Search
  • Follow NativePlanet
Share
» »ആലുവ മണപ്പുറത്തിന്റെ പ്രത്യേകതകള്‍

ആലുവ മണപ്പുറത്തിന്റെ പ്രത്യേകതകള്‍

By Maneesh

ശിവരാത്രി ആഘോഷിക്കാന്‍ ഒരു യാത്ര ചെയ്യണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരെ ആലുവയിലേക്ക് പോകാം. ആലുവയിലെ ശിവക്ഷേത്രത്തിന് മുന്നിലുള്ള മണപ്പുറം ശിവരാത്രി ആഘോഷങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. വര്‍ഷം തോറും ശിവരാത്രി നാളില്‍ ആയിരക്കണക്കിന് ആളുകളാണ് ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തുന്നത്.

എന്താണ് ആലുവ മണപ്പുറത്തിന്റെ പ്രത്യേകത

ആലുവയിലൂടെ ഒഴുകുന്ന പെരിയാര്‍ നദിയുടെ തീരമാണ് ആലുവ മണപ്പുറം എന്ന് അറിയപ്പെടുന്നത്. ശരിക്കു പറഞ്ഞാല്‍ പെരിയാര്‍ നദിയുടെയും മംഗലപ്പുഴയുടേയും ഇടയ്ക്കുള്ള മണല്‍ത്തിട്ടയാണ് ഇത്. ഈ മണല്‍തിട്ടയിലാണ് ആലുവയിലെ പ്രശസ്തമായ ആലുവ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിന് പുറത്തുള്ള ശിവലിംഗം

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ ശിവലിംഗം തന്നെയാണ്. അത് പ്രതിഷ്ഠിച്ചിരിക്കുന്നത് ക്ഷേത്രത്തിന് പുറത്തുള്ള മണപ്പുറത്താണ്. ഇതിനാലാണ് ആലുവ മണപ്പുറം ഇത്രയും പവിത്രമായി കരുതുന്നതും. പരശുരാമനാണ് ഈ ശിവലിംഗ പ്രതിഷ്ഠിച്ചത് എന്നാണ് പൊതുവേയുള്ള വിശ്വാസം. ഈ ശിവലിംഗത്തെ ശ്രീരാമന്‍ പോലും പൂജിച്ചിട്ടുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു. ആലുവയിലെ മാര്‍ത്തണ്ഡവര്‍മ്മ പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം കഴിയും.

ആലുവയിലെ ശിവരാത്രി

എല്ലാവര്‍ഷവും ആലുവ മണപ്പുറത്താണ് ശിവരാത്രി ആഘോഷിക്കപ്പെടുന്നത്. കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ആളുകള്‍ ശിവരാത്രി നാളില്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഉത്സവത്തിന്റെ രണ്ടാം ദിവസം ആളുകള്‍ ആലുവയിലെത്തി പൂര്‍വ്വികര്‍ക്ക് തര്‍പ്പണം നടത്തുന്നു. പട്ടണം മുഴുവന്‍ വിപണന മേളകള്‍ കൊണ്ട് സജീവമാകും ആ കാലം. മൂന്നും നാലും ദിവസങ്ങളില്‍ ' ദിക്ക് വിജയം' എന്ന പേരിലുള്ള ഘോഷയാത്രയാണ്. അഞ്ചാമത്തെ ദിവസം പള്ളിവേട്ട എന്ന അനുഷ്ഠാനം ആഘോഷിക്കപ്പെടുന്നു. ആറാമത്തെ ദിവസം ആറാട്ടോടു കൂടി മഹാ ഉത്സവം സമാപിക്കുന്നു.

ശിവക്ഷേത്രം

ശിവക്ഷേത്രം

ആലുവയിലെ പ്രശസ്തമായ ശിവക്ഷേത്രം. ഈ ക്ഷേത്രത്തിന് പുറത്താണ് ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഈ ശിവ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Nagarjun Kandukuru

പെരിയാര്‍ നദി

പെരിയാര്‍ നദി

പെരിയാറിന്റെ തീരത്താണ് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ നദിയുടെ തീരത്താണ് ആളുകള്‍ ശിവരാത്രി നാളില്‍ പിതൃതര്‍പ്പണം നടത്തുന്നത്.

Photo Courtesy: Nagarjun Kandukuru

താല്‍ക്കാലിക പാലം

താല്‍ക്കാലിക പാലം

ശിവരാത്രി നാളില്‍ പെരിയാര്‍ നദിക്ക് കുറുകേ നിര്‍മ്മിക്കാറുള്ള താല്‍ക്കാലിക പാലം

Photo Courtesy: Ranjithsiji

താല്‍ക്കാലിക ഷെഡുകള്‍

താല്‍ക്കാലിക ഷെഡുകള്‍

പിതൃതര്‍പ്പണം നടത്താന്‍ നിര്‍മ്മിച്ചിരിക്കുന്ന താല്‍ക്കാലിക ഷെഡുകള്‍
Photo Courtesy: Ranjithsiji

ബലിതര്‍പ്പണം

ബലിതര്‍പ്പണം

ആലുവ മണപ്പുറത്ത് പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്ന വിശ്വാസികള്‍
Photo Courtesy: Ranjithsiji

ഒരുക്കം

ഒരുക്കം

ബലിതര്‍പ്പണത്തിന് ആവശ്യമായ ദ്രവ്യങ്ങളും പൂജാവസ്തുക്കളും


Photo Courtesy: Ranjithsiji

നദിയില്‍

നദിയില്‍

ബലിതര്‍പ്പണത്തിന് ശേഷം നദിയില്‍ മുങ്ങുന്ന ഭക്തര്‍

Photo Courtesy: Santhosh C

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X