Search
  • Follow NativePlanet
Share
» »സൈക്കിളില്‍ ചുറ്റാം നാടും നഗരവും...

സൈക്കിളില്‍ ചുറ്റാം നാടും നഗരവും...

സ്ഥിരം ജോലികളും ഉത്തരവാദിത്വങ്ങളും മടുത്ത് ഒരു മാറ്റത്തിനായി നോക്കുകയാണോ.. എങ്കില്‍ പയ്യെ ഒന്നു മാറ്റിപ്പിടിച്ചാലോ.....

By Elizabath
Savandurga,Breathtaking Place to See Before You Die | Oneindia Malayalam

സ്ഥിരം ജോലികളും ഉത്തരവാദിത്വങ്ങളും മടുത്ത് ഒരു മാറ്റത്തിനായി നോക്കുകയാണോ.. എങ്കില്‍ പയ്യെ ഒന്നു മാറ്റിപ്പിടിച്ചാലോ.. ആരോഗ്യകരമായ മാറ്റത്തിനായി ഇത്തവണ സൈക്ലിംങ് തിരഞ്ഞെടുക്കാം. സൈക്ലിംങിന് പേരുകേട്ട ആറു റൂട്ടുകള്‍ പരിചയപ്പെടാം...

 ബെംഗളുരു-നന്ദി ഹില്‍സ്

ബെംഗളുരു-നന്ദി ഹില്‍സ്

ബെംഗളുരുവിന്റെ പ്രിയപ്പെട്ട വീക്കെന്‍ഡ് ഡെസ്റ്റിനേഷനാണ് നന്ദി ഹില്‍സ്. നഗരത്തില്‍ നിന്നും 62 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സൈക്ലിങ്ങിനു ഏറെ അനുയോജ്യമായ സ്ഥലമാണ്.
നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും മാറി പച്ചപ്പും ഗ്രാമീണതയും നിറഞ്ഞ ഇവിടെ വരുന്നത് ആലോചിക്കുമ്പോള്‍ തന്നെ അടിപൊളിയാണ്. സൈക്കിളിന്റെ വേഗതയും പരിചയവും ഒക്കെയായി നാലു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് നന്ദി ഹില്‍സ് എത്താനെടുക്കുന്നത്.

PC: Marc Dalmulder

ചെന്നൈ-പോണ്ടിച്ചേരി

ചെന്നൈ-പോണ്ടിച്ചേരി

നഗരത്തിരക്കുകളില്‍ നിന്നും ഫ്രഞ്ച് കോളനിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാക്കുന്ന പോണ്ടിച്ചേരിയിലേക്കുള്ള സൈക്കിള്‍ യാത്ര എങ്ങനെയുണ്ടാകും. 150 കിലോമീറ്ററോളം വരുന്ന ദൂരം സൈക്കിളില്‍ യാത്ര ചെയ്യണമെങ്കില്‍ സ്റ്റാമിനയും എനര്‍ജിയും കുറച്ചൊന്നുമല്ല വേണ്ടത്. ഇരുവശത്തേക്കുമുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 12 മണിക്കൂറോളം സമയം വേണ്ടി വരും. യാത്രയില്‍ മഹാബലിപുരം ഒരു സ്റ്റോപ്പായി പരിഗണിച്ചാല്‍ കിടിലന്‍ കാഴ്ചകളും അനുഭവങ്ങളും സ്വന്തമാക്കുകയും ചെയ്യാം.

PC: C/N N/G

ഡാര്‍ജലിങ്-ഗാംടോക്ക്

ഡാര്‍ജലിങ്-ഗാംടോക്ക്

ബൈക്ക് റൈഡേഴ്‌സിന്റെ സ്ഥിരം റൂട്ടുകളിലൊന്നാണ് ഡാര്‍ജലിങ്-ഗാംടോക്ക് പാത. ഒരു സാഹസികതയായി മാത്രമേ ഈ യാത്ര തിരഞ്ഞെടുക്കാവൂ. അപകടം പിടിച്ച ഈ റൂട്ട് ഏകദേശം 100 കിലോമീറ്ററോളം ദൂരത്തിലുള്ളതാണ്.

PC: Ankit Agarwal

 ഗോകര്‍ണ്ണ-ഗോവ

ഗോകര്‍ണ്ണ-ഗോവ

ബീച്ചുകളിലെ ആഘോഷത്തിനു ശേഷം സൈക്ലിംങ് തിരഞ്ഞെടുക്കാവുന്ന കിടിലന്‍ റൂട്ടാണ് ഗോകര്‍ണ്ണ-ഗോവയും തിരിച്ചുള്ള റൂട്ടും. സമയമെടുത്തു മാത്രം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ യാത്രയ്ക്ക് കുറഞ്ഞത് രണ്ടുദിവസമെങ്കിലും വേണ്ടിവരും.

PC: Sudharsan.Narayanan

കൊച്ചി-മൂന്നാര്‍

കൊച്ചി-മൂന്നാര്‍

തിരക്കേറിയ കൊച്ചിയില്‍ നിന്നും പച്ചപ്പ് നിറഞ്ഞ മൂന്നാറിലേക്ക് ഇതുവരെ സൈക്കിളില്‍ പോയ അനുഭവം ആര്‍ക്കും കാണില്ല. തിരക്കു നിറഞ്ഞ റോഡില്‍ നിന്നും പെട്ടന്ന് ആള്‍ത്തിരക്കില്ലാത്ത റോഡിലേക്ക് കയറുന്നതും നഗരത്തിന്റെ ബഹളങ്ങള്‍ പ്രകൃതിയുടെ സ്വരങ്ങള്‍ക്കു വഴിമാറുന്നതും ഈ യാത്രയില്‍ അനുഭവിക്കാന്‍ സാധിക്കും.

PC: www.david baxendale.com

മണാലി-റോത്താങ് പാസ്

മണാലി-റോത്താങ് പാസ്

ഇന്ത്യയിലെ പ്രശസ്തമായ സൈക്ലിങ് റൂട്ടുകളിലൊന്നാണ് മണാലി-റോത്താങ് പാസ് റൂട്ട്. ക്യാംപിങ്ങും ആഘോഷങ്ങളുമായി നടത്തുന്ന ഇവിടുത്തെ സൈക്ലിംങിനു നാലു മുതല്‍ ആറു ദിവസം വരെയാണ് വേണ്ടിവരിക.

PC: Balaji Photography

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X