Search
  • Follow NativePlanet
Share
» » മുയലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച നഗരം അഥവാ ആദ്യത്തെ പൈതൃകനഗരം

മുയലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച നഗരം അഥവാ ആദ്യത്തെ പൈതൃകനഗരം

ഡെല്‍ഹിയേയും മുംബൈയേയും പിന്തള്ളി ഇന്ത്യയിലെ യുനസ്‌കോയുടെ പൈതൃകനഗരമായി മാറിയ അഹമ്മദാബാദിനെ കൂടുതലറിയാം...

By Elizabath

അറുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുജറാത്ത് സുല്‍ത്താന്‍ സ്ഥാപിച്ച നഗരം, രണ്ടായിരത്തി അറുന്നൂറോളം പൈതൃക സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരം, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 24 കെട്ടിടങ്ങള്‍... ഇത്രയൊക്കെ വിശേഷണങ്ങളും പൈതൃകവും സംസ്‌കാരവുമുള്ള ഒരിന്ത്യന്‍ നഗരത്തെ യുനസ്‌കോയുടെ പൈതൃക നഗരമായി പ്രഖ്യാപിച്ചിട്ട് അധികം സമയമായിട്ടില്ല.
ഡെല്‍ഹിയേയും മുംബൈയേയും പിന്തള്ളി പൈതൃകനഗരമായി മാറിയ അഹമ്മദാബാദിനെ കൂടുതലറിയാം...

അഹമ്മദാബാദ്-ഇന്ത്യയിലെ ആദ്യ പൈതൃക നഗരം

അഹമ്മദാബാദ്-ഇന്ത്യയിലെ ആദ്യ പൈതൃക നഗരം

അറുന്നൂറ് വര്‍ഷങ്ങളുടെ ചരിത്രം പേറുന്ന അഹമ്മദാബാദ് പൈതൃകനഗരമായപ്പോള്‍ പിന്തള്ളിയത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മുംബൈയേയും രാജ്യതലസ്ഥാനമായ ഡെല്‍ഹിയേയുമാണ്.
മഹാത്മാഗാന്ധിയുടെ സ്വാതന്ത്രസമരത്തിന്റെ തുടക്കത്തിന് സാക്ഷിയായ ഗുജറാത്തിലെ ഈ നഗരം ആധുനികതയിലേക്ക് കുതിക്കുമ്പോഴും പഴമയെ സംരക്ഷിക്കുന്നതില്‍ ഒട്ടും വീഴ്ച കാണിക്കുന്നില്ല.

pc: Bhavishya Goel

 മുയലിന്റെ ധൈര്യം പ്രചോദനമായി നിര്‍മ്മിച്ച നഗരം

മുയലിന്റെ ധൈര്യം പ്രചോദനമായി നിര്‍മ്മിച്ച നഗരം

അഹമ്മദാബാദ് നഗരത്തിന്റെ പിറവിക്ക് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു കഥയുണ്ട്. ഒരു മുയലിന്റെ ധൈര്യത്തിന്റെ കഥ.
ഗുജറാത്തിലെ സുല്‍ത്താനായിരുന്ന അഹമ്മദ് ഷാ സബര്‍മതിയുടെ തീരത്ത് വിശ്രമിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു മുയല്‍ ഒരു നായയെ ഓടിക്കുന്ന കാഴ്ച. ആ മുയലിന്റെ ധൈര്യത്തില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് സുല്‍ത്താന്‍ സ്ഥാപിച്ചതാണത്രെ അഹമ്മദാബാദ് നഗരം. 1411 ലാണ് അദ്ദേഹം നഗരം നിര്‍മ്മിക്കുന്നത്.

pc: K.vishnupranay

സബര്‍മതി ആശ്രമം

സബര്‍മതി ആശ്രമം

ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളുള്ള ഇടമാണ് ഗുജറാത്തിലെ സബര്‍മതി ആശ്രമം. സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചപ്പെട്ടിരിക്കുന്ന ഇവിടെനിന്നാണ് ദണ്ഡിയാത്ര ആരംഭിച്ചത്.
ഗുജറാത്തിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടം കൂടിയാണ് ഈ ആശ്രമം.

pc: Iampurav

ദാദാ ഹരിര്‍ വാവ്

ദാദാ ഹരിര്‍ വാവ്

അഹമ്മദാബാദിലെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് 1499 ല്‍ നിര്‍മ്മിക്കപ്പെട്ട് ദാദാ ഹരിര്‍ വാവ് അഥവാ ദാദാ ഹരി പടിക്കിണര്‍.
സുല്‍ത്താന്‍ ബെഗേരയുടെ പത്‌നിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഈ പടവ്കിണര്‍ വേനല്‍കാലത്ത് ജനങ്ങള്‍ക്ക് നല്കിയിരുന്ന സഹായം അത്ര ചെറുതല്ല.
മനോഹരമായ കൊത്തുപണികളും ചിത്രപ്പണികളും നിറഞ്ഞ ഈ പടവ്കിണര്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമാണ്. വേനലിലെ ജലക്ഷാമത്തില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പടവ്കിണര്‍.

pc: Bornav27may

ബാദ്രാഫോര്‍ട്ട്

ബാദ്രാഫോര്‍ട്ട്

അഹമ്മദാബാദിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ചരിത്രപ്രാധാന്യമുള്ള ബാദ്രാഫോര്‍ട്ട്. 1411 ല്‍ സുല്‍ത്താനായിരുന്ന അഹമ്മദ് ഷായാണ് കോട്ട നിര്‍മ്മിച്ചത്.
രാജകൊട്ടാരങ്ങളും മുസ്ലീം ദേവാലയങ്ങളും ധാരാളം തുറസ്സായ സ്ഥലങ്ങളും നിറഞ്ഞ ഈ കോട്ട കാഴ്ചയില്‍ ഒരത്ഭുതം തന്നെയാണ്.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ് ഇപ്പോള്‍ ഈ കോട്ട.

pc:Kunalgupta5689

തീന്‍ ദര്‍വാസ

തീന്‍ ദര്‍വാസ

ബാദ്രാ കോട്ടയിലെ പ്രശസ്തമായ പ്രവേശന കവാടമാണ് തീന്‍ ദര്‍വാസ എന്ന പേരില്‍ അറിയപ്പെടുന്നത്. റോയല്‍ സ്‌ക്വയര്‍ എന്നറിയപ്പെടുന്ന കോട്ടയുടെ ഉള്ളിലേക്കാണ് ഈ കവാടം തുറക്കപ്പെടുന്നത്.

pc :Iampurav

സിദ്ധി സയ്യിദ് മോസ്‌ക്

സിദ്ധി സയ്യിദ് മോസ്‌ക്

സിദ്ധി സയ്യിദ് കീ ജാലി എന്നറിയപ്പെടുന്ന സിദ്ധി സയ്യിദ് മോസ്‌ക് അഹമ്മദാബാദിലെ മുസ്ലീം ദേവാലയങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ഗുജറാത്തില്‍ ഏറ്റവുമധികം ഫോട്ടോയ്ക്ക് കാരണമായിട്ടുള്ള ഒരിടം കൂടിയാണ് ഈ ദേവാലയം. ബാദ്രാകോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദേവാലയം ലാറ്റൈസ് വര്‍ക്ക് ചെയ്ത ജനാലകളാല്‍ പ്രശസ്തമാണ്.

pc: Ronakshah1990

സര്‍ഖേജ് റോസ

സര്‍ഖേജ് റോസ

അക്രോപോളിസ് ഓഫ് അഹമ്മദാബാജ് എന്നറിയപ്പെടുന്ന പ്രശസ്തമായ ഇടമാണ് സര്‍ഖേജ് റോസ. ശവകൂടീരങ്ങളുടെയും മുസ്ലീം ദേവാലയവും കൂടിയ ഇവിടെ സുല്‍ത്താന്‍ അഹമ്മദ് ഷായുടെ ആത്മീയ ഉപദേശകനായ ഷേക്ക് അഹമ്മദ് ഖാത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു.
മുസ്ലീം-ഹിന്ദു വാസ്തുവിദ്യകള്‍ സമന്യയിപ്പിച്ച പണിതിരിക്കുന്ന ഇത് കാഴ്ചയില്‍ അതിമനോഹരമാണ്.

pc: Museeb fakih

ഹത്തീസിങ് ജെയിന്‍ ക്ഷേത്രം

ഹത്തീസിങ് ജെയിന്‍ ക്ഷേത്രം

1850ല്‍ ജയിന്‍ വ്യാപാരിയായിരുന്ന ഹത്തീസിങ് കെസാര്‍സിങ് നിര്‍മ്മിച്ച ഹത്തീസിങ് ജെയിന്‍ ക്ഷേത്രം 15-ാം തീര്‍ഥങ്കരനായ ധര്‍മ്മനാഥിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് രണ്ട് നിലകളാണുള്ളത്.

pc:Kalyan Shah

ജമാ മോസ്‌ക്

ജമാ മോസ്‌ക്

മഹാത്മാഗാന്ധി റോഡില്‍ സ്ഥിതി ചെയ്യുന്ന ജമാ മോസ്‌ക് നഗരത്തിലെ വാസ്തുവിദ്യയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന നിര്‍മ്മിതികളിലൊന്നാണ്. വെള്ളിയാഴ്ചകളിലെ പ്രാര്‍ഥനകള്‍ക്കായി സുല്‍ത്താന്‍ അഹമ്മദ് ഷാ നിര്‍മ്മിച്ച ഈ ദേവാലയത്തിന് 260 തൂണുകളാണുള്ളത്.

pc: Swadhin04289

ലോഥല്‍

ലോഥല്‍

സിന്ധൂ നദീതട സംസ്‌കാരം നിലനിന്നിരുന്ന പ്രധാന നഗരങ്ങളിലൊന്നാണ് ലോഥല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇവിടെ നിരവധി തവണ ഖനനം നടത്തിയിട്ടുണ്ട്.

pc: Abhilashdvbk

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X