Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയെപ്പറ്റി ആധികമാരും അറിയാത്ത ചില കാര്യങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയെപ്പറ്റി ആധികമാരും അറിയാത്ത ചില കാര്യങ്ങള്‍

രാജസ്ഥാന്റെ രാജകീയ പാരമ്പര്യത്തിന്റെ പൗഡി വിളിത്തോതുന്ന ചിത്തോര്‍ഗഢ് കോട്ടയെപ്പറ്റി ഏറെ കേട്ടിട്ടില്ലാത്ത കാര്യങ്ങള്‍

By Elizabath

രാജസ്ഥാന്റെ രാജകീയ പാരമ്പര്യത്തിന്റെ പൗഡി വിളിത്തോതുന്ന നിര്‍മ്മിതികളില്‍ പ്രധാനപ്പെട്ടതാണ് ചിത്തോര്‍ഗഢ് കോട്ട. എഴുന്നൂറേക്കളോളം സ്ഥലത്ത് വിശാലമായി കിടക്കുന്ന ഈ കോട്ടയെപ്പറ്റി അറിയത്ത കാര്യങ്ങള്‍ നിരവധിയുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട

വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് രാജസ്ഥാനിലെ
ചിത്തോര്‍ഗഢ് കോട്ട.
691 ഏക്കര്‍ സ്ഥലത്തായി പരന്നു കിടക്കുന്ന ഈ കോട്ടയ്ക്ക് രണ്ടു കിലോമീറ്ററോളം ദൂരമാണുള്ളത്. 180 മീറ്റര്‍ ഉയരമുള്ള ഒരു കുന്നിന്റെ മുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളില്‍ ഒന്നാണിത്.

PC: Ssjoshi111

രാജസ്ഥാനിലെ മൗര്യന്‍മാര്‍ സ്ഥാപിച്ചത്

രാജസ്ഥാനിലെ മൗര്യന്‍മാര്‍ സ്ഥാപിച്ചത്

ഏഴാം നൂറ്റാണ്ടില്‍ രാജസ്ഥാന്‍ ഭരിച്ചിരുന്ന മൗര്യ രാജവംശമാണ് ചിറ്റോര്‍ഗഡ് കോട്ട സ്ഥാപിച്ചത്. മൗര്യ എന്നത് രാജസ്ഥാനിലെ പ്രാദേശിക രാജാക്കന്‍മാരാണ്. അക്കാലത്തെ നാണയങ്ങള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രന്‍ഗഡ മോറി എന്ന മൗര്യ ഭരണാധിപനാണ് ഇത് സ്ഥാപിച്ചത്.

PC: Milo & Silvia

പക്ഷിക്കണ്ണില്‍ ഒരു മത്സ്യത്തെപ്പോലെ

പക്ഷിക്കണ്ണില്‍ ഒരു മത്സ്യത്തെപ്പോലെ

ഒരു പക്ഷിയുടെ കണ്ണില്‍ നോക്കുമ്പോള്‍ മത്സ്യ
ത്തെപ്പോലെയാണ്
ചിത്തോര്‍ഗഢ് കോട്ടയുടെ കിടപ്പ്. എഴുന്നൂറേക്കറോളം നീളത്തില്‍ കിടക്കുന്ന ഈ സ്ഥലത്തിന് 13 കിലോമീറ്ററാണ് വിസ്തൃതിയുള്ളത്.

PC: Sujay25

സ്മാരകങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ചേര്‍ന്നൊരു കോട്ട

സ്മാരകങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ചേര്‍ന്നൊരു കോട്ട

ചിത്തോര്‍ഗഢ് കോട്ടയുടെ ഉള്ളില്‍ നിറയെ അത്ഭുതങ്ങളാണ് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. ഏകദേശം അറുപത്തി അഞ്ചോളം ചരിത്ര സ്മാരകങ്ങളാണ് ഇതിനുള്ളിലുള്ളത്. അതില്‍ നാലു കൊട്ടാരങ്ങള്‍, 19 പ്രധാന ക്ഷേത്രങ്ങള്‍, ജല സംരക്ഷണത്തിനായി ഇരുപതോളം നിര്‍മ്മിതികള്‍ എന്നിവ ഉള്‍പ്പെടുന്നു.

PC:Sougata Bhar

ജലസംരക്ഷണത്തിന്റെ മാതൃക

ജലസംരക്ഷണത്തിന്റെ മാതൃക

രാജസ്ഥാനിലെ മിക്ക നിര്‍മ്മിതികളെയും പോലെ ജലസംരക്ഷണത്തിന് മികച്ച ഒരു മാതൃകയാണ്
ചിത്തോര്‍ഗഢ് കോട്ട. 84 ജലസംരക്ഷണ നിര്‍മ്മിതികളാല്‍ സമ്പന്നമായിരുന്നു ഇത്. അതില്‍ 22 എണ്ണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മഴവെള്ളവും അതോടൊപ്പം പ്രകൃതിദത്തമായ ഉറവകളില്‍ നിന്നുള്ള ജലവും സംരക്ഷിക്കാനിവിടെ സൗകര്യങ്ങള്‍ ഉണ്ട്. കുളങ്ങള്‍, കിണറുകള്‍, പടവ് കിണര്‍ തുടങ്ങിയവയുടെ രൂപത്തിലാണ് ജലം ഇവിടെ സംരക്ഷിച്ചിരുന്നത്

PC: Ramnath Bhat

 വാട്ടര്‍ഫോര്‍ട്ട്

വാട്ടര്‍ഫോര്‍ട്ട്

വാട്ടര്‍ഫോര്‍ട്ട് എന്നും ഈ കോട്ട അറിയപ്പെടുന്നുണ്ട്. കോട്ടയുടെ 40 ശതമാനത്തോളം ഭാഗംജലസംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. നാലു ബില്യണ്‍ ലിറ്റര്‍ ജലം ഒരേസമയം ഇവിടെ ശേഖരിക്കാന്‍ കഴിയും. അന്‍പതിനായിരത്തോളം വരുന്ന ഭടന്‍മാര്‍ക്ക് നാലുവര്‍ഷത്തോളം ജലക്ഷാമമില്ലാതെ ഇവിടെ താമസിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ പറയുന്നത്.

PC: lensnmatter

ഏഴു കൂറ്റന്‍ കവാടങ്ങള്‍

ഏഴു കൂറ്റന്‍ കവാടങ്ങള്‍

കോട്ടയിലേക്ക് കടക്കാനായി ഏഴു കൂറ്റന്‍ കവാടങ്ങളാണുള്ളത്. ഹിന്ദു ദൈവങ്ങളുടെ പേരുകളുള്ള ഈ കവാടങ്ങള്‍ അതിശക്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഗണേഷ് പോള്‍, ലക്ഷ്മണ്‍ പോള്‍, ഹനുമാന്‍ പോള്‍,റാം പോള്‍ തുടങ്ങിയ പേരുകളാണ് ഇവയ്ക്കുള്ളത്.


PC:Visaran

വിജയ് സ്തംഭ്

വിജയ് സ്തംഭ്

എ.ഡി. 1440 ല്‍ പണിത വിജയ് സ്തംഭ് കോട്ടയിലെ പ്രധാനപ്പെട്ട ഒരു സ്മരകമാണ്. മുഹമ്മദ് ഖില്‍ജിയെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി മഹാറാണ കുംബയാണിത് സ്ഥാപിച്ചത്. 157 പടവുകള്‍ കയറിച്ചെല്ലുമ്പോള്‍ മുകളില്‍ നഗരത്തിന്റെ മനോഹരമായ കാഴ്ചയാണ് കാത്തിരിക്കുന്നത്.

PC: Sanyam Bahga

കീര്‍ത്തി സ്തംഭ

കീര്‍ത്തി സ്തംഭ

കീര്‍ത്തിയുടെ ഗോപുരം എന്നറിയപ്പെടുന്ന കീര്‍ത്തി സ്തംഭം 22 മീറ്റര്‍ ഉയരമുള്ളതാണ്. ജയിന്‍ മതത്തിന്റെ പ്രധാനപ്പെട്ട ഒരിടമാണിത്. ആദ്യത്തെ ജയിന്‍ തീര്‍ഥങ്കരനായ ആദിനാഥിനാണിത് സമര്‍പ്പിച്ചിരിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ അക്കാലത്തെ പ്രമുഖനായ ജയിന്‍ വ്യാപാരി നിര്‍മ്മിച്ചതാണിതെന്ന് കരുതപ്പെടുന്നു.

PC: Shakti

ഗുഹാമുഖ് റിസര്‍വോയര്‍

ഗുഹാമുഖ് റിസര്‍വോയര്‍

ഉറവയാല്‍ നിറയുന്ന ആഴത്തിലുള്ള ജലസംരക്ഷണ നിര്‍മ്മിതിയാണ് ഗുഹാമുഖ് റിസര്‍വോയര്‍. പശുവിന്റെ വാ എന്നറിയപ്പെടുന്ന ഒരിടത്തു നിന്നുമാണ് ഉറവ പുറപ്പെടുന്നത്. ഇവിടെ മീനുകള്‍ക്ക് തീറ്റ നല്കുന്നത് പുണ്യമാണെന്നു
കരുതപ്പെടുന്നു.

PC: Findan

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഉത്തമം. രാജസ്ഥാനിലെ ചൂടു കാലാവസ്ഥ സഹിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവിടുത്തെ തണുപ്പുകാലവും മഴക്കാലവും നോക്കി സന്ദര്‍ശിക്കാന്‍ ശ്രമിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X