ആയിരം കിലോ സ്വര് zwj;ണ്ണം കൊണ്ട് നിര് zwj;മ്മിച്ചിരിക്കുന്ന ഒരു ജൈനക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഉള്ളിലെ പ്രധാന ഭാഗം അറിയപ്പെടുന്നത് തന്നെ സ്വര് zwj;ണ്ണ നഗരി എന്നാണ്. രാജസ്ഥാനിലെ അജ്മീറില് zwj; ഏറ്റവും കൂടുതല് zwj; സന്ദര് zwj;ശകര് zwj; അന്വേഷിച്ചെത്തുന്ന അജ്മീര് zwj; ജെയ്ന് zwj; ക്ഷേത്രം അഥവാ സോനിജി കി നാസിയാനെപ്പറ്റി അറിയാം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളില്‍ പണിത ഈ ജെയ്ന്‍ ക്ഷേത്രം വാസ്തുവിദ്യയിലും നിര്‍മ്മാണ ഭംഗിയിലും ഏറെ മുന്നിട്ടാണ് നില്‍ക്കുന്നത്. അതിലുമുപരിയായി സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് ഇവിടുത്തെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രൂപങ്ങളും ചിത്രങ്ങളുമാണ്.PC:Ramesh Lalwani ക്ഷേത്രത്തിന്റെ ആദ്യ നിലയെ മൊത്തത്തില്‍ വിശേഷിപ്പിക്കുന്നത് സ്വര്‍ണ്ണ നഗരി എന്നാണ്. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ തടികൊണ്ടുണ്ടാക്കിയ രൂപങ്ങളില്‍ ജൈനമതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണ് കൊത്തിയിരിക്കുന്നത്.PC: Vaibhavsoni1 പുരാതന നഗരങ്ങളായ അയോധ്യയുടെയും പ്രയാഗിന്റെയും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മാതൃകകള്‍ ഏറെ പേരുകേട്ടതാണ്.PC:Vaibhavsoni1 ചുവന്ന ക്ഷേത്രം അഥവാ റെഡ് ടെംപിള്‍ എന്നും സോനിജി കി നാസിയക്ക് പേരുണ്ട്. ചുവന്ന കല്ലില്‍ നിര്‍മ്മിച്ചതിനാലാണ് ഈ പേര്.PC: Ramesh Lalwani ക്ഷേത്രത്തോടൊപ്പം ഇവിടെയെത്തുന്നവര്‍ക്ക് ഇതിന്റെ ചരിത്രവും കഥകളും പറയാന്‍ ഒരു മ്യൂസിയം കൂടി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അജ്മീറിലെ സോണി കുടുംബത്തിന്റെ നേതൃത്വത്തിലാണ് ഇത് രണ്ടും നിര്‍മ്മിച്ചിരിക്കുന്നത്.PC: Vaibhavsoni1 ജൈനമതത്തിന്റെ ലോകദര്‍ശനങ്ങളും ഈ ക്ഷേത്രത്തില്‍ സ്വര്‍ണ്ണമുപയോഗിച്ച് പണി തീര്‍ത്തിട്ടുണ്ട്.PC: Vaibhavsoni1 ജൈനമത്തിന്റെ തുടക്കം മുതലുള്ള പ്രധാന സംഭവങ്ങള്‍ ചില്ലില്‍ കൊത്തിയും സ്വര്‍ണ്ണമുപയോഗിച്ചും വിലകൂടിയ കല്ലുകളിലും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.