Search
  • Follow NativePlanet
Share
» »ആന്ധ്രാക്കാരിയാകാൻ കൊ‌തിച്ച് സി‌‌ന്ധു ഹൈദരാബാദ് ഉപേക്ഷിക്കുന്നു

ആന്ധ്രാക്കാരിയാകാൻ കൊ‌തിച്ച് സി‌‌ന്ധു ഹൈദരാബാദ് ഉപേക്ഷിക്കുന്നു

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കൃഷ്ണ നദിക്കരയിലാണ് ചെറുനഗരമായിരുന്ന അമരവാ‌‌തിയാണ് ഇപ്പോൾ ആന്ധ്രപ്രദേശിന്റെ തലസ്ഥാന നഗരിയായി വ‌ളരാൻ പോകുന്നത്

By Anupama Rajeev

റിയോ ഒളിംപിക്സിൽ മെഡ‌ൽ നേടിയാതോടെയാണ് ‌പി വി സിന്ധു എന്ന ഹൈദരബാദി പെൺകു‌ട്ടി ഇന്ത്യയുടെ അ‌ഭിമാനമാ‌യി മാറിയത്. 1995ൽ സി‌ന്ധു ഹൈദരബാദിൽ ജനിക്കുമ്പോൾ ആ‌‌ന്ധ്ര‌പ്രദേശ് എന്ന ഒറ്റ ‌സംസ്ഥാനം മാത്രമേ ഉണ്ടായിരുന്നു‌ള്ളു.

എന്നാൽ 2016ൽ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിക്കഴിഞ്ഞപ്പോൾ താൻ ആന്ധ്രക്കാരിയാണോ തെലുങ്കാനക്കാരിയാണോ എന്ന കാര്യത്തിൽ സി‌ന്ധുവിന് തന്നെ ‌സംശയമാ‌യി. ഇരു സംസ്ഥാനങ്ങളും വൻ സ്വീകരണ‌‌ങ്ങളും പാരിതോഷികങ്ങളുമാണ് സി‌‌ന്ധുവിന് നൽകിയത്.

ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!ലംബസിംഗി ; ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും!

ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

ഐശ്വര്യക്ക് ധനുഷിന്റെ ഹണിമൂൺ സർപ്രൈസ്ഐശ്വര്യക്ക് ധനുഷിന്റെ ഹണിമൂൺ സർപ്രൈസ്

രുചികളുടെ ആന്ധ്രാസ്‌റ്റൈല്‍രുചികളുടെ ആന്ധ്രാസ്‌റ്റൈല്‍

തെലങ്കാന വേണ്ട

തെലങ്കാന വേണ്ട

സിന്ധുവിനെ തെ‌ലങ്കാനക്കാരിയാക്കാൻ തെലങ്കാന സർക്കാർ നടത്തിയ ശ്രമങ്ങളൊക്കെ ത‌‌ള്ളിക്കളഞ്ഞ് സിന്ധു ആന്ധ്രപ്രദേശിന്റെ ഭാഗമാകാൻ തീരുമാനി‌ച്ചു എന്നാണ് ഏറ്റവും ഒടു‌വിൽ കിട്ടിയ വാർത്ത. നേരത്തെ തെ‌ലങ്കാന സർക്കാർ സിന്ധുവിന് ഹൈദരബാദിൽ വീട് വയ്ക്കാൻ സ്ഥലം വാഗ്ദാനം നൽകിയിരുന്നു.

ആന്ധ്രപ്രദേ‌ശ്

ആന്ധ്രപ്രദേ‌ശ്

ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവ‌തിയിൽ വീട് വയ്ക്കാൻ സിന്ധു‌വിന് സ്ഥലം നൽകു‌മെന്ന് ആന്ധ്ര സർ‌ക്കാർ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതുവരെ ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി മാറാത്ത അമരാവതിയേക്കുറിച്ച് വായിക്കാം

അമരാവതി

അമരാവതി

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ കൃഷ്ണ നദിക്കരയിലാണ് ചെറുനഗരമായിരുന്ന അമരവാ‌‌തിയാണ് ഇപ്പോൾ ആന്ധ്രപ്രദേശിന്റെ തലസ്ഥാന നഗരിയായി വ‌ളരാൻ പോകുന്നത്.
Photo Courtesy: Poreleeds

അമരേശ്വര ക്ഷേത്രം

അമരേശ്വര ക്ഷേത്രം

ഇവിടുത്തെ അമരേശ്വര ക്ഷേ‌ത്രമാണ് അമരാവതിയെ വിനോദ ‌സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാക്കിയത്.
Photo Courtesy: RameshSharma1

ബുദ്ധ സ്തൂപം

ബുദ്ധ സ്തൂപം

മൗര്യ ഭരണകാലത്തിന് മുൻപ് നിർമ്മിക്കപ്പെ‌ട്ടതെന്ന് കരുതുന്ന ബുദ്ധ സ്തൂപങ്ങളാണ് അമരാവതിയെ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യം. ഇപ്പോള്‍ അമരാവതിയില്‍ വിനോദ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്നത് അമരാവതി സ്തൂപവും പുരാവസ്തു മ്യൂസിയവും ആണ്.
Photo Courtesy: Han Jun Zeng

ധരണിക്കോട്ട

ധരണിക്കോട്ട

ബി സി രണ്ടാം നൂറ്റാണ്ടു മുതല്‍ എ ഡി മൂന്നാം നൂറ്റാണ്ടു വരെ യുള്ള കാലഘട്ടങ്ങളില്‍ ആന്ധ്രയുടെ ഒന്നാമത്തെ ഭരണാധികാരികളായിരുന്ന ശാതവാഹനരുടെ തലസ്ഥാനമായിരുന്നു അമരാവതി. ധന്യകാടക അഥവാ ധരണിക്കോട്ട എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
Photo Courtesy: Han Jun Zeng

ബുദ്ധമതം

ബുദ്ധമതം

അമരാവതിയിലാണ് ഭഗവാന്‍ ബുദ്ധന്‍ ധര്‍മ്മോപദേശങ്ങള്‍ നടത്തുകയും കാലചക്ര അനുഷ്ഠാനം നടത്തുകയും ചെയ്തത്. വജ്രായന ഗ്രന്ഥത്തില്‍ ഈ വിഷയം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ബി സി 500 -ല്‍ അമരാവതി നഗരം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകളും ഗ്രന്ഥത്തില്‍ ഉണ്ട്.
Photo Courtesy: Han Jun Zeng

കൃഷ്ണ നദി

കൃഷ്ണ നദി

കൃഷ്ണ നദിക്കരയും അതിന്‍റെ പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അമരാവതി കൃഷ്ണാ നദീ തീരത്തായതിനാല്‍ നഗരജീവിതത്തില്‍ ഈ നദിക്കു വലിയ പ്രാധാന്യമുണ്ട്.
Photo Courtesy: Dhruvaraj S

കൃഷ്ണ നദി

കൃഷ്ണ നദി

കൃഷ്ണ നദിക്കരയും അതിന്‍റെ പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അമരാവതി കൃഷ്ണാ നദീ തീരത്തായതിനാല്‍ നഗരജീവിതത്തില്‍ ഈ നദിക്കു വലിയ പ്രാധാന്യമുണ്ട്.
Photo Courtesy: Dhruvaraj S

അമരാവതി സ്തൂപം

അമരാവതി സ്തൂപം

അമരാവതി സ്തൂപം അല്ലെങ്കില്‍ മഹാ ചൈത്യം അമരാവതിയുടെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്. ബുദ്ധമതാനുയായിയായ അശോക ചക്രവര്‍ത്തിയുടെ കാലത്താണ് ഇതിന്റെ ആദ്യഘട്ടം നിര്‍മ്മിക്കപ്പെട്ടത് . അദ്ദേഹം പിന്നീട് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. എ ഡി 200-ല്‍ ആണ് സ്തൂപത്തി ന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. സ്തൂപത്തിലെ കൊത്തുപണി കളില്‍ ബുദ്ധന്റെ ജീവിത കഥയും ബുദ്ധ മതത്തിലെ ശാസനങ്ങളും കൊത്തി വച്ചിരിക്കുന്നു .
Photo Courtesy: Han Jun Zeng

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X