടം നെല്ലിയാമ്പതി മലനിരകളുടെ ചെരിവിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Sirajvk

ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം-എത്തിച്ചേരാന്‍

ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം-എത്തിച്ചേരാന്‍

തൃശൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം

നാലുകിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ച് എത്തിച്ചേരാന്‍ കഴിയുന്ന മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
നാലുകിലോമീറ്ററിനുള്ളില്‍ ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇവിടേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം. ഒറ്റയടിപ്പാടയിലൂടെ നടക്കേണ്ടതിനാല്‍ കുട്ടികളുമൊത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം.
വേന്‍ക്കാലത്ത് കാര്യമായി ഒന്നും കാണുവാന്‍ ഇല്ലെങ്കിലും മഴക്കാലത്തെ ഇവിടുത്തെ കാഴ്ചയ്ക്ക് മറ്റൊന്നും പകരം വയ്ക്കാനാവില്ല.

PC: Sreejith K

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം- എത്തിച്ചേരാന്‍

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം- എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും മണ്ണമംഗലം വഴി 20 കിലോമീറ്റര്‍ ദൂരമുണ്ട് മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്തെത്താന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X